Slider

സായൂജ്യം

0

സായൂജ്യം
- - - - - - - - -
ഇന്നെൻ കണ്ണനെ കാണുന്ന നേരത്തിൽ
എന്തു നൽകീടൂ ഞാനെന്തു നൽകൂ...?
ഇന്നു നിൻ പാദത്തിലർപ്പിക്കുവാനായ്
ഒന്നുമില്ലെൻ കയ്യിലൊന്നുമില്ല ___
ഒരു കതിർ തുളസിയോ, ഒരുപിടി അവിലോ....
നിന്നെ ഭജിച്ചും ജപിച്ചുo കഴിഞ്ഞയെൻ
വെന്തുരുകും മനം മുന്നിൽ വെപ്പൂ.....
നിൻനാമമുരുവിട്ടു ശീലിച്ചയെൻ കണ്ഠ-
മിന്നെന്തേയിടറുന്നു... നിന്റെ മുന്നിൽ?
കണ്ണുമടച്ചു നിൻ മുന്നിൽ നിന്നീടുമ്പോൾ
കാണുന്നു നിൻ കൊഞ്ചൽ, പുഞ്ചിരിയും.
ഒന്നുമേ വേണ്ടെനിക്കൊന്നുമേ വേണ്ടിനി
നിന്നിലലിയുവാൻ മോഹമായീ.....!
ഒന്നുമേ വേണ്ടെനിക്കൊന്നുമേ വേണ്ടിനി,
നിന്നിലലിയുവാൻ നേരമായീ.... !
- - - - - -അംബിക മേനോൻ- - - - -
16/03/2017.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo