Slider

അതിഥികൾ

0

കുട്ടിക്കാലത്തു ഒന്നോ രണ്ടോ വർഷത്തിൽ ഒരിക്കൽ നാട്ടിൽ വരുന്ന അച്ഛൻ ഞങ്ങൽ മക്കൾക്കു ഒരു അഥിതിയെപോലെയായിരുന്നു..
ആദ്യ ദിവസങ്ങളിൽ അച്ഛന്റെ അടുത്തേക്കു പോകാനും സംസാരിക്കാനും എല്ലാത്തിനും ഒരു നാണവും പേടിയുമൊക്കെയായിരുന്നു
മാസത്തിൽ ഒരിക്കൽ വരുന്ന കത്തിലെ വിശേഷങ്ങളിലൂടെ മാത്രമാണ് അച്ഛനെ ഞങ്ങൾ നേരിട്ടു അറിഞ്ഞിരുന്നത്..
കൂടുതൽ അടുത്തു വരുമ്പോഴേക്കും അവധി കഴിഞ്ഞ് തിരിച്ചു പോകേണ്ട തയ്യാറെടുപ്പിലായിരിക്കും അച്ഛൻ ..
സത്യം പറഞ്ഞാൽ അച്ഛൻ കൊണ്ടുവരുന്ന കളിപ്പാട്ടങ്ങളും പേനയും പെൻസിലും മിഠായിയും ഇതൊക്കെയായിരുന്നു അന്ന് ഞങ്ങളുടെ ലോകം.. അതിനപ്പുറത്തേക്ക് ഒരായുസ്സിന്റെ ത്യാഗവും കഷ്ടപാടും അച്ഛനെന്ന ആ വലിയ വാക്കിൽ ഉണ്ടെന്ന് തിരിച്ചറിയാൻ പിന്നേയും കാലങ്ങൾ എടുത്തു....
വർഷങ്ങൾക്കിപ്പുറം നീണ്ട പ്രവാസ ജീവിതം മതിയാക്കി അച്ഛൻ വീട്ടിൽ തിരിച്ചെത്തിയ്പപോൾ
കൂടെ കളിച്ചും തല്ലു കുടിയും ഗുണദോഷിച്ചും കൂട്ടിനുണ്ടായിരുന്ന സഹോദരിമാർ ഓരോരുത്തരായ് കല്ല്യാണം കഴിഞ്ഞ് മറ്റൊരു വീട്ടലെ അംഗത്ത്യം നേടികഴിഞ്ഞിരുന്നു
പിന്നീട് വല്ലപ്പോഴും വരുന്ന അവരായിരുന്നു വീട്ടിലെ അതിഥികൾ അവരുടെ വരവും പോക്കുമെല്ലാം അങ്ങനെയായിരുന്നു മക്കളെയും മരുമക്ക്ളെയും സൽക്കരിക്കുന്ന കാര്യത്തിൽ അമ്മ ഒട്ടും കുറവു വരുത്താറില്ലായിരുന്നു..
ഇന്ന് ഞാനും എന്റെ വീട്ടിൽ ഒരു അതിഥിയായ് മാറിയിരിക്കുന്നു..
കാലം എന്നെയും ഒരു പ്രവാസിയാക്കിയപ്പോൾ
ഓരോ അവധിക്കാലത്തും എന്റെ വരവ് കാത്തിരിക്കുകയാണ് അവർ...
ഒരതിഥിയെ പോലെ എന്നെ സൽക്കരിക്കുകയാണ് ഇന്നെന്റെ അമ്മ...
കഴിഞ്ഞ അവധിക്കാലത്തെ ഓർമകളുമായ് സ്വന്തം വീട്ടിൽ അതിഥിയാകാൻ ഇനിയൊരവധിക്കാലം കാത്തിരിക്കുകയാണ് ഞാനും..

by: 
Sai Prasad
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo