നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ശ്രീധരൻ എഴുത്ത് നിർത്തി ..


ശ്രീധരൻ എഴുത്ത് നിർത്തി ..
രാമൻ കുട്ടി മാഷ് വായന ശാലയിൽ ഇരുന്നുകൊണ്ടാണ് ആ ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്തു പറഞ്ഞത്.
കേട്ടു നിന്നവരെല്ലാം അമ്പരപ്പോടെ പരസ്പരം നോക്കി
ഹേയ് നിങ്ങള് എന്താണ് മാഷേ പറയണത് ശ്രീധരേട്ടൻ എഴുത്ത് നിർത്തുകയൊ അങ്ങനെയൊന്നും ഉണ്ടാവില്ല മൂപ്പരിത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല..
ലൈൻ മാൻ ശശിയ്ക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല.
ഇത് കേട്ട മമ്മദ് കാക്ക,
ങ്ങള് എന്താണ് കൂട്ടരെ പറയണത് ഓൻകക് അത് അങ്ങനെ അങ്ങട്ട് നിർത്താൻ കയ്യൊ..
ഞാൻ ഇന്ന് നേരം വെളുത്തപ്പൊ കണ്ടതാണല്ലൊ ഓനെ ആ പഹയൻ അതു പറഞ്ഞില്ലല്ലൊ ഞമ്മളോട്..
ഒരു കണക്കിന് അതു നന്നായി അല്ലേലും ഇത്രേം കാലം മൂപ്പര് ഇങ്ങനെ എഴുതിട്ട് എന്താ നേടിയത് സ്വന്തമായി ഒരു വീട് പോലും ഇല്ല പാവത്തിന്
മെമ്പർ രാജന്റെ വാക്കുകൾ കൂടുതലാരും അംഗീകരിച്ച മട്ടില്ല..
രാജാ നീ അങ്ങനെ പറയരുത് ,
നാട്ടിലെ ബുദ്ധി ജീവിയായ പ്രകാശൻ തുടർന്നു
പലപ്പോഴും എന്നെ പോലുള്ളവരുടെ ഒരാശ്രയമായിരുന്നു ശ്രീധരേട്ടന്റെ എഴുത്ത്
അത് പെട്ടെന്ന് അവസാനിപ്പിക്കുന്നു എന്നു പറയുമ്പോൾ അനുവധിച്ചു കൂടാ..
അല്ലേലും അവന്റെ ഭാര്യയ്ക്കും മക്കൾക്കുമൊന്നും പണ്ടേ ഈ എഴുത്തിനോട് അത്ര താൽപര്യം ഇല്ല..
അവരുടെയൊക്കെ നിർബന്ധത്തിനു വഴങ്ങിയകും അവൻ ഇങ്ങനെയൊരു തീരുമാനത്തിൽ എത്തിയത് മാഷ് വളരെ വിഷമത്തോടെ പറഞ്ഞുകൊണ്ട് പത്രവായന തുടർന്നു..
പാവപെട്ടവന്റെ കണ്ണീരും വിശപ്പും ആ എഴുത്തുകളിൽ പ്രകടമായിരുന്നു
കരി പുരണ്ട കയ്യിലെ
പേനയിൽ ഇനി ആ പുസ്തകത്തിൽ എഴുത്ത് വിരിയില്ലന്ന വാർത്ത അപ്പോഴേക്കും നാട് മുഴുവൻ പരന്നിരുന്നു
സത്യാവസ്ഥ എന്തെന്നറിയണം അങ്ങനെയാണെങ്കിൽ ഒരു കാര്യം ചെയ്യാം എല്ലാവർക്കും കൂടെ നേരിട്ട് ചെന്ന് കാര്യം തിരക്കാം ശശി പറഞ്ഞു..
അങ്ങനെ എല്ലാവരും കൂടെ ശ്രീധരേട്ടനെ നേരിട്ടു കാണാൻ തീരുമാനിച്ചു നടന്നു..
ദൂരെ നിന്നും ഒരാൾക്കൂട്ടം വരുന്നതു കണ്ട ശ്രീധരേട്ടൻ ഒരമപരപ്പോടെ മുറ്റത്തേക്കിറങ്ങി
എന്താ മാഷെ എല്ലാരും കൂടി രാവിലെ തന്നെ.
ശ്രീധരേട്ട നിങ്ങള് എഴുത്ത് നിർത്തിയന്നു നാട്ടിലൊരു വാർത്ത പരക്കുന്നുണ്ട നിങ്ങള് അങ്ങനെ ചെയ്യില്ലാന്ന് അറിയാം എന്നാലും വെറുതെ ഒന്ന് നേരിട്ട് കണ്ടു സത്യാവസ്ഥ ചോതിക്കാന്നു കരുതി വന്നത്
ശരിയാണ് ശശി നിങ്ങള് കേട്ടത് സത്യമാണ്
ഒത്തിരി കാലമായില്ലെ തുടങ്ങിയിട്ട്
എന്നും പറഞ്ഞ് ശ്രീധരേട്ടൻ തന്റെ ചായകടയുടെ മുന്നിൽ തൂക്കിയിട്ട ആ ബോർഡിലേക്ക് വിരൽ ചൂണ്ടി
'' കടം പറയരുത്
പറ്റെഴുത്ത് നിർത്തി''
എഴുതി എഴുതി പുസ്തകവും പേനയിലെ മഷിയും തീരുന്നതല്ലാതെ നിങ്ങളാരും പറ്റ് തീർക്കുന്നില്ല
അതുകൊണ്ട് ഞാനതങ്ങു നിർത്തി
ഇനി നാട്ടുവർത്താനവും പറഞ്ഞ് ചായയും കുടിച്ച് കാശു കൊടുക്കാതെ കടം പറഞ്ഞ് പോകാൻ കഴിയില്ലന്നു മനസിലാക്കിയ എല്ലാവരും പതുക്കെ അവിടെ നിന്നും നടന്നു നീങ്ങി..

By Sai Prasad

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot