വര്‍ഷങ്ങളോളം അടുത്തിരുന്നു ജോലി ചെയ്തവരാണ് ഞാനും ഓര്‍ളിയും. എനിക്ക് വളരെ പ്രിയപ്പെട്ട കൂട്ടുകാരി....
ഓര്‍ളി ഇറ്റലിക്കാരിയാണ്. ഗ്രീക്ക് പേരാണ് ഓര്‍ളി. ഈ പേരിനര്‍ത്ഥം പ്രകാശം കൊണ്ട് ചുറ്റപ്പെട്ടവള്‍ എന്നാണ് അവള്‍ പറയാറ്. തിരക്കേറിയ ജോലിക്കിടയിലും ഹൃദയം പങ്കു വെക്കാന്‍ സമയം കണ്ടെത്താറുണ്ട് ഞങ്ങള്‍.
ഓര്ളി ഇറ്റലിക്കാരിയാണ്. ഗ്രീക്ക് പേരാണ് ഓര്‍ളി. ഈ പേരിനര്‍ത്ഥം പ്രകാശം കൊണ്ട് ചുറ്റപ്പെട്ടവള്‍ എന്നാണ് അവള്‍ പറയാറ്. തിരക്കേറിയ ജോലിക്കിടയിലും ഹൃദയം പങ്കു വെക്കാന്‍ സമയം കണ്ടെത്താറുണ്ട് ഞങ്ങള്‍.
വിവാഹം, കുട്ടികള്‍ എന്നൊക്കെയുള്ള ജീവിതത്തിനു പ്രാധാന്യം നല്‍കി ജീവിക്കുന്ന ഒരു യാഥാസ്ഥിക മലയാളി കുടുംബത്തിലെ ഞാനും അതില്‍ നിന്നൊക്കെ വ്യതസ്തയായ ഓര്‍ളിയും - ഓര്‍ളി ലിവിംഗ് റ്റുഗെതെര്‍ എന്ന ആശയത്തില്‍ ജീവിക്കുന്നവളായിരുന്നു. അവളുടെ ഓസ്ട്രെലിയന്‍ ബോയ് ഫ്രണ്ടിനൊപ്പമാണ് ഓര്‍ളി ജീവിച്ചിരുന്നത്. വിവാഹം എന്ന ആശയം അവള്‍ക്ക് ആദ്യമൊന്നും അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പതിയെ പതിയെ കുട്ടികള്‍ എന്ന ആശയം അവളിലേക്ക് വന്നു തുടങ്ങി.
ഞാന്‍ എന്റെ മക്കളുടെ കാര്യങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ ഓര്‍ളിക്ക് വളരെ ഇഷ്ടമായിരുന്നു. എന്നോട് അവരെ കുറിച്ച് ഓരോന്ന് ചോദിച്ചു കൊണ്ടിരിക്കും. ഞാന്‍ രണ്ടാമത് ഗര്‍ഭിണിയായിരുന്ന കാലം - ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ ചൊല്ലി ഒരുപാട് മാനസികസന്ഘര്‍ഷങ്ങള്‍ അനുഭവിച്ചിരുന്ന സമയം. അന്നൊക്കെ എനിക്ക് താങ്ങായിരുന്നത് ഓര്ളിയാണ്. കുഞ്ഞിനെ എങ്ങനെ കിട്ടിയാലും എന്താ...നമ്മുടെ കുഞ്ഞല്ലേ....പൊന്നു പോലെ വളര്‍ത്തണം....അതിനു എന്തിനാ അനാവശ്യമായി ടെന്‍ഷന്‍ അടിക്കുന്നത് എന്നായിരുന്നു അന്ന് ഓര്ളി എന്നോട് എപ്പോഴും ചോദിച്ചിരുന്ന കാര്യം. ഞാന്‍ പറയുമായിരുന്നു നിനക്കതു ഇപ്പോള്‍ മനസ്സിലാവില്ല...നീ ഒരമ്മയാകുമ്പോള്‍ നോക്ക്...അപ്പോള്‍ നിനക്ക് മനസ്സിലാകും ഞാന്‍ അനുഭവിക്കുന്ന ടെന്‍ഷന്‍ എന്ന്. അത് കേട്ട് ഓര്ളി ചിരിക്കും.
എന്നിട്ട് പറയും..
"പിന്നെ, ഞാന്‍ ഒരിക്കലും നിന്നെ പോലെയാകില്ല.."
എന്നിട്ട് പറയും..
"പിന്നെ, ഞാന്‍ ഒരിക്കലും നിന്നെ പോലെയാകില്ല.."
ലിവിംഗ് റ്റുഗെതെര്‍ എന്ന ജീവിതം നയിച്ചിരുന്ന ഓര്ളി അങ്ങനെയിരിക്കെ വിവാഹിതയാകാന്‍ തീരുമാനിച്ചു. കാരണം അവള്‍ ഗര്‍ഭിണിയായി. അങ്ങനെ അവളുടെ ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുമ്പോള്‍ അവളും മാര്‍ക്ക് എന്ന ഓസ്ട്രേലിയന്‍ ബോയ് ഫ്രെണ്ടും വിവാഹിതരായി.
ഓര്‍ളി അവളുടെ ഗര്‍ഭകാലത്തെ ഓരോ ദിവസവും ആസ്വദിക്കുകയായിരുന്നു. അവള്‍ എന്നും തന്റെ കുഞ്ഞിനോട് സംവദിക്കും. അങ്ങനെ അവള്‍ ആസ്വദിച്ച പോലെ തന്നെ ഞാനും ഓഫീസില്‍ അവളുടെ അടുത്തിരുന്നു അവളുടെ ഗര്‍ഭം ആസ്വദിച്ചു.
കുഞ്ഞിന്റെ ജനനത്തോടെ ഇനി ഒരു വീട്ടുകാരിയായി കുഞ്ഞുങ്ങളെ നോക്കി കഴിയണം എന്ന ചിന്ത അവളിലേക്ക് വന്നു. അങ്ങനെ ജോലി രാജി വെച്ച് ഓര്‍ളി ഒരു വീട്ടമ്മയായി..
മൂത്ത മകന്‍ ആല്‍ഫിക്ക് ശേഷം ഓര്‍ളിക്ക് വീണ്ടുമൊരു ആണ്കുഞ്ഞുണ്ടായി. ഇതിനിടെ അവര്‍ ദുബായ് വിട്ടു ഓസ്ട്രലിയയിലേക്ക് ചേക്കേറി. എങ്കിലും ഞങ്ങളുടെ ആത്മബന്ധം ഇമെയിലുകളിലൂടെ വളര്‍ന്നു കൊണ്ടേയിരുന്നു.
മൂത്ത മകന്‍ ആല്‍ഫിക്ക് ശേഷം ഓര്‍ളിക്ക് വീണ്ടുമൊരു ആണ്കുഞ്ഞുണ്ടായി. ഇതിനിടെ അവര്‍ ദുബായ് വിട്ടു ഓസ്ട്രലിയയിലേക്ക് ചേക്കേറി. എങ്കിലും ഞങ്ങളുടെ ആത്മബന്ധം ഇമെയിലുകളിലൂടെ വളര്‍ന്നു കൊണ്ടേയിരുന്നു.
കാറുകള്‍, ട്രക്കുകള്‍ തുടങ്ങിയ കളിപ്പാട്ടങ്ങള്‍ കണ്ടു ബോറടിച്ചു തുടങ്ങിയെന്നു ഒരിക്കല്‍ ഓര്‍ളി എനിക്ക് മെയില്‍ അയച്ചു. നീ എത്ര ഭാഗ്യവതി - രണ്ടു പെണ്മക്കള്‍ അല്ലെ നിനക്ക് എന്ന് ഇടയ്ക്കിടയ്ക്ക് എന്നോട് ഓര്‍ളി പറയുമായിരുന്നു. പെണ്‍കുട്ടിയോടുള്ള കലശലായ ഇഷ്ടം അവളെയും ഭര്‍ത്താവ് മാര്‍ക്കിനെയും ഇനിയൊരു കുഞ്ഞു കൂടി വേണം - ഒരു പെണ്‍കുട്ടി - എന്ന ആശയത്തില്‍ എത്തിച്ചു. അതും ആണ്‍കുഞ്ഞാണെങ്കിലോ? - ഞാന്‍ ഒരിക്കല്‍ ചിരിച്ചു കൊണ്ട് അവളോട് ചോദിച്ചു. എങ്കില്‍ ഞാന്‍ ദുബായിലേക്ക് വന്നു നിന്റെ മകളെ എന്റെ കൂടെ കൊണ്ട് പോരും എന്ന് അവളും ചിരിച്ചു കൊണ്ട് പറഞ്ഞു. പ്രായം ഓര്‍ളിക്ക് 40 അടുത്തിരുന്നു. അത് കൊണ്ട് തന്നെ വീണ്ടും ഗര്‍ഭിണിയായപ്പോള്‍ ഡോക്ടര്‍മാര്‍ പലവിധ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. ഓര്‍ളി എല്ലാം നല്ല ഉദ്ദേശശുദ്ധിയോടെ തന്നെ എടുത്തു.
ഗര്‍ഭിണിയായി ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോഴുള്ള സ്കാന്നിങ്ങില്‍ കുഞ്ഞിന്റെ വളര്‍ച്ച കുറച്ചു പിറകിലേക്കാണെന്ന്
ഡോക്ടര്‍ക്ക് സംശയം തോന്നി. സംശയം മാറ്റാനായി പല തവണ സ്കാന്‍ ചെയ്യേണ്ടി വന്നു. പതിനെട്ടാമത്തെ ആഴ്ചയിലെ സ്കാന്നിംഗ് കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ ആ സന്തോഷവാര്‍ത്ത അവളെ അറിയിച്ചു.
"ഇതൊരു പെണ്‍കുഞ്ഞാണ്...."
കേട്ടപാടെ ഓര്‍ളിയുടെ മനസ്സ് സന്തോഷാധിക്യത്താല്‍ തുള്ളിച്ചാടി...എങ്കിലും ഓര്‍ളിയും മാര്‍ക്കും ഇരുപത്തിരണ്ടാം ആഴ്ചയിലെ സ്കാനിങ്ങിനായി കാത്തിരുന്നു ആ സന്തോഷവാര്‍ത്തയെ അടിവരയിട്ടുറപ്പിക്കാന്‍.
ഓര്‍ളിക്കുണ്ടായ സന്തോഷം എന്നാല്‍ അവളുടെ ഡോക്ടര്‍ക്കുണ്ടായിരുന്നില്ല....കുഞ്ഞിന്റെ വളര്‍ച്ച കുറവ് തന്നെയായിരുന്നു കാരണം. പക്ഷെ ഓര്‍ളിക്കതില്‍ അല്‍പ്പം പോലും ആകുലത തോന്നിയില്ല...തന്‍റെ മൂത്ത രണ്ടു കുട്ടികളും അധികം ഭാരമില്ലാത്ത കുഞ്ഞുങ്ങളായിരുന്നു. പിന്നെ ഇതില്‍ ഇത്ര വിഷമിക്കേണ്ട കാര്യമില്ലെന്ന് ഓര്‍ളി ഭര്‍ത്താവ് മാര്‍ക്കിനെ പറഞ്ഞ് സാന്ത്വനിപ്പിച്ചു.
തുടര്‍ന്നുണ്ടായ എല്ലാ സ്കാന്നിങ്ങിലും ഓര്‍ളി സോനോഗ്രാഫൊറോട് തന്റെ കുഞ്ഞിന്റെ ഹൃദയം ശെരിയാണോ, ബുദ്ധി ശെരിയാണോ എന്നിങ്ങനെ കുറെ സംശയങ്ങള്‍ ചോദിച്ചു കൊണ്ടേയിരുന്നു. എല്ലാത്തിനും അവസാനം പെണ്‍കുഞ്ഞു തന്നെയല്ലേയെന്ന് ഒന്ന് കൂടി ചോദിച്ച് ഉറപ്പിക്കും.
ഓര്ളിയുടെ മുടങ്ങാതെയുള്ള ചോദ്യം പോലെ തന്നെ അവള്‍ കണ്ടിരുന്ന ഡോക്ടര്‍ക്കും സ്ഥിരമായുണ്ടായിരുന്ന ഒരു ചോദ്യമുണ്ടായിരുന്നു - ഓര്ളി എന്തിനായിരുന്നു ഡൗൺ സിൻഡ്രോമിനായുള്ള ടെസ്റ്റ് നിഷേധിച്ചതെന്ന്. പക്ഷെ അതിനു ഓര്ളിക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ ഒരേയൊരു മറുപടിയും ഉണ്ടായിരുന്നു. ആ മറുപടി ഓര്ളിയോടുള്ള എന്റെ ആദരവ് വര്‍ധിപ്പിച്ചു.
ഓര്ളി പറയുമായിരുന്നു -
' എന്റെ കുഞ്ഞിനു ഡൗൺ സിൻഡ്രോം ഉണ്ടെകിലും ഇല്ലെങ്കിലും എന്റെ കുഞ്ഞെനിക്ക് പ്രിയപ്പെട്ടത് തന്നെ. പിന്നെ ഞാനെന്തിനു അങ്ങനെയുള്ള ടെസ്റ്റുകള്‍ക്ക് പുറകെ പോകണം?'. ഇനി അഥവാ കുഞ്ഞിനു അങ്ങനെയൊരു അവസ്ഥയാണെങ്കില്‍ എന്റെ കുഞ്ഞു കൂടുതല്‍ ഭാഗ്യവതിയായിരിക്കും എന്നേ എനിക്ക് പറയാനുള്ളൂ. കാരണം എന്റെ മറ്റു മക്കള്‍ക്ക് കൊടുക്കുന്നതില്‍ കൂടുതല്‍ സ്നേഹം കൊടുത്തു ഞാന്‍ എന്റെ ഈ കുഞ്ഞിനെ വളര്‍ത്തും.'

ഓര്ളിയുടെ മറുപടി അവളെ നന്നായറിയാമായിരുന്ന എനിക്കും അവളെ നോക്കിയിരുന്ന ഡോക്ടര്‍ക്കും അത്ഭുതമായിരുന്നു. എനിക്കവളെ കുറിച്ച് അഭിമാനം തോന്നി. എനിക്കൊരിക്കലും അങ്ങനെ ചിന്തിക്കാന്‍ കഴിയില്ല.
അങ്ങനെയിരിക്കെ ഒരു ദിവസം എനിക്ക് മെസ്സേജ് വന്നു ഓര്ളി അവളുടെ സ്വപ്നം പോലെ ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കിയെന്ന്. എനിക്കത് കേട്ടപ്പോള്‍ ഒരു പാട് സന്തോഷം തോന്നിയെങ്കിലും മറുപടിയായി എനിക്കയ്ക്കാന്‍ ഒരുപാട് ചോദ്യങ്ങളും ഉണ്ടായിരുന്നു.
പക്ഷെ പിന്നീട് അവളുടെ മറുപടി വന്നത് കുറച്ചു ദിവസങ്ങള്‍ക്കു ശേഷമായിരുന്നു -
'രണ്ടു ആണ്മക്കള്‍ ഉണ്ടായിട്ടും എന്റെ മാതൃത്വം പൂര്‍ണമായത് എന്റെ മകളിലൂടെയാണ്. ജനിച്ചയുടനെ എന്റെ മകളെ ഡോക്ടര്‍ എന്റെ നെഞ്ചിലേക്ക് കിടത്തി. അനര്‍വചനീയമായ ഒരു അനുഭൂതി എന്നിലുണ്ടായി അപ്പോള്‍'.
ആ മറുപടി വായിച്ചപ്പോള്‍ അവളോട് നേരിട്ട് സംസാരിക്കണമെന്ന് എനിക്ക് തോന്നി. അങ്ങനെ ഞാന്‍ അവളെ വിളിച്ചു. അവള്‍ വാചാലയായി എന്റെ ശബ്ദം കേട്ടപ്പോള്‍.
വളരെ നിസ്സരമെന്നോണം ഓര്ളി പറഞ്ഞു -
'ഇന്നലെ എന്റെ കുഞ്ഞു കണ്ണ് തുറന്നപ്പോള്‍ ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചു. എന്റെ മകളുടെ കണ്ണുകള്‍ ബദാമിന്റെ ആകൃതിയില്‍ ഇരിക്കുന്നു. എനിക്ക് മനസ്സിലായി ഡോക്ടര്‍മാരുടെ സംശയം സത്യമായെന്ന്. എന്റെ കുഞ്ഞ് ഡൗൺ സിൻഡ്രോം എന്ന അവസ്ഥയോടെയാണ് ജനിച്ചിരിക്കുന്നത്.'

ഡോക്ടറെ കാണിച്ചില്ലേ? ഡോക്ടര്‍ എന്ത് പറഞ്ഞു? തുടങ്ങിയ എന്റെ പരിഭ്രാന്തി നിറഞ്ഞ ചോദ്യങ്ങളെ ഓര്ളി ചിരി കൊണ്ട് തടഞ്ഞു.
'ഹേയ്, നീ എന്തിനാ ടെന്‍ഷന്‍ ആവുന്നെ. എനിക്കറിയാം ഒരുനാള്‍ ഡോക്ടമാര്‍ എന്റെ കുഞ്ഞിന്റെ അവസ്ഥ കണ്ടു പിടിക്കും. അതപ്പോള്‍ അല്ലേ. ഇപ്പോള്‍ ഒന്നും ചെയ്യാനില്ല. ഞാന്‍ പ്രാര്‍ത്ഥിച്ച പോലെ, ഞാന്‍ സ്വപ്നം കണ്ട പോലെ എനിക്കൊരു പെണ്‍കുഞ്ഞിനെ കിട്ടി. അതിന്റെ കൂടെ ദൈവം എനിക്കൊരു ക്രോമോസോം കൂടുതലും തന്നു. അത്രേ ഉള്ളു." പുഞ്ചിരിയോടെയായിരുന്നു ഓര്ളിയുടെ മറുപടി.
കേള്‍ക്കുന്നതെല്ലാം അവിശ്വസനീയമായേ എനിക്ക് തോന്നിയുള്ളൂ. ഞാനാകെ തരിച്ചിരുന്നു പോയി. പക്ഷെ അവള്‍ക്ക് ഒരു ഭാവവ്യത്യാസവും ഇല്ലെന്നു അവളുടെ ശബ്ദം എന്നെ ഓര്‍മ്മപെടുത്തി.
കേള്‍ക്കുന്നതെല്ലാം അവിശ്വസനീയമായേ എനിക്ക് തോന്നിയുള്ളൂ. ഞാനാകെ തരിച്ചിരുന്നു പോയി. പക്ഷെ അവള്‍ക്ക് ഒരു ഭാവവ്യത്യാസവും ഇല്ലെന്നു അവളുടെ ശബ്ദം എന്നെ ഓര്‍മ്മപെടുത്തി.
ഓര്ളിയുടെ ആണ്‍മക്കള്‍ക്ക് ജീവനായിരുന്നു അവരുടെ കുഞ്ഞുഅനിയത്തിയെ. ഓര്ളി അവളുടെ ആണ്മക്കളെ സ്കൂളില്‍ നിന്ന് തിരികെ കൊണ്ട് വരാന്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പോയിരുന്നത് കുഞ്ഞി ഫ്ലോറെന്‍സിനെയും കൊണ്ടാണ്. ഒരിക്കല്‍ കുഞ്ഞിനെ വീട്ടില്‍ തന്റെ അമ്മയെ ഏല്പിച്ചു ഓര്ളി പോയതിനു പയ്യന്മാര്‍ രണ്ടു പേരും അവരുടെ വീട് തന്നെ മറിച്ചിടുമെന്ന അവസ്ഥയായി.
അങ്ങനെയിരിക്കെ ഓര്ളി മനസ്സിലാക്കി മനുഷ്യന്റെ എല്ലാ അവയവത്തിനും ഓരോ അളവുകോല്‍ ഉണ്ടെന്ന്. ഓര്ളിയോടൊപ്പം ഇമെയില്‍ വഴി ഞാനും. ഡോക്ടര്‍മാരുടെ കണ്ണില്‍ ഒരു കുഞ്ഞിന്റെ തല മുതല്‍ പാദം വരെ നിര്‍ദിഷ്ടമായ അളവുകള്‍ കല്‍പ്പിച്ചിട്ടുണ്ട്. അതില്‍ നിന്ന് അല്‍പ്പം കൂടിയാലോ കുറഞ്ഞാലോ ആ കുഞ്ഞിനെ സൂക്ഷമായി നിരീക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പറയുന്നു. ഏതൊരു കുഞ്ഞും ജനിച്ചു 6 ആഴ്ചക്കുള്ളില്‍ പുഞ്ചിരിച്ചു തുടങ്ങണം. വൈകിയാല്‍ ആ കുഞ്ഞൊരു നിരീക്ഷണവസ്തുവാകും. കുഞ്ഞുഫ്ലോറെന്‍സ് പക്ഷെ എല്ലാവരെയും അത്ഭുതപ്പെടുത്തി 6 ആഴ്ചക്കുള്ളില്‍ പുഞ്ചിരിച്ചു. ആ പുഞ്ചിരി തുടര്‍ന്ന് കൊണ്ടേയിരുന്നു. കുഞ്ഞുഫ്ലോറെന്‍സിന്റെ ആ പുഞ്ചിരി അവസാനിച്ചില്ല. ആ പുഞ്ചിരി ഓര്ളിക്കത്ഭുതമായിരുന്നു. മനസ്സില്‍ എന്ത് വിഷമം തോന്നിയാലും ആ പുഞ്ചിരി അവളുടെ വിഷമത്തെ മാറ്റിയിരുന്നെന്നു ഓര്ളി ഒരിക്കല്‍ എന്നോട് പറഞ്ഞു. അവളുടെ സന്തോഷം അവള്‍ക്കു ലോകത്തെ മുഴുവന്‍ അറിയിക്കണമെന്ന് തോന്നി. മൊബൈലിലും ക്യാമറയിലും ഒക്കെയായി കുഞ്ഞുഫ്ലോറെന്‍സിന്റെ ഫോട്ടോകള്‍ എടുക്കുക അവളുടെ തുടര്‍ന്നുള്ള വിനോദമായി മാറി.
ഒരിക്കല്‍ അവള്‍ ഫ്ലോറെന്‍സിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ ഇട്ടു. കൂട്ടുകാരുടെ വളരെ കുറച്ചു ലൈക്കുകള്‍ മാത്രം പ്രതീക്ഷിച്ച ഓര്ളിയെ അത്ഭുതപ്പെടുത്തി നിമിഷങ്ങള്‍ക്കകം കുഞ്ഞുഫ്ലോറെന്‍സിന്റെ ചിത്രം കണ്ടവര്‍ കണ്ടവര്‍ ഷെയര്‍ ചെയ്തും ലൈക്ക് അടിച്ചും ഓര്ളി വിചാരിക്കാത്ത ഒരു നിലയിലേക്ക് കാര്യങ്ങള്‍ എത്തപ്പെട്ടു. ഓര്ളിക്ക് പേര്‍സണല്‍ മെസ്സേജുകളുടെ പ്രവാഹമായിരുന്നു.
'നിങ്ങളുടെ മകള്‍ അതിസുന്ദരിയാണ്. എന്റെ ഇന്നത്തെ ദിവസം അവളുടെ പുഞ്ചിരി പോലെ മനോഹരമാവട്ടെ എന്ന് ആഗ്രഹിക്കുന്നു'.
'വിലമതിക്കാനാവാത്തതാണ് നിങ്ങളുടെ മകളുടെ പുഞ്ചിരി. നിങ്ങള്‍ ഭാഗ്യവതിയാണ്'.
'ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരുടെയും വക ഉമ്മകള്‍ നേരുന്നു നിങ്ങളുടെ പൊന്നോമനയ്ക്ക്.'

- തുടങ്ങിയ അനേകം മെസ്സേജുകള്‍ ഓര്ളിക്ക് ലോകത്തിന്റെ നാനാകോണ്‌കളില്‍ നിന്ന് ലഭിച്ചു.
ഓര്ളി ഒരിക്കല്‍ എനിക്ക് മെസ്സേജ് അയച്ചു -
'ഡൗൺ സിൻഡ്രോം എന്ന അവസ്ഥ എന്റെ കുഞ്ഞിനുണ്ടെങ്കിലും എന്റെ അഭിമാനമാണ് ഫ്ലോറെന്‍സ്. അവളുടെ ഹൃദയത്തിലെ ഒരു വാല്‍വ് അല്‍പ്പം സൂക്ഷിക്കേണ്ടിയിരിക്കുന്നു എന്നതൊഴിച്ചാല്‍ എന്റെ മകള്‍ക്ക് വേറൊരു കുറവും ഞാന്‍ ശ്രദ്ധിക്കുന്നില്ല മീരാ.'

ഒരു സാധാരണ ചിന്താഗതിക്കാരിയായ എനിക്ക് പക്ഷെ ഓര്ളിയുടെ മകളെ ഓര്‍ത്തു ഒരുപാട് ആധികള്‍ ഉണ്ടായിരുന്നു. അത് മനസ്സിലാക്കിയ ഓര്ളി ഒരിക്കല്‍ കുറച്ചു കാര്യങ്ങള്‍ എന്നെ പറഞ്ഞു മനസ്സിലാക്കാന്‍ വേണ്ടി എന്നെ വിളിച്ചു അരമണിക്കൂര്‍ സംസാരിച്ചു.
'ഡൗൺ സിൻഡ്രോം ഒരു രോഗമല്ല. ഒരു അവസ്ഥയാണ്... മറ്റുള്ളവരിൽ നിന്നും അൽപം വ്യത്യാസപ്പെട്ട വ്യക്തികൾ എന്നു മാത്രം. അവർക്ക് ചില പ്രശ്‌നങ്ങൾ കൂടുതലായി കാണപ്പെടുന്നു. ബുദ്ധിമാന്ദ്യം, ജൻമനായുള്ള ഹൃദയ വൈകല്യങ്ങൾ, കേൾവിക്കുറവ്, തിമിരം, തൈറോയിഡ് പ്രശ്‌നങ്ങൾ, ഉയരക്കുറവ്, ഇരിക്കാനും നടക്കാനും സംസാരിക്കാനും മറ്റുമുള്ള താമസം എന്നിവ ഇവയിൽ പ്രധാനമാണ്. ശരിയായ ചികിത്സയും മറ്റു പരിചരണങ്ങളും ലഭ്യമാക്കുകയാണെങ്കിൽ ഈ കുട്ടികൾക്ക് വലുതാകുമ്പോൾ സ്വന്തമായി ജോലി ചെയ്യാനും മറ്റുള്ളവരെ അധികം ആശ്രയിക്കാതെ ജീവിക്കാനുമുള്ള കഴിവും പ്രാപ്തിയും ഉണ്ടാക്കിക്കൊടുക്കാൻ നമുക്ക് പറ്റും.'

ഇതെല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി തെറ്റ് എന്റെ ചിന്താഗതിക്കാണ്. ഓര്ളിയുടെ കുഞ്ഞുഫ്ലോറെന്‍സ് ലോകത്തെ നോക്കി പുഞ്ചിരിക്കുകയാണ്. ആ പുഞ്ചിരി ലോകത്തിനു ഒരു മെഴുകുതിരി വെട്ടം തന്നെയാണ്. അന്ധതയില്‍ മുങ്ങി താഴുന്ന മാനവസമൂഹത്തിനു വെളിച്ചമാകാന്‍ ആ പ്രകാശത്തിനു കഴിയട്ടെ. കുഞ്ഞുഫ്ലോറെന്‍സും അവളുടെ അവസ്ഥയെ കുറിച്ച് വ്യാകുലയല്ല. ഡൗൺ സിൻഡ്രോം എന്ന അവസ്ഥയില്‍ വളരുന്ന കുഞ്ഞുക്കള്‍ക്ക് നമ്മുടെ സഹതാപം അല്ല ആവശ്യം. സ്നേഹവും നമ്മളില്‍ ഒരാളായി അവരെയും കാണാനുള്ള മനസ്സുമാണ്.
ഇന്ന് കുഞ്ഞുഫ്ലോറെന്‍സ് വളര്‍ന്നു. സ്പെഷ്യല്‍ നീഡ് കുട്ടികള്‍ക്ക് മാത്രമായ സ്കൂളിന്റെ ശിക്ഷണത്തിലും അമ്മയായ ഓര്ളിയുടെ സ്വന്തം ശിക്ഷണത്തിലും ഫ്ലോറെന്‍സ് ഇന്ന് ഒരു കൊച്ചു മിടുക്കിയായിരിക്കുന്നു. സ്വന്തമായി അവളുടെ കാര്യങ്ങള്‍ അവള്‍ക്കാവും വിധം ചെയ്യാന്‍ അവള്‍ക്കിന്നു കെല്‍പ്പുണ്ട്. പൂര്‍ണ ആരോഗ്യത്തോടെയുള്ള ഒരു കുഞ്ഞിനെ കിട്ടാന്‍ നമ്മള്‍ പ്രാര്‍ത്ഥിക്കുന്നത്തില്‍ തെറ്റില്ല - പക്ഷെ ദൈവം തരുന്നതിനെ കൈനീട്ടി സ്വീകരിക്കാനുള്ള ഒരു മനസ്സ് - അത് നമ്മുടെ സമൂഹത്തിലെ ഞാനുള്‍പ്പെടുന്ന അമ്മമാര്‍ക്ക് നല്‍കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. ഓര്ളിയെ പോലെയുള്ള അമ്മമാര്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ പ്രണാമം....!
By: Beena Vinod
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക