ഒരു നാലാം ക്ലാസ്സ് ഓർമ്മ.....
രാവിലെ വീടിന്റെ അരമതിലിരുന്നു ചക്രൻ ചേട്ടന്റെ ഒന്നരവയസുള്ള മോള് ചിന്നൂട്ടിയെ... കളിപ്പിച്ചിരിക്കുമ്പോഴാ... അമ്മേടെ വക...
നീയവിടെ അവളേം കളിപ്പിച്ചോണ്ടിരുന്നോട്ടാ ....
ഇനി ആ ജിത്തും മനും സന്ധ്യയും സോനാലിം... വരുമ്പോഴാകും ഇനിയവന്റെ പരാക്രമം കാണണത്.... ഉള്ള നേരത്തു പോയികുളിച്ചു അമ്പലത്തിലു പോകാൻ നോക്ക്... ഇന്ന് നിൻറ്റെ നാളും കൂടിയാ...
ഇനി ആ ജിത്തും മനും സന്ധ്യയും സോനാലിം... വരുമ്പോഴാകും ഇനിയവന്റെ പരാക്രമം കാണണത്.... ഉള്ള നേരത്തു പോയികുളിച്ചു അമ്പലത്തിലു പോകാൻ നോക്ക്... ഇന്ന് നിൻറ്റെ നാളും കൂടിയാ...
ബാക്കി രണ്ടണ്ണം( ചേട്ടന്മാര് ) ഇതു വരെ എഴുന്നേറ്റിട്ടു പോലും ഇല്ലാ...
അതെങ്ങനെയാ.... ദൈവമേ, എന്നുള്ള വിളി ഉണ്ടെങ്കിലല്ലേ... ഇവന്മാര് നന്നാകത്തുള്ളൂ.....
അതെങ്ങനെയാ.... ദൈവമേ, എന്നുള്ള വിളി ഉണ്ടെങ്കിലല്ലേ... ഇവന്മാര് നന്നാകത്തുള്ളൂ.....
ആ പിന്നേ, അമ്പലത്തിൽ പോകുമ്പോൾ അരമതിലില് വാഴയിലയിൽ, കറുകപുല്ലുകൊണ്ടു ഗണപതിക്ക് മാല കെട്ടിവെച്ചിട്ടുണ്ട്...
അതുമെടുത്തോ... കടുകും ചെപ്പീന്നു 5 രൂപേം എടുത്തിട്ട് ഒരു പുഷ്‌പാഞ്‌ജലി കൂടി ചെയ്തോ...
അതുമെടുത്തോ... കടുകും ചെപ്പീന്നു 5 രൂപേം എടുത്തിട്ട് ഒരു പുഷ്‌പാഞ്‌ജലി കൂടി ചെയ്തോ...
ഞാ : നമ്മുക്ക് പാപ്പോം തിന്നിട്ടു തമ്പായി തൊഴാട്ടോ... ചിന്നൂട്ടി...
ഡാാ ...
നിന്നോട് ഞാൻ എത്ര നേരോയി പറയണത്..
അവളെ അവിടെ, സീമാചേച്ചിടെ അടുത്തെങ്ങാനുമിരുത്തിയിട്ടു.. കുളിക്കാൻ നോക്കടാ....
അതെങ്ങെനെയാ.., ഒരെണ്ണത്തിനും അനുസരണ എന്നുള്ളത് തൊട്ടുതീണ്ടിയിട്ടില്ലല്ലോ...
കെട്ടിയോൻ ഒരാളു രാവിലെ തുടങ്ങിയതാ..തേക്കാൻ.. ഇരുമ്പുപ്പെട്ടീം ചിരട്ടയും കൊണ്ടു..

'അമ്മ പിന്നേം തുടങ്ങി...
ഉം.... ന്നൊരു മൂളലും മൂളി ഞാൻ...
ഉമിക്കരിയെടുത്തു, പല്ലു തേപ്പും ഈർക്കിലി കൊണ്ടു നാക്കുവടിക്കലുംഎല്ലാം കഴിഞ്ഞു കിണറ്റിന്ന് , വെള്ളോം കോരി ചുവന്ന കല്ലുപോലത്തെ ലൈഫെബോയ് സോപ്പ്പിട്ടു ഒരു കാക്കകുളീം കുളിച്ചു... രണ്ടുമൂന്ന് വീടപ്പുറത്തുള്ള പള്ളിക്കാവ് ദേവി ക്ഷേത്രത്തിലേക്ക്...
പടിഞ്ഞാറേ സിനു ' ന്റ്റെ വീടിനു മുന്നിലൂടെയാ അമ്പലത്തിൽ പോകേണ്ടത്...
അവരുടെ ചാരക്കണ്ണുള്ള ടിപ്പു പട്ടിയെ തൂറാൻ അഴിച്ചുവിടുന്ന " ടൈം " ആന്നെങ്കിൽ ഓടിയാൽ കടി ഉറപ്പ്...
ഭാഗ്യം... പട്ടീനെ കെട്ടിയിട്ടുണ്ട്...
അമ്പലത്തിൽ പോയി തൊഴുതു, പുഷ്‌പാഞ്‌ജലി ഉം ചെയ്തു തിരിച്ചു വന്നപ്പോഴും അച്ഛന്റ്റെ തേക്കൽ കഴിഞ്ഞിട്ടില്ല.....
ഞാ : അമ്മോ..അമ്മോ...
@ : എന്താ.... ന്ന്
കഴിക്കാൻ എന്താ രാവിലെ...
ദേ.. ഡാ ഇപ്പോം ദോശ റെഡി യാകും.... നീ ആ ചായേം കുടിച്ചിരിക്കു...!!
ചായേം കുടിച്ചു കട്ടിലിൽ ഇരിക്കണ സമയത്തു സ്റ്റീൽ പാത്രത്തി ല് ദോശയുമായിട്ടു 'അമ്മ...
ചായേം കുടിച്ചു കട്ടിലിൽ ഇരിക്കണ സമയത്തു സ്റ്റീൽ പാത്രത്തി ല് ദോശയുമായിട്ടു 'അമ്മ...
ഞാ : ഇതെന്താ ഗോതമ്പു ദോശയാണോ ഇന്ന്... ?
കറി ഇല്ലേ...?
@ : സാമ്പാർ ഇരിപ്പുണ്ട് ഇന്നലത്തെ ചൂടാക്കിയത്...
ഞാ : ആ പുളിച്ച സാമ്പാർ ആകും എനിക്കൊന്നും വേണ്ടാ...
@ : ഇവിടെ ഇതൊക്കെയുള്ളൂ വേണേൽ കഴിച്ചാൽ മതി....ഇവിടാരും നിർബന്ധിക്കാനൊന്നും ഇല്ലാ... അല്ലെങ്കിൽ കുറച്ചു പഞ്ചസാര കൂട്ടി അങ്ങട് കഴിച്ചോ...
ഞാൻ നിനക്ക് ഉച്ചക്കത്തേക്കുള്ളത് ശെരിയാക്കട്ടെ....
ഞാ : മ് ഉം....
അവന്മാര് ഇതു വരെ എഴുന്നേറ്റില്ലേ..?
അവന്മാര് ഇതു വരെ എഴുന്നേറ്റില്ലേ..?
ഇനി വെള്ളോം കോരി ഒഴിച്ചാലേ ഇവന്മാര്
( ചേട്ടന്മാര് ) എഴുന്നേൽകത്തുള്ളൂ..
( ചേട്ടന്മാര് ) എഴുന്നേൽകത്തുള്ളൂ..
അച്ഛന്റ്റെ തേയ്ക്കലും കഴിഞ്ഞു..
പുറത്തു ചെങ്കല്ല് കൂട്ടിയ അടുപ്പിന് മേളില് കരിപിടിച്ച അലുമിനിയും പാത്രത്തില്,
ഓല.. കത്തിച്ചു വെള്ളം ചൂടാക്കണത്തിനടുത്തു ചെന്നു...
ഓല.. കത്തിച്ചു വെള്ളം ചൂടാക്കണത്തിനടുത്തു ചെന്നു...
അച്ഛ് : ഡാ വിനപ്പാ... പുള്ളിക്കാരി അവിടെ എന്താ ഒച്ചപ്പാട്...
( അമ്മേടെ പേര് സരസ്വതി ആണേലും അച്ഛൻ ഇത്‌വരെ പുള്ളിക്കാരിന്നു വിളിക്കണത് മാത്രമേ ഞാൻ കേട്ടിട്ടുള്ളു.. എന്നേ വിനപ്പാ എന്നും )
( അമ്മേടെ പേര് സരസ്വതി ആണേലും അച്ഛൻ ഇത്‌വരെ പുള്ളിക്കാരിന്നു വിളിക്കണത് മാത്രമേ ഞാൻ കേട്ടിട്ടുള്ളു.. എന്നേ വിനപ്പാ എന്നും )
'അമ്മ രാവിലെ തന്നേ കലിതുള്ളി നിക്കാ... ഇപ്പോം അങ്ങട് ചെന്നാൽ അച്ഛനിട്ടും കിട്ടും, ഞാൻ പറഞ്ഞുനിർത്തി...!!
അടുക്കളേൽ കേറി ഞാൻ... അമ്മോ ഇന്നുച്ചത്തേക്ക് എന്താ കറി..
മൊട്ട വർക്കണില്ലേ... ?
മൊട്ട വർക്കണില്ലേ... ?
@ : ആ കോഴിക്കൂട് ശരിയാക്കാൻ പറഞ്ഞാ ആരു കേൾക്കാനാണ്....
തീറ്റ മുഴുവനും ഇവിടുന്നും, മൊട്ട ഇടണത് വല്ലവന്റ്റെം വീട്ടിലും...
തീറ്റ മുഴുവനും ഇവിടുന്നും, മൊട്ട ഇടണത് വല്ലവന്റ്റെം വീട്ടിലും...
ക്ലാസ്സിൽ പോകാൻ " ടൈം "ആയ്യടാ .. പോയി ഉടുപ്പ് മാറാൻ നോക്ക്..
ഡ്രസ്സ് മാറി പുസ്തകോം എല്ലാം റെഡിയാക്കി വെച്ചപ്പോൾ.....ജിത്തും മനും സന്ധ്യയും വന്നു...ലാസ്‌റ് സോനാലിം...
ഡ്രസ്സ് മാറി പുസ്തകോം എല്ലാം റെഡിയാക്കി വെച്ചപ്പോൾ.....ജിത്തും മനും സന്ധ്യയും വന്നു...ലാസ്‌റ് സോനാലിം...
അപ്പോഴേക്കും എന്റ്റെ ചോറുംപാത്രം റെഡി...
കൂട്ടുകാര്‌കേൾക്കേ ഞാൻ.... അമ്മേ ഇന്ന് എന്താ സ്പെഷ്യൽ ഉച്ചക്കത്തെക്കു.....
കൂട്ടുകാര്‌കേൾക്കേ ഞാൻ.... അമ്മേ ഇന്ന് എന്താ സ്പെഷ്യൽ ഉച്ചക്കത്തെക്കു.....
അമ്മടെ വായിൽ നിന്നും അപ്പോള് വന്നു
" ഫിഷ്‌മോളിൽ "...
ഇന്നലെ അച്ഛൻ മാർക്കെറ്റിൽ നിന്നും മീൻ മേടിച്ചായിരുന്നു...
വലിയ വലിയ ഹോട്ടലിൽ അന്നു കിട്ടണ സ്പെഷ്യൽ ഐറ്റം ന്നാ എന്റ്റെ വിചാരം..
ഈ " ഫിഷ്‌മോളിൽ "...
" ഫിഷ്‌മോളിൽ "...
ഇന്നലെ അച്ഛൻ മാർക്കെറ്റിൽ നിന്നും മീൻ മേടിച്ചായിരുന്നു...
വലിയ വലിയ ഹോട്ടലിൽ അന്നു കിട്ടണ സ്പെഷ്യൽ ഐറ്റം ന്നാ എന്റ്റെ വിചാരം..
ഈ " ഫിഷ്‌മോളിൽ "...
സ്കൂളിൽ ചെന്നു...ഹാജർ ഒക്കെ എടുത്തു...കഴിഞ്ഞപ്പോൾ എങ്ങനെങ്കിലും 12.30 മണിക്ക് ഫുഡ് കഴിക്കണ " ടൈം " ആയാൽ മതിന്നെന്നായി.... ഇന്നത്തെ അമ്മയുടെ സ്പെഷ്യൽ ഫുഡ് കഴിച്ചാൽ മതിയെന്നായി...
ആദ്യത്തെ ഒന്നുരണ്ടു പീരീഡ് കഴിഞ്ഞപ്പോൾ
സമയം 10 മണി...
ഇന്നെന്താ സമയോം പോണില്ല..
സമയം 10 മണി...
ഇന്നെന്താ സമയോം പോണില്ല..
സമയം 11.20 am.....
അങ്ങിനെ ഞാൻ നോക്കിയിരുന്ന സമയം 12.30 മണിയായി...
സ്റ്റീൽ കൊണ്ടുള്ള വട്ട ചോറുംപാത്രം ഞാൻ ക്ലാസ്സ് ബെഞ്ചിലിരുന്നു കൂട്ടുകാരുടെ കൂടെ തുറക്കാൻ നോക്കി..
തുറക്കാൻ പറ്റാതായപ്പോൾ ഇരിക്കുന്ന ചെറിയ ബെഞ്ചിൻലിട്ടു രണ്ടു ചെറിയ കോട്ടുക്കോട്ടി...
ആകാംക്ഷയോടെ നോക്കിയപ്പോൾ.. ചോറിനു മുകളിൽ പാവക്ക തോരൻറ്റെ കൂടെ ചെറിയ വാട്ടിയ വാഴയില കഷണത്തിൽ പൊതിയിൽ രണ്ടു ചാള മീൻ കഷ്ണം...
ആകാംക്ഷയോടെ നോക്കിയപ്പോൾ.. ചോറിനു മുകളിൽ പാവക്ക തോരൻറ്റെ കൂടെ ചെറിയ വാട്ടിയ വാഴയില കഷണത്തിൽ പൊതിയിൽ രണ്ടു ചാള മീൻ കഷ്ണം...
കൂടെയുള്ളർ ഒരൊറ്റ ചിരിയായിരുന്നു...
ഈ 'അമ്മയുടെ ഒരു കാര്യം.... മനുഷ്യനെ നാണം കെടുത്താൻ ആയിട്ടു.......
ചാള ( മത്തി ) വറുത്തതിനെയാണോ
" ഫിഷ്‌മോളിൽ "എന്ന കൂട്ടുകാരുടെ കളിയാക്കലും....
" ഫിഷ്‌മോളിൽ "എന്ന കൂട്ടുകാരുടെ കളിയാക്കലും....
അതേയ്.....
'അമ്മ. ഉദേശിച്ചത്... ചോറിനു മുകളിൽ ഫിഷ് എന്നാണ് എന്നു ചമ്മിയ മുഖത്തോടെ... ഞാൻ പറഞ്ഞൊപ്പിച്ചു...
അപ്പോഴും ഉറ്റചങ്ങാതി ജിത്തിന്റെ ആ നിർത്താതെയുള്ള ചിരി തുടരുന്നുണ്ടായിരുന്നു...
അമ്മയോടുള്ള ചെറിയ ദേഷ്യവും.. എന്റ്റെ ഉള്ളിലെ സങ്കടവു മൊക്കെയായി ഞാനും വെച്ചു കൊടുത്തു....
ഒരു വളിച്ച ചിരി...... ഹി ഹി ഹി കി...
(((...വിനു...)))
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക