Slider

ഉത്രാടപ്പാച്ചിൽ

0
Image may contain: 1 person
****************
ഭാസുര ഒഴിഞ്ഞ സഞ്ചിയുമായി കടയുടെ മുന്നിൽ നിന്നു.
സുധാകരാ , ഇതാ പൈസ.
ചുരുട്ടി കൂട്ടിയ 2000 ത്തിന്റെയും 500 ന്റെയും നോട്ടുകൾ എടുത്തു വെച്ചു .
ബാക്കിയോ ? സുധാകരൻ ചോദിച്ചു
ബാക്കി പിന്നെ തരാം സുധാകരാ. ഇതെന്നെ പലിശക്ക് എടുത്തു കൊണ്ടു വന്നതാണ് . നിന്നോട് എത്രെ കടം പറയും വന്നു വിചാരിച്ചിട്ടാണ്.
നിങ്ങൾക്കിവിടെ 13250 പറ്റ് ഉണ്ട് .എത്രെ കാലം പിന്നാലെ നടക്കണം. ഞാൻ ഈ ചെറിയ കച്ചോടം നടത്തുന്നത് എനിക്ക് കൂടി ജീവിക്കാൻ വേണ്ടിയല്ലേ.1500 രൂപയുടെ പിണ്ണാക്ക് വിറ്റാൽ എനിക്ക് കിട്ടുന്നത് വെറും 15 ഉറുപ്പിക ആണ്.അതും അപ്പൊ തന്നാൽ.ഒരു മാസം കഴിഞ്ഞു തന്നാൽ , ഞാൻ പലിശക്ക് എടുക്കുന്നത് പോലും കൊടുക്കാൻ ഉണ്ടാവില്ല.
സുധാകരാ.. ഭാസുര താഴോട്ട് നോക്കി പറഞ്ഞു.എന്നെ കൊണ്ട് ആവഞ്ഞിട്ടാണ് .പറ്റുന്ന പോലെ നോക്കുണ്ട്.പെട്ടെന്ന് തരാം.
തരാം എന്ന് പറഞ്ഞാൽ പോര.പെട്ടെന്ന് തരണം.എനിക്കും കുടുംബവും കുട്ടികളും ഉണ്ട് .നിങ്ങളുടെ ഭർത്താവ് മരിച്ചു പോയി. മക്കൾ കല്യാണം കഴിച്ചു പോയി .ആരും ഇല്ല .ഒറ്റക്ക് പണി എടുത്തു.പശുവിനേം നോക്കിയിട്ടാണ് കഴിയുന്നത്.
ഒക്കെ അറിയാം . അതു കൊണ്ടാണ് നിങ്ങൾക്ക് ഇങ്ങനെ കടം തരുന്നത്. എന്നു വെച്ചു ഇങ്ങനെ ആയാൽ ഞാൻ എന്ത് ചെയ്യും.നിങ്ങള് പറ.
ഭാസുര ഒന്നും മിണ്ടാതെ തല കുനിച്ചു നിൽക്കുകയാണ് . ജാള്യത നിറഞ്ഞ ആ മുഖത്ത് കണ്ണീരൊന്നും ഇനി ഒഴുകാൻ ഉണ്ടാവില്ല.
ഒരാളുടെ മുഖത്തു നോക്കി ദേഷ്യം പിടിയ്ക്കാൻ വയ്യാഞ്ഞിട്ടാണ് .നിങ്ങള് പെട്ടെന്ന് കൊണ്ടു താ .
ഭാസുര തിരിഞ്ഞു നടക്കാൻ തുടങ്ങുന്നതിനിടയിൽ സുധാകരന് നേരെ തിരിഞ്ഞു .
ഒരു ചാക്ക് പിണ്ണാക്ക് തരുമോ സുധാകരാ. ആ പൈക്കളെങ്കിലും എന്തെങ്കിലും തിന്നട്ടെ ന്നു വിചാരിച്ച .പെട്ടെന്ന് പൈസ തരാം . നിന്നെ ബുദ്ധിമുട്ടിക്കില്ല.
മൂവായിരം ഇപ്പോളും കടം ആണ് .എന്നിട്ടാണോ.?
ഭാസുര ഒന്നും.മിണ്ടാതെ നിന്നു .
സുധാകരൻ ഉള്ളിൽ പോയി ഒരു ചാക്ക് പിണ്ണാക്ക് എടുത്തു കൊണ്ട് വന്നു അവർക്ക് കൊടുത്തു .
ഭാസുര പോകാൻ നേരം സുധാകരൻ അമർത്തി ചോദിച്ചു.
ഓണത്തിന് ഒന്നും വാങ്ങുന്നില്ലേ?
ഭാസുര ഒന്നും.മിണ്ടിയില്ല.
സുധാകരൻ അരിയും പച്ചക്കറികളും വാരി കൂട്ടി സഞ്ചിയിൽ ഇട്ടു കൊടുത്തു.
പൈസ അടുത്ത ഓണത്തിനെങ്കിലും തരണം എന്നു അമർത്തി പറഞ്ഞു ഉള്ളിലേക്ക് പോയി .
ഭാസുര വീട്ടിലേക്കും .
( ഈ കഥയിലെ കഥാപാത്രങ്ങളും സംഭാഷണങ്ങളും സങ്കല്പികമല്ല .അതാണ് ഇതിന്റെ ബൂട്ടി.)
Written by: James Jijoy Koratty
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo