നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കിടക്കയിലെ സൂചി

Image may contain: 1 person
വിവാഹം കഴിഞ്ഞു 2 ദിവസമായി, അവളോടുന്ന് റൊമാന്റികയി സംസാരിക്കാൻ പോലും ഈ നശിച്ച വിട്ടിൽ സാധിക്കുമെന്നു തോന്നുനെയില്ല.
പെട്ടി പാക് അപ്പ്‌
ഹോ ഇപ്പോ എന്തൊരു ആശ്വാസം. നല്ല തണുപ്പുള സായാനം ഊട്ടിയലെ ഊട്ടി........ എങ്ങനെ ഒരു ചുംബനം ചോദിക്കും, ഞാനൊരു കെപി ഉമ്മർ ആണെന്നു വിചാരിക്കുമോ അവൾ , ഒരു ഗ്യാപ് കിട്ടുന്നില്ല. ചുറ്റും കുറെ വായനോക്കി തെണ്ടികൾ, നവവധുകളെ വെള്ളമിറക്കി നടപ്പാണു.
ഇവിടെ വച്ചും ഒന്നും നടക്കില്ല പെട്ടി പാക്ക് അപ്പ്‌
ഹോ ഇപ്പോൾ എന്തൊരു ആശ്വാസം. ഒരു ഹോട്ടൽ മുറിയുടെ അകത്തു ഞാനും അവളും മാത്രം ഇന്നു എന്തെങ്കിലും നടക്കും...
പുറത്തുപോയി അവൾക്കുവേണ്ടി മുല്ലപ്പുവും , കൂടെ ഒരു ബ്ലൂ ബൾബും വാങ്ങി ..... ഹോ എന്തൊരു ആശ്വാസം..
12.30 സമയം .....
പണ്ടാരം അവൾ കൂർക്കം വലിച്ചു കിടക്കുന്നുറങ്ങുകയാണ്. ഇവൾ എന്റെ ഭാര്യ തന്നെയാണോ അതോ പാവയോ.... ഒരു എക്സ്പീരിയൻസ് ഇല്ലാതെയായിപ്പോയി...
ഇച്ചായ ............ഇച്ചായ .......... എന്നെ തന്നെയാണോ വിളിക്കണേ മം.......... ഹോ എന്തൊരു ആശ്വാസം...... !
എന്നെ ആരോ കുത്തുന്നു.. ആയോ ഞാനല്ല.... പിന്നെ ആരാ.... അതു നിനക്കു തോന്നീയാതാകും സിസിലി. അതെ എനിക്കു ഒരു കാര്യം പറയാനുണ്ട്. എന്താ...............
എനിക്കു ഒരു............. ഇച്ചായനൊരു പറന്നെ.....! ആയോ എന്നെയും ആരോ കുത്തുന്നു. ആരാടാ പട്ടി ഒന്നു റൊമാന്റിക്കാകനും സമ്മധിക്കില്ലാലെ. ഇനി വല്ല ചാത്തനോ മറ്റോണോ കർത്താവേ...
കിടക്ക മാറ്റി നോക്കിയപ്പോൾ എന്താ..? ഫാമിലിയായി വന്നേകാണു തെണ്ടി മൂട്ടകൾ. ഒന്നു റൊമാന്റിക്കാകനും സമ്മതിക്കില്ല ശവങ്ങൾ. ആ രാത്രി മൂട്ടയെകൊന്നു ഹോട്ടൽറൂം വ്യതിയാക്കി താക്കോൽ കൈമാറി. ഇവിടെ വച്ചും ഒന്നും നടക്കില്ല...
പെട്ടി പാക്ക് അപ്പ്‌....
വീണ്ടും ആ നശിച്ച വിട്ടിൽ എത്തിചേർന്നു പണ്ടാരം. ........ ഘടികാരം എനിക്കു വഴികാട്ടുകയാണ് സമയം 11.10
ഇച്ചായ എന്നെ ആരോ കുത്തുന്നു... എന്റെ പൊന്നുമോളെ നീ ഒന്നു കിടന്നുറങ്ങു.. അതല്ല ഇച്ചായ ...... ലൈറ്റ് ഇട്ടുന്ന
നോകിയെ.... ഹോ ശരി...........ലൈറ്റ്ട്ടു നോക്കിയപ്പോ എന്താ..........
സൂച്ചിപ്പോലെത്തെ കൊമ്പും മിനുക്കി സിസിലിയുടെ നേരെവരുകയാണു നമ്മുടെ ദേശിയപക്ഷി. എന്റെ കൈകുളിൽ അവനെ വച്ചു അമർത്തി അമർത്തി ഞെരിച്ചു കൊന്നു. ഹോ എന്തൊരു ആശ്വാസം...................
വീണ്ടും വീണ്ടും അവർ സിസിലിയെ ആക്രമിക്കാൻ വന്നുകൊണ്ടിരിക്കുന്നു എന്റെ കൈകൾ കൊണ്ടുമാത്രം അവയെ കൊല്ലുവാൻ സാധിക്കില്ല. വാതിൽതുറന്നു നോക്കിയപ്പോൾ അമ്മ flowers ടോപ് സിംഗർരുന്നു കാണുകയാണ്. കാലത്തും ഉച്ചക്കും വൈകിട്ടും ഇതിനും ഭേദം മെഗാസീരിൽ തണെയാണ്.
അമ്മേ അമ്മേ... എന്താടാ കിഴങ....
മുറിയിൽ കൊതുകു ശലിയം ആ ബാറ്റ് ഒന്നു തരോ.. അല്ലെങ്കില്ലും നിനക്കു പറ്റിയപണി ഇതു തന്നെയാ. വാതിൽ കൊട്ടിയടച്ചു.............
ഇച്ചായ ദേ പോകുന്നു കൊല്ലു അവനെ. ഇച്ചായ ദേ അവിടെ പറക്കുന്നു. എന്റെ പൊന്നു സിസിലി ഇതു ആയുധം വച്ചുളാകളിയ.. നിയന്റെ കോണ്സെന്ട്രേഷൻകളയല്ലേ. അങ്ങനെ എന്റെ എല്ലാ അമർഷവും ആ കൊതുകിനെകൊന്നു തീർത്തു... എന്നും ഒന്നും നടക്കില്ല..........
ഇച്ചായ എനിക്കുരു കാര്യം പറയാനുണ്ട്..... എന്താ......? നമുക്കൊരു കുഞ്ഞിക്കാൽ കാണണ്ടേ എന്റെ പൊന്നു സിസിലി........
ഹോ എന്തൊരു ആശ്വാസം...
ശുഭം
Sudheesh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot