Slider

ഞാനവളെ ആദ്യമായ്

0

കല്ല്യാണ പന്തലിൽ വച്ചാണ് ഞാനവളെ ആദ്യമായ് കാണുന്നത് ..
ഇളയമ്മേടെ വകയിലൊരു ബന്ധുവിന്റെ മകളുടെ കല്ല്യാണം
...വീട്ടിൽ നിന്നും പങ്കെടുക്കുവാൻ ആരും ഇല്ലാത്തോണ്ട് അവസാനം അവസരം എന്റെ തലയിൽ വീണു
കൂടെ വരാൻ കൂട്ടുക്കാരൻമാർ പലരെയും വിളിച്ചു നോക്കി ആരും ആ സാഹസത്തിനു കൂട്ടുവരാൻ തയ്യാറായില്ല
കാര്യമായ് പരിജയക്കാരൊന്നും ഇല്ലാത്ത ഒരു വീട്ടിൽ ഒറ്റയ്ക്ക് കല്ല്യാണത്തിനു പോവുകയെന്നു പറഞ്ഞാൽ എന്നെ കൊല്ലുന്നതിനു സമാനമായിരുന്നു..
മറ്റൊരു വഴിയും ഇല്ലാത്തോണ്ടു ഞാൻ ഒറ്റയ്ക്കു തന്നെ അവിടെ എത്തി..
താലി കെട്ട് എന്റെ സമയത്തിനു കാത്തു നിൽക്കാത്തതുകൊണ്ട് എല്ലായിടത്തെയും പോലെ ഇവിടെയും ഞാൻ താലികെട്ട് കണ്ടില്ല ..
വന്ന കാര്യം കല്ല്യാണ വീട്ടിലെ കാരണവരെ ബോദ്യപെടുത്തുക എന്ന ചടങ്ങായിരുന്നു അടുത്തത്..
വൈകാതെ അവരെ കണ്ടെത്തി ആശംസകൾ അറിയിച്ചു തടി തപ്പാനുള്ള തന്ത്രപാടിനിടയിൽ ഒരാഗ്രഹം ഏതായാലും ഇവിടെ വരെ വന്നു എന്നാ പിന്നെ പായസം കൂട്ടി സദ്യ കൂടെ കഴിച്ചിട്ടു പോകാം..
പന്തലിനു മുന്നിലെ നീണ്ട വരി കണ്ടപ്പൊ ആഗ്രഹം മാറ്റി വച്ചാലൊ എന്ന് ഒരു നിമിഷം ചിന്തിച്ചു..
ആ പിന്നെ പോയിട്ട് വല്ല്യ ജോലിയൊന്നും ഇല്ല എന്ന കര്യം ഓർത്തപ്പോർ അവിടെ നിന്നു..
പെട്ടെന്നായിരുന്നു ആരോ ഒരാൾ എന്തോ വിളിച്ചു പറയുന്നതു കേട്ടത് കഴിക്കാൻ കാത്തു നിന്നവർക്ക് അകത്തേക്ക് കയറാനുള്ള സിഗ്നൽ ആയിരുന്നു അത് എന്നു മനസിലാക്കിയപ്പോഴേക്കും നാലു ഭാഗത്തു നിന്നും വന്ന തിക്കിലും തിരക്കിലും മുൻപിൽ നിന്നിരുന്ന ഞാൻ വളരെ പുറകിൽ ആയിപ്പോയ്
ചുഴലിക്കാറ്റിൽ പെട്ട കടലാസ് കഷ്ണം പോലെയായിപ്പോയി ഞാൻ..
ശരിക്കും എന്റെ അവസ്ഥകണ്ടു പലരും ചിരിക്കുന്നുണ്ടായിരുന്നു.
പക്ഷെ പലരുടെയും ചിരിക്കിടയിൽ അവളുടെ ചിരി മാത്രം വീണ്ടും വീണ്ടും നോക്കി ഞാൻ അകത്തേക്ക് എത്തി പെട്ടു അവൾ എന്റെ പുറകിൽ തന്നെ ഉണ്ടായിരുന്നു..
അങ്ങനെ കഷ്ട്ടപെട്ട് ഞാനൊരു സീറ്റ് ഒപ്പിച്ചു ..
അവളെയും നോക്കികൊണ്ടു നടന്നു കസേരയിൽ ഇരിക്കാൻ തുടങ്ങിയതും തൊട്ടടുത്ത് ഇരുന്ന അമ്മൂമ്മ ഇവിടെ വേറെ ആളുണ്ട് മോനെ എന്നും പറഞ്ഞു തൂവാല അങ്ങു വച്ചു വീണ്ടും പണി കിട്ടിയ നാണക്കേടിൽ ഞാൻ അവളെ ഒന്നൂടെ നോക്കി അവൾ പൊട്ടിച്ചിരിക്കുകയായിരുന്നു..
റിസേർവ്ഡ് സീറ്റിൽ അപ്പോഴെക്കും ഒരു അപ്പൂപ്പൻ വന്നിരുന്നു അവരെ നോക്കി ഞാൻ ഒന്നു പുഞ്ചിരിച്ചു..
ഞാനവളെ തന്നെ നോക്കി നിന്നു അൽപ സമയം എന്റെ നോട്ടം അവളു തല നാണത്താൽ പതുക്കെ കുനിച്ചു അവളുടെ അടുത്തേക്ക് എങ്ങനെ എത്തും എന്നു ആലോചിച്ചപ്പോഴാണ് സദ്യയ്ക്കുള്ള വിഭവങ്ങൾ വിളമ്പുന്നതിനു തയ്യാറായി നിൽക്കുന്ന യുവാക്കളുടെ ഒരു നീണ്ട നിര എന്റെ കണ്ണിൽ പെട്ടത് ഇതിലും നല്ല അവസരം വേറെ ഇല്ലന്നു മനസിലാക്കിയ ഞാനും കയ്യിലെടുത്തു വിഭവങ്ങളിൽ ഒന്ന്
പ്രണയം തുടങ്ങാൻ അനുയോജ്യമായ നാരങ്ങ അച്ചാർ തന്നെ കയ്യിൽ കിട്ടി അതൊരു നാരങ്ങമിഠായി ആയിരുന്നേൽ ഇത്തിരികൂടെ നന്നായിരുന്നു എന്നു തോന്നി നൊസ്റ്റാൾജിയ നൊസ്റ്റാൾജിയ...
കയ്യിൽ കിട്ടിയ അച്ചാർ ഞാനങ്ങു ആസ്വദിച്ചു വിളമ്പാൻ തുടങ്ങി എന്റെ കണ്ണുകൾ അവളുടെ കൂടെ തന്നെയായിരുന്നു അവളും ഇടയ്ക്കിടെ എന്നെ നോക്കുന്നുണ്ടെങ്കിലും അങ്ങനെയൊരു ഭാവം മറച്ചു പിടിക്കുന്നതിൽ അവൾ ശ്രദ്ധിച്ചു ..
അവളുടെ അടുത്ത് എത്താറായി ഇനിയൊരു പത്തു പേർക്കു കൂടെ വിളമ്പിയാൽ അവളുടെ അടുത്തെത്തും ഞാൻ
അടുത്തേക്കും എത്തും തോറും അവളുടെ പുഞ്ചിരിയുടെ ഭാവങ്ങൾ അണഞ്ഞു കൊണ്ടേയിരുന്നു ആകാംശയും ഇത്തിരി പേടിയും അവളുടെ മുഖത്ത് നിഴലിക്കുന്നതുപോലെ എനിക്ക് തോന്നി..
ഇതുവരെ കളിച്ച കളിയിലൊന്നും ഇല്ലാത്ത സീൻ ആയതുകൊണ്ട് മനസിൽ ഒന്നും തെളിഞ്ഞു വരുന്നുമില്ല..
അവളുടെ ഇലയിൽ ഒരു സ്പൂണിൽ രണ്ടു ചെറിയ കഷ്ണം നാരങ്ങ അച്ചാർ വീഴുന്ന സമയം കൊണ്ട് ഞാൻ ഈ പ്രണയം എങ്ങനെ തുടങ്ങും എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല പേരു ചോദിക്കണൊ ഹേയ് അതു വേണ്ട അവളെങ്ങാനും പേരു പറഞ്ഞില്ലെങ്കിൽ നാണം കെടും ..
അവളുടെ അരികിലേക്ക് ഞാൻ
എത്തി തുടങ്ങിയതും
അതാ വരുന്നു അടുത്ത പാര ഈ കല്ല്യാണ വീട്ടിൽ എനിക്കറിയാവുന്ന ചുരുക്കം ചിലരിൽ ഒരാളായ മ്മടെ ഗോപി ഏട്ടൻ അങ്ങേരു എന്നെ കണ്ടതും ഓടി വന്ന് എന്റെ കയ്യിൽ നിന്നും അച്ചാറിന്റെ പാത്രമങ്ങു വാങ്ങീട്ട് എന്താ കുട്ട്യേ നീ ഇതൊന്നും വിളമ്പണ്ട കുട്ടി ഊണു കഴിക്ക് ദാ ദാ ആവിടെ പോയി ഇരിക്കെന്നും പറഞ്ഞ് എന്നെ കൊണ്ടു പോയ് ഒരു കസേരയിൽ ഇരുത്തി ഒരു ഒന്നൊന്നര ഇരുത്തലയായ് പോയ് അത്..
കണക്കു കൂട്ടലുകൾ എല്ലാം തെറ്റി വീണ്ടും ശശിയേട്ടനായ ഞാൻ വളരെ കൂളായ് ഒന്നും സംഭവിക്കാത്ത പോലെ അവളെ നോക്കി
അവളുടെ ആ നിഷ്കളങ്കമായ പൊട്ടിച്ചിരിയിൽ എനിക്കും ഒന്നു പൊട്ടിച്ചിരിക്കാൻ തോന്നി അതെ ഞാനുമൊന്ന് മനസറിഞ്ഞു പൊട്ടിച്ചിരിച്ചു
പായസവും കൂട്ടി നല്ലൊരു സദ്യയും കഴിച്ചു അവിടെ നിന്നും മടങ്ങുന്നതിനു മുമ്പ് ഞങ്ങൾ ഒന്നു കൂടെ പരസ്പരം കണ്ണുകൾ കൊണ്ട് പുഞ്ചിരിച്ചു
അതെ എവിടെയൊക്കെയൊ നിമിഷ നേരങ്ങളിൽ കണ്ടു വളരെ അടുത്തവരെ പോലെ പരസ്പരം കണ്ണിലൂടെ കഥകൾ പറഞ്ഞു വളരെ പെട്ടെന്നു തന്നെ രണ്ടു വഴിയിലൂടെ വേർപിരിഞ്ഞു പോകുന്ന രണ്ടു പേരായ് ഞങ്ങളും...
ഇനിയൊരു കൂടികാഴ്ച ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇന്നത്തെ ദിവസം ഇത്തിരി തമാശകളും ഒത്തിരി ഓർമകളും സമ്മാനിച്ച ആ കല്ല്യാണ ദിനത്തിനു നന്ദി പറഞ്ഞുകൊണ്ട് ഞാൻ അവിടെ നിന്നും തിരിച്ചു....
sai...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo