"ഞാനിന്നു തൊട്ടു ചിരി ക്ലബ്ബിൽ ചേരാൻ പോവാ ..."
വന്നു കേറിയ പാടെ കെട്ടിയോൻ പറഞ്ഞതു കെട്ടു അയിഷുമ്മ മൂക്കത്തു വിരൽവെച്ചു ..
വന്നു കേറിയ പാടെ കെട്ടിയോൻ പറഞ്ഞതു കെട്ടു അയിഷുമ്മ മൂക്കത്തു വിരൽവെച്ചു ..
"ചിരിക്ലബ്ബോ ..
അതെന്താപ്പാ .."?
അതെന്താപ്പാ .."?
"അതൊക്കെണ്ടെടീ ..
ക്ലബ്ബിലെ അംഗങ്ങൾ എന്നും കാലത്തും വൈകിട്ടും ഒരുമിച്ചു കൂടും ...
എന്നിട്ടു കൂട്ടച്ചിരിയും മറ്റുമായി ചിലവഴിക്കും ..."
ക്ലബ്ബിലെ അംഗങ്ങൾ എന്നും കാലത്തും വൈകിട്ടും ഒരുമിച്ചു കൂടും ...
എന്നിട്ടു കൂട്ടച്ചിരിയും മറ്റുമായി ചിലവഴിക്കും ..."
"ചിരിക്കാനാണേൽ നിങ്ങക്കു സ്വന്തം മുഖം കണ്ണാടീൽ നോക്കിയാ പോരെ മനുഷ്യാ ..."
"പോടീ അപ്പുറത്തെങ്ങാനും ..
മനുഷ്യൻ സീരിയസായിട്ടു ഒരു കാര്യം പറഞപ്പോ ഓക്ക് തമാശ .."
മനുഷ്യൻ സീരിയസായിട്ടു ഒരു കാര്യം പറഞപ്പോ ഓക്ക് തമാശ .."
"ഇങ്ങള് ക്ഷമിക്കു ..
അല്ലിക്കാ ..
അല്ലിക്കാ ..
"എന്തു നെല്ലിക്കയോ .."?
"ഇങ്ങളും തൊടങ്ങിയാ തമാശിക്കാൻ ..
അല്ലിക്കാ ഈ ചിരിക്കുന്നയിനെക്കൊണ്ട് എന്താ കാര്യാം .."?
അല്ലിക്കാ ഈ ചിരിക്കുന്നയിനെക്കൊണ്ട് എന്താ കാര്യാം .."?
"അതോ
പറയാം ..
എന്നും ചിരിച്ചാല്
ആയുസ്സു കൂടും ..
യൗവ്വനം നിലനിർത്താനും ചിരി നല്ലതാ ..
മനസ്സിലായോടീ പോത്തേ .."?
പറയാം ..
എന്നും ചിരിച്ചാല്
ആയുസ്സു കൂടും ..
യൗവ്വനം നിലനിർത്താനും ചിരി നല്ലതാ ..
മനസ്സിലായോടീ പോത്തേ .."?
"എന്നാലും കുട്യോളോട് പോലും ചിരിക്കാത്ത ഇങ്ങള് ചിരി ക്ലബ്ബില് ചേർന്നൂന്ന് കേക്കുമ്പോ വിശ്വസിക്കാൻ പറ്റുന്നില്ല ..."
"നീ വിശ്വസിക്കേണ്ട ..
പോയി ഒരു ചായിട്ടോണ്ടി വാടീ .."
പോയി ഒരു ചായിട്ടോണ്ടി വാടീ .."
¤¤
രണ്ടു മൂന്നു ദിവസങ്ങൾക്കു
ശേഷം ..
ശേഷം ..
"ഇങ്ങളെന്താ പോയ പോലേ മടങ്ങി വരുന്നെ ..
ഇന്നു ക്ളാസ്സില്ലേ .."?
ഇന്നു ക്ളാസ്സില്ലേ .."?
"ഇന്നല്ല ഇനി ഒരിക്കലും ക്ളാസ്സുണ്ടാവില്ല .."
"അതെന്താ ...
ആവശ്യത്തിനുള്ള ആയുസ്സു കിട്ടിയാ എല്ലാർക്കും ..."?
ആവശ്യത്തിനുള്ള ആയുസ്സു കിട്ടിയാ എല്ലാർക്കും ..."?
"അതല്ല ഞങ്ങളുടെ കോച്ചിങ് മാഷ് ഇന്നലെ മരിച്ചു ...
ഹാർട്ട് അറ്റാക്കായിരുന്നു .."
ഹാർട്ട് അറ്റാക്കായിരുന്നു .."
ങേ
:O !!!!
By
Rayan Sami
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക