Slider

ശരണ്യമോളേ മാപ്പ്

0

മകളേ ശരണ്യാ.. എന്തൊക്കെ നിറമുള്ള സ്വപ്നങ്ങളാണ് നീ കണ്ടിരുന്നത്?
ആ കാട്ടാളൻകാമവെറിപൂണ്ട് ഈ പനിനീർകുസുമത്തെ പിച്ചിച്ചീന്തിയല്ലേ. അച്ഛന്റെയും അമ്മയുടെയുംകൂടെ ഉത്സവത്തിനു പോകുന്നതും കാവടിയാട്ടം കാണുന്നതും നിന്റെ മനസ്സിൽ മായാതെ കിടക്കുന്നുണ്ടായിരുന്നല്ലോ. അച്ഛൻ കാവിലെഉത്സവത്തിനു പോയിവന്നപ്പോൾ കുപ്പിവളകൾ വാങ്ങിത്തന്നതുമെല്ലാം നിന്റെ മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നുണ്ടായിരുന്നു. അച്ഛനായിരുന്നല്ലോ നിന്റെ സംരക്ഷകൻ. അച്ഛനുമമ്മയും തമ്മിലുള്ള ശീതസമരത്തിൽ അച്ഛൻ നിന്നെയുപേക്ഷിച്ചുപോയതോ? നിന്റെയുംചേച്ചിയുടെയും സംരക്ഷണം അന്നുമുതലാണോ നഷ്ടപ്പെട്ടത്?
സംരക്ഷണം തരേണ്ട നിന്റെയച്ഛന് നിങ്ങളെ ഉപേക്ഷിക്കാൻ തോന്നിയതെങ്ങിനെ?
അച്ഛനില്ലാത്ത നിന്റെ ചേച്ചിയെ പന്ത്രണ്ടാംവയസ്സിൽ തന്നെ മനുഷ്യമൃഗം കടിച്ചുകീറിയല്ലേ? ആത്മാഭിമാനംനഷ്ടപ്പെട്ട നിന്റെ ചേച്ചിയുടെ നിലവിളി എന്റെ കാതിൽ ആകാശമണ്ഡലത്തിൽ മുഴങ്ങി കേൾക്കുന്നുണ്ട്.
നിന്റെ ചേച്ചിയുടെ മാനവും ജീവനും കവർന്നെടുക്കുകയായിരുന്നോ?
നിന്നെ നോക്കേണ്ട നിന്റെയമ്മ പ്രതികരണശേഷിനഷ്ടപ്പെട്ട സ്ത്രീ ജന്മമായതുകൊണ്ടാണോ.... അതോ നഷ്ടപ്പെടുത്തിയതോ... അതു കൊണ്ടാണോ ആ പിശാച് നിന്നെയും കടിച്ചുകീറിയത്...
നിന്റെ ചേച്ചി വിടരുംമുമ്പേ കൊഴിഞ്ഞു പോയപൂമൊട്ടായിരുന്നില്ലേ...
വാളയാറിന്റെ മനസ്സാക്ഷിക്കു മുൻപിൽ ഒരു ചോദ്യ ചിഹ്നമായി നിങ്ങളുണ്ട്.
നിന്റെ ചേച്ചിയുടെ ജീവൻ പിടഞ്ഞു വിട പറയുമ്പോൾ ആരുംകണ്ടില്ലല്ലേ..
മാധ്യമങ്ങൾ എന്തേ അറിഞ്ഞില്ല...
കുടിലിൽ മരിച്ചാലെന്തു വാർത്തയാണല്ലേ..
ശരണ്യ മോളേ നിന്റെ ശാപം തീക്കാറ്റായി മലയാള മണ്ണിൽ പതിക്കുന്നത് ഞാനറിയുന്നു....
ആകാശ മണ്ഡലത്തിൽ നിന്നും നിന്റെ ചിരി ഞാൻ കാണുന്നു... നരക ഭൂമിയിൽ നരകിക്കുന്ന വിഢിയായ മനുഷ്യനെ നോക്കി.....
മനസ്സാക്ഷി മരവിച്ച മനുഷ്യമൃഗമേ നിന്റെ തലതെറിപ്പിക്കുവാൻ ദൈവമവതരിക്കുമോ? ഇല്ലെങ്കിൽ ഞങ്ങൾക്ക് ഇറങ്ങേണ്ടി വരും... നിയമങ്ങൾ ഞങ്ങളെ തൂക്കിലേറ്റാൻ വരുമായിരിക്കും... കരിപുരണ്ട ജീവിതങ്ങൾ കാണുമ്പോൾ മലയാള മണ്ണിന്റെ മനസ്സാക്ഷി മരവിച്ചു പോയോ?
ശരണ്യമോളേ മാപ്പ്.... നീയാണു മാലാഖ...
Written by Saji Varghese
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo