നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിഴലായ്‌ മാത്രം. - Part 20

അധ്യായം-20
മന്ത്രങ്ങള്‍ ഓരോന്നും ചൊല്ലിക്കൊടുക്കുമ്പോള്‍ വേദവ്യാസ് ശ്രദ്ധിച്ചു
ദേവദത്തന് തെറ്റുന്നു.
കടുത്ത മന; ക്ഷോഭം ആ മുഖത്ത് പ്രകടമാണ്
മനസ് ഇവിടെയല്ല.
എന്നാല്‍ ശാന്തമായിരുന്നു പത്മനാഭന്‍ ഭട്ടതിരിയുടെ മുഖം.
നിലത്ത് വിരിച്ച പട്ടു വിരിപ്പിന്‍മേല്‍ ഭക്തി പരവശനായ് കൈകൂപ്പിയിരുന്നാണ് മന്ത്രോച്ചാരണം.
പൂജകള്‍ ഓരോന്നും വേദവ്യാസ് ചിട്ടകളോടെ ചെയ്തു.
ഒടുവില്‍ അതി പുലര്‍ച്ചയില്‍ അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി.
ഇനി സൂര്യ നമസ്‌കാരം കഴിഞ്ഞ് പതിനൊന്ന് നാഴികയ്ക്ക് ശേഷമേ തുടരേണ്ടൂ.
അതിന് പവിത്രയും കൂടി വേണം.
മച്ചകത്തെ നിലത്ത് പരദേവത പ്രതിഷ്ഠയ്ക്കു മുന്നില്‍ സാഷ്ടാംഗം നമസ്‌കരിച്ചു മൂന്നു പേരും.
പിന്നെ പ്രാര്‍ഥനകള്‍ക്ക് അല്‍പ്പ വിരാമമിട്ട് ഗോവണിപ്പടികളിറങ്ങി
' മനസിവിടെ ഒന്നുമല്ലല്ലേ.. ' ദേവദത്തന് പിന്നില്‍ നടന്ന വേദവ്യാസ് ചിരിയോടെ തിരക്കി.
' ഇന്നലെ തീരെയും ഉറങ്ങിയില്ലാന്ന് തോന്നുന്നു'
ദേവദത്തന്‍ അതിന് മറുപടി പറഞ്ഞില്ല
' എന്റെ ദേവാ.. കുട്ടിയല്ലേ ദുര്‍ഗ.. അവളോടാണോ താനീ വാശി'
' കുട്ടിയാണ്.. '
ദേവദത്തന്‍ പറഞ്ഞു
' വ്യാസിനറിയില്ലേ അവളുടെ ജാതകം.. ഈ വിവാഹം അവള്‍ക്ക് ശുഭമാകില്ല.. അതുറപ്പാണ്.. അതും ഈ ദോഷകാലത്തെ ബന്ധം.. അവളെ എന്നന്നേക്കുമായി നഷ്ടപ്പെടുമെന്ന ഭീതിയാണ് മഹേഷിനെ അകറ്റി നിര്‍ത്താന്‍ എന്നെ പ്രേരിപ്പിക്കുന്നത്'
' പ്രാര്‍ഥിക്കൂ ദേവാ..'
സാന്ത്വന രൂപേണ വേദവ്യാസ് അവന്റെ ചുമലില്‍ തട്ടി
' പരദേവതാ പ്രസാദം ഉണ്ടായാല്‍ എന്താ നേരെയാവാത്തത്.. അതോ അവിശ്വാസം പിടികൂടിയോ തന്നെ'
തന്റെ മനസറിഞ്ഞത് പോലെ വേദവ്യാസ് തിരക്കി
ദേവദത്തന്റെ മുഖം വിളറിപ്പോയി.
' അരുത്.. ദേവകളോട് പ്രതിഷേധമോ പിണക്കമോ അരുത്.. അങ്ങനെയുണ്ടായാല്‍ ഏകാഗ്രത നഷ്ടപ്പെടും. ശുഭാപ്തി വിശ്വാസം നശിക്കും. ദേവകള്‍ പരിഭവിക്കും. അതുണ്ടാകരുത്.. വലിയമ്മാമ്മയെ കണ്ടില്ലേ.. എല്ലാം ഈശ്വരനിലര്‍പ്പിച്ചുള്ള നിലനില്‍പ്പ്.. അതാണ് വേണ്ടത്. എല്ലാം നേരെയാകും. ഒരു വിധിയ്ക്കും നമ്മുടെ ദുര്‍ഗയെ തൊടില്ല.. എന്റെ കൂടി അനിയത്തിയല്ലേടോ അവള്‍'
ആ ചോദ്യം ദേവദത്തന്റെ മനസില്‍ തറച്ചു.
ആരും അറിയാതെ മനസില്‍ സൂക്ഷിച്ച ഒരു മോഹത്തിലേക്കാണ് അറിയാതെയെങ്കിലും വേദവ്യാസ് കൈചൂണ്ടിയത്.
രുദ്രക്കുട്ടി വേദവ്യാസിന്റെ ഭാര്യയാകണം.
ദുര്‍ഗയുടെ ഏട്ടനാകണം
കിഴക്കേടത്തില്ലവും വലിയേടത്തു മനയും ഒന്നിച്ച് നിന്നാല്‍ അതൊരു ബലമാണ്.
അവിടെയും തടസം ജാതകം തന്നെ.
ചൊവ്വാ ദോഷമുള്ള ജാതകമാണ് രുദ്രക്കുട്ടിയുടേത്.
പത്തില്‍ എട്ടു പൊരുത്തമെങ്കിലും ഇല്ലാതെ പാടില്ല.
എന്തുകൊണ്ടോ വേദവ്യാസിന്റെ ജാതകം ഒത്തു നോക്കാന്‍ തോന്നിയിട്ടില്ല
നിരാശയാണ് ഫലമെങ്കില്‍ അത് താങ്ങാന്‍ വയ്യ.
' തന്നോടുള്ള നന്ദി പറഞ്ഞാല്‍ തീരില്ല വ്യാസ്'
ദേവദത്തന്‍ കുളപ്പടവിലേക്ക് നടക്കുന്നതിനിടെ വേദവ്യാസിനെ ബഹുമാനപൂര്‍വം നോക്കി.
' ലീവെടുത്താണ് താന്‍ ഇവിടേക്ക് വന്നിരിക്കുന്നത്. അതും പണ്ട് പരസ്പരം മത്സരിച്ചിരുന്ന ഒരു മനയ്ക്കു വേണ്ടി'
' അതിന് നന്ദിയൊന്നും പറയരുത്.. വലിയേടത്തിന്റെ മുന്നിലിരിക്കാന്‍ കഴിഞ്ഞത് തന്നെ മുന്ജന്മ സുകൃതമായിട്ടാണ് ഞാന്‍ കാണുന്നത്'
കുളപ്പടവിലേക്കുള്ള വാതില്‍ കടന്നപ്പോഴേ കണ്ടു
കടുംചുവപ്പ് പട്ടുടുത്ത് സര്‍വാഭരണ വിഭൂഷിതയായി പവിത്ര.
പൂജയ്ക്കുള്ള താമരപ്പൂക്കള്‍ കുളത്തില്‍ നിന്നും ശേഖരിക്കുകയാണവള്‍
രവി വര്‍മ ചിത്രത്തേക്കാള്‍ മനോഹരമായിരുന്നു പുലരിയിലെ ആ കാഴ്ച.
ഏറെ കാലത്തിന് ശേഷമായിരുന്നു അവളെ വെളുത്ത വസ്ത്രത്തിലല്ലാതെ ദേവദത്തന്‍ കാണുന്നത്.
അണിഞ്ഞൊരുങ്ങിയ വധുവിനെ പോലെ അവളെ മുന്നില്‍ കണ്ടപ്പോള്‍ അത്ഭുതമായിരുന്നു മനസ് നിറയെ
അവരെ കണ്ട് പവിത്ര പടവിനൊരുവശത്തേക്ക് ഒതുങ്ങി നിന്നു
' നേരവും കാലവും ശുദ്ധവും വൃത്തിയും നോക്കുന്നൊരാളെ തന്നെ പൂജയ്ക്ക് കിട്ടിയല്ലോ... അത് തന്നെ മഹാഭാഗ്യം.. ഇതുപോലൊരു ദര്‍ശനം കിട്ടിയാല്‍ പരദേവതമാര്‍ക്ക് പ്രസാദിക്കാതിരിക്കാനാവില്ല'
വേദവ്യാസ് സ്വത സിദ്ധമായ ചിരിയോടെ അവളെ അഭിനന്ദിച്ചു
' വലിയമ്മാമ്മ കുളിച്ചു കഴിഞ്ഞ് മച്ചകത്തേക്ക് വരും.. അപ്പോഴേക്കും പവിയും എത്തിക്കോളൂ.. ജലപാനം അരുത്.. അങ്ങനെയാണ് ശാസ്ത്രം'
ദേവദത്തന്റെ വാക്കുകള്‍ തലയാട്ടി സമ്മതിച്ച് അവര്‍ക്കു നേരെ മന്ദഹാസം തൂകി അവള്‍ പടവുകള്‍ കയറിപ്പോയി.
' അപ്‌സര ശാപം.. കേട്ടിട്ടില്ലേ ദേവന്‍'
കുളത്തിലെ തണുത്ത ജലത്തിലേക്ക് കാലടികള്‍ വെച്ചുകൊണ്ട് വേദവ്യാസ് തിരക്കി
' മുന്നഴക്, മുഖമഴക്, പിന്നഴക് , മുടിയഴക്.. ഇതു നാലും നൂറുശതമാനം ഒത്തുകിട്ടികൂടാ മനുഷ്യ സ്ത്രീകള്‍ക്ക്...സ്വര്‍ഗീയ സൗന്ദര്യമുള്ള അപ്‌സരസുകള്‍ക്കു സഹിക്കില്ല. അവരേക്കാള്‍ മീതെയാവില്ലേ അങ്ങനെയൊരു പെണ്‍കുട്ടി... ദേവലോകത്ത് നിന്ന് അവര്‍ ഭൂമിയിലേക്ക് നോക്കി കണ്ണുവെക്കും. ദോഷമാണ്... അനര്‍ഥങ്ങളുണ്ടാകും..കുറേ അനുഭവിച്ചില്ലേ ആ കുട്ടി'
ചോദ്യഭാവത്തില്‍ അയാള്‍ ദേവദത്തനെ നോക്കി
' അനുഭവിച്ചു' ദേവദത്തന്റെ സ്വരം ഇടറിപ്പോയി.
' സ്‌നേഹിച്ചയാളെ വിവാഹം ചെയ്യാനായി എല്ലാം ഇട്ടെറിഞ്ഞ് പോയതാണ്.. ഒരുവര്‍ഷം തികച്ചു ജീവിക്കാനായില്ല.. പാവം'
' അതിലേറെ സ്‌നേഹിച്ചൊരാള്‍ ഇവിടെ ഉണ്ടായിട്ടും.. അല്ലേ.. അതാണ് വിധി'
വേദവ്യാസ് ദേവദത്തനെ നോക്കി പുഞ്ചിരി തൂകി
പിന്നെ കുനിഞ്ഞ് ഒരു കുടന്ന ജലം കൈക്കുമ്പിളിലെടുത്ത് കണ്ണടച്ച് ധ്യാനിച്ചു.
' കത്തി നില്‍ക്കുന്ന ധ്രുവനക്ഷത്രമാണ് കാഴ്ചയില്‍ തെളിഞ്ഞത്.. ദേവന്‍ സങ്കടപ്പെടരുത്..എല്ലാ ദോഷകാലവും അവസാനിച്ചു. അവള്‍ക്കിനി നല്ലകാലമാണ്. കീര്‍ത്തി, സ്ഥാനമാനം എല്ലാം ഉണ്ടാകും.'
' വലിയമ്മാമ്മ പറഞ്ഞിരുന്നു'
ദേവദത്തന്‍ മന്ദഹസിച്ചു.
' തികഞ്ഞ നര്‍ത്തകിയാണവള്‍..പ്രശസ്തയാകുമെന്നാണ് ജാതകം. അതിന് വിഘ്‌നമുണ്ടാക്കി ഞാനൊരിക്കലും ആ വഴി പോകില്ല.'
ദേവദത്തന്‍ പച്ച നിറമാര്‍ന്ന തണുത്ത വെള്ളത്തിലേക്ക് മുങ്ങി നിവര്‍ന്നു.
' എല്ലാവരുടേയും ജീവിതം മുഴുവന്‍ പ്രവചിക്കാനൊന്നും ഒരു മാന്ത്രികനും ജ്യോത്സനും ആവില്ലല്ലോ ദേവാ.. അതിന് കഴിഞ്ഞാല്‍
നമ്മള്‍ ദൈവമായി പോകില്ലേ.. ചില സിദ്ധികള്‍ മാത്രം കൈവശമുള്ള സാധാരണക്കാര്‍ തന്നെ ഞാനും നീയും വലിയമ്മാമ്മയുമൊക്കെ.. എല്ലാ്ത്തിനും അപ്പുറം ഈശ്വരേച്ഛ എന്താവും.. ആര്‍ക്കറിയാം.. '
വേദവ്യാസും കുളത്തിലേക്കിറങ്ങി മുങ്ങി.
പറിച്ചെടുത്ത താമരപ്പൂക്കള്‍ വാഴയിലയില്‍ പൊതിഞ്ഞ് കൊണ്ട് പവിത്ര കയറിച്ചെന്നത് രുദ്രയുടെ മുമ്പിലേക്കാണ്.
രാവിലെ ത്‌ന്നെ കുളിച്ച് അണിഞ്ഞൊരുങ്ങി സെറ്റുമുണ്ടുടുത്ത് മനോഹരിയായി നില്‍ക്കുകയായിരുന്നു രുദ്ര
പവിത്രയെ കണ്ട് അവളുടെ മുഖമിരുണ്ടു.
' ഇപ്പോ വേഷം കെട്ടലൊക്കെ വേണ്ടെന്നായോ'
അവള്‍ മുഖംവീര്‍പ്പിച്ചു
' വേഷം കെട്ടലോ' പവിത്ര അമ്പരന്നു നോക്കി
' ആ വിധവാക്കോലം കെട്ടല്..അതൊക്കെ മാറ്റിയോ.. പട്ടുസാരിയൊക്കെയാണല്ലോ ഇപ്പോള്‍'
' പൂജയ്ക്ക് ചുവന്ന പട്ടുടുത്ത് ചെല്ലണമെന്നാണ് വലിയമ്മാമ്മ പറഞ്ഞത്.'
' ഉം.. വലിയമ്മാമ്മ പറഞ്ഞത്രേ.. ആരെ കാണിക്കാനാണോ ആവോ'
പവിത്രയെ കടന്ന് ചവുട്ടിക്കുതിച്ച് രുദ്ര അകമുറിയിലേക്ക് പോയി
പവിത്രയ്ക്ക് ചിരി വന്നു
അവള്‍ രുദ്രയുടെ പിന്നാലെ ചെന്നു.
' എന്തായാലും വേദവ്യാസിനെ കാണിക്കാനല്ലാട്ടോ രുദ്രക്കൂട്ടീ'
പവിത്രയുടെ അടക്കം പറച്ചില്‍ കേട്ട് രുദ്രയുടെ മുഖം ചുവന്നു പോയി.
ആരെങ്കിലും കേട്ടുവോ എന്ന പരിഭ്രമത്തോടെ അവള്‍ ചുറ്റും നോക്കി.
പവിത്രയുടെ മുഖത്തെ ചിരികണ്ട് നൊടിനേരം കൊണ്ട് അവള്‍ മുഖത്ത് ദേഷ്യം നിറച്ചു
' പിന്നാരെ കാണിക്കാനാ.. എന്റെ ദത്തേട്ടനെയോ'
' ആണെന്ന് വച്ചോളൂ'
പവിത്ര റൂമില്‍ നിന്നിറങ്ങി പൂജാമുറിയിലേക്ക് പോയി.
അവള്‍ക്കിത്ര ധൈര്യമുണ്ടാകുമെന്ന് രുദ്ര വിചാരിച്ചിരുന്നില്ല.
ആണെന്ന് വച്ചോളൂ എന്ന്.. അതിനര്‍ഥം.. ദത്തേട്ടന്റെ ഇഷ്ടം അവള്‍ സ്വീകരിക്കുമെന്നാണോ.
അതൊരിക്കലും താന്‍ സമ്മതിക്കാന്‍ പോകുന്നില്ല.
മുമ്പൊരിക്കല്‍ ദത്തേട്ടന് പവിയേട്ടത്തിയെ ഇഷ്ടമാണെന്ന് താന്‍ ചെന്ന് പറഞ്ഞപ്പോള്‍ പവിത്ര പരിഹാസത്തോടെ തന്നെ നോക്കിയ ഒരു നോട്ടമുണ്ട്.
നാണംകെട്ട് പോയി.
' ദത്തേട്ടനേക്കാള്‍ ചുള്ളനൊരാളെ എനിക്കു കിട്ടൂലോ രുദ്രക്കുട്ടീ' എന്ന് പറഞ്ഞ് കവിളില്‍ വേദനിപ്പിക്കുന്ന വിധത്തില്‍ അവള്‍ ഒരു നുള്ളു വെച്ചു തന്നു
' നിന്റെ ദത്തേട്ടനെ പറ്റി നീ തന്നെ അപവാദം പറഞ്ഞു നടക്കല്ലേട്ടോ.. വലിയമ്മാമ്മ നിന്നെ കൊല്ലും' എന്നൊരു ഭീഷണിയും.
പിന്നീട് ദത്തേട്ടനെക്കാള്‍ സുന്ദരന്റെ കൂടെ അവള്‍ ഇറങ്ങിപ്പോയിട്ടെന്തായി.
ഈശ്വരന്‍ എപ്പോഴും വലിയേടത്തെ രുദ്ര ഭാഗീരഥിയുടെ കൂടെ തന്നെയാണ്.
അമര്‍ഷത്തോടെ അവള്‍ അകമുറിയില്‍ നിന്നിറങ്ങിച്ചെല്ലുമ്പോള്‍ കുളികഴിഞ്ഞ് ഈറന്‍ വേഷ്ടി പുതച്ചു കൊണ്ട് ദേവദത്തനും
വേദവ്യാസും എതിരേ വന്നു.
' രാവിലത്തേക്ക് തീര്‍ഥജലം മാത്രം ഭക്ഷണം.. ഉച്ചയ്ക്ക് പാലും പഴവും മതി.. രുദ്രക്കുട്ടീടെ പണി പകുതിയായി കുറഞ്ഞല്ലോ'
ദേവദത്തന്‍ അവളെ കളിയാക്കി.
വേദവ്യാസിന്റെ അരികെ നില്‍ക്കുന്ന തുടുപ്പിലായിരുന്നു രുദ്ര
' പൂജ കഴിഞ്ഞു പോകുമ്പോള്‍ എനിക്കു നല്ലൊരു സദ്യ തന്നെ വേണം'
വേദവ്യാസന്‍ അവളെ നോക്കി.
'രണ്ടുകൂട്ടം പായസവും '
തന്റെ മുഖത്തെ പാരവശ്യം ദത്തേട്ടന്‍ കാണല്ലേ എന്ന പ്രാര്‍ഥനയോടെ രുദ്ര മുഖം കുനിച്ചു.
' നെറ്റ് എക്‌സാം അടുത്തെത്തി.. വെറുതേ തെക്കുവടക്ക് നടക്കാതെ നീ ചെന്നിരുന്ന് പഠിക്ക്‌ട്ടോ മോളേ'
ദേവദത്തന്‍ വാത്സല്യത്തോടെ അനിയത്തിയെ ഉപദേശിച്ചു.
രുദ്ര തലയാട്ടി.
' കോളജ് പ്രൊഫസര്‍ ആകേണ്ട ആളാണ്..' ദേവദത്തന്‍ വേദവ്യാസിന്റെ അറിവിലേക്കായി പറഞ്ഞു.
' ഏട്ടന്റെ പാത പിന്തുടരുന്ന അനിയത്തിക്കുട്ടി'
വേദവ്യാസ് അഭിനന്ദനങ്ങളോടെ അവളെ നോക്കി.
രുദ്രയുടെ മുഖത്ത് ലജ്ജ പുരണ്ടു.
പ്രസന്നതയോടെ അവര്‍ അവളെ കടന്നു പോയി.
അല്‍പ്പം മുന്നോട്ട് നടന്നതിന് ശേഷം വേദവ്യാസ് അവളെ തിരിഞ്ഞു നോക്കി .
രുദ്രയുടെയും വേദവ്യാസിന്റെയും നോട്ടങ്ങള്‍ പരസ്പരമിടഞ്ഞു.
നുണക്കുഴികള്‍ തെളിച്ച് വേദവ്യാസ് അവളെ നോക്കി മന്ദഹസിച്ചു.
രുദ്ര മിഴികള്‍ താഴ്ത്തിക്കളഞ്ഞു
എത്രനേരം അങ്ങനെ നിന്നു പോയെന്നെന്നറിയില്ല.
' എന്താ നടുവകത്ത് നിന്ന് സ്വപ്‌നം ക്ാണ്വേ'
എന്ന വലിയമ്മാമ്മയുടെ ശബ്ദം കേട്ടാണ് അവള്‍ക്ക് പരിസര ബോധമുണ്ടായത്.
കുളക്കടവിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു അയാള്‍.
വലിയമ്മാമ്മയുടെ ചോദ്യം കേട്ടതോടെ അവളുടെ നീള്‍മിഴികളില്‍ ഒരു പിടച്ചിലുണ്ടായി.
വലിയേടത്ത് ഭട്ടതിരി അവളെ കുസൃതിയോടെ നോക്കി
' നിന്നു വേരു പിടിച്ചു പോയോ രുദ്രാ ഭാഗീരഥി'
' വേരു പിടിച്ചതൊന്നും അല്ല.. ഓരോന്ന് ആലോചിച്ച് തന്നെ നിന്നതാണ്'
രുദ്ര പെട്ടന്ന് ശൗര്യം വീണ്ടെടുത്തു.
' ഇങ്ങനെ ഒരുങ്ങിക്കെട്ടി നിന്നാലേ പൂജ നടത്താന്‍ പറ്റൂ' ?
അവള്‍ ചോദ്യഭാവത്തില്‍ വലിയമ്മാമ്മയെ നോക്കി
' പവിക്കുട്ടീടെ കാര്യാണോ നീ സൂചിപ്പിക്കണത്'
വലിയേടത്ത് പൊട്ടിച്ചിരിയോടെ അവളെ നോക്കി
' സുമംഗലിയായ ദേവിയാണ് നമ്മുടെ മച്ചകത്തുള്ളത്. ദേവിയുടെ പ്രതിച്ഛായ സങ്കല്‍പിച്ചാണ് പൂജ. ഭഗവതി തുല്യയായാണ് പൂജയ്‌ക്കെത്തുന്ന സ്ത്രീയെ കല്‍പിക്കുന്നത്. ഭര്‍തൃവിരഹം അനുഭവിച്ച് പ്രാണഹത്യ ചെയ്യാന്‍ പോയ ചരിത്രം വരെയുണ്ട് ദേവിയ്ക്ക്.. പവിത്രയ്ക്കും'
രുദ്ര കൂര്‍പ്പിച്ച മിഴികളുമായി കേട്ടുനിന്നു.
' അവളോടെന്തിനാ രുദ്രക്കുട്ടീ ഇത്രയ്ക്ക് ഈര്‍ഷ്യ.. അസൂയ നന്നല്ലാട്ടോ..'
വലിയേടത്ത് ഭട്ടതിരി അവളുടെ മുടിയില്‍ തഴുകി
' എനിക്കൊരു അസൂയയുമില്ല.. ഒരുങ്ങിക്കെട്ടി നടക്കണത് ദത്തേട്ടനെ കാണിക്കാനാണെന്ന് പവിയേട്ടത്തി എന്നോട് പറഞ്ഞു'
' അവളതും പറഞ്ഞോ.. നിന്റെ ദത്തേട്ടന്‍ അങ്ങനെ വീഴണ ആളല്ലാന്ന് പറഞ്ഞുകൂടായിരുന്നോ കുട്ടിയ്ക്ക്'
വലിയേടത്തിന്റെ തമാശ ഭാവം കണ്ടപ്പോള്‍ രുദ്രയ്ക്ക് കോപം ഇരമ്പി.
കുത്തിവീര്‍ത്ത മുഖവുമായി അവള്‍ വലിയമ്മാമ്മയോട് പിണങ്ങി അകത്തേക്ക് തന്നെ കയറിപ്പോയി.
............. ............... ...................
കിടക്കയില്‍ ചുരുണ്ടു കിടക്കുമ്പോഴും വേദവ്യാസിന്റെ താക്കീതായിരുന്നു ദുര്‍ഗയുടെ കാതുകളില്‍ മുഴങ്ങിക്കൊണ്ടിരുന്നത്.
കൂടെ കൂടിയ ആളിനെ സൂക്ഷിക്കണമത്രേ.
ധ്വനിയെ കുറിച്ചാണ് ആ സംസാരമുണ്ടായത്.
അറിഞ്ഞിടത്തോളം ധ്വനി ഉപദ്രവകാരിയല്ല
തന്നെ മൃഗീയമായി കൊലപ്പെടുത്തിയവനെ ഇല്ലാതാക്കിയിട്ട് ഈ ലോകം വിട്ടു പോകാന്‍ ആഗ്രഹിക്കുന്നവളാണ്.
തന്നോടൊരു ദ്രോഹവും ചെയ്യേണ്ട കാര്യം അവള്‍ക്കില്ല.
ഒരുപക്ഷേ തന്നെ പിന്തുടരുന്ന അവള്‍ അപകടകാരിയാണെന്ന് വേദവ്യാസ് കരുതുന്നുണ്ടാകും.
പക്ഷേ ധ്വനിയെ കുറിച്ചറിഞ്ഞാല്‍ ഈ അഭിപ്രായം തിരുത്തേണ്ടി വരും വേദവ്യാസിന്.
മനസില്‍ ഉയര്‍ന്നുയര്‍ന്നു വരുന്ന ഓരോ ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്താന്‍ വൃഥാ ശ്രമിച്ചു ദുര്‍ഗ.
ഇനി ധ്വനി അപകടകാരിയാണെങ്കിലോ.
ആണെങ്കിലും അല്ലെങ്കിലും ഇനി ചിന്തിച്ചിട്ട് കാര്യമില്ലെന്ന് ദുര്‍ഗയ്ക്ക് തോന്നി
ഒരിക്കലും ചെയ്യരുതാത്ത ഒരു തെറ്റ് താന്‍ ചെയ്തു.
വലിയമ്മാമ്മയുടെ വാക്കുകള്‍ ധിക്കരിച്ചു
അന്ന് അത്ര വലിയൊരു പൂജ ചെയ്ത് കൈത്തണ്ടയില്‍ കെട്ടിത്തന്ന ചരട് ഒരു വിലയും കല്‍പിക്കാതെ ഊരിമാറ്റി.
വലിയമ്മാമ്മ ഭയന്നത് തന്നെ സംഭവിച്ചു
ആ അരൂപിയ്ക്ക് തന്റെ മേല്‍ ആധിപത്യം നേടാനായി.
ഇനി ഒഴിഞ്ഞു മാറാനോ രക്ഷ നേടാനോ കഴിയില്ല.
അതല്ലെങ്കില്‍ മച്ചകത്ത് കത്തിയ കെടാവിളക്ക് അണയ്ക്കാന്‍ ധ്വനിയ്ക്ക് കഴിയില്ലായിരുന്നു.
പരദേവതമാരുടെയും ഈശ്വരന്‍മാരുടെയും ചൈതന്യം കടന്ന് അവള്‍ക്കത് സാധിക്കണമെങ്കില്‍ അവളുടെ പ്രതികാരേച്ഛയോട് ചേര്‍ന്നു നില്‍ക്കാന്‍ ദേവകളും ആഗ്രഹിക്കുന്നുണ്ടാവില്ലേ.
പിന്നീടെന്തെല്ലാം സംഭവിച്ചു
വലിയമ്മാമ്മ വീണു
ദത്തേട്ടനും വലിയമ്മാമ്മയ്ക്കും പാരമ്പര്യമായി കൈമാറി കിട്ടിയ സിദ്ധികള്‍ മിക്കവാറും നഷ്ടമായി.
അത് വീണ്ടെടുക്കണമെങ്കില്‍ ഒരു വര്‍ഷക്കാലമെങ്കിലും നീണ്ടു നില്‍ക്കുന്ന കഠിന പൂജകള്‍ വേണം.
അതുവരെ ഒഴുക്കിനൊത്തു നീന്തുകയേ വഴിയുള്ളു.
എല്ലാം തന്റെ കൈപ്പിഴ കൊണ്ടു മാത്രം.
ചിന്തയിലും മനക്കണ്ണിലും വലിയമ്മാമ്മയ്ക്ക് തനിക്ക് സംഭവിച്ചതെല്ലാം മനസിലാക്കാന്‍ കഴിയുന്ന കാലം വരെ ഇങ്ങനെ കഴിയാനേ തനിക്ക് സാധിക്കൂ
മാത്രമല്ല ധ്വനിയ്ക്ക് താനൊരു വാക്കു നല്‍കിയിരുന്നു.
അവളെ കൊന്നവനോട് പക വീട്ടാന്‍ താന്‍ കൂടെയുണ്ടാകുമെന്ന വാക്ക്.
' തങ്കം.. മോളേ.. '
വാതിലില്‍ തട്ടുന്നതിനൊപ്പം ഊര്‍മിളയുടെ മൃദുവായ ശബ്ദം ഉയര്‍ന്നതോടെ ദുര്‍ഗയുടെ ചിന്തകള്‍ മുറിഞ്ഞു
മുടി കോതി നെഞ്ചിലേക്കിട്ടുകൊണ്ട് ദുര്‍ഗ ചെന്ന് വാതില്‍ തുറന്നു.
' കഴിക്കാന്‍ വരണില്ലേ.. സമയം ഒന്നര കഴിഞ്ഞു'
ഊര്‍മിള ശാസിച്ചു
' ഊര്‍മിളാന്റീ.. സോറി.. ഞാന്‍ വരാന്‍ തുടങ്ങുകയായിരുന്നു'
ദുര്‍ഗ ക്ഷമാപണം ചെയ്തു.
' തലവേദനയെന്ന് നുണ പറഞ്ഞ് ഇന്നും ക്ലാസ് മുടക്കി അല്ലേ.. എഞ്ചിനീയറിംഗ് സ്റ്റുഡന്റാണ് തങ്കം അതുമറക്കണ്ട'
ഊര്‍മിള അവളുടെ നൈറ്റിയില്‍ കൈവെച്ചു നോക്കി
' തലവേദനയുമില്ല.. പനിയുമില്ല.. വെറുതേ ലീവെടുത്തിരിക്കുന്നു. നിന്റെ കൂട്ടുകാരികളെ നോക്ക്.. മൂന്നുപേരും എന്തു മിടുക്കികളാ.. തങ്കത്തിനെന്താ വലിയൊരു മടി '
' അങ്ങനൊന്നുമില്ല ഊര്‍മിളാന്റീ.. ഇന്നലെ വലിയേടത്ത് പോയി വന്നതിന്റെ ക്ഷീണം.. രാവിലെ എഴുന്നേല്‍ക്കാന്‍ തോന്നിയില്ല.. പിന്നെ നല്ലമഴയും.. ഇന്നത്തേക്ക് കൂടി എന്നോടൊന്ന് ക്ഷമിക്ക്.. ക്ലാസ് മുടക്കിയ കാര്യം ദ്‌ത്തേട്ടനെ വിളിച്ച് പറയരുത്'
അവള്‍ സ്റ്റെയര്‍കേസിറങ്ങുന്നതിനിടെ ഊര്‍മിളയോട് കെഞ്ചി.
' ങാ.. ഈ ഒരു പ്രാവശ്യം കൂടി ഞാന്‍ ക്ഷമിക്കാം.. ഇനി ഉണ്ടാവില്ലാട്ടോ'
ഊര്‍മിള വാണിംഗ് നല്‍കി.
ചോറും അവിയലും മോരും ആയിരുന്നു ഭക്ഷണം. സ്‌പെഷ്യലായി രുചികരമായ മഷ്‌റൂം മസാലയും കരിമീന്‍ പൊള്ളിച്ചതും ഊര്‍മിള ഒരുക്കിയിരുന്നു.
' ഇത്ര നല്ലൊരു പാചകക്കാരിയെ കിട്ടിയിട്ടും വെറുതേ വിടാന്‍ ഉദ്ദേശിക്കുന്നില്ല ഞാന്‍.. കല്യാണമാകും മുമ്പ് എനിക്കിതൊക്കെ പഠിപ്പിച്ച് തരണംട്ടോ'
രുചി ആസ്വദിച്ച് കഴിച്ച് കൊണ്ട് ദുര്‍ഗ പറഞ്ഞു.
' അതിന് നീയെന്താ കല്യാണം കഴിക്കാന്‍ പോവാണോ'
ഊര്‍മിള അവള്‍ക്കു വിളമ്പിക്കൊടുക്കുന്നതിനിടെ അമ്പരപ്പ് ഭാവിച്ച് നോക്കി.
' മാരേജ് കഴിക്കാന്‍ തന്നെ തീരുമാനിച്ചു. അക്കാര്യം സംസാരിക്കാനാണ് ഇന്നലെ ഞാന്‍ വലിയേടത്ത് പോയത്'
ദുര്‍ഗ ഊര്‍മിളയ്ക്ക് നേരെ ഒരു കൂര്‍ത്ത നോട്ടം അയച്ചു
ഊര്‍മിളയുടെ മുഖം വിവര്‍ണമായി
ചോദിച്ചത് അബദ്ധമായെന്ന ഭാവമായിരുന്നു അവരുടെ മുഖത്ത്.
' ഞാന്‍ സ്‌നേഹിക്കുന്ന ആളാണ്.. ആരാണെന്ന് അറിയേണ്ടേ ഊര്‍മിളാന്റിയ്ക്ക്'
ഊര്‍മിള പരവശയായി ദുര്‍ഗയെ നോക്കി
' ആന്റി എന്തിനാ ഇങ്ങനെ ഒരു കുറ്റവാളിയേ പോലെ നില്‍ക്കുന്നത്. ഞാന്‍ സ്‌നേഹിക്കുന്നയാള്‍ മഹേഷ് ബാലനാണ്. സ്വാതി പറഞ്ഞിട്ടുണ്ടെന്നെനിക്കറിയാം. അവള്‍ എന്നോടെല്ലാം പറഞ്ഞു. ധ്വനിയുടെ കാര്യമുള്‍പ്പെടെ'
ദുര്‍ഗ ഗൗരവം വെടിഞ്ഞ് ഊര്‍മിളയെ നോക്കി സ്‌നേഹപൂര്‍വം ചിരി തൂകി.
' ആന്റിയും അങ്കിളും എന്നോടൊരു തെറ്റും ചെയ്തിട്ടില്ലല്ലോ.. പിന്നെ ധ്വനിയുടെ ചെക്കനെ ഞാന്‍ സ്‌നേഹിക്കുന്നതില്‍ എന്നോട് നീരസമൊന്നും തോന്നാകിരുന്നാല്‍ മാത്രം മതി'
ഊര്‍മിളയുടെ കണ്ണുകള്‍ പെട്ടന്ന് നിറഞ്ഞു.
അവര്‍ ദുര്‍ബലയായി ദുര്‍ഗയുടെ നേരെയുള്ള കസേരയിലേക്കിരുന്നു.
ആ കണ്ണുകള്‍ നിറയുന്നതും ചുണ്ടുകള്‍ വിതുമ്പുന്നതും ദുര്‍ഗ കണ്ടു
' മഹിയെ പോലൊരാളെ കിട്ടാന്‍ പുണ്യം ചെയ്യണം തങ്കം' ഊര്‍മിളയുടെ വാക്കുകള്‍ ഇടറി.
' എന്റെ മകനെ പോലെയായിരുന്നു എനിക്കവന്‍.. ചുരുങ്ങിയ നാളുകള്‍ കൊണ്ട് ഒരമ്മയോടുള്ള സ്‌നേഹം മഹി എനിക്ക് തന്നു. പക്ഷെ.. അതിനുള്ള ഭാഗ്യമെനിക്കുണ്ടായില്ല. രവിയേട്ടനും.. ഞങ്ങളെയെല്ലാം വിഡ്ഢികളാക്കി ധ്വനി മോള്‍ പോയില്ലേ..'
കൈത്തലത്തിലേക്ക് മുഖം അര്‍പ്പിച്ച് ഊര്‍മിള വിങ്ങി
ദുര്‍ഗ വല്ലാതെയായി
അവരെ വേദനിപ്പിക്കണമെന്ന് ദുര്‍ഗ ആഗ്രഹി്ച്ചിരുന്നില്ല
വല്ലായ്മയോടെ അവള്‍ ഊര്‍മിളയെ നോക്കി
' സാരമില്ല. തങ്കം എനിക്ക് മോളെപ്പോലെയാണല്ലോ.. എന്റെ മോള്‍ തന്നെയാണല്ലോ മഹിയെ വിവാഹം കഴിക്കുന്നത്. അങ്ങനെയാ ഞാനിപ്പോള്‍ സമാധാനിക്കുന്നത്. മോള്‍ക്കറിയുമോ വലിയേടത്തെ അകന്നൊരു ബന്ധു തന്നെയാ ഞാനും . മുഴുവന്‍ പേര് ഊര്‍മിള ഭട്ടതിരി.. ഡിഗ്രി പഠിക്കുമ്പോ രവിയേട്ടനുമായി ഉണ്ടായ ഇഷ്ടത്തെ തുടര്‍ന്ന് ഇല്ലാത്ത കോലാഹലമുണ്ടാക്കിയായിരുന്നു വിവാഹം.. അതോടെ വലിയേടത്തുമായുള്ള കണ്ണികളൊക്കെ അറ്റു. ദത്തന്‍ കുട്ടന്‍ എന്നെ തിരഞ്ഞു വന്നപ്പോള്‍ വല്ലാത്ത സന്തോഷമായിരുന്നു. എനിക്ക് ജനിക്കാതിരുന്ന മകനെ പോലെയായിരുന്നു അവന്‍. അതിലേറെ സന്തോഷമായി തങ്കം ഇവിടെ താമസിക്കാന്‍ എത്തിയപ്പോള്‍.. മഹിയുടെ കാര്യം കൂടി അറിഞ്ഞപ്പോള്‍ സന്തോഷമായി.'
ചുമലില്‍ ഒരു സ്പര്‍ശമറിഞ്ഞ് ദുര്‍ഗ തിരിഞ്ഞു നോക്കി
ധ്വനി
അവളുടെ മുഖത്ത് ശോകഭാവം കണ്ടു
' മതി.. നീ കഴിച്ചിട്ടെഴുന്നേറ്റ് വാ.. അമ്മയെ അധികം കരയിപ്പിക്കല്ലേ ദുര്‍ഗാ'
അവളുടെ ശ്ബ്ദം ദുര്‍ഗ കേട്ടു.
ദുര്‍ഗ അത് അനുസരിച്ചു.
കൈകഴുകി ടവലില്‍ തുടച്ചിട്ട് ദുര്‍ഗ ഊര്‍മിളയുടെ അടുത്ത് ചെന്നു.
പിന്നെ മുഖം കുനിച്ച് അവരുടെ ഇടത് കവിളില്‍ ഒരുമ്മ നല്‍കി
' എന്തായാലും എന്നെ മകളായി ദത്തെടുത്തില്ലേ.. അപ്പോള്‍ ഞാനുണ്ടാകും..
മകളായിട്ട് കൂടെ..ധ്വനിയായി എന്നെ കരുതിയാല്‍ മതി കേട്ടോ'
ഊര്‍മിളയെ നോക്കി ചിരിച്ചിട്ട് ദുര്‍ഗ ധ്വനിയ്ക്ക് പിന്നാലെ മുകളിലേക്ക് പോയി.
ധ്വനിയുടെ റൂമിനുള്ളിലേക്കാണ് അവള്‍ പോയത്.
പുറകേ ദുര്‍ഗയും ചെന്നു.
ധ്വനി വയലിന്‍ മീട്ടുന്ന വലിയ ചിത്രത്തിനു മുന്നില്‍ ദുര്‍ഗ ഒരു നിമിഷം നിന്നു
എത്ര പ്രസരിപ്പുള്ളൊരു പെണ്‍കുട്ടിയായിരുന്നു അവളെന്ന് ഓര്‍ത്തപ്പോള്‍ ദുര്‍ഗയുടെ ഹൃദയം പിടഞ്ഞു
' ദുര്‍ഗയ്ക്ക് അറിയ്യോ വയലിന്‍ വായിക്കാന്‍'
ധ്വനി തിരക്കി
' ഇല്ല' ദുര്‍ഗ കിടക്കയിലേക്കിരുന്നു കൊണ്ട് പറഞ്ഞു.
' ഞാന്‍ പഠിപ്പിക്കണോ'
ധ്വനി അടുത്തിരുന്നു
' അതു പിന്നീട്.. എനിക്കൊരു സംശയത്തിന് ഉത്തരം വേണം'
ദുര്‍ഗ അവളെ നോക്കി
' നിന്നെ റേപ് ചെയ്ത വിഷ്ണുവിനെയും ഷറഫിനെയും നീ കൊന്നില്ലേ.. നിനക്കെന്തിനാണ് അഭിഷേകിനെ കൊല്ലാന്‍ മാത്രം എന്റെ സഹായം'
അവളുടെ ചുഴിഞ്ഞ നോട്ടത്തെ ധ്വനി ചിരിയോടെ നേരിട്ടു.
' ഞാന്‍ പറഞ്ഞില്ലേ അഭിഷേകൊരു ബൈക്ക് റൈഡര്‍ ആയിരുന്നെന്ന്... ഹിമാലയത്തില്‍ റൈഡിനു പോകുന്നതായിരുന്നു അവന് ഇഷ്ടം.. അവിടെ വച്ച്.. യതിയോ.. അഘോരിയോ.. അതോ നഗ്ന സന്യാസിയോ എന്താണെന്ന് അവന് പോലും വ്യക്തമായില്ല.. അങ്ങനെയൊരു ആള്‍ അവനൊരു ഏലസ്സ് കൊടുത്തു. അതവന്റെ കഴുത്തില്‍ ഒരിക്കലും ഊരിവെക്കാതെ കിടപ്പുണ്ട്.. ഈ ഭൂമിയില്‍ ഒരു എതിര്‍ ശക്തിയ്ക്കും അവനെ തൊടാനാവില്ല'
ദുര്‍ഗ ഒരു കടംകഥ കേള്‍ക്കുന്നത് പോലെ ധ്വനിയെ നോക്കിയിരുന്നു.
' അതെങ്ങനെയും അവനെ കൊണ്ട് അഴിച്ചു മാറ്റിക്കണം.. അതാണ് നീയെനിക്ക് ചെയ്തു തരേണ്ടത്. സ്‌നേഹമോ, പ്രേമമോ.. എന്തു നടിച്ചിട്ടാണെങ്കിലും .'
ധ്വനിയുടെ കണ്ണുകള്‍ തിളങ്ങി
എങ്കിലും വാക്കുകളില്‍ യാചന നിറഞ്ഞു.
' നീയെനിക്കത് ചെയ്തു തരില്ലേ ദുര്‍ഗാ..'
' വലിയേടത്തെ ആളുകള്‍ക്ക് ഒരു വാക്കേ ഉള്ളൂ'
ദുര്‍ഗ അവളെ നോക്കി മന്ദഹസിച്ചു
' നിനക്കു വേണ്ടി മാത്രമല്ല ധ്വനീ.. ഒരു പെണ്‍കുട്ടിയെ ഇത്രയ്ക്ക് ക്രൂരമായി കൊലപ്പെടുത്തിയ ഒരാളോട് എനിക്കുമുണ്ട് പ്രതികാരം'
ധ്വനി അവളെ നോക്കി നന്ദിയോടെ പുഞ്ചിരിച്ചു.
' ഇനി നീയെനിക്ക് ആ വയലിന്‍ ഒന്നു വായിച്ചു തരണം' ധ്വനി വയലിന്‍ ഇരിക്കുന്ന റാക്ക് ദുര്‍ഗയ്ക്ക് ചൂണ്ടിക്കാട്ടി.
ദുര്‍ഗ അതെടുത്തു.
നാളിത്രയായിട്ടും ഊര്‍മിളാന്റി ഒരു പൊടി പോലും അതില്‍ പുരളാന്‍ അനുവദിച്ചിട്ടില്ല.
ആദ്യമായിട്ടായിരുന്നു ദുര്‍ഗ വയലിന്‍ കൈയ്യിലെടുക്കുന്നത്.
എന്നാല്‍ ധ്വനിയുടെ നിര്‍ദ്ദേശം അനുസരിച്ച് വേഗത്തില്‍ തന്നെ അതുപയോഗിക്കാന്‍ ദുര്‍ഗയ്ക്ക് കഴിഞ്ഞു
അതില്‍ നിന്നുയരുന്ന മാസ്മരിക നാദം തന്റെ കഴിവുകൊണ്ടുണ്ടാകുന്നതല്ല എന്ന് ദുര്‍ഗയ്ക്ക് തിരിച്ചറിയാനായി.
ഏതോ ഒരു നിഗൂഢ ശക്തിയുടെ വേഗം
അപ്പോള്‍ സ്‌റ്റെയര്‍കേസ് ഓടിക്കയറി ആരൊക്കയോ വരുന്നതായി അവള്‍ക്ക് തോന്നി.
ദുര്‍ഗ വാതിലിന് നേര്‍ക്ക് നോട്ടമയച്ചു.
ഊര്‍മിള
അവര്‍ വിതുമ്പിക്കൊണ്ട് ദുര്‍ഗയെ നോക്കി.
അവരുടെ തൊട്ടു പിന്നില്‍ അഭിഷേകും ഉണ്ടായിരുന്നു.
അവന്‍ എപ്പോള്‍ എത്തിയെന്ന് ദുര്‍ഗ അത്ഭുതപ്പെട്ടു.
' ഞാന്‍ കരുതി ഞാന്‍ കണാതെ എന്റെ ധ്വനി മോള്‍ കയറി വന്നെന്ന്'
കിതച്ചു കൊണ്ട് ഊര്‍മിള ഉച്ചത്തില്‍ കരഞ്ഞു.
' ഉമാന്റീ' അഭിഷേക് ശാസനയോടെ അവരെ വിളിച്ചു.
' ഇങ്ങനെ സങ്കടപ്പെട്ടിട്ടെന്താ കാര്യം'
അവന്‍ സാന്ത്വനിപ്പിക്കുകയാണ്.
ദുര്‍ഗയുടെ ഉള്ളില്‍ പക തിങ്ങി.
ധ്വനിയും അതേഭാവത്തോടെ അവനെ നോക്കി നില്‍ക്കുകയായിരുന്നു.
' ഊര്‍മിളാന്റീ.. സോറി' ദുര്‍ഗ പറയാന്‍ ശ്രമിച്ചു.
' ദുര്‍ഗേ.. ആന്റിയെ കൂടുതല്‍ കരയിക്കല്ലേ'
അഭിഷേക് അവളെ തടഞ്ഞു.
പിന്നെ ഊര്‍മിളയെ വാത്സല്യത്തോടെ നോക്കി.
' ആന്റി വാ.. നമുക്ക് തഴേക്കു പോകാം.. വാ..'
ഊര്‍മിള അവന് വിധേയയായി പിന്തിരിഞ്ഞു.
അഭിഷേക് തിരിഞ്ഞ് ദുര്‍ഗയെ നോക്കി.
വയലിന്‍ മടിയില്‍ വെച്ച് ഒരു മനോഹര ശില്‍പ്പം പോലെ ഇരിക്കുകയാണവള്‍.
അവന്റെ കണ്ണുകളില്‍ അവളോടുള്ള കൊതി നുരഞ്ഞു.
അപ്പോള്‍ അവന്‍ പ്രതീക്ഷിക്കാതെ ദുര്‍ഗ അവനെ നോക്കി മന്ദഹസിച്ചു.
ആരാധനയും പ്രണയവും നിറഞ്ഞ മന്ദഹാസം.

...................തുടരും..........
കഴിഞ്ഞ ചാപ്റ്ററുകൾ എല്ലാം ഈ ലിങ്കിൽ വായിക്കാം.
Written by 
Shyni John

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot