Slider

*****തിരിച്ചറിവ്*****

0

*****തിരിച്ചറിവ്*****
(ചെറു കഥ )
സമയം അർദ്ധ രാത്രി കഴിഞ്ഞിരിക്കുന്നു.
എങ്ങും നിശബ്ദത, ആ വീട്ടിൽ അവളൊഴികെ എല്ലാവരും ഉറങ്ങിക്കഴിഞ്ഞു, അവൾ അവനേയും പ്രതീക്ഷിച്ചിരിക്കുകയാണ്. അവൻ പറഞ്ഞതനുസരിച്ച് ബാഗും മറ്റു അവശ്യ സാദനങ്ങളും പാക്ക് ചെയ്തു.
ഒരു യാത്രക്കെന്ന കണക്കെ തയ്യാറായി ഇരിക്കുന്നു.
അടുത്ത മുറിയിൽ അച്ഛനും അമ്മയും ഉറങ്ങിയെന്നു ഒരിക്കൽ കൂടി ഉറപ്പുവരുത്തി തിരിച്ചു മുറിയിലേക്ക് വന്നു. സൈലന്റ് മോഡിൽ ആയിരുന്ന മൊബൈൽ വൈബ്രേറ് ചെയ്യാൻതുടങ്ങി, അവന്റെ കാൾ ആണ്.
ഹലോ... ഹലോ... സ്നേഹാ... എന്തായി എല്ലാം ഓക്കേ അല്ലെ, ഞാൻ പുറപ്പെട്ടു. പറഞ്ഞതുപോലെ ഗേറ്റ് നു പുറത്തു എത്തിയാൽ വിളിക്കാം..അപ്പൊ പുറത്തിറങ്ങി വന്നാൽ മതി.
ഓക്കേ സുരേഷ്, ഇവിടെ എല്ലാവരും ഉറങ്ങിയിരിക്കുന്നു, ഞാൻ ഇവിടെ തയ്യാറായി നിന്നെയും കാത്തിരിക്കുകയാണ്.
അവൾ ശബ്ദം താഴ്ത്തി പറഞ്ഞു.
സെക്കന്റ്കൾക്കുംമിനുറ്റുകൾക്കും ദൈർഗ്യം എറിയതുപോലെ അവൾക്കു തോന്നി, പിന്നെയും പിന്നെയും ക്ലോക്കിൽ നോക്കി കൊണ്ടിരുന്നു....
സമയം രണ്ട്‌ മണി കഴിഞ്ഞിരിക്കുന്നു, പ്രതീക്ഷിച്ചതു പോലെ അവൻ വിളിച്ചു,
സ്നേഹാ...ഞാൻ ഇവിടെ ഗേറ്റ് നു പുറത്തുണ്ട് പെട്ടെന്ന് വാ..., പിന്നെ സൂക്ഷിക്കണേ.
ഓക്കേ സുരേഷ്, ഞാൻ ഇതാ ഇറങ്ങി.
അവൾ കാൾ കട്ട് ചെയ്തു. പതിയെ മുറിയുടെ വാതിൽ തുറന്നു, പുറത്തു കടന്നു, ശ്വാസം അടക്കി പിടിച്ച്‌ ഹാളിലൂടെ മെയിൻഡോർ ലക്ഷ്യമാക്കി നടന്നു,
നിശബ്ദത തളം കെട്ടി നിന്നിരുന്ന ആ ഹാളിലൂടെ നടക്കുമ്പോൾ കൊലുസിന്റെ ശബ്ദം കേൾക്കാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു, മെയിൻ ഡോറിനു അരികിലെത്തി , വളരെ സൂക്ഷ്മതയോടെ ഡോർ പതിയെ തുറന്നു, പുറത്തേക്കിറങ്ങാനായി, കാലെടുത്തു പുറത്തു വച്ചു,
പെട്ടന്നാണ്...... തളം കെട്ടിനിന്ന നിശബ്ദതയെ കീറിമുറിച്ചു കൊണ്ട് ഹാളിൽ വച്ചിരുന്ന, ലാൻഡ് ഫോൺ അലറാൻ തുടങ്ങിയത്.
"ഈശ്വരാ.. ആരാണ് ഈ പാതിരാത്രി....? അച്ഛനും അമ്മയും ഇപ്പൊ ഉണരും എല്ലാം കുളമാവും", അവൾ ഓർത്തു.
ലാൻഡ് ഫോൺ ലക്ഷ്യമാക്കി ഓടി, അലറികൊണ്ടിരിക്കുന്ന ലാൻഡ്ഫോൺ നിശബ്ദമാക്കാനായി റിസീവർ എടുത്തു ഉയർത്തിപിടിച്ചു. അന്തരീക്ഷം വീണ്ടും നിശബ്ദമായി ഒരു മഴ പെയ്തു തോർന്ന പോലെ. ചുറ്റും നോക്കി ഇല്ല ആരും ഉണർന്നിട്ടില്ലന് തോന്നുന്നു.
നിശ്ശബ്ദതമായ ആ ഹാളിൽ, ലാൻഡ് ഫോണിന്റെ ലൗഡ് സ്‌പീക്കറിൽ നിന്നും ഹലോ... ഹാലോ... ശബ്ദം പുറത്തേക്കു കേൾക്കാമായിരുന്നു. അവൾ ആ ശബ്ദം തിരിച്ചറിഞ്ഞു.
അതെ അതു അദ്ദേഹമാണ്, തന്റെ മനസ്സിലും ശരീരത്തിലും ആദ്യമായി തൊട്ട പുരുഷൻ!!, തന്റെ സ്വപ്നങ്ങൾക്ക് ആദ്യമായി നിറമേകിയ പുരുഷൻ!!, തന്റെ ആഗ്രഹങ്ങളെ തൊട്ടുണർത്തിയ പുരുഷൻ!!. അതെ തന്നെ താലി കെട്ടിയ സ്വന്തം ഭർത്താവ് !!!! അവൾ അറിയാതെ... റിസീവർ ചെവിയോടടുപ്പിച്ചു,
ഹലോ.....,
ഹലോ.... മോളെ... ,
ഏട്ടാ.. എന്താ ഈ പാതിരാത്രി , ?
അവൾ ആശ്ചര്യ ത്തോടെ, തെല്ലു ഇടറിയ ശബ്ദത്തിൽ ചോദിച്ചു,
അതു മോളെ നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ.. ല്ലേ ?
ഞാൻ മൊബൈലിൽ വിളിച്ചു കിട്ടുന്നില്ല,
നിനക്ക്‌ കൊഴപ്പം ഒന്നും ഇല്ലല്ലോ ലേ ... ? വെപ്രാള പെട്ട് അയാൾ ചോദിച്ചു കൊണ്ടിരുന്നു .
മോളെ നിനക്ക് എന്തോ വലിയ അപകടം പറ്റിയതായി ഒരു ദുസ്വപ്നം കണ്ടു, ഞെട്ടി എഴുനേറ്റു, പെട്ടെന്ന് നിന്നോട് സംസാരിക്കണം നു തോന്നി അതാ ഈ സമയത്തു വിളിച്ചേ,
മോളെ നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ.. ല്ലേ ?
അയാൾ വീണ്ടും വീണ്ടും ചോദിച്ചു കൊണ്ടിരുന്നു.
ഒരു നിമിഷം അവൾ ഒന്നും പറയാനാവാതെ സ്തംഭിച്ചു നിന്നു,
ഭർത്താവുമായുള്ള അവളുടെ ഓർമ്മകൾ ഓരോന്നും ഓരോ ചിത്രങ്ങൾ പോലെ മനസ്സിൽ മിന്നിമറഞ്ഞു ,
"ആയിരക്കണക്കിന് കിലോമീറ്റർകൾക്കു അപ്പുറത്തിരുന്നു ഊണിലും, ഉറക്കത്തിലും,
തന്നെ മാത്രം കുറിച്ച് ചിന്ദിക്കുകയും, ഇത്രത്തോളം സ്നേഹിക്കുകയും ചെയ്യുന്ന എന്റെ ഭർത്താവിനെ ഉപേക്ഷിച്ചാണല്ലോ ഈശ്വരാ... ഇന്നലെ പരിചയപ്പെട്ട ഒരുത്തന്റെ കൂടെ ഇറങ്ങി പോകാൻ തുടങ്ങിയത് . "
എനിക്കു എങ്ങനെ മനസ്സുവന്നു..... ?
കുറ്റബോധം കൊണ്ട് അവൾ അവളെ തന്നെ ശപിച്ചു, എങ്ങനെ ഇത്രത്തോളമായി അവൾക്കു തന്നെ അറിയുമായിരുന്നില്ല.
അവൾ ഒന്ന് ഉറക്കെ കരയണം എന്നാഗ്രഹിച്ചിരുന്നു .
ഇല്ല തനിക്കു ഒരിക്കലും തന്നെ താലികെട്ടിയ തന്റെ ഭർത്താവിനെ വിട്ടു പോവാൻ കഴിയില്ല. ഈ ജന്മത്തിൽ തന്റെ പുരുഷൻ, അതു അദ്ദേഹം മാത്രമാണ്. അവൾ മനസ്സിൽ പറഞ്ഞു.
അതു ഏതോ ഒരു നിമിഷത്തിൽ ഉണ്ടായ ഒരു തോന്നൽ മാത്രാ മായിരുന്നു, യഥാർത്ഥ സ്നേഹം അതു തന്റ ഭർത്താവ് തന്നെയാണ് അവൾ തിരിച്ചറിഞ്ഞു.
അപ്പോഴും ഗേറ്റിനു പുറത്തു നിന്നു സുരേഷിന്റെ കാൾ അവളുടെ മൊബൈലിൽ ഫോണിൽ തട്ടിവിളിച്ചുകൊണ്ടേ ഇരുന്നു.
അവൾ ആ മൊബൈൽ ഫോൺ ഓഫ് ചെയ്തു, സിം വലിച്ചൂരി.
എന്നെന്നേക്കുമായി ഉപേക്ഷിച്ചു മൊബൈലിൽ ഫോണിൽ നിന്നും....,അവളുടെ മനസ്സിൽ നിന്നും............
നന്ദി,
ഷിഹാബുദീൻ. കെ. പി,
ദുബായ്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo