Slider

ഉത്തരം കിട്ടാതെ ചോദ്യങ്ങൾ

0

വല്ല്യ തിരക്കുള്ള തെരുവല്ലെൻകിലും നായരേട്ടന്റെ ചായ കടയിൽ നല്ല തിരക്കാ ,
എന്ന ഇന്നത്തെ തിരക്ക് അതൊന്നുമല്ല...
മുരുകൻ നായരേട്ടന്റെ പുതിയ ജോലിക്കാരനാ ആ പതിനാലുകാരൻ . അച്ഛനില്ലാത്ത അവനാണു അമ്മയും അനിയത്തിയുടെയും ആകെയുള്ള ആശ്രയം
പരിതാപകരമായ ഈ അവസ്ഥ തന്നെയാണ് നായരേട്ടനെ മനസലിയിപ്പിച്ചത് ..
എന്നാൽ നായരു പിടിച്ച പുലിവാല് തന്നെയായിരുന്നു മുരുകൻ .
ഇന്നത്തെ തിരക്കിനു കാരണവും അതു തന്നെ
ചാനലുകാരും പത്രക്കാരും നാട്ടുകാരും എല്ലാരുംവരും എത്തിയിട്ടുണ്ട് ആരോ പറയുന്നുണ്ട് ബാല വേലയാണ് അനുവദിച്ചു കൂടാ .
വളരെ വാചാലമായ് തന്നെ ചാനലുകാരുമായ് ചർച്ചയിലാണ് സുഗുണൻ
പറ്റു കാശു ചോദിച്ചതിന്റെ ചെറിയ ഒരു ദേഷ്യവും ആ വാക്കുകളിലുണ്ട് ..
മുരുകൻ ക്രൂരമായ പീടനങ്ങൾ അനുഭവിച്ചിട്ടുണ്ടാകുമോ?,
അടിമത്വത്തിന്റെ ഏറ്റവും അവസാന കണ്ണി ഈ കൊച്ചു ബാലനൊ..?
അധികാരികൾ ഇതുകണ്ട് മൗനം പാലിക്കുകയാണൊ?
ഇങ്ങനെ ഒരു പാടു ചോദ്യങ്ങൾ കണ്ടെത്തുന്നുണ്ട് ചാനലുകാർ.
ചാനലുകളിൽ ചർച്ചയും ഗംഭീരമായ് നടക്കുന്നുണ്ട് .
ഒരു മൂലയിൽ തളർന്നിരിക്കുന്നുണ്ട് നായരു ചേട്ടൻ എന്ന ആ പ്രായം ചെന്ന മനുഷ്യൻ.
ഇതെല്ലാം കേട്ട് ഒന്നും മനസിലാകാതെ അമ്പരന്നു നിൽക്കുന്നു മുരുകനും..
ഒച്ചപ്പാടും ബഹളവും കെട്ടടങ്ങി
സമൂഹത്തോടുള്ള ആഴമേറിയ കടപ്പാട് കാണിച്ച ആരേയും പിന്നീട് അവിടെ കണ്ടില്ല ..
ഭയം നിഴലിച്ച നായരേട്ടന്റെ കണ്ണിലെ നിസ്സഹായത കണ്ടു കൊണ്ട്
മുരുകൻ അവനോടു തന്നെ ചോദിച്ചു ''പതിനെട്ട വയസ്സു തികയുന്നതു വരെ പട്ടിണി കിടക്കണൊ'' അദ്വാനിക്കുന്നത് പാപമാണൊ,
ഇനി ജീവിക്കാൻ മോഷ്ടിക്കേണ്ടി വരുമോ?
ആതോ അമ്മയും കുഞ്ഞു പെങ്ങളെയും കൂട്ടി ജീവൻ ഒടുക്കണോ ?
ഉത്തരം കിട്ടാതെ ഒത്തിരി വലിയ ചോദ്യങ്ങൾ മനസിൽ ഉരുവിട്ട് അവൻ മെല്ലെ നടന്നു..
ഈ ചോദ്യങ്ങൾ ചർച്ച ചെയ്യാൻ മാത്രം ആരും വന്നില്ല...

By
Sai Prasad
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo