വായിക്കാനിരുന്ന പേജുകള്‍
(കഥ)
രാമചന്ദ്രന്‍ നായര്‍ ഒരു നോവല്‍ വായിച്ചു തീരാന്‍ ഇനി നാലു പേജുകള്‍ മാത്രമാണ് ബാക്കി, വരികള്‍ പിന്തുടരുന്ന അദ്ദേഹത്തിന്‍റ കണ്ണുകളില്‍ ഉദ്വേഗത്തിന്‍റ വേലിയേറ്റം വരുത്തുന്ന ഭാവമാറ്റം പ്രകടമായിരുന്നു.അയാള്‍ പെട്ടന്ന് ക്‌ഷുഭിതനാവുകയും മുഷ്‌ടി ചുരുട്ടി മേശയ്‌ക്കു മുകളില്‍ ഇടിക്കുകയും ചെയ്യുന്നു,കൈവിരലുകള്‍ ഒതുക്കമില്ലാത്ത മുടിയിഴകള്‍ ചുറ്റിപ്പിടിച്ചു വലിക്കുന്നു.ആ പുസ്‌തകത്തിലെ ഏതു വരികളാവാം, പ്രഹരമേല്‍പിക്കുന്ന ഏത് ആശയമാകാം അദ്ദേഹത്തെ ഇത്രമാത്രം പ്രക്‌ഷുബ്‌ദമാക്കുന്നത്,അദ്ദേഹം കൂജയിലെ വെള്ളമെടുത്ത് വായ്‌കകത്തേക്ക് കമഴ്‌തി. ഇനി രണ്ട് പേജുകള്‍ മാത്രം വായിക്കാന്‍ ബാക്കിയുള്ള ആ നോവല്‍ അദ്ദേഹം പൂര്‍ത്തിയാക്കിയില്ല.പുസ്‌തകം മടക്കിവെച്ച് കൂട്ടിലടച്ച മൃഗത്തെ പോലെ അദ്ദേഹം മുറിക്കകത്ത് തലങ്ങും വിലങ്ങും നടക്കാന്‍ തുടങ്ങി, ...ഒരു അച്ഛനു മകളെ ഇങ്ങിനെ ചെയ്യാന്‍ കഴിയുന്നുവെങ്കില്‍ മൃഗവും മനുഷ്യനും തമ്മില്‍ എന്തു വ്യത്യാസം, പിതൃത്വം എന്ന മഹാസങ്കല്‍പം കാലക്കെടുതിയില്‍ കത്തിയമരാതിരിക്കാന്‍ ഒന്നും പറയാനൊരുമ്പെടാത്ത ആ കഥാപാത്രം ..ഹൊ!! അദ്ദേഹം അമര്‍ഷത്തോടെ ഫ്ലവര്‍ബേസ് ചവുട്ടി നിലത്തിട്ടു. അപ്പോഴാണ് മകള്‍ ചായയുമായി അകത്തേക്കു കയറി വന്നത്, അദ്ദേഹം സ്വയം നിയന്ത്രിക്കാന്‍ ശ്രമിച്ചു.അവള്‍ക്ക് പനിപിടിച്ചിരുന്നു.കണ്‍തടത്തിലെ കറുത്ത പാടുകള്‍ അവള്‍ നല്ല ക്‌ഷീണിതയാണെന്നു തോന്നിച്ചു. അദ്ദേഹം അവളുടെ നെറ്റിയില്‍ ചൂടുണ്ടൊ എന്നു തൊട്ടുനോക്കാന്‍ മുതിര്‍ന്നെങ്കിലും കൈകള്‍ രക്‌തം വറ്റി മരവിച്ചതായി തോന്നി, അദ്ദേഹം കൈ പിന്‍വലിച്ച് വാവിട്ട് കരയാന്‍ തുടങ്ങി.ഒരു ശുദ്ധ മനുഷ്യനില്‍ അധമനാണെന്ന കുറ്റബോധത്തിലേക്കുള്ള ആശങ്ക കടന്നു വരുന്നത് ഏത് വഴിയിലൂടെയാണ്, എന്‍റ മകളോടുള്ള പെരുമാറ്റത്തില്‍ വല്ല കുഴപ്പവും ഉണ്ടൊ ? അയാള്‍ മകളെ തൊട്ടുനോക്കാനിരുന്ന കൈ പിന്‍വലിച്ച് ഭിത്തിയില്‍ ആഞ്ഞിടിക്കാന്‍ തുടങ്ങി, വാല്‍സല്യത്തോടെ ഒന്നു തൊടാന്‍ കഴിയുന്നില്ലല്ലോ ഈശ്വരാ..ഒരു സ്‌കിസൊഫ്രാനിെയാക്കിനെ പോലെ അദ്ദേഹം അലറി.."ഗോ ഔട്ട്..ഗോ.." അവളുടെ മുടിക്കുത്തില്‍ പിടിച്ച് പുറത്തേക്ക് തള്ളി കതകടച്ചു, കൂജയിലെ വെള്ളം തലയിലൂടെ ഒഴിച്ചു.അയാള്‍ കിതക്കുന്നുണ്ടായിരുന്നു. വായിക്കാന്‍ ബാക്കിവെച്ച രണ്ടു പേജുകള്‍ അയാളെ പ്രകോപിതനാക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ ആ പുസ്‌തകം വലിച്ചു കീറി.എന്തായിരിക്കാം വായിക്കാതെ പോയ ആ പേജുകള്‍ പറയാനിരുന്നത്...
....... പുരുഷു പരോള്‍...
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക