സ്ഥലം മൊബൈൽ ഷോപ്പ്
ആരാടാ ഇതു ഐഫോൺ സെവൻ ഒക്കെയായി കിരണിന്റെ ചോദ്യം മുനീറിനോട് ?
അത് ഇവിടുത്ത സ്ഥിരം കസ്റ്റമറാ ,,ആശചേച്ചി ,,റീചാർജിനും എന്ത് റിപ്പേറിനും ഇവിടെയെ വരൂ ,,ചേച്ചിയുടെ ഭർത്താവു ഗൾഫിലാ ,,ചേച്ചിയും അവിടെ തന്നെയായിരുന്നു ,കുട്ടികൾ വലുതായപ്പോൾ അവരുടെ വിദ്യാഭ്യാസം അവിടെ താങ്ങാനാവാതെ തിരുച്ചുപോന്നതാ ,,ഞാനുമായിട്ടു നല്ലടുപ്പമാ ,,കഴിഞ്ഞ ഓണത്തിന് ചേച്ചിനമുക്കു പായസം ഒക്കെ കൊണ്ടുതന്നിരുന്നു ,
നിങ്ങൾ തമ്മിൽ അത്രയും അടുത്ത ബന്ധമാണോ ?
അതെ എനിക്ക് എന്റെ പ്രീതി ചേച്ചിയെ പോലെത്തന്നെയാണ് ,,ഈ ചേച്ചിയും ,
നിന്നെയൊക്കെ എന്തിനുകൊള്ളാം ,, ഇത്രയും നല്ല ചേച്ചി യുടെ നമ്പർ ഉണ്ടായിട്ടു ,അതുവേണ്ടവിധം ഉപയോഗിക്കാനറില്ല മണ്ടൻ, മുനീറിന്റെ വീണ്ടും കമന്റ് , നീ ആ നമ്പർ ഇങ്ങുതന്നെ
കിരണേ നീ ആളും തരവും നോക്കാതെ എല്ലാവരെയും ഒരേകണ്ണുകൊണ്ടുകാണരുതു് ,
പത്തു ദിവങ്ങൾ കഴിഞ്ഞു വീണ്ടും ഒരു ഞായറഴ്ച
ഇന്ന് ലീവ് ആയതുകൊണ്ട് നൗഫൽ വിസ്തരിച്ചുറങ്ങുകയാണ് .. കൂടാതെ നല്ലതണുപ്പും ,,,
മൊബൈൽ തുരുതുരെ അടിച്ചാണ് നൗഫൽ മറുവശത്തെ ആളെ ശപിച്ചുകൊണ്ട് ഫോൺ എടുത്തത് ,
ഇടറിയ ശബ്ദത്തിൽ ഒരാൾ ,,ഇതു ഞാനാടാ കിരൺ ,,ഞാൻ പോലീസ് സ്റ്റേഷനിൽ ആണ് ,,നീയൊന്നു ജാമ്യത്തിലെടുക്കാൻ ഇവിടെവരെ വരണം ,പറഞ്ഞു പൂർത്തിയാക്കും മുൻപേ,,, മതിയെടാ നിന്റെ ഫോൺ വിളി,,, എന്നുപറഞ്ഞു ആരോ ബലമായി ഫോൺ കട്ടാക്കിയതായി നൗഫലിന് മനസ്സിലായി .
എന്ത് ചെയ്യാം ചെറുപ്പത്തിലേ ഉള്ള ചെങ്ങായി ആയി പോയില്ലേ പോകാതിരിക്കാൻ പറ്റുമോ ,വേഗം തന്നെ കുളിച്ചു റെഡിയായി ആങ്ങോട്ടുവിട്ടു ,
പോലീസ് സ്റ്റേഷനിൽ എത്തുമ്പോഴേ മനസ്സിലായി സംഗതി അത്രപന്തിയല്ല എന്ന് ,,,
നീയാണോടാ ഇവനെ ജാമ്യത്തിലിറക്കാൻ വന്നത് ,,നീയും ഇവനെപ്പോലെ തന്നെ അലവലാതി ആയിരിക്കും അല്ലെ ,,ഇവന്റെ ഒക്കെ വിചാരം ലോകത്തുള്ള ഗൾഫുകാരന്റെ ഭാര്യാമാർ മൊത്തം ഓരൊരു ആണുങ്ങളെയും പ്രതീക്ഷിച്ചിരുപ്പാണെന്ന ,,, ഇവന്റെ സഹോദരി ഗൾഫുകാരനെ കല്യാണം കഴിച്ചാൽ അവളും അങ്ങനത്തെ ഒരുത്തിയായിടട്ടാണോ അവൻ കാണുക ,S I നല്ല കലിപ്പിലാണ് എന്തോ അടങ്ങാത്ത അമർഷം അവനോടു ഉള്ളത് പോലെ
രണ്ടു സ്റ്റെപ്പുകൂടി വെച്ച് അവന്റടുത്തേക്കുചെന്നു ,,ഇപ്പോഴാണ് അവനെ ശരിക്കുമോന്നു നോക്കുന്നത് ,,നല്ലവണ്ണം ആരൊക്കെയോ പെരുമാറിയിട്ടുണ്ട് ,,മുഖം വീങ്ങിയിട്ടു രണ്ടുകണ്ണും അവനു ശരിക്കും കാണുന്നില്ലെന്ന് തോന്നി ,,
നീ എന്തുപരിപാടിയ എടുത്തത് ,,നിന്നോട് ഞാൻ പലവട്ടം പറഞ്ഞതല്ലേ ,,,നിന്റെ ഇജ്ജാതി പരിപാടികളൊക്കെ നിർത്തിക്കോ എന്ന് ,,ഇപ്പൊ നല്ലവണ്ണം കിട്ടി ഇനി നീ പഠിച്ചോളും
ശരിക്കു സംസാരിക്കാനൊന്നും പറ്റുന്നില്ലെങ്കിലും കിരണ് ചോദിച്ചു നീയിതു വീട്ടിൽ പറഞ്ഞില്ലാലോ അല്ലെ ? അവരറിഞ്ഞാൽ പിന്നെ ജീവിച്ചിരുന്നിട്ടുകാര്യമില്ല അതാ നിന്നെ തന്നെ വിളിച്ചത്
ഇതൊക്കെ നീഇപ്പോഴാണോ ആലോചിക്കുന്നത് ,എന്തായാലും ഞാൻ S I സാറിനോട് സംസാരിച്ചു നോക്കട്ടെ
S I യുടെ റൂമിലേക്ക് ചെല്ലുമ്പോൾ അവരുടെ മുൻ സീറ്റിൽ ആശചേച്ചി ഇരിക്കുന്നു ,,,അവരെ കണ്ടപ്പോൾ തന്നെ ഞാൻ പകുതി ചത്തു ,പടച്ചോനെ ഇവൻ ഇവരോടാണോ ഇങ്ങനെ പെരുമാറിയത് , അവരുടെ മുഖത്തു പഴയ സ്നേഹമൊന്നും കാണാനില്ല
നീയാണല്ലേ അവനു നമ്പറകൊടുത്ത് ?
അല്ല ചേച്ചി ഞാൻ അറിയാത്തകാര്യമാണ് ,, അവൻ ഞാൻ അറിയാതെ എടുത്തതാവാം .
ശരിയാണോടാ നീയാണോ അവനു നമ്പറകൊടുത്ത് S I യുടെ ഗംഭീര ശബ്ദം ,,
അല്ല സർ
പിന്നെയും S I വിരട്ടാൻ തുടങ്ങിയപ്പോൾ ചേച്ചി കയറി ഇടപെട്ടു പറഞ്ഞു ,, ഇവനെങ്ങനെ ചെയ്യില്ല സർ ,എനിക്ക് വര്ഷങ്ങളായി അറിയുന്ന കുട്ടിയാണ് ,
പിന്നീട് ചേച്ചി ഓരോ കാര്യങ്ങളായി പറഞ്ഞപ്പോൾ ഞാൻ ഞെട്ടലോടുകൂടിയാണ് കേട്ടിരുന്നത്
ഒരു പാടുനാളായി മിസ്സ്ഡ് കോൾ വരുന്നുണ്ട് രാത്രിപതിനൊന്നിന് ശേഷം ,അത് മൈൻഡ്ചെയ്യാതായപ്പോൾ പിന്നെ അശ്ളീല മെസ്സേജുകളും വീഡിയോ ഒക്കെ അയക്കാൻ തുടങ്ങി ,,
അപ്പോഴാണ് ഇവനെ ഇ ങ്ങനെ വിട്ടാൽ പോരാ എന്നുതോന്നിയതു ,ഇങ്ങനെ വിളിക്കുന്ന നമ്പർകാരൊക്കെ സ്വന്തം ഐഡിയിൽ സിം എടുക്കാൻ തുനിയില്ല എന്നറിയാം ,,
ഒരു ദിവസം അവന്റെ കോൾ അറ്റൻഡ് ചെയ്തു രാത്രി പതിനൊന്നിന് വീട്ടിൽ വരാൻ പറഞ്ഞു ,,അപ്പോൾ തന്നെ അടുത്തവീട്ടിലെ ആൾക്കാരോടും അനിയനോടും കാര്യം ധരിപ്പിച്ചു ,,
ആള് കൃത്യമായി പതിനൊന്നുമണിക്കുതന്നെ വന്നു ,,പിന്നെ പറയണ്ടല്ലോ നാട്ടുകാരും അനിയനും അവന്റെ സുഹൃത്തുക്കളും ശരിക്കും നന്നായി പെരുമാറി ,,
അനിയൻ ,, അവൻ പണ്ടേ ഒരു ചൂടനാ ,, പോലീസ് വന്നു പിടിച്ചുവെക്കുമ്പോഴും എത്രതല്ലിയിട്ടും മതിയാവാത്ത ദൈഷ്യത്തിൽ അവൻ പിന്നെയും അവന്റെ പിറകെ ജീപ്പുവരെ ഓടുന്നുണ്ടായിരുന്നു ,
എന്തുപറയണം എന്നറിയാത്ത അവസ്ഥ ,,ഉമ്മയ്ക്ക് അസുഖം വന്നപ്പോൾ വീട്ടിൽ വന്നു രണ്ടായിരം രൂപ ഉമ്മയെ ഏല്പിച്ചുപോയ ആളാണ് ചേച്ചി ,,ചേച്ചിക്ക് ഞാൻ ശരിക്കും അനിയനെ പോലെ ആയിരുന്നു ,മൊബൈലിൽ റീചാർജ് ചെയ്യാനൊക്കെ എന്റെമോബൈലിൽ വിളിച്ചു പറയാറാണു പതിവ് ,, അന്ന് സമയം കെട്ട സമയത്തു ചേച്ചി വന്നപ്പോൾ കൃത്യമായി അവൻ കിരണവിടെ ,,,, ഞാൻ അവിടുന്ന് മാറിയപ്പോൾ നമ്പർ ഞാൻ കാണാതെ എടുത്തതാവും ,,,അതാവാനേ വഴിയുള്ളു .ഓർക്കുന്തോറും അവനോടുള്ള ദൈഷ്യം കൂടിക്കൂടി വന്നു ,
സർ ഞാൻ അവനെ ജാമ്യത്തിൽ എടുക്കിന്നില്ല ,, ഞാൻ പോകുവാ , എന്നുപറഞ്ഞു അവിടെ നിന്നും എഴുന്നേറ്റു അവന്റെ അടുത്തേക്ക് നടന്നു
ഞാൻ പോകുവാ ,, എനിക്ക് നിന്നെ ജാമ്യത്തിൽ എടുക്കാൻ പറ്റില്ല ,, നീ എന്നെ പറ്റിച്ചാണ് ഈ നമ്പർ എടുത്തു ഈ പൊല്ലാപ്പൊക്കെ ഉണ്ടാക്കിയത് എന്ന് ഇപ്പോഴാ അറിഞ്ഞത് ,,, ഇനി എന്റെ കടയുടെയോ വീട്ടിന്റെയോ പരിസരത്തു നിന്നെ കാണാൻ പാടില്ല ,,നിന്നെയൊക്കെ എങ്ങനെ വിശ്വസിച്ചു വീട്ടിൽ കയറ്റും , നിനക്കറിയാലോ എനിക്കുമുണ്ട് ഗൾഫിൽ ഭർത്താവുള്ള ഒരു ചേച്ചി ,, നിന്റെ ഈ സ്വാഭാവം വെച്ച് നീ നാളെ അവരോടു ഇങ്ങനെയും പെരുമാറില്ല എന്ന് ആരുകണ്ടു ,,,, അതുകൊണ്ടു നീയുമായുള്ള സഹൃദം ഇന്നോടെ നിര്ത്തുന്നു ,,ഗുഡ്‌ബൈ
*******************************************************************************************************************************************************സ്ത്രീകളുടെ പേരിൽ മൊബൈൽ കണക്ഷൻ എടുക്കുന്നതും ,അതുപോലെ അവർ നേരിട്ടെത്തി മൊബൈൽ റീചാർജ് ചെയ്യുന്നതൊക്കെ മാക്സിമം ഒഴിവാക്കിയാൽ ,ഒരുപരിധി വരെയെങ്കിലും ഇതിൽ നിന്നൊക്കെ രക്ഷനേടാം എന്നുതോന്നുന്നു ,,,,,,,,,സഹോദരിമാർ ശ്രെദ്ധിക്കുക
ലതീഷ്കൈതേരി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക