പ്രമോദ് .. ഇന്നു നിനക്ക് കാബിൻ ആണ് വർക്ക്...
അത് നന്നായി... അതാവുമ്പോൾ ഉച്ചവരെ ഒരു ഫ്ലൈറ്റ് ചെയ്താൽ മതി പിന്നെ റൂമിലും പോകാം. ആരും നോക്കാൻ വരില്ല...
സർ.. ഏതാ ഫ്ലൈറ്റ്...
777-300...നിനക്ക് ലാവ് ആണ്... ഒരാള്മാത്രം ഉള്ളു....
എന്നാപ്പിന്നെ ബാക്കി പണികൂടി ഞാൻ ചെയാം
എന്ന നിന്റെ ഇഷ്ടം പോലെ....
അല്ല നേരത്തെ എന്താ പറഞ്ഞത് ലാവ് അല്ലേ.. അത് ഞാൻ ചെയ്‌തോളം
ന്റെ മനസ്സിൽ പ്രാകി.. നശിച്ച സാധനം വരാൻ കണ്ട നേരം...
പതിയെ സാധങ്ങൾ എടുത്തു ഞാൻ ഫ്ലൈറ്റിൽ കയറി... കൈയിൽ ഗ്ലൗസ് ഇട്ടു ആദ്യത്തെ ലാവ് തുറന്ന് പണി തുടങ്ങി..പതിയെ പണിയെടുക്കുമ്പോൾ ആണ്.. ഞാൻ ആലോചിച്ചത്...
പതിയെ സാധങ്ങൾ എടുത്തു ഞാൻ ഫ്ലൈറ്റിൽ കയറി... കൈയിൽ ഗ്ലൗസ് ഇട്ടു ആദ്യത്തെ ലാവ് തുറന്ന് പണി തുടങ്ങി..പതിയെ പണിയെടുക്കുമ്പോൾ ആണ്.. ഞാൻ ആലോചിച്ചത്...
അല്ല അമ്മയെ വിളിച്ചിട്ട് കുറച്ചു ദിവസം ആയല്ലോ...സാരമില്ല വർക്ക് കഴിയട്ടെ.. എന്നിട്ട് വിളികാം... അങ്ങനെ അതും ഇതും ചിന്തിച്ചു നിൽകുമ്പോൾ ആണ്.. കാബിൻ സൂപ്പർവൈസർ കയറി വന്നത്... പുള്ളിയെ കണ്ടതും എന്തോ നല്ല ആത്മാർത്ഥത... എത്ര വെടിപ്പ് ആയിട്ടാണ് ഞാൻ ജോലി ചെയുന്നത് എന്ന് ഓർക്കണം... ഞാൻ ലാവിന്റെ ഗ്യാപ്പിൽ കൂടി ആ കാലമാടൻ അവിടെയുണ്ടോ എന്ന് നോക്കി... അപ്പോൾ ആൾ അവിടെ ഡ്യൂട്ടി നോക്കുകയായിരുന്നു... ഷാജി ചേട്ടനോട് എന്തോ സംസാരിച്ചു... ഷാജിച്ചേട്ടൻ ഞാൻ നില്കുന്ന ലാവ് കാണിച്ചു കൊടുത്തു... വേഗം ഞാൻ പണി തുടങ്ങി... ന്റെ അടുത്തു എത്തിയ ഉടൻ ...
മിസ്റ്റർ പ്രമോദ്...
യെസ് സർ....
നിങ്ങളുടെ ഇപ്പോൾ തന്നെ.... ഡയറക്ടറിനെ കാണണം....
എന്തു പറ്റി സർ....
Nothing.. വേഗം ചെല്ല്....
സർ...
എനിക്ക് അക്കെ പേടിയായി... ഞാൻ വേഗം ഓഫീസിൽ എത്തി... എന്നെ കണ്ടതും ആൾ വരുവാൻ പറഞ്ഞു...
ഇശ്വരാ ഏത് ഭാഷയിൽ ഞാൻ സംസാരിക്കും...
മിസ്റ്റർ പ്രേമോദ്... നിനക്ക് നാട്ടിലേക്കുള്ള ടിക്കറ്റ് റെഡി ആയിടുണ്ട്.. ജസ്റ്റ് 18ഡേയ്സ് എമർജൻസി ലീവ്...
സർ പക്ഷേ ഞാൻ ലീവ് വെച്ചിട്ടില്ലലോ....
നിങ്ങളുടെ വീട്ടില് ആരൊക്കെയുണ്ട്...
അച്ഛൻ... അമ്മ.... ചേച്ചി....
ഒക്കെ... അമ്മക്ക് വല്ല പ്രോബ്ലം ഉണ്ടായിരുന്നോ..
കുറച്ചു ആരോഗ്യ പ്രശ്നം ഉണ്ടായിരുന്നു...
... ഞാൻ പറയുന്നത് ശാന്തമായി കേൾക്കണം.. നിങ്ങളുടെ അമ്മ ഇന്നു മോർണിംഗ്....
നോ..........
ഏയ്... കൂൾ....
ഞാൻ മുട്ടുകുത്തിയിരുന്നുപോയി...
അപ്പോൾ തന്നെ എയർപോർട്ട് മുഴുവൻ ഇത് ഫ്ലാഷ് ആയിരുന്നു... ഞാൻ ടിക്കറ്റ് കൈ പറ്റി റൂമിൽ എത്തുമ്പോൾ അവർ പോകുവാനുള്ള എല്ലാകാര്യങ്ങളും ചെയ്തിരുന്നു... ആരോടും ഒന്നും പറയുവാൻ കഴിഞ്ഞില്ല.. ഞാൻ പോകും മുൻപ് അവർ കുറച്ചു പൈസ കൈയിൽ വെച്ചു.. എനിക്ക് ഒന്നും ഓർമ്മയുണ്ടായില്ല... അമ്മ.. ന്റെ അമ്മ... പൊട്ടികരഞ്ഞു... ഫ്ലൈറ്റ് ഇറങ്ങി ബാഗും ആയി ഇറങ്ങി ഓടി... പുറത്തു എന്നെ കത്ത് അളിയൻ ഉണ്ടായിരുന്നു... വണ്ടി അതിവേഗം വീട്ടില് എത്തി... വണ്ടി പടികെ നിർത്തിയതും ഇറങ്ങി ഞാൻ അമ്മയുടെ അരികിലേക്ക് ഓടി.... അവിടെ ഞാൻ കണ്ട കാഴ്ച... വെള്ളപുതച്ചു കിടക്കുന്ന അമ്മയെ ആണ്... ഞാൻ അമ്മയുടെ അരികിൽ എത്തി... ചേച്ചിയും അച്ഛനും ന്റെ ദേഹത് വീണു കരയാൻ തുടങ്ങി...

മോനെ.. നിനക്ക് കാണുവാൻ പോലും പറ്റിയില്ല.. അപ്പോളേക്കും അവൾ പോയല്ലോ....
അടക്കി പിടിച്ച കരച്ചിൽ പുറത്തു വന്നു... ഞാൻ അമ്മയുടെ മുഖത്തിനു അടുത്തു വന്നു... ആ മുഖം കൈകളിൽ എടുത്തു... തല ന്റെ മടിയിൽ വെച്ചു. നെറ്റിയിൽ ഉമ്മവെച്ചു...
അമ്മേ... കളികല്ലേ... ഞാൻ വന്നു.. കണ്ണ്.. കണ്ണുതുറന്നു നോക്ക്.. ഞാൻ ഓടി വന്നാലോ.. ഇന്നി പറ്റിക്കല്ലേ.. അമ്മായി.. അമ്മയോട് എഴുനേൽക്കാൻ പറയ്... അമ്മേ... അമ്മ പറഞ്ഞിടുണ്ട്.. ഞാൻ വരുമ്പോൾ കൂടെ ഉണ്ടാവും എന്ന്... ദേ.. അമ്മക്ക് ഞാൻ സാരി വാങ്ങിയിട്ടുണ്ട്... നോക്കിയേ....
ഞാൻ ചുറ്റും നോക്കി.. അവർക് കരച്ചിൽ അടക്കുവാൻ പാടുപെടുകയായിരുന്നു...
അമ്മേ... കണ്ണ് തുറക്കാൻ... ഞാൻ പിണങ്ങും.. കേട്ടോ... അമ്മ പറഞ്ഞില്ലേ അമ്മക്ക് വള വേണം എന്ന്.. അതുകൊണ്ട് വന്നിടുണ്ട്... അമ്മ.. അമ്മേ... ഞാൻ ഇപ്പോൾ വരാം...
ഞാൻ എഴുനേറ്റു.. ന്റെ ബാഗ് തുറന്ന്... അതിൽ നിന്നും രണ്ടു കവർ എടുത്തു... ഒന്നിൽ സാരിയും മറ്റൊന്ന് വളയും ആയിരുന്നു... അത് കണ്ടതും ചേച്ചി വാവിട്ടു കരയാൻ തുടങ്ങി... ആ വള ഞാൻ അമ്മയുടെ കൈകളിൽ ഇട്ടു... അടക്കി പിടിച്ചകരച്ചിൽ പുറത്ത് വന്നതും ഒരുമിച്ചു ആയിരുന്നു.... പിന്നെ എല്ലാം പെട്ടന്നു ആയിരുന്നു.. ഞാൻ കൊണ്ടുവന്ന സാരി ആയിരുന്നു അമ്മയുടെ അവസാന വസ്ത്രം... ഞാൻ പതിയെ അമ്മയുടെ കണ്ണുകളിൽ ഉമ്മ കൊടുത്തു... തെക്കേ മുലയിൽ ചിത്ത അപ്പോളും ഒരുങ്ങി നിൽക്കുന്നുണ്ടായിരുന്നു....
ആ ചിതക് ഞാൻ കൊള്ളിവെച്ചതും... ഞെട്ടി ഏഴുനേറ്റു.... ഞാൻ വിയർക്കാൻ തുടങ്ങി അടുത്തു വെച്ച വെള്ളം കുടിച്ചുകൊണ്ട്.. സമയം നോക്കി... വേഗം ഫോൺ എടുത്തു അമ്മയെ വിളിച്ചു.... റിംഗ് ചെയുന്നു.. എടുത്തില്ല... വിണ്ടും....
ഹലോ....
ഹലോ അമ്മേ...
എന്താടാ.. ..
ഏയ് ഒന്നുമില്ല.. ചുമ്മാ വിളിച്ചതാണ്...
ഞാൻ ഫോൺ വെച്ചു... ആഹ്... നെടുവീർപ്പ് ഇട്ടു...
അമ്മയില്ലാത്ത ഒരു നിമിഷത്തെ കുറിച്ച് ചിന്തിച്ചു നോക്കു......
രചന sarath chalakka

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക