അജിത നീയെന്തിനാ കരയുന്നത്..
കുന്തം.....
നോക്കിനടക്കേണ്ടേ....
ഡീ... നീ പോയേ..
എന്തടി നിന്റെ പ്രശനം....
ഒന്നുമറില്ല.... അല്ലെ.... നീയൊക്കെ എന്റെ ജീവിതമാ നശിപ്പിച്ചത്...
ഡി അനാവശ്യം പറയരുത്... ഞാൻ എപ്പോളാടി നിന്റെ ജീവിതം തകർത്തത്....
അജിത ഒന്നു നോക്കിയ ശേഷം ബെഞ്ചിൽ തലവെച്ചു കരഞ്ഞു.. നിഷയാകെ വല്ലാതായി... അവൾ ചുറ്റും നോക്കി.. പതിയെ അവളുടെ അരികിൽ ചെന്നു...
എന്താടി പ്രശനം....
നിഷാ... ഞാൻ ചിത്തയാണ്...
വേഗം അവൾ അജിതയുടെ വാ പൊത്തി..
ഏയ്.. നിനക്കെന്താ പറ്റിയെ... നീ എന്നോട് പറയ്...
നീ അന്ന് പ്രമോദ് പറഞ്ഞപ്പോൾ.. എന്നോട് ക്ലാസ് റൂമിൽ കാത്തിരിക്കാൻ പറഞ്ഞില്ലേ.. അന്ന്... അവൻ... ഞങ്ങൾ... എനിക്ക്... സംഭവിച്ചു പോയടി....
അതിനു ഞാൻ എപ്പോളാ നിന്റെ ജീവിതം തകർത്തത്.. ഞാൻ പറഞ്ഞോ നിങ്ങളോടു.......
അവൾ തലക്കു കൈവെച്ചു പോയി...
അജിത... പോട്ടെ... നമുക് പ്രമോദിനോട് സംസാരികം..എന്നിട്ടു വിവാഹത്തെപ്പറ്റി ആലോചികം..
പെട്ടന്നു അജിത നിഷയെ കെട്ടിപിടിച്ചു കരഞ്ഞു..
എന്താടി... ഇനിയെന്താ പ്രശനം...
അവൻ.. അവനെന്നെ..... അവൻ ചതിക്കുകയായിരുന്നു...
വാട്ട്....
അതെ ഞാൻ ഇന്ന് അവനോടു ചോദിച്ചപ്പോൾ അവൻ പറഞ്ഞു.. അത് സാധാരണ സംഭവമാണ് എന്ന്... കോളജ് ലൈഫിൽ ഇതു നടക്കും... പ്രാക്ടിക്കൽ ആയി ചിന്തിക്കാൻ...
നോൺസൺ... അവനെ ഞാനിന്നു...
വേണ്ടാ... നിഷാ... അതെല്ലാം അവൻ വീഡിയോ എടുത്തിരുന്നു... പ്രശ്നമുണ്ടാക്കിയാൽ അത് ഷെയർ ചെയ്യുമെന്ന്...
ഓ... നോ...
നിഷാ... ആണുങ്ങൾ എല്ലാം ഇങ്ങനെയാണ്... നീ അഖിലിനെ സൂക്ഷിക്കണം...
ഒരു നിമിഷം നിഷാ അമ്പരന്നു.. ശരിയാണോ.. ആണുങ്ങൾ എല്ലാം ഇങ്ങനെയാണോ... അവൻ ചതിക്കുമോ... അവൾ ക്ലാസ് റൂമിൽ നിന്നും പുറത്തിറങ്ങി... പെട്ടന്നു ജൂനിയർ പെണ്കുട്ടി നിഷ്ക്കരികില് എത്തി..
ചേച്ചി.. അഖിലേട്ടൻ തന്നതാണ്...
അവൾ അത് വാങ്ങി.. ഒരു ലെറ്റർ ആയിരുന്നു...
അതു തുറന്നു വായിച്ചു..
അതു തുറന്നു വായിച്ചു..
നിഷാ ഞാൻ പാർക്കിങ്ങിൽ ഉണ്ട്.. വേഗം വാ.. നമുക്കു എന്റെ വീട് വരെ പോകാം.. ഇപ്പോൾ വന്നില്ലെങ്കിൽ ഞാൻ പിന്നെ നിന്നോട് കൂടില്ല..
അവൾ അമ്പരന്നു... ഇന്നലെ ഇതേ ഡയലോഗ് അല്ലെ പ്രമോദ് എന്നോട് പറഞ്ഞു വിട്ടത്.. ഈശ്വര ഞാൻ ചതിക്കപ്പെടുകയാണോ.. പോകാതിരുന്നാൽ.. ഒരു പക്ഷെ അവൻ വെറുതെ വിളിച്ചതാണ് എങ്കിൽ.. പോകാതിരുന്നാൽ ഇനിയാവാൻ എന്നേ വെറുത്താലോ... ആ പോകാം എത്രയായാലും അവൻ എന്നേ കെട്ടാനുള്ളതല്ലേ.. പേടിക്കേണ്ട ആവശ്യമില്ല... അവൾ അവന്റെ അരികിൽ എത്തി..
എത്ര നേരമായി ഞാൻ വെയ്റ്റ് ചെയുന്നു വാ.. വണ്ടിയിൽ കയറൂ..
അവൻ അവളെ വണ്ടിയിൽ കയറ്റി... അവളുടെ സാങ്ക മാറിയിട്ടില്ല... വണ്ടി വേഗം പായുകയാണ്.. അവളുടെ നെഞ്ചിടിപ്പും.. വണ്ടി പെട്ടന്നു ബ്രേക്ക് ഇട്ടു.. നോക്കിയപ്പോൾ അവന്റെ വീട് എത്തി.. ഈശ്വര എന്തെങ്കിലും സംഭവിച്ചാൽ.. ഇവാൻ എന്നെ ഉപേക്ഷിക്കുമോ... അവൻ അവളെ വലിച്ചുകൊണ്ടു പോയി.. വാതിൽ മുട്ടി.... വാതിൽ തുറന്നു ഒരു സ്ത്രീ പുറത്തു വന്നു..
അമ്മേ ഇതാ ഞാൻ പറഞ്ഞ നിഷാ...
ആ മോള് അകത്തേക്കു വാ നിന്നെ കുറിച്ചു അവൻ പറഞ്ഞിട്ടുണ്ട്...
അവരെ അകത്തേക്ക് കൊണ്ടുപോയി... പിന്നെ നടന്നതെല്ലാം അദ്ഭുതകരമായ സംഭവമായിരുന്നു... അവൾ അവനെ നോക്കി..
ആ. മോളെ കുറച്ചു ദിവസങ്ങൾക്കു മുൻപ് ഞങ്ങൾ നിന്റർ അച്ഛനെയും അമ്മയെയും കണ്ടിരുന്നു.. ഞങ്ങൾ ഇതു ഉറപ്പിക്കുകയും ചെയ്തു... ഇനി ഇവന്റെ കൂടെയുള്ള കറക്കം നിർത്തി രണ്ടുപേരും ക്ലാസ്സിൽ ശ്രദ്ധിക്കാൻ നോക്കു..
അങ്ങനെ അവർ തിരിച്ചു പോകുവാൻ വണ്ടിയിൽ കയറി.. ഗേറ്റ് കടക്കും അവരെ നോക്കി അച്ഛനും അമ്മയും നിന്നു... ഗേറ്റ് കടന്നതും നിഷാ അവനെ കെട്ടിപിടിച്ചു..എനിക്കറിയാം ഇവാൻ കാമം തീർക്കുവാൻ എന്റെ ശരീരം ചോദിച്ചു വരില്ല.. . അവൻ പതിയെ പുഞ്ചിരിച്ചു...
ഇന്നറിയാം.... ആണുങ്ങളിൽ നല്ലവരും ഉണ്ട്... പെണ്ണിന്റെ മാനത്തിനു വിലപറയുന്നവർ അല്ല... പെണ്ണിനെ സംരക്ഷിക്കുന്നവർ.. അവരുടെ പരിശുദ്ധിയെ... പവിത്രതയെ... അവരെ ബഹുമാനിക്കുന്ന...പെണ്ണിന്റെ മാംസത്തെക്കാൾ ഹൃദയത്തിന്റെ വിശുദ്ധിയെ സ്നേഹിക്കുന്നവർ...
രചനാ :ശരത് ചാലക്ക
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക