Slider

..... 'മഴയറിയാതെ: ........

0

..... 'മഴയറിയാതെ: ........
നീ ഒന്നു പേടിക്കാതിരിക്ക്, അവളിപ്പോ വരും, എന്നും പറയുന്നത് പോലെ നാളെ പറയാം എന്നു പറയരുത്, നിന്റെ ഇഷ്ടം അവൾ അറിയണം, ഇനി ഇങ്ങനെ ഒരവസരം കിട്ടില്ല,
അതെല്ലടാ ......... അവൾ അടുത്തേക്ക് വരുമ്പോ എന്റെ തൊണ്ടയൊക്കെ പെട്ടന്ന് വരണ്ടുപോകുന്നത് പോലെയാ ........
നാളെ പറഞ്ഞാലോ?
പോടാ ........ പേടിതൊണ്ടാ... ഒരു പെണ്ണിനോട് ഇഷ്ടം പറയാൻ ധൈര്യമില്ലാത്തവൻ........ നിനക്കൊന്നും പറഞ്ഞതല്ലടാ പ്രേമം, പ്രേമിക്കാൻ നടക്കുന്നു .....
ധൈര്യമില്ലാഞ്ഞിട്ടല്ല, ഇനി അവൾ എന്നെ ഇഷ്ടമല്ലാന്ന് പറഞ്ഞാലോന്നൊരു പേടി, എനിക്കവളെ അത്രയ്ക്കിഷ്ടാടാ.......!
നീ പറയുന്നുണ്ടേ ഇന്നു പറയണം, നാളെ വൈകുന്നേരം അവളു കോളേജ് ക്ലാസ് വിട്ടു വരുന്നത് വരേ ബസ്റ്റാന്റിൽ കറങ്ങി നടക്കാൻ എനിക്കു വയ്യ, പറഞ്ഞേക്കാം -
ദേ :. അവളു വരുന്നുണ്ട്, ഭാഗ്യം ഇന്ന് തനിച്ചേ ഉള്ളൂ, തോഴിമാരേയില്ല,
ച്ചെല്ല്,
പോകാടാ .....
മെല്ലെ മുന്നോട്ട് നടന്നോ.. അവളുടെ അടുതെത്തിയാൽ പതിയ കാര്യം അവതരിപ്പിച്ചാമതി......
അല്ലെടാ :.. ഞാൻ എന്താ പറയേണ്ടത്?
കുന്തം.......! ആരോടാ ഈശ്വരാ ഞാനിതൊക്കെ പറഞ്ഞ് കൊടുക്കുന്നത്,
ടാ ...... ഞാൻ പറഞ്ഞ് തന്ന പോലെ അങ്ങ് പറഞ്ഞാ മതി,
ചെല്ല്... ...
പോകാ ലേ ......?
പോടാ ........
അവൻ പതിയെ മുന്നോട്ടേക്ക് നടന്നു, തിരക്കേറിയ റോഡിൽ വാഹനങ്ങൾ ചീറി പായുന്നു, ആളുകൾ എല്ലാം തിരക്കിലാണ് ,
എവിടെ നിന്നോ ഒരു മഴ പടപടാ ശബ്ദത്തിൽ അവിടേക്ക് പെയ്തു തുടങ്ങി,
ആളുകൾ അടുത്തായുള്ള പീടിക വരാന്തകളിൽ അഭയം തേടി,
ഒരോ തുള്ളിയിലും പ്രണയം തുളുമ്പി നിൽക്കുന്നതായി അവനു തോന്നി, ഏതാനും തുള്ളികൾ ഏറ്റുവാങ്ങി ഒരു കടവരാന്തയിൽ കയറി നിന്നു, പ്രണയത്തിന്റെ മഴ പെയ്തു കൊണ്ടിരുന്നു,
അനുരാഗ തുള്ളികൾക്കിടയിൽ ഒരു കുടയുടെ മറപിടിച്ച് അവൾ പോകുന്നത് അവൻ
നോക്കി നിന്നു, കണ്ണുകൾ കൊണ്ട് കൈമാറിയ അനുരാഗം മനസ്സിലൂടെ സ്വപ്നങ്ങളിലേക്കാണ്ടിറങ്ങിത്തുടങ്ങി,
മഴ പെയ്തു കൊണ്ടിരിന്നു, കണ്ണുകൾ കൊണ്ട് കഥകൾ പറഞ്ഞ് ദിവസങ്ങൾ കടന്നു പോയി ............
വർഷാന്തരങ്ങൾക്കിപ്പുറം ഒരു കുടക്കീഴിൽ മാംസം പങ്കുവെക്കുന്ന പ്രേമ കോപ്രായങ്ങൾ കാണുമ്പോൾ ഒരു കണ്ണുടക്കൽ കൊണ്ട്, ഒരു നോട്ടത്തിനായ് പാതയോരത്ത് കാത്തുനിന്ന പഴയ പ്രണയ സങ്കൽപങ്ങൾക്ക് മുന്നിൽ സമർപ്പണം ..........
"..... ഹരി മേലടി - ....."
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo