Slider

ഗന്ധർവയാമം (HORROR STORY ) അവസാനഭാഗം .

0

ഗന്ധർവയാമം (HORROR STORY )
അവസാനഭാഗം .
രംഗം 13
ഇല്ലം .
" അമ്മാളു എന്ന യക്ഷിയെ തളക്കാൻ ആത്യധികം ശക്തി ആർജിക്കേണ്ടിയിരിക്കുന്നു. നാൽപ്പത്തൊന്നു ദിവസത്തെ കഠിന വൃതാനുഷ്ടാനത്തിലൂടെ നാം ശക്തി ആർജ്ജിച്ചു അവളെ ആവാഹിക്കും " ബ്രഹ്മദത്തൻ തിരുമേനി പറഞ്ഞു .
ഇല്ലത്തുള്ളവർ ഭയത്തോടെ ബ്രഹ്മദത്തനെ നോക്കി .
" ഭയക്കാണ്ടിരിക്യാ ...നാം നൽകിയ മന്ത്രതകിടുകൾ ഉള്ളിടത്തോളം കാലം യക്ഷിക്ക് ഈ ഇല്ലത്തിനുള്ളിൽ പ്രവേശിക്കാനാകില്ല്യ ... ദേഹത്തെ രക്ഷ നഷ്ടപ്പെടാണ്ടിരിക്കാൻ ശ്രദ്ധിക്കണം ." ബ്രഹ്മദത്തൻ സൂചിപ്പിച്ചു.
രംഗം 14
നാൽപ്പത്തൊന്നാം നാൾ രാത്രി .
കാളിയൂർ മനയിലെ കുളക്കടവ് .
വൃതാതാനുഷ്ടാനങ്ങളിൽ വ്യാപൃതനായ ബ്രഹ്മദത്തൻ തിരുമേനി കുളികഴിഞ്ഞു മനയിലേക്കു പോകാനായി പടിക്കെട്ടു കയറാൻ ഭാവിച്ചതും കുളത്തിലേക്കുള്ള കൽപടവുകൾ ഇറങ്ങി പൂർണ നഗ്നയായി സത്യഭാമ വരുന്നു .
ഉന്മാദഭാവത്തോടെ സത്യഭാമ ബ്രഹ്മദത്തനെ നോക്കി പുഞ്ചിരിച്ചു .പെട്ടന്ന് സത്യഭാമയുടെ കാൽ വഴുതി .പടിക്കെട്ടിൽ നിന്ന് അവൾ ബ്രഹ്മദത്തൻറ്റെ നെഞ്ചു ലക്ഷ്യമാക്കി വീണു.
ബ്രഹ്മദത്തൻ ഒഴിഞ്ഞു മാറി .സത്യഭാമ കുളത്തിലേക്ക് വലിയൊരു ശബ്ദത്തോടെ പതിച്ചു .പൊടുന്നനെ കറുത്ത് തടിച്ച ഒരു വൃദ്ധ വെള്ളത്തിനിന്ന് പൊങ്ങി വന്നു അവർ പൊട്ടിച്ചിരിക്കാൻ തുടങ്ങി .പൊടുന്നനെ ആ വൃദ്ധ അമ്മാളുവായി മാറി .അവളുടെ മുടികൊണ്ട് മുഖത്തിന്റെ ഒരു വശം മറഞ്ഞു കിടന്നു .യക്ഷി ബ്രഹ്മദത്തനെ നോക്കി വികൃതമായി ചിരിച്ചു .
" കാളിയൂർ മനയിലെ ബ്രഹ്മദത്തൻറ്റെ ബ്രഹ്മചര്യത്തിനു ഭംഗം വരുത്താമെന്നു നീ നിരീച്ചു..ല്ലേ .." ബ്രഹ്മദത്തന്റെ ശബ്ദം അന്തരീക്ഷമാകെ പ്രഹമ്പനം കൊണ്ടു.
അല്പസമയം ബ്രഹ്മദത്തൻ കണ്ണുകളടച്ചു മന്ത്രങ്ങൾ ഉരുവിട്ടു. അയാൾ കണ്ണ് തുറന്നതും അയാളുടെ കണ്ണിൽ നിന്ന് അഗ്നിജ്വാലകൾ യക്ഷിക്ക് നേരെ പാഞ്ഞു ചെല്ലാൻ തുടങ്ങി .അലറിക്കരഞ്ഞുകൊണ്ട് യക്ഷി കുളത്തിനടിയിലേക്കു താഴ്ന്നു പോയി .
രംഗം 15
ഇല്ലം .
യക്ഷിയെ തലക്കാനുള്ള ഹോമം നടക്കുകയാണ് .ഇല്ലത്തെ പുരുഷ പ്രജകളെല്ലാം കളത്തിന് ചുറ്റും ഇരുന്നു .പെണ്ണുങ്ങൾ വാതിലിനു മറവിൽ രംഗം വീക്ഷിച്ചു കൊണ്ടു ഭയപ്പാടോടെ നിന്നു.ശക്തിയായി കാറ്റ് വീശി അടിക്കാൻ തുടങ്ങിയത് പെട്ടന്നായിരുന്നു .
ബ്രഹ്മദത്തൻ മന്ത്രജപങ്ങളിൽ മുഴുകി ഇരിക്കുകയാണ് .പെട്ടന്ന് പടിപ്പുരകടന്ന് അമ്മാളുവിന്റ്റെ ദുരാത്മാവ് കുഴഞ്ഞാടികൊണ്ട് കയറി വന്നു .വെള്ളക്കസവ് സെറ്റുസാരി ആണ് വേഷം .പാറി പറക്കുന്ന നീണ്ട തലമുടി . എല്ലാവരും അത് കണ്ടു ഭയന്ന് നിലവിളിച്ചു .ദുരാത്മാവ് പൂമുഖപടിക്കെട്ടിനു താഴെ നിന്നു.ബ്രഹ്മദത്തൻ എഴുന്നേറ്റു ചെന്നു.മന്ത്രങ്ങൾ ഉരുവിട്ട്കൊണ്ട് കയ്യിലിരുന്ന ഭസ്മം യക്ഷിയുടെ മുഖത്തേക്ക് എറിഞ്ഞു .നിമിഷങ്ങൾക്കകം യക്ഷി പുകച്ചുരുളായി മാറി . ബ്രഹ്മദത്തൻറ്റെ കയ്യിലിരുന്ന മണ്കുടത്തിലേക്കു ആ പുകച്ചുരുൾ കയറി .അയാൾ കുടത്തിന്റെ വായ പട്ടുകൊണ്ടു മൂടി കെട്ടി .മന്ത്ര ജപങ്ങൾക്കുശേഷം കുടത്തിന്റെ കെട്ടഴിച്ചു .അതിൽ നിന്നു കുർത്ത വലിയൊരാണി അയാൾ എടുത്തു.
ബ്രഹ്മദത്തൻ തൂക്കുവിളക്കും കയ്യിലേന്തി സർപ്പക്കാവിനടുത്തുള്ള കാഞ്ഞിരമരം ലക്ഷ്യമാക്കി നടന്നു .പിന്നാലെ രാമനുണ്ണി നമ്പുതിരിയും കാര്യസ്ഥൻ കുട്ടിക്കൃഷ്ണനും മറ്റുചില നബൂതിരിമാരും .
കാഞ്ഞിരമരത്തിനു മുന്നിലെത്തിയ ബ്രഹ്മദത്തൻ എന്തോ ആലോചിക്കുമ്പോലെ പോലെ നിന്നു .നമ്പുതിരിമാർ ആശങ്കയോടെ മുഖാമുഖം നോക്കി .
" ബ്രഹ്മദത്തൻ തിരുമേനി .. വേഗം അവളെ ആ കാഞ്ഞിരമരത്തിൽ തളക്യ ..." രാമനുണ്ണി നമ്പുതിരി ഓർമിപ്പിച്ചു .
ബ്രഹ്മദത്തൻ നമ്പുതിരിമാർക്കു നേരെ തിരിഞ്ഞു .അയാളുടെ കരിനീല കണ്ണുകളിൽ നിന്നു രക്തം ഒലിക്കുന്നത് കണ്ട് അവർ ഭയന്നു.
" ഞാൻ ദേവനാഥൻ ...പ്രതികാരത്തിനായി നോമ്പ് നോറ്റിരുന്ന രക്ഷസ്...."
ബ്രഹ്മദത്തൻ അലറി .
പെട്ടന്നയാൾ ദേവനാഥനായി മാറി .കയ്യിലിരുന്ന തൂക്കുവിളക്കു കൊണ്ടു രാമനുണ്ണി നമ്പുതിരിയുടെ ശിരസ്സിനു അയാൾ അടിച്ചു .ശിരസു പിളർന്ന അയാൾ നിലത്തു വീണു പിടഞ്ഞു മരിച്ചു .ബ്രഹ്മദത്തൻറ്റെ കയ്യിലിരുന്ന ആണി നിലത്തെ നമ്പുതിരിയുടെ രക്തത്തിൽ വീണു .കറുത്ത രൂപമാർന്ന് അമ്മാളു നിലത്തു നിന്നു പൊങ്ങി വന്നു .അവളുടെ കണ്ണിൽ നിന്നു പ്രവഹിച്ച അഗ്നിജ്വാലകളിൽ പെട്ട് എല്ലാവരും മരിച്ചു വീണു .
രംഗം 16
ഇതേ സമയം കാളിയൂർ മനയുടെ നിലവറയിൽ ബന്ധിക്കപ്പെട്ട നിലയിലായിരുന്നു ബ്രഹ്മദത്തൻ .അയാൾ ദേഹത്ത് ചുറ്റിവരിഞ്ഞ കയർ അഴിക്കാനുള്ള ശ്രമം തുടങ്ങി .
രംഗം 17
കഴിഞ്ഞുപോയ ഏതോ ഒരു രാത്രി .
ഇല്ലത്തെ രക്ഷ തകിടുകളും മാന്ത്രിക ഏലസുകളും കാര്യസ്ഥൻ കുട്ടിക്കൃഷ്ണനെകൊണ്ടു ദുരാത്മാവ് നേരത്തെ നശിപ്പിച്ചു കളയിക്കുന്നു .
രംഗം 18
ഇല്ലത്തേക്ക് ദേവനാഥൻറ്റെയും അമ്മാളുവിൻറ്റെയും ദുരാത്മാക്കൾ അലമുറയോടെ കയറി വന്നു .ഇല്ലത്തുള്ളവരെ വകവരുത്താൻ ഭാവിച്ചാ ദുരാത്മാക്കൾക്കു നേരെ , നിലവറയിൽ നിന്നു മോചിക്കപ്പെട്ട് പാഞ്ഞെത്തിയ ബ്രഹ്മദത്തൻ മന്ത്രങ്ങൾ ആവാഹിച്ച ത്രിശൂലം എറിഞ്ഞു .ശൂലം അമ്മാളുവിന്റ്റെ ഹൃദയത്തിലൂടെ കയറി .അവൾ നിലവിളിയോടെ ഭസ്മമായി തീർന്നു .അത് കണ്ടു അലറിക്കരഞ്ഞു ദേവനാഥൻ .അയാളുടെ മുഖം വിണ്ടുകീറി പൊടിയാൻ തുടങ്ങി .ദേവനാഥൻറ്റെ ദുരാത്മാവും ഭസ്മമായി അലിഞ്ഞു .ആ ഗന്ധർവയാമത്തിൽ ആകാശത് രണ്ടു നക്ഷത്രങ്ങൾ കൂടി സ്ഥാനം പിടിച്ചു .
(അവസാനിച്ചു )
Rajeev
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo