നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

*ഒരു മുഖം മാത്രം*

Image may contain: വീ.ജീ. ഉണ്ണി എഴുപുന്ന, beard and closeup
എനിക്ക് ഒന്നും പറയാനില്ല. നിന്റെ ഇഷ്ടംപോലെ നടക്കട്ടെ..
ഞാനും ഒരു മനുഷ്യൻ ആണെന്ന് മാത്രം വിചാരിച്ചാൽ മതി..
അയാൾ ഫോൺ കട്ട് ചെയ്തു തിരിഞ്ഞ് നോക്കുന്നത് ശിവന്റെ മുഖത്ത് ആണ്..
"എന്താടാ ഇത്.
ഇന്നും വഴക്ക് ആയോ "
"ഓ അതിൽ കാര്യം ഇല്ല ശിവാ
ഇപ്പോ എനിക്ക് ഇത് ശീലമായി"
മൂന്ന് വർഷമായി അവർ ഒരു റൂമിൽ ...
ഒരു വിധം
നല്ല ജോലി ആയിരുന്നു നാട്ടിൽ
എല്ലാം നശിപ്പിച്ചു.
ഇപ്പോ ഈ മണലാരണ്യത്തിൽ എത്തി നിൽക്കുന്നു വിശ്വൻ,
ശിവൻ ലീവിന് നാട്ടിൽ പോകാനുള്ള ഒരുക്കത്തിലാണ്..
വിശ്വം നാട്ടിൽ കൊടുത്തു വിടാൻ എന്തോ സാധനങ്ങൾ വാങ്ങിയ്ക്കാൻ ഓടുകയാണ്..
കൈയ്യിൽ റിയാൽ ഇല്ല.. ആരോടെങ്കിലും കടം വാങ്ങാൻ പോകുകയാണ്
സ്നേഹിച്ച പെണ്ണിനെ എല്ലാ എതിർപ്പും
അവഗണിച്ച് കല്യാണം കഴിച്ചു...
അന്നു മുതൽ തുടങ്ങിയ പ്രശ്നങ്ങൾ ആണ്. ഒരു മനസ്സമാധാനവും ഇല്ലാത്ത ജീവിതമാണ്..
ഇന്നും ഈ നെട്ടോട്ടം തുടരുന്നു.
അയാൾ ഓർക്കുകയായിരുന്നു.
ഇത്തിരി സാമ്പത്തിക ഉള്ള വീട്ടിലെ അയാത് കൊണ്ട് ആകും ആർഭാടം ജീവിതം ആയിരുന്നു അവളുടെത്
സ്നേഹിച്ച നടന്ന കാലത്തും.
വിവാഹ ആലോചനകൾ വന്നപ്പോൾ ഈ ബന്ധം അവൾ വീട്ടിൽ പറഞ്ഞപ്പോൾ..
എല്ലാ ഭാഗത്തു നിന്നും ഭീഷണി ആയി.
പിന്നെ എല്ലാം ചില സിനിമാ കഥകൾ പോലെയായി
അവളുടെ നിർബന്ധം ആയിരുന്നു ഒളിച്ചോട്ടവും പെട്ടെന്ന് ഉള്ള വിവാഹവും വീട്ടുകാരുടെ എതിർപ്പുകളെ അവഗണിച്ച്..
വിവാഹം കഴിഞ്ഞ് ആദ്യനാളുകളിൽ തന്നെ അവളുടെ പെരുമാറ്റം അത്ര സുഖമുള്ളതായിരുന്നില്ല..
വീട്ടിലെ പരിമിതമായ സൗകര്യങ്ങളിൽ സാഹചര്യത്തിൽ ഒത്തുചേരാൻ അവൾക്ക് കഴിഞ്ഞില്ല...
അതിന്റെ ദേഷ്യം
അമ്മയോടും സഹോദരിമാരോടും വളരെ മോശമായ രീതിയിൽ കാണിക്കുന്നു
ഇതിനെ ചൊല്ലിയാണ് ചെറിയ പിണക്കങ്ങൾ..
പിന്നെ അത് ഓരോ ദിവസവും കൂടിക്കൂടി വന്നു ..
ഒരു കുട്ടി ജനിച്ചപ്പോൾ എങ്കിലും അവളുടെ സ്വഭാവം മാറുമെന്ന് കരുതി..
അത് ഉണ്ടായില്ല..
ഓരോ ആർഭാടത്തിനും ശമ്പളം തികയാതെ വന്നപ്പോൾ കടം വാങ്ങി...
പിണക്കങ്ങൾ കൂടുമ്പോൾ അത് കുഞ്ഞിനെ ഉപദ്രവിച്ചു കലിടക്കി അവൾ..
വീട്ടിലെയ്ക്കു വരുന്നത് പോലും ഇഷ്ടമല്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ മാറി..
അങ്ങനെ മദ്യപാനം തുടങ്ങി.. അത് ഒരു താൽക്കാലിക ആശ്വാസം ആയി.... പിന്നെ
അത് ഒരു ശീലമായി..
ജോലിയ്ക്കു പോകാൻ താൽപ്പര്യമില്ലാതായി ..
കടം വാങ്ങി കുടിയ്ക്കാൻ തുടങ്ങി..
ബോധം മറയുംവരെ.
ഒരു നാൾ തളർന്നു വീണ് ആശുപത്രിയിൽ ആയി...
ഇനി കുടിച്ചാൽ ആള് തീർന്ന് പോകുമെന്ന ഘട്ടത്തിൽ ആണ് അച്ഛൻ പെങ്ങളുടെ മകന്റെ ചിലവിൽ ഗൾഫിൽ എത്തിയത്..
ഇവിടെ വന്നിട്ട് വല്ലപ്പോഴും ഫോൺ ചെയ്താൽ പോലും സ്നേഹത്തോടെ രണ്ടു വാക്ക്..
ഇല്ല ഒരിക്കലും പറഞ്ഞിട്ടില്ല..
പണം അത് കൃത്യമായി അവിടെ കിട്ടണം.
ഇവിടെ നിന്നും കിട്ടുന്നത് മുഴുവനും അഴയ്ക്കുന്നു..
എന്നിട്ടും അവിടെ ഒന്നിനും തികയുന്നില്ല..
എന്തങ്കിലും പറഞ്ഞാ അപ്പോ തുടങ്ങും
"അന്ന് നിങ്ങളുടെ കുടെ വന്നതോടെ എന്റെ ജീവിതം തകർന്നു..
വീട്ടുകാരുടെ വാക്കുകൾ കേട്ടിരുന്നെങ്കി
എനിക്ക് ഈ ഗതി വരില്ലായിരുന്നു"
"വിശ്വം"
ശിവന്റെ വിളികേട്ടാണ്അയാൾ ഉണർന്നത്..
"എടാ സമയം ആയി
വണ്ടി ഇപ്പോ വരും"
ശിവാ
നി വീട്ടിൽ പോയി എന്റെ ഇവിടുത്തെ അവസ്ഥ പറയണം"
"നീ വിഷമിക്കണ്ട വിശ്വം..
കഴിഞ്ഞ തവണ ഞാൻ പോയപ്പോൾ നീ പറഞ്ഞത് കൊണ്ടാണ് പോകാതെ ഇരിന്നത് ..
എന്തായലും ഞാൻ പോയി സംസാരിക്കാം"
എയർപോർട്ടിലേക്ക് ഉള്ള യാത്രയിലും വിശ്വം ആയിരുന്നു മനസ്സ് നിറയെ..
ഒരു ചെറുപ്പക്കാരനും ഇത്ര വേദനിച്ചു കാണില്ല അതും സ്നേഹിച്ച പെണ്ണിനെ തന്നെ കല്യാണം കഴിച്ചിട്ടും.
ശിവൻ നാട്ടിൽ എത്തി നാലാം നാൾ വിശ്വത്തിന്റെ വീട്ടിലേക്ക് യാത്രയായി ..
കൂട്ടിനു സ്വാമിയെ കൂട്ടി.
പണ്ടു മുതൽ കൂടെ ഉണ്ടാവും പേര് രാജു എന്നാണ്.
എല്ലാവർഷവും മുടങ്ങാതെ ശബരിമലയിൽ പോകുന്നത് കൊണ്ട് പെരിയ സ്വാമി ആയി.. അങ്ങനെ എല്ലാവർക്കും രാജുസ്വാമിയായി..
വീട്ടിലെ എല്ലാകാര്യത്തിനും ആള് ഉണ്ടാകും..
വിശ്വത്തിന്റ കുടുംബ പ്രശ്നങ്ങൾ ഒന്നും സ്വാമിയോട് പറഞ്ഞില്ല..
അറുപത് കിലോമീറ്റർ വണ്ടി ഓടിക്കണം വിശ്വം താമസിക്കുന്ന സ്ഥലത്ത് എത്താൻ.. സ്വാമിയുടെ നാട്ട് വർത്തമാനങ്ങൾ കേട്ട് വിശ്വത്തിന്റെ വീട് എത്തിയത് അറിഞ്ഞില്ല..
എല്ലാവരും ഉണ്ടായിരുന്നു..
അകത്തും പുറത്തുമായി,
വിശ്വത്തിന്റെ ഭാര്യ അകത്ത് ആയിരുന്നു...
കുശലാന്വേഷണങ്ങൾക്കിടയിൽ ചായ കുടി കഴിഞ്ഞു.
കൊണ്ട് വന്ന സാധനങ്ങൾ കൊടുക്കാൻ നേരത്ത് അമ്മയാണ്
അകത്തേക്ക് നോക്കി ശ്യാമയെ വിളിച്ചത്
അല്പം കഴിഞ്ഞപ്പോൾ ആ സ്ത്രീ പുറത്തേക്ക് വന്നു..
കാഴ്ചയിൽ നല്ലൊരു സ്ത്രീ
പക്ഷേ..
എവിടെയോ കണ്ടിട്ടുള്ളത് പോലെ..
വിശേഷങ്ങൾ സംസാരിക്കുന്നതിന് ഇടയിൽ
സ്വാമി..
ശ്യാമയുടെ നേരെ.. "ഗോവിന്ദേട്ടന്റെ മോള് അല്ലേ.. വടക്കേടത്തേ"
"ങാ അതെ
"എന്നെ കണ്ടിട്ടുണ്ടോ"
"ഇല്ല.. ഓർക്കുന്നില്ല"
"ഞാൻ വീട്ടിൽ രണ്ട് മുന്നു പ്രാവശ്യം വന്നിട്ടുണ്ട്"
സ്വാമി ഇത് പറഞ്ഞിട്ട് ശിവനെ നോക്കി..
എന്തോ ഒരു വശപിശക് മണക്കുന്ന പോലെ..
എങ്ങനെ എങ്കിലും ഒന്ന് അവിടെ നിന്നും ഇറങ്ങിയാൽ മതി എന്ന് ആയി...
വിശ്വം പറയാൻ പറഞ്ഞ കാര്യങ്ങൾ ഒന്നും പറഞ്ഞില്ല..
അതിനുള്ള മുഡ് അല്ല..
അത് ഇനി വരുമ്പോൾ ആകാം..
അവിടെ നിന്നും യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ സ്വാമിയുടെ എല്ലാം അറിയാം എന്ന ഭാവത്തോടെയുള്ള ആ നോട്ടം ആയിരുന്നു മനസ്സിൽ...
വണ്ടിയിൽ കയറിയ ശേഷം..
"സ്വാമി ആ പെണ്ണിനെ അറിയുമോ"
"അത് കൊള്ളാം.. അറിയുമോ എന്നോ. നിനക്ക് മനസിലായില്ല?
എന്റെ സ്വഭാവം നിനക്ക് അറിയില്ലേ
നിന്റെ സ്നേഹിതനെ ഓർത്താ ഇല്ലങ്കിൽ രണ്ടു വർത്തമാനം ഞാൻ പറഞ്ഞേനെ..

എന്നെങ്കിലും കാണുമ്പോൾ പറയാൻ വച്ച നല്ല അസ്സൽ തെറി?
"എന്താ സ്വാമി കാര്യം പറയ്"
എടാ കഴുതെ ഈ പെണ്ണിനെ നീ ഓർക്കുന്നില്ലേ ഇവളെയാണ് നിനക്ക് കല്യാണം ആലോചിച്ചുറപ്പിച്ചത്"
"സ്വാമീ... അവളാണോ ഇത്"
"പിന്നെ അല്ലാതെ.. സംശയം തോന്നിയിട്ടാ ഞാൻ അച്ഛന്റെ പേര് ചോദിച്ചത്"
"ഞാൻ എവിടെയോ കണ്ടിട്ടുള്ളത് പോലെ തോന്നിയിരുന്നു
ഒരു നിമിഷം ശിവൻ ആ ദിവസം ഓർത്തു പോയി..
ഒരു മനുഷ്യൻ ഇത്ര വേദനിച്ച
ദിവസങ്ങൾ ഉണ്ടാവില്ല..
ഒരു കുറ്റവും ചെയ്യാതെ..
നാട്ടുകാരുടെയും കുട്ടുകാരുടെ ചോദ്യങ്ങൾക്ക് മുന്നിൽ നാണംകെട്ട അവസ്ഥയിൽ ആണ് നാട് വിട്ടത്..
സ്വാമിയെ....
"നമ്മൾ രക്ഷപെട്ടതാണ്"
"ആ നിശ്ചയത്തിന് മുന്നേ അവള് ഒളിച്ചോടിയത് നന്നായി"
അന്ന് താനും കുടുംബവും അനുഭവിച്ച നാണക്കേട്..
അതിന് കണക്കില്ല..
പക്ഷെ ഇന്ന്..?
അന്ന് ഇവളുമായി കല്യാണം നടന്നിരുന്നെങ്കിൽ?
"എന്താ ശിവാ നീ അങ്ങനെ പറഞ്ഞത്"?
അവൾ ഒരു ദുരന്തം
ആണെന്നും ഇവളുടെ സ്വൈര്യക്കേട് കൊണ്ട് പാവം ഒരു മനുഷ്യൻ അനുഭവിക്കുന്ന വേദന അത് സ്വാമിയോട് പറയണ്ട..
"അല്ല ഞാൻ ഓർക്കുവായിരുന്നു ഓരോരുത്തർക്കും ഓരോന്നു തോന്നും ഓരോ സമയത്ത്.
അതിന്റെ നന്മ അനുഭവിക്കുന്നവരും ഉണ്ടാവും ഇല്ലേ സ്വാമി ഈ ലോകത്ത്?
സ്വാമി അന്തംവിട്ട് ശിവനെ നോക്കി ..
ശിവൻ ഗിയർ മാറ്റി വണ്ടി മുന്നോട്ട് എടുത്തു...
============
വീ ജീ ഉണ്ണി എഴുപുന്ന

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot