Slider

അച്ഛേ.... അച്ഛേ

0
Image may contain: 1 person, sky, ocean, outdoor, water and nature

ഈ അമ്മയെന്താ എന്നോട് ഒന്നും മിണ്ടാത്തത്...എപ്പോഴും ചിരി മാത്രമേ ഉള്ളോ..?
മേശക്കു മുകളിൽ വെച്ച 'അഞ്ജു ന്റ്റെ ഫ്രെയിമുചെയ്ത ഫോട്ടോ കൈയിൽ എടുത്തു പിടിച്ചു ലച്ചൂട്ടി രാവിലെതന്നെ ഇതു പറയുമ്പോൾ ഞാൻ പേപ്പറിൽ എഴുതി വെച്ച കഥയുടെ അവസാന രചനയിൽ ആയിരുന്നു... എഴുതുന്നതിടയിൽ ഞാൻ വിളിച്ചു പറഞ്ഞു...
' ഒന്നൂടെ അമ്മയോട് ചോദിക്കു... മോളോട് എന്താ മിണ്ടാത്തത് എന്ന്...
' ഞാൻ പറഞ്ഞുനിർത്തിയെങ്കിലും അവൾ എന്തൊക്കെയോ, ആ ഫോട്ടോയെ നോക്കി പറയുന്നുണ്ട്... !!
എഴുതിക്കൊണ്ടിരുന്ന പേനയും പേപ്പറും അവിടെ മേശപ്പുറത്തു വെച്ചു.. എഴുനേറ്റു ഭിത്തിയിലെ ആണിയിൽ തൂക്കിയിട്ടിരുന്ന കലണ്ടർ ഞാനൊന്നു മറിച്ചു നോക്കി...
അതേ.., നാളെയവൾക്കു നാല് വയസാകും...!!
എന്നേ വിട്ടേച്ചു പോയ എന്റ്റെ എല്ലാമായ അഞ്ജുവിന്റെ ഓര്മയ്ക്കും അതേ പ്രായം... !!
മനസ് ഒന്നുപതിയെ, ആ പഴയ ഓർമകളിലേക്ക് പോയി എന്റെ....
ഞാൻ ഓർക്കുകയായിരുന്നു.....
ആദ്യമായി സാരിയുടുത്തു അമ്പലത്തിൽ നിർമാല്യം തൊഴുവാൻ കൂട്ടുകാരികളോടൊപ്പം വന്നപ്പോൾ , അന്ന് പതിവിലും സുന്ദരിയായഅവളെ അന്ന് ആ ശ്രീകോവിലിനടുത്തു നിന്നിരുന്ന ഞാൻ ഒരുപാട് നേരം നോക്കി നിന്നതും.... ഇടക്കിടക്ക് തമ്മിൽ കാണുമ്പോളുള്ള ആ ചിരിയും തന്നു എന്റെ മുന്നിലൂടെ പോയതുമെല്ലാം... !!
ഇടക്ക് കാണുമ്പോളുള്ള സംസാരത്തിനിടയിൽ ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി എങ്ങിനെയോ മനസ്സുകൾ തമ്മിൽ അടുത്തു, അതുപതിയെ പ്രണയത്തിലേക്കും...അവളുടെ ഹോസ്റ്റൽ പഠനത്തിനടയിലെ നീണ്ട നാലുവർഷങ്ങൾ പ്രണയിച്ചു പോയതറിഞ്ഞില്ല...
ഹോസ്റ്റലിലെ ബിടെക് പഠനം പൂർത്തിയാക്കി നാട്ടിൽ വരുമ്പോൾ വീട്ടുകാർ അവൾക്കു കല്യാണാലോചനകൾ നേരത്തെ ചെയ്തുവെച്ചിരുന്നു... വീട്ടുകാരെ എതിർത്ത് ഒടുവിൽ അവളെ വിളിച്ചു എന്റെ വീട്ടിൽ കൊണ്ടുവന്നതുമെല്ലാം... ഇന്നലെ കഴിഞ്ഞതുപോലെ... !!
അധികനാള് നീണ്ടു നിന്നില്ല ആ ഞങ്ങളുടെ സുന്ദര ജീവിതം.... രണ്ടരവർഷം എന്റെ കൂടെനിന്നിട്ടു എനിക്ക് ഒരു ചോരകുഞ്ഞിനെയും സമ്മാനിച്ച് പ്രസവദിവസം തന്നേ എന്നേ വിട്ടു മറ്റൊര് ലോകത്തേക്ക് അവൾ പോയി...
" അവളുടെ 'അമ്മ ഇല്ലാന്നാ അറിഞ്ഞ ആനിമിഷം ആദ്യം കരഞ്ഞത് ഒന്നുമറിയാത്ത എന്റെ കുഞ്ഞുമോളായിരുന്നു.... "
മനസ്സിൽ ഉണ്ട് അന്നത്തെ ഓരോ ദിവസങ്ങളും... എന്നും ഒരു വേദനിക്കുന്ന നൊമ്പരമായി....!!
എഴുതിയ കഥാപൂർത്തിയാക്കിയിരിക്കുമ്പോൾ മോളുപിന്നെം വന്നു....
അവളുടെ കൈയിലെ ഫോട്ടോ വാങ്ങിച്ചിട്ടു മേശപ്പുറത്തു വെച്ചു പഴയതുപോലെ... !!
അച്ഛേ..... ഒരുകാര്യം ചോദിക്കട്ടെ... ??
ഉം എന്താ... !!
മോളോട് അച്ഛാ ക്കു ഇഷ്ട്ടം ഉണ്ടോ... ??
"അച്ചക്കു മോള് മാത്രമല്ലേ ഉള്ളൂ കൂട്ടായിട്ടു ... പിന്നെന്താ, ഇപ്പോൾ ലച്ചൂട്ടി ഇങ്ങിനെ ചോദിക്കാൻ.... "
അച്ഛേ.... അതേയ്..... ഇന്നലെ മോളുടെ സ്കൂളിൽ ടീച്ചറുടെ, കുഞ്ഞു മോള് മീനുട്ടി ഡേ ബർത്ഡേയ് കേക്ക് ഒക്കെ കൊണ്ടുവന്നു എല്ലാവര്ക്കും കൊടുത്തു...
സ്കൂളിലെ എല്ലാരും പറയുന്നു... അച്ഛേ....
' ലച്ചുമോള് വന്നതിൽ പിന്നെയാ അമ്മപോയതെന്നു... അതുകൊണ്ടാ എന്റെ ബർത്ഡേയ് ഒന്നും നടത്താത്തത് എന്ന്...
അച്ഛടെ മോള് എന്തുചെയ്തിട്ടാ ഇങ്ങിനെ പറയുന്നേ... ??
ശരിയാണ്.... ഞാൻ എന്റെ ലെച്ചു മോളുടെ ബർത്ഡേയ് ഇതുവരെ ആഘോഷിച്ചിട്ടില്ല... !!
നിറഞ്ഞുതുളുമ്പിയ കണ്ണുകളുമായി ലച്ചൂട്ടി ഇതുപറയുമ്പോൾ ഞാൻ അവളുടെ കണ്ണുനീര് തുടച്ചു എന്നോട് ചേർത്ത് പിടിച്ചു....
ഇല്ലാ മോളെ.... നാളെ നമുക്കും ബർത്ഡേയ് ആഘോഷിക്കാം..., എന്നിട്ടു മോളുടെ സ്കൂളിലെ എല്ലാവര്ക്കും കേക്ക് ഉം കൊടുക്കാട്ടോ... ??
അച്ഛക്കും ജോലിക്കു പോകാൻ സമയമാകും ഇപ്പോൾ..... മോളു എന്തെങ്കിലും കഴിക്കു.. ദേ ഇപ്പൊ ക്ലാസ്സിൽ പോകാൻ സമയമാകും..
ഇപ്പൊ നമുക്ക് പെട്ടെന്ന് റെഡി യാകാം... എന്നിട്ട് വൈകിട്ട്‌ കേക്ക്ഉം മോൾക്ക് പുതിയ ഉടുപ്പൊക്കെ എടുക്കാട്ടോ... !!
ഇതു വായിക്കുന്ന എല്ലാവരെയും ലെച്ചുമോളുടെ ബർത്ഡേയ്ക്കു വിളിക്കണം.... !!
എന്താ നിങ്ങൾ എല്ലാവരും വരില്ലേ..??

By: VinuPrasad
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo