----------------------------------------
"ഇത് വരെ കഴിഞ്ഞില്ലേ... "
റൂമിലേക്ക് ചെന്നപ്പോൾ തുണിയെല്ലാം ബെഡിൽ നിരത്തി വെച്ച് ഓരോന്നായി മടക്കി വെക്കുകയാണ് ഭാര്യ...
"ഇല്ല. ഇപ്പോൾ കഴിയും "
"മോളെവിടെ.."
"അവൾ കിടന്നു.. "
"കിടക്കാനോ.. എവിടെ "
"മറ്റേ മുറിയിൽ... "
"അതെന്താ ഇന്ന്... അങ്ങനെ "
"ഒന്നുമില്ല... ഞാനും അവളും ഇനി ആ മുറിയിൽ ആണ് കിടക്കുന്നത് "
അവൾ മുഖം ഉയർത്താതെയാണ്.. പറഞ്ഞത്...
"നീ വീണ്ടും വഴക്ക് തുടങ്ങിയോ.. ഇത് വലിയ പ്രശ്നം ആയല്ലോ.. നീ എന്തിനാണ് വഴക്കിടുന്നതെന്ന് പോലും എനിക്ക് മനസ്സിലാവുന്നില്ല... "
അവൾ അതൊന്നും കേട്ടതായി ഭാവിച്ചു പോലുമില്ല...
അയാൾ അവളുടെ അരികിൽ ചെന്ന്.. അവളുടെ കയ്യിൽ തൊട്ടു...
"എന്താടാ കാര്യം.. "
അവൾ കൈ വലിച്ചു.. അയാളെ രൂക്ഷ മായി ഒന്ന് നോക്കി..
പിന്നെ മടക്കിവെച്ച ഡ്രസ്സ് എല്ലാം എടുത്തു. അലമാരയുടെ നേരെ നടന്നു.. അത് തുറന്നു... അതിൽ അത് വെച്ച ശേഷം.. അയാളെ ഒന്ന് നോക്കി.. പിന്നെ തിരിഞ്ഞു അലമാര അടച്ചു കൊണ്ട് പറഞ്ഞു..
"മോള് വലുതായി.. ഇനി അങ്ങനെയൊന്നും പറ്റില്ല.. നടുക്ക് കിടത്തി ഉറക്കാൻ ചെറിയ കുട്ടിയൊന്നുമല്ല "
"എന്ത്.. " തലക്ക് അടി കിട്ടിയ പോലെ ആയി അയാൾ
"'നിങ്ങൾ.. കുറച്ചൊക്കെ ശ്രദ്ധിക്കണം.. അവൾ ചെറിയ കുട്ടി ഒന്നുമല്ല..."
അവൾ പിറു പിറുത്തുകൊണ്ടു തുടർന്നു..
"കെട്ടിപ്പിടിക്കലും ഉമ്മ വെക്കലും.. മനുഷ്യരായാൽ അല്പം ബോധമൊക്കെ വേണം "
"നീ എന്തൊക്കെയാണ് ഇ പറയുന്നത് ..അവൾ എന്റെ മോളല്ലേ ടാ "
"ആണ്.. അല്ലെന്ന് ഞാൻ പറഞ്ഞോ..അവൾക്ക് പ്രായം ആയി ആ ബോധം വേണം "
"അത്... ഞാൻ... നമ്മുടെ.. " അയാൾ വാക്കുകൾ കിട്ടാതെ വിഷമിച്ചു...
അപ്പോഴേക്കും കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു
അത് അവൾ കാണാതിരിക്കാൻ.. അയാൾ നേരെ ബാത്‌റൂമിലേക്ക് കയറി...
മുഖം കെഴുകി.. പുറത്തു വന്നപ്പോൾ അവൾ പോയിരുന്നു...
അയാൾ റൂമിന് പുറത്തേക്ക് ഇറങ്ങി.. അവരുടെ റൂമിന്റെ അടുത്തേക്ക് നടന്നു..
അവരുടെ റൂമിന്റെ വാതിൽ അടഞ്ഞു കിടക്കുകയാണ്..
ഒരു നിമിഷം കൊണ്ട് അന്യൻ ആയ പോലെ..
ഒരു പകൽ കൊണ്ട്.. അവൾക് ഇങ്ങനെയൊരു മാറ്റം... അയാൾക്ക് ഉൾകൊള്ളാൻ കഴിയുന്നുണ്ടായിരുന്നില്ല..
അയാൾ വിറക്കുന്ന കൈകളോടെ.. വാതിലിന്റെ ലോക്ക് തൊട്ടു...
ഡോർ അകത്ത് നിന്നും പൂട്ടിയിരിക്കുന്നു...
അയാൾ വാതിലിന്റെ മുകളിൽ തല ചേർത്ത് വെച്ച് കുറച്ചു നേരം അങ്ങനെ നിന്നു...
പിന്നെ.... മെല്ലെ നിലത്തിരുന്നു.. വാതിൽ ചാരി.... നിറ കണ്ണുകളോടെ ..
--- ----- ---- ---- --- --- ---- ----- --- ---- --- ---- ---
അവൾ സ്കൂൾ ബാഗ്... കയ്യിൽ തന്നു കൊണ്ട്
പറഞ്ഞു....
പറഞ്ഞു....
"നിങ്ങൾ വരുമ്പോൾ..സ്കൂട്ടറിനു.. പിടിക്കാൻ ഉള്ള ആ സംഭവം ഇല്ലേ.. "അവൾ കൈകൊണ്ടു ആഗ്യം കാണിച്ചു കൊണ്ട് തുടർന്നു...
"അത് പിടിപ്പിക്കണം . "
അയാൾ ഒന്നും പറഞ്ഞില്ല... തലയാട്ടി...
മകളെ അയാളുടെ സ്കൂട്ടറിന്റെ പുറകിൽ ഇരുത്തി.. ബാഗ് അവർക്ക് ഇടയിൽ വെച്ച ശേഷം.. മകളുടെ കൈ പിടിച്ചു സിറ്റിന്റെ അടിയിൽ പിടിപ്പിച്ച ശേഷം മകളെ നോക്കി...
"ഇവിടെ ഇങ്ങനെ മുറുകെ പിടിച്ചോ "
മകൾക്ക് ഒന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല.. എങ്കിലും അമ്മയോടുള്ള പേടി കാരണം മെല്ലെ തലയാട്ടി...
---- ---- ---- --- ---- --- --- --- --- --- --- --- ----- ---
ദിവസങ്ങൾ കൂടും തോറും... അകലം കൂടികൊണ്ടേയിരുന്നു....
മകളുടെ കൂടെ ചിലവഴിക്കുന്ന ഒരോ നിമിഷവും... അവളുടെ നോട്ടം ഉണ്ടായിരുന്നു.. അയാളെക്കാൾ അത് ബാധിച്ചത് മകളെയായിരുന്നു..
ഒരിക്കൽ മകൾ അയാളോട് പറഞ്ഞു..
"അച്ഛൻ... എന്റെ അടുത്ത് ഇരിക്കേണ്ട... "
കാരണം അയാൾ ചോദിച്ചില്ല... പകരം അവളുടെ കുഞ്ഞി കവിളിൽ ഒന്ന് തൊട്ടു... ആ കൈ ചുണ്ടിൽ വെച്ചു... ഉമ്മ പോലെ..
പിന്നെ.. പുറത്തേക്ക് നടന്നു...
ഇതെല്ലാം കേട്ട് അവൾ അപ്പുറത്ത് നിൽക്കുന്നുണ്ടായിരുന്നു...
അയാൾ അവളുടെ അരികിലേക്ക് നടന്നു...
"നിന്നെ ഞാൻ കുറ്റം പറയില്ല... നീ എന്തുകൊണ്ട് ഇങ്ങനെ എന്ന് ഞാൻ ഇതുവരെ ചോദിച്ചിട്ടില്ല..അനുഭവങ്ങളോ.. അല്ലെങ്കിൽ ഇന്ന് സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളോ ആയിരിക്കും നിന്നെ മാറ്റിയത്.."
അവൾ തല താഴ്ത്തി...
"എനിക്കോന്നും അറിയില്ല.. എനിക്ക് പേടിയാണ്.... " അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു
അയാൾ അവളെ ചേർത്ത് നിർത്തി...
"മനസ്സിലാവും.. അതല്ലേടോ നെഞ്ച് പിടഞ്ഞിട്ടും ഇതൊക്കെ സഹിച്ചത് "
പിന്നെ നീ അറിയേണ്ട ഒന്നുണ്ട്..
"നീ പ്രസവിച്ചു നിമിഷങ്ങൾ കഴിഞ്ഞു മോളെ കൈകളിൽ വാങ്ങുന്ന സമയത്ത് നെഞ്ചിൽ വിരിയുന്ന ഒന്നുണ്ട്.. ഒരു അച്ഛന് മാത്രം അനുഭവിച്ചറിയാൻ പറ്റുന്ന ഒരു വികാരം.. അത് അറിഞ്ഞവനു...മോൾ എത്ര വലുതായാലും.. അവൾ കുഞ്ഞു തന്നെയാണ്.. ആ വികാരം തന്നെയാണ്.. അവളെ മാറോട് ചേർക്കുമ്പോൾ കിട്ടുന്നത്.. അവൾ എത്ര വലുതായാലും.. "
സ്നേഹപുർവ്വം
സഞ്ജു കാലിക്കറ്റ്...
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക