Slider

നിഴലായ്‌ മാത്രം. - Part 17

0

പോലീസ് ജീപ്പ് മുറ്റത്തേക്ക് കയറി വരുന്നത് കണ്ട് സിറ്റൗട്ടിലെ ചാരുകസേരയില്‍ ഇരിക്കുകയായിരുന്ന രവി മേനോനും അടുത്തുണ്ടായിരുന്ന വിനയകുമാറും എഴുന്നേറ്റു.
എഴുന്നേറ്റ് നില്‍ക്കാന്‍ പോലും വയ്യാത്ത വിധം പരിക്ഷീണനായിരുന്നു രവിമേനോന്‍.
ജീപ്പില്‍ നിന്നും ഈസ്റ്റ് എസ്.ഐ. റഹ്മാന്‍ മുഹമ്മദും ഒരു പോലീസുകാരനും ഇറങ്ങി അവരുടെ നേരെ നടന്നു വന്നു.
' മോളെ കുറിച്ച് വല്ല വിവരവും കിട്ടിയോ '
വന്നപാടേ എസ്.ഐ തിരക്കി
' ഇല്ല സാര്‍.. അങ്ങോട്ടും അതു തന്നെയാ ചോദിക്കാനുള്ളത്'
വിനയകുമാര്‍ പറഞ്ഞു.
' കുട്ടിയെ കാണാതായിട്ട് ഇപ്പോള്‍ ഒരു പകലും രാത്രിയും കഴിഞ്ഞു. കേട്ടറിഞ്ഞിടത്തോളം അവള്‍ തന്നെ ഇറങ്ങിപ്പോയതാണ് എന്നാണ് കരുതുന്നത്. ആരുടെയൊപ്പം.. അതറിയുമെങ്കില്‍ മറച്ചു വെക്കരുത് '
' സാര്‍ വരൂ'
രവിമേനോന്‍ ക്ഷണിച്ചു.
അവര്‍ ചെന്ന് ഹാളിലെ സോഫയില്‍ അഭിമുഖമായി ഇരുന്നു.
രവിമേനോനുമായി നേരത്തെ പരിചയമുണ്ടായിരുന്നതു കൊണ്ട് സൗഹാര്‍ദ്ദപൂര്‍വമായിരുന്നു എസ്.ഐ. റഹ്മാന്‍ മുഹമ്മദ് പെരുമാറിയത്.
' എന്തെങ്കിലും അസ്വഭാവികമായ കോള്‍ വന്നിരുന്നോ..മിസ്ഡ് കോള്‍.. അല്ലെങ്കില്‍ അനോണിമസ കോള്‍്.. അങ്ങനെ എന്തെങ്കിലും'
' ഇല്ല.. ധ്വനി മൊബൈല്‍ എടുത്തിട്ടുണ്ട്.. അതു കൊണ്ട് കണ്ടു പിടിക്കാന്‍ പറ്റില്ലേ സാര്‍'
വികാര വിക്ഷോഭമടക്കിയാണ് രവിമേനോന്‍ ചോദിച്ചത്.
' ഇല്ല ആ മൊബൈല്‍ ഓണായിട്ടില്ല ഇതുവരെ.. വേറെന്തെങ്കിലും ഇവിടുന്ന് നഷ്ടമായിട്ടുണ്ടോ.. ഓര്‍ണമെന്റ്‌സോ.. പണമോ.. അങ്ങനെ എന്തെങ്കിലും.'
' ഇല്ല.. അവളുടെ പേഴ്‌സു പോലും ഇവിടെയുണ്ട്.. എ.ടി.എം കാര്‍ഡുകളും'
' കുട്ടിയുടെ അമ്മയെവിടെ.. ഇവിടെയില്ലേ'
' ഉണ്ട്.. വിളിക്കാം' വിനയകുമാര്‍ എഴുന്നേറ്റ് രവിമേനോന്റെ ബെഡ്‌റൂമിന്റെ വാതിലിനടുത്ത് ചെന്നു.
കിടക്കയില്‍ കമിഴ്ന്നു കിടന്ന് കരയുകയായിരുന്നു ഊര്‍മിള
അരികില്‍ സമാധാനിപ്പിക്കാനുള്ള വിഫല ശ്രമങ്ങളുമായി രശ്മിയുമുണ്ടായിരുന്നു
' പോലീ്‌സ് വന്നിട്ടുണ്ട്.. ഉമേച്ചിയെ വിളിക്കുന്നു'
വിനയകുമാര്‍ അറിയിച്ചു
അത് കേട്ടപാടെ ഊര്‍മിള തലചെരിച്ചു നോക്കി.
ഒരൊറ്റ ദിവസം ഇരുണ്ടു വെളുത്തപ്പോഴേക്കും അവര്‍ വൃദ്ധയായെന്ന് തോന്നിച്ചു.
' മോളെ കിട്ടിയോ'
പിടഞ്ഞെഴുന്നേറ്റിരുന്നു കൊണ്ടായിരുന്നു ചോദ്യം.
' രശ്മി.. ഉമേച്ചിയെ അങ്ങോട്ടു കൊണ്ടു വരൂ' ഭാര്യയോട് നിര്‍ദ്ദേശിച്ചിട്ട് വിനയകുമാര്‍ സോഫയില്‍ തന്നെ ചെന്നിരുന്നു.
ഏതാനും നിമിഷങ്ങള്‍ക്കകം വാരിവലിച്ചു ചുറ്റിയ സാരിയും നിലത്തിഴച്ച് ഊര്‍മിള വാതിലിന് സമീപം വന്നു നിന്നു
എസ്.ഐ അവരെ സഹതാപത്തോടെ ഒന്നു നോക്കി.
' ഇവിടെ വന്നിരിക്കൂ' അയാള്‍ ക്ഷണിച്ചു.
രശ്മി അവരെ താങ്ങിപ്പിടിച്ചു കൊണ്ടുവന്ന് രവിമേനോന്റെ അരികിലിരുത്തി.
' സാറെ.. എന്റെ മോളെവിടെ.. എന്തെങ്കിലും വിവരം അവളേ കുറിച്ച് കിട്ടിയോ'
അവര്‍ ദയനീയമായി പോലീസുകാരെ നോക്കി തേങ്ങി.
' അന്വേഷിക്കുന്നുണ്ട്.. അതിന്റെ ഭാഗമായിട്ടാണ് ഇവിടെയും വന്നത്.. ധ്വനിയ്ക്ക് ആലോചിച്ചുറപ്പിച്ച വിവാഹം ഇഷ്ടമല്ലായിരുന്നു അല്ലേ'
എസ്.ഐ തിരക്കി.
' അറേഞ്ച്ഡ് മാരേജായിരുന്നെങ്കിലും അവള്‍ക്ക് മഹേഷ് ബാലനെ ഒത്തിരി ഇഷ്ടപ്പെട്ടെന്നാണ് തോന്നിയത്'
രവിമേനോന്‍ പറഞ്ഞു.
' പിന്നെ എന്തിനാണ് ഒരു കടലാസില്‍ ' ഞാന്‍ പോകുന്നു .. എന്നെ അന്വേഷിക്കരുത്' എന്ന് എഴുതിവെച്ചിട്ട് അവള്‍ പോയത്'
എസ്.ഐ. രവിമേനോനെ നോക്കി.
' അതറിയുമായിരുന്നെങ്കില്‍ ഞാന്‍ നിങ്ങളുടെ സഹായം ആവശ്യപ്പെടില്ലായിരുന്നല്ലോ' രവിമേനോന്‍ അല്‍്പ്പം മുഷിഞ്ഞു.
' ധ്വനി മറ്റൊന്നും എഴുതിവെച്ചിട്ടില്ല അല്ലേ'
' ഇല്ലെന്ന് തോന്നുന്നു. സ്റ്റഡിടേബിളിന് മുകളില്‍ ആ കടലാസ് കണ്ടതോടെ ഞാനും ഉമയും ആകെ തകര്‍ന്നു പോയി.
അതുമായി സ്‌റ്റേഷനിലേക്കോടുന്നതിനിടെ കൂടുതല്‍ പരിശോധിച്ചില്ല.
' ഓ.കെ. അപ്രതീക്ഷിതമായിരുന്നു മകളുടെ തിരോധാനം.. ധ്വനിയുടെ അമ്മയ്ക്ക എന്തു തോന്നുന്നു'
എസ്.ഐ. ഊര്‍മിളയുടെ നേര്‍ക്ക് കണ്ണുനട്ടു
' അവള്‍ ആരുടെ കൂടെയും പോകില്ല. മഹിയെ ഒത്തിരി ഇഷ്ടമായിരുന്നു മോള്‍ക്ക് . മഹിയുടെ കാര്യം പറയുമ്പോള്‍ നൂറു നാവായിരുന്നു'
ഊര്‍മിള വിങ്ങിപ്പൊട്ടി.
' അത് പോട്ടെ.. ആരോടെങ്കിലും അവള്‍ക്ക് പ്രണയമുണ്ടായിരുന്നോ'
' ഇല്ല..' രവിമേനോനും ഊര്‍മിളയും ഒന്നിച്ചാണ് പറഞ്ഞത്.
' ഏതെങ്കിലും ആണ്‍കുട്ടികളോട് അതിര് കവിഞ്ഞ അടുപ്പമെന്തെങ്കിലും'
' ഇല്ല.. ആകെ അഭിയുടെ കൂടെ മാത്രമായിരുന്നു അവള്‍ക്ക് കൂട്ട്.. ചെറുപ്പം മുതലേ'
രവിമേനോന്‍ നിസഹായതയോടെ എസ്.ഐയെ നോക്കി.
' അഭി.. അതാരാണ്.. '
' എന്റെ മകനാണ് സാര്‍' വിനയകുമാര്‍ ഇടപെട്ടു.
' എന്നിട്ടയാളെവിടെ'
' അഭി ഇവിടില്ല .. അവന്‍ ധ്വനിയുടെ എൻഗേഡ് ജ്മെന്റ് കഴിഞ്ഞതിന്റെ പിറ്റേ ദിവസം ബാംഗ്ലൂര്‍ക്ക് പോയതാണ്..ബിസിനസ് കാര്യത്തിനായി അവന്‍ ഇടയ്ക്കിടെ പോകാറുണ്ട്. നാളെ വരാമെന്നാണ് പറഞ്ഞത്'
' ഓ.കെ. അയാള്‍ വരുമ്പോള്‍ എന്നെ അറിയിക്കണം..'
എസ്.ഐ പറഞ്ഞു.
പിന്നെ ഊര്‍മിളയെ നോക്കി
' ഞാന്‍ ചോദിക്കുന്നത്.. പെണ്‍കുട്ടികളാകുമ്പോള്‍ ചില രഹസ്യങ്ങളൊക്കെ അമ്മമാരോട് പങ്കു വെക്കുമല്ലോ.. അങ്ങനെ എന്തെങ്കിലും കാര്യങ്ങള്‍..'
' ഇല്ല സര്‍.. അവള്‍ പാവമായിരുന്നു. അവള്‍ക്കൊരു രഹസ്യവും ഇല്ലായിരുന്നു'
ഊര്‍മ്മിള കരഞ്ഞു പോയി.
' ശരി.. ഇവരെ കൊണ്ടു പോയി കിടത്തൂ.. വല്ലാതെ ടയേഡാണല്ലോ.. ഞാന്‍ ധ്വനിയുടെ റൂമൊന്ന് പരിശോധിക്കുന്നതില്‍ കുഴപ്പമുണ്ടോ'
എസ്.ഐ. തിരക്കി
' ഇല്ല സാര്‍.. വരൂ' രവിമേനോനും വിനയകുമാറും കൂടി ആനയിച്ച് പോലീസുകാരെ ധ്വനിയുടെ മുറിയിലെത്തിച്ചു.
എസ്.ഐ റഹ്മാന്‍ റൂം ആകമാനം നോക്കി.
അടുക്കും ചിട്ടയുമുള്ള മുറി. സംശയാസ്പദമായി എന്തെങ്കിലുമുണ്ടോ എന്ന് അയാള്‍ പരതി.
' ധ്വനിയുടെ പുസ്തകങ്ങള്‍ എവിടെയാണ്' അയാള്‍ രവിമേനോനെ നോക്കി.
രവിമേനോന്‍ പുസ്തക റാക്കറ്റ് കാണിച്ചു കൊടുത്തു.
' ഓരോന്നും എടുത്തു നോക്കൂ'
എസ്. ഐ പോലീസുകാരനോട് നിര്‍ദ്ദേശിച്ചു.
അയാള്‍ പുസ്തകക്കൂട്ടം തിരഞ്ഞു തുടങ്ങി.
' സര്‍.. ഡയറിയാണെന്ന് തോന്നുന്നു.'
അല്‍പ്പനേരം തപ്പിയതിന് ശേഷം ഒരു ഡയറിയുമായി അയാള്‍ എസ്.ഐയുടെ അരികിലെത്തി.
എസ്.ഐ സൂക്ഷമതയോടെ അതിലെ ഓരോ താളും മറിച്ചു
ഭംഗിയുള്ള കൈപ്പടയില്‍ കുനുകുനെ എഴുതിയതെല്ലാം അയാള്‍ ഓടിച്ചു വായിച്ചു
അഭിയുമൊത്ത് കാട്ടിക്കൂട്ടിയ വികൃതികള്‍
പരീക്ഷയുടെ ടെന്‍ഷന്‍
അ്ച്ഛന്റെയും അമ്മയുടെയും സ്‌നേഹം.
അങ്ങനെ പോകുന്നു എഴുത്ത്.
ഇടയ്ക്കിടെ ഓരോ പൂക്കളുടെ പടങ്ങള്‍ കണ്ടു. ഏതാനും കവിതകളും കുറിച്ചിട്ടുണ്ട്.
നടുവിലെ താളില്‍ ഒരു വയലിന്റെ വലിയ ചിത്രം.
അത് നിറം കൊടുത്ത് ഭംഗിയാക്കിയിട്ടുണ്ടായിരുന്നു
വിഷമം വരുമ്പോള്‍ എനിക്ക് വയലിനോട് കൂട്ടുകൂടാനാണ് ഇഷ്ടം എന്ന് അടിയില്‍ എഴുതിയിട്ടുണ്ട്.
എസ്.ഐ ആ വാചകം ഒന്നു കൂടി ഉറക്കെ വായിച്ചു.
' മകള്‍ക്ക് വയലിന്‍ ക്രേസായിരുന്നല്ലേ'
അയാള്‍ രവിമേനോനെ നോക്കി
' അതേ സാര്‍.. കുട്ടിക്കാലം മുതല്‍ അവള്‍ വയലിന്‍ വായിക്കും. ഒത്തിരി പ്രൈസ് കിട്ടിയിരുന്നു. നൃത്തവും പഠിച്ചിരുന്നു'
രവിമേനോന്റെ തൊണ്ടയിടറി.
' വിഷമം വരുമ്പോള്‍ എനിക്ക് വയലിനോട് കൂട്ടുകൂടാനാണ് ഇഷ്ടം.. എന്തായിരുന്നു അവളുടെ വിഷമം'
എസ്.ഐ രവിമേനോന്റെ മുഖത്ത് ദൃഷ്ടിയുറപ്പിച്ചു.
രവിമേനോന്‍ അന്തം വിട്ട് അയാളെ നോക്കി
അതിന് മറുപടി പറയാന്‍ അയാള്‍ക്ക് അറിയില്ലായിരുന്നു
ഒരു വിഷമവും അറിയിക്കാതെയാണ് അവളെ വളര്‍ത്തിയത്.
എന്നിട്ടും.
അയാളുടെ കണ്ണുകള്‍ നിറഞ്ഞു
അതോടെ എസ്.ഐ വീണ്ടും ഡയറിയിലേക്ക് നോട്ടം മാറ്റി.
' ധ്വനിയെ കാണാതാകുന്ന തലേ ദിവസം എഴുതിയ കുറിപ്പ്.. '
എസ്.ഐ ഉറക്കെ വായിച്ചു
' ഒരു വലിയ രഹസ്യം എന്റെ നെഞ്ചിലിരുന്ന് വീര്‍പ്പു മുട്ടുന്നു. വല്ലാത്തൊരു ദിവസമായിരുന്നു ഇന്ന്. അവന്‍ എന്നെ കെട്ടിപ്പിടിച്ചു. ഉമ്മവെച്ചു. നിറച്ചും നിറച്ചും ഉമ്മ.. പിന്നെ.... '
' ഇതാരെ കുറിച്ചാണെന്നറിയുമോ'
എസ്.ഐ രവിമേനോനെ നോക്കി
അയാള്‍ വിളറിപ്പോയി.
' ഇനി മഹേഷ്ബാലന്‍..എങ്ങാനും ' വിനയകുമാറാണ് പറഞ്ഞത്.
' അവള്‍ക്കൊരു രഹസ്യവുമില്ലെന്നാണ് അമ്മ പറഞ്ഞത്' എസ്.ഐ ഓര്‍മിപ്പിച്ചു.
രവിമേനോന് ശബ്ദിക്കാനായില്ല.
' കുറേ ചിന്തിച്ചു. പോകാന്‍ തന്നെ മനസ് പറയുന്നു. അല്ലെങ്കിലും ഇനി എത്ര ദിവസം കൂടി...കളിച്ചും ചിരിച്ചും കൂട്ടുകൂടി നടക്കും. ഞാന്‍ നിന്റെ കൂടെ വരികയല്ലേ..അപരിചിതനായ നിന്നെ ഞാന്‍ കൂടുതല്‍ സ്‌നേഹിക്കുന്നു. അല്ല.. നീയെനിക്ക് ഇപ്പോള്‍ അപരിചിതനല്ല.. ഇത്ര നാള്‍ കൊണ്ട് എത്രത്തോളം നമ്മള്‍ അടുത്തു പോയി.. ഇനി ആര്‍ക്കും വേര്‍പിരിക്കാനാവില്ല നമ്മെ..നിന്റെ ചുംബനങ്ങള്‍ എന്നെ ലഹരി പിടിപ്പിക്കുന്നു. സ്പര്‍ശനങ്ങളില്‍ ഞാന്‍ അലിഞ്ഞു തീര്‍ന്നിരിക്കുന്നു. ഞാന്‍ വരികയാണ് നിന്റെ കൈപിടിച്ച്.. നിന്റെ ജീവിതത്തിലേക്ക്.. പൊന്നു പോലെ നോക്കണംട്ടോ.'
ഇപ്പോള്‍ വീഴുമെന്ന മട്ടില്‍ രവിമേനോന്‍ ഭിത്തിയിലേക്ക് ചാരി.
' ഇനി കാണാതായ അന്നു പുലര്‍ച്ചെ എഴുതിയ വരികളാണ്.. സമയം 5.5.. ഗേറ്റില്‍ വണ്ടി എത്തിക്കഴിഞ്ഞു. പോകണോ വേണ്ടയോ എന്ന് രാത്രി മുഴുവന്‍ ചിന്തിച്ചു. പിന്നെ പോകാമെന്ന് കരുതി. ഇനി എത്രനാള്‍ ഇതുപോലെ മുന്നോട്ട് പോകാന്‍ കഴിയും. മഹിയേട്ടനുമായുള്ള വിവാഹം നടന്നാല്‍ ഇതിനൊന്നുമാവില്ല. അതുകൊണ്ട് പോകാന്‍ തന്നെ തീരുമാനിച്ചു. അമ്മയും അച്ഛനും പേടിക്കുമോ.. സങ്കടപ്പെടുമോ.. ഈശ്വരാ.. പെട്ടന്ന് തിരിച്ചു വരാന്‍ സാധിക്കണേ.. ഇതൊന്നും വേണ്ടായിരുന്നു. പക്ഷേ പറഞ്ഞാല്‍ അവന്‍ സമ്മതിക്കില്ല. വിളിച്ചാല്‍ കൂടെ ചെല്ലാതെ എനിക്കും പറ്റില്ല'
' ഇത് ഞാനെടുക്കുന്നു' എസ്.ഐ. റഹ്മാന്‍ മുഹമ്മദ് ഡയറി കോണ്‍സ്റ്റബിളിന് നേരെ നീട്ടി.
' രവിയേട്ടന്‍.. ഇത് ഒരു ഒളിച്ചോട്ടം തന്നെ.. നമുക്ക് അന്വേഷിക്കാം.. ഇങ്ങനെ തകരരുത്'
എസ്.ഐ. രവിമേനോന്റെ ചുമലില്‍ കൈവെച്ചു.
അയാളുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ കവിളിലേക്കിറ്റു.
' ഇപ്പോഴത്തെ കുട്ടികളൊക്കെ ഇങ്ങനെയാ.. കുടുംബവുമായി ഒരു കമ്മിറ്റ്‌മെന്റുമില്ലാത്തവര്‍'
എസ്.ഐ അമര്‍ഷത്തോടെ പറഞ്ഞു,
' ആരെ വേണമെങ്കിലും പ്രണയിക്കാന്‍ ഞാന്‍ അവള്‍ക്ക് അനുവാദം കൊടുത്തിരുന്നു സര്‍.. ഒരു ക്രിമിനലിനെ മാത്രം സ്‌നേഹിക്കരുതെന്നേ ഞാന്‍ ആവശ്യപ്പെട്ടുള്ളു'
രവിമേനോന്‍ വിതുമ്പി.
' എങ്കില്‍ അവള്‍ പോയതൊരു ക്രിമിനലിന്റെ കൂടെയാകാനും സാധ്യതയുണ്ട്. ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ക്ക് ഗുണ്ടകളെയും ക്വട്ടേഷന്‍ ടീമുകളെയും ഒക്കെയാണ് താത്പര്യം. ഞാനെന്തായാലും അവരെ ഉടനെ കണ്ടെത്തും. ധൈര്യമായിരിക്ക്'
എസ്.ഐ. സ്റ്റെയര്‍കേസ് ഇറങ്ങി.ഹാളിലെത്തിയപ്പോള്‍ രശ്മി അവിടെ നിന്ന് അഭിഷേകിനെ വിളിക്കുകയായിരുന്നു.
' മോളെ കാണാനില്ലെന്ന് കേട്ട് അഭിയാകെ പേടിച്ചു.. അവന്‍ ഉടന്‍ തന്നെ ഇങ്ങോട്ട് വണ്ടി കയറും'
പോലീസിന്റെ കൂടി വിശ്വാസം നേടാനായാണ് രശ്മി വിശദീകരിച്ചത്.
' ഓ,കെ. അയാള്‍ വന്നാല്‍ എന്നെ വന്നു കാണാന്‍ പറയണം.. ഇപ്പോള്‍ ഞാനിറങ്ങുന്നു'
എസ്.ഐ. റഹ്മാന്‍ മുഹമ്മദ് യാത്ര പറഞ്ഞു
ജീപ്പ് ഗേറ്റ് കടന്നപ്പോള്‍ ഊര്‍മിള അകത്തു നിന്നും പാഞ്ഞു വന്നു
' വല്ലതും കിട്ടിയോ രവിയേട്ടാ... അവളുടെ റൂമില്‍ നിന്ന് അവര്‍ക്കെന്തെങ്കിലും തെളിവ് കിട്ടിയോ'
രവിമേനോനെ ഉലച്ചു കൊണ്ടായിരുന്നു ചോദ്യം.
' അവള്‍ നമ്മളെ വിഡ്ഢിയാക്കുകയായിരുന്നു ഉമേ' ഊര്‍മിളയെ തന്നോട് ചേര്‍ത്തു പിടിച്ച് കൊണ്ട് കരഞ്ഞു.
' പൊന്നുപോലെ വളര്‍ത്തിയിട്ടും നമ്മുടെ നെഞ്ചില്‍ തിരിഞ്ഞു കുത്തിയിട്ട് മോള്‍ പോയി.. ആ ഡയറിക്കുറിപ്പില്‍ എല്ലാം ഉണ്ട്.. എല്ലാം..'
' നുണ പറയല്ലേ രവിയേട്ടാ..' വിശ്വസിക്കാനാവാതെ ഊര്‍മിള ഉറക്കെ നിലവിളിച്ചു.
............. .............
ധ്വനിയില്‍ നിന്നും പുറത്തേക്ക് തെറിച്ച വേദനയുടെ ഞരക്കം അഭിഷേകിനെ മത്തുപിടിപ്പിച്ചു.
ഒരിറ്റു ശ്വാസത്തിനായി പിടച്ചിലോടെ മുഖം മലര്‍ത്തിയ അവളുടെ മുഖത്തിന് മീതെ അവന്‍ തന്റെ മുഖം അമര്‍ത്തിപ്പിടിച്ചു.
ശിരസിന്റെ ഒരു ഭാഗത്ത് ഫ്‌ളവര്‍വേസ് കൊണ്ട് കിട്ടിയ അടിയേറ്റ് മുറിഞ്ഞു ചതഞ്ഞ വലിയ മുറിവില്‍ നിന്നും രക്തം ചെറിയ ചാലുകളായി കിടക്കയിലേക്ക് ഒഴുകി വീഴുന്നുണ്ടായിരുന്നു.
ഒരു തവണ കൂടി അവളെ കീഴ്‌പ്പെടുത്തിയതിന് ശേഷം അഭിഷേക് എഴുന്നേറ്റ് ഒരു സിഗരറ്റിന് തീകൊളുത്തി.
കിടക്കയില്‍ ഒരു ശവം പോലെ മലര്‍ന്നു കിടക്കുകയായിരുന്നു അവള്‍.
വസ്ത്രങ്ങളൊന്നുമില്ലാതിരുന്ന ശരീരത്തിന്റെ അംഗലാവണ്യം വീണ്ടും അവന്റെ സിരകളെ ചൂട് പിടിപ്പിക്കാന്‍ തുടങ്ങി.
അതിന്‍രെ ലഹരിയില്‍ പുകഞ്ഞ് തീരാറായ സിഗരറ്റ് അവന്‍ അവളുടെ അണിവയറില്‍ അമര്‍ത്തി ഞെരിച്ച് കെടുത്തി.
വല്ലാത്തൊരു അലര്‍്ച്ചയോടെ പിടച്ചിലോടെ ധ്വനി കണ്ണു തുറന്നു.
ബോധ അബോധങ്ങളുടെ നേര്‍ത്ത നൂല്‍പ്പാലത്തിലൂടെ ഇത്രയും നേരം അവളുടെ പ്രജ്ഞ ആടിയുലഞ്ഞ് കടന്നു പോകുകയായിരുന്നു.
അഭിഷേകിന്റെ അടിയേറ്റ് തല മരവിച്ചതും അവനെ തള്ളി മാറ്റി വാതിൽ തുറക്കാൻ ഓടിയതുമെല്ലാം ഓർമയിൽ മിന്നി മാഞ്ഞു അഭിഷേക് പുറകെ വന്ന് പിടികൂടി.എലിയെ തട്ടിക്കളിക്കുന്ന പൂച്ചയുടെ ഭാവമായിരുന്നു അവന്. ഇടതു കൈ കൊണ്ട് കഴുത്തിന് കുത്തിപ്പിടിച്ച് വലം കൈ കൊണ്ട് അവൻ മുഖത്ത് തലോടി
"ധ്വനി.. മോൾ ഇനിയെങ്കിലും മനസിലാക്ക്.. നിന്നെ അവന്റെ കൂടെ ജീവിക്കാൻ ഞാൻ വിടില്ല. നിന്റെ അച്ഛന്റെ സ്വത്തിൽ നോട്ടമുണ്ടെങ്കിലും നിന്നെ കിട്ടിയാൽ ഞാൻ നന്നായിക്കോളാം. നമുക്ക് സുഖമായി ജീവിക്കാം. നല്ല മോളല്ലേ നിനക്ക് അനുസരിച്ചൂടേടീ എന്നെ "
ശ്വാസം മുട്ടി പിടയുന്നതിനിടെ അവൾ അവന്റെ മുഖത്തേക്കാത്ത് തുപ്പി
അഭിഷേക് പിടി വിട്ടു.
" എന്റെ ദേഹത്ത് വീണ ഓരോ അടിക്കും എന്റെ അച്ഛൻ ചോദിക്കും നിന്നോട്. നിന്റെ കൈ രണ്ടും വെട്ടിക്കളയും അച്ഛൻ".
അഭിഷേക് വലതു കൈപ്പട കൊണ്ട് മുഖത്ത് വീണ തുപ്പൽ മായ്ച്ചു.
"ധ്വനി.. നിന്റെ മുന്നിൽ രണ്ട് ഓപ്ഷനുണ്ട്. ഒന്ന് എന്റെ ഭാര്യയാകുക. അല്ലെങ്കിൽ മരിക്കുക "
അക്ഷോഭ്യമായിരുന്നു അവന്റെ ഭാവം.
"ആദ്യം ഞാൻ കരുതിയത് മഹേഷിനെ അങ്ങ് തീർക്കാമെന്നാണ്. പക്ഷേ അവൻ ചത്താലും നീ വേറെ കെട്ടിയാലോ. തീർന്നില്ലേ എല്ലാം. നീ എന്റേതായലും നീ മരിച്ചാലും എനിക്കൊരു പോലെയാണ്. നിന്റെ സ്വത്ത് .. അതെനിക്ക് വേണം മോളേ.. നീ ഇല്ലാതായാൽ അങ്കിൾ എനിക്കത് തരും. ഞാനത് വാങ്ങിയെടുക്കും.. ഷുവർ"
അവൻ അവളുടെ മുഖം പിടിച്ച് മലർത്തി ചുണ്ടിൽ ചുംബിക്കാനാഞ്ഞു. അവനെ പിന്നിലേക്ക് തള്ളിവീഴ്ത്താൻ ശ്രമിച്ചെങ്കിലും അവന്റെ കൈക്കരുത്തിന് മുമ്പിൽ അവൾക്കതിന് കഴിഞ്ഞില്ല. അവളെ മാറോട് ചേർക്കാനായിരുന്നു അവന്റെ ശ്രമം.തോറ്റുപോയെന്ന നിമിഷത്തിൽ അവൾ അവന്റെ ചുമലിൽ അമർത്തിക്കടിച്ചു .ചുമലിലെ മാംസത്തിലൂടെ പല്ലുകൾ ആഴ്ന്നിറങ്ങി. അലറിക്കൊണ്ട്
അഭിഷേക് പിടി വിട്ടു.
ആ നിമിഷം മതിയായിരുന്നു ധ്വനിയ്ക്ക് . അവൾ കൈയ്യെത്തിച്ച് വാതിലിന്റെ കൊളുത്തെടുത്തു. അതു തുറന്നതും തലയ്ക്ക് അടിയേറ്റതും ഒരുമിച്ചായിരുന്നു. തിരിഞ്ഞ് നോക്കിയപ്പോൾ പിന്നിൽ ക്രൂരമായ ചിരിയോടെ നിൽക്കുന്നു അഭിഷേക് .അവന്റെ കൈയ്യിലിരുന്ന മെറ്റൽ ഫ്ളവർ വേസിൽ നിന്നും രക്ത തുള്ളികൾ നിലത്തേക്ക് ഇറ്റുവീഴുന്നു.തലയിൽ ഇരുട്ട് ഇരച്ച് കയറുന്നത് ധ്വനി അറിഞ്ഞു.
കാലുകൾ കുഴഞ്ഞു. അന്തരീക്ഷത്തിൽ ഒന്നു പരതി അവൾ ഒരു പാവയെ പോലെ നിലത്തേക്ക് വീണു.
അഭിഷേക് തന്റെ തറയിലുടെ വലിച്ചിഴച്ച് ബെഡ് റൂമിലേക്ക് കൊണ്ടു പോകുന്നത് പാതിനശിച്ച
ബോധത്തിനിടെയും മനസിലാക്കി.
ഒരു പൂവ് പോലെ അവൻ അവളെ പൊക്കിയെടുത്ത് കിടക്കയിലേക്കിട്ടു. വസ്ത്രങ്ങൾ ഓരോന്നായി അവൻ വലിച്ച് കീറുന്നതും ഒരു കൂറ്റൻ കാട്ടുപോത്തിനെ പോലെ ശരീരത്തിലേക്ക് അമരുന്നതും ഓർമയുണ്ട്. പിന്നെ അനുഭവപ്പെട്ടത് അസഹനീയമായ വേദന.
അതോടെ പ്രജ്ഞയിൽ കൂരിരുട്ട് പടർന്നു.
വീണ്ടും വീണ്ടും അഭിഷേക് ശരീരത്തിന് മീതെ അമരുന്നതും പിൻ വാങ്ങുന്നതും അപ്പോഴും ശേഷിച്ച നൂലിഴ പോലെ നേർത്ത ബോധാവസ്ഥയിൽ അവൾ അറിയുന്നുണ്ടായിരുന്നു.
എതിർക്കാൻ വയ്യ
അനങ്ങാനോ കരയാനോ പോലും കഴിയുന്നില്ല.
കൂരിരുട്ടിൽ കൊളുത്തിയ വിളക്കുപോലെ മഹിയേട്ടന്റെ മുഖം ഇടയ്ക്ക് മനസിൽ തെളിഞ്ഞു.
കാത്തു വെച്ചതെല്ലാം നഷ്ടമായി.
സ്വപ്നങ്ങളും പ്രതീക്ഷകളും തകർന്നടിഞ്ഞു.
ഈശ്വരാ.. അച്ഛൻ അന്വേഷിക്കുന്നുണ്ടാവില്ലേ.
അമ്മ ഹൃദയം പൊട്ടിവീണിട്ടുണ്ടാവില്ലേ.
കണ്ണുകൾ നിറഞ്ഞൊഴുകി
"ധ്വനി- "അഭിഷേക് അവളുടെ മുഖം പിടിച്ചുലച്ചു.
"ധ്വനി.. മോളേ.. കണ്ണു തുറക്ക്.. "
അവൻ ബെഡ്ഷീറ്റിന്റെ അറ്റം വലിച്ചെടുത്ത് അവളുടെ കണ്ണുകൾ തുടച്ചു.
പിന്നെ അവളെ കെട്ടിപ്പിടിച്ച് ചേർന്നു കിടന്ന് ചുണ്ട് അവളുടെ കാതോരം ചേർത്തു വെച്ചു.
" ഇനിയും സമയം വൈകിയിട്ടില്ല ധ്വനി.. നിന്നെപ്പോലൊരു പെണ്ണ് ഏതു പുരുഷന്റെയും ലഹരിയാണ്.
വിട്ടു കളയാൻ തോന്നുന്നില്ല. ഇത്ര കാലം നിന്റെ പുറകെ നിന്റെ ഇഷ്ടത്തിന് ഒപ്പിച്ച് നടന്നതല്ലേടി ഞാൻ.. എന്നിട്ടും നിനക്കിന്നലെ കണ്ട മഹേഷിനെ മതി .. ഒന്നു മാറി ചിന്തിക്ക് .. അഭിയെ മതി എന്നു പറ ..പ്ലീസ്.."
ആ വാക്കുകൾ ധ്വനിയുടെ ശരീരത്തിലൂടെ വൈദ്യുതി പോലെ പാഞ്ഞു.
പെട്ടന്നുണ്ടായ ഒരു ശക്തിയോടെ അവനെ കുതറി തെറിപ്പിച്ച് അവൾ കിടക്കയിൽ എഴുന്നേറ്റിരുന്നു. ചുരുണ്ടു കിടന്ന വസ്ത്രങ്ങൾ വാരിയെടുത്ത് അവൾ നഗ്നത മറച്ചു.
അഭിഷേക് ലാഘവത്തോടെ എഴുന്നേറ്റ് അവൾക്കരികിലിരുന്നു.
" പറയ് ധ്വനി മോളേ.. നമുക്ക് ഒന്നിച്ച് ബാംഗ്ലൂർക്ക് പോയ്ക്കൂടേ.. നിന്നെ ഞാൻ വേദനിപ്പിക്കില്ല. പഴയ അഭിയായി നിന്റെ കൂടെ ഉണ്ടാകും എപ്പോഴും . പ്ലീസ്.. നീയിപ്പോൾ എല്ലാ അർഥത്തിലും എന്റെ പെണ്ണല്ലേ".
അവൻ അവളുടെ മുടിയിഴകൾ കോതി വെക്കാൻ ശ്രമിച്ചു
കഴിയുന്നത്ര ശക്തിയെടുത്ത് ധ്വനി ആ കൈ തട്ടി മാറ്റി.
പിന്നെ ഒരു ഭ്രാന്തിയെപ്പോലെ ഉറക്കെ അലറിക്കൊണ്ട് ണ്ടു കൈ കൊണ്ടും അവനെ ആഞ്ഞ് പ്രഹരിച്ചു.
"കൊല്ലെടാ ... കൊല്ലെടാ പട്ടീ എന്നെ "
അവൾ ചീറി
അക്രമാസക്തയായ സിംഹിണിയെ പോലെ ചീറി വന്ന അവളെ തടുക്കാൻ അഭിഷേകിന് കഴിഞ്ഞില്ല.
അവളുടെ ആക്രമണത്തിൽ മുഖത്തോ ശരീരത്തിലോ മുറിവുകളൊന്നും ഉണ്ടാവരുതെന്ന് അഭിഷേകിന് നിർബന്ധമുണ്ടായിരുന്നു.
വളരെ ശ്രദ്ധയോടെ വേണം ഈ ഗെയിം കളിക്കാൻ
അഭിഷേക് ചാടി എഴുന്നേറ്റ് മാറി. ധ്വനിയെ പുച്ഛത്തിലൊന്ന് നോക്കിയിട്ട് അവൻ റൂം വിട്ടു പോയി.
അവന്റെ പിന്നാലെ ചെന്ന് അവനെ അതിക്രൂരമായി വേട്ടയാടി കൊല്ലണമെന്ന രൗദ്രത്തോടെ ധ്വനി മുന്നോട്ടാഞ്ഞെങ്കിലും കഴിഞ്ഞില്ല.
അവൾ കിടക്കയിലേക്ക് തന്നെ വീണു. ആരോ കവിളിൽ വേദനിപ്പിക്കുന്ന വിധം
തട്ടി.
ധ്വനി കണ്ണു തുറന്നു
മുന്നിൽ നിൽക്കുന്നത് അഭിഷേകല്ലെന്ന് മനസിലാക്കാൻ രണ്ട് മൂന്ന് നിമിഷമെടുത്തു.
മല്ലൻമാരെ പോലെ രണ്ടു പേർ.ഇരയെ കിട്ടിയ വേട്ടനായ്ക്കളുടെ
ക്രൂരമായ ലഹരിയായിരുന്നു അവരുടെ മുഖത്ത്. അവർക്കൊപ്പം നിന്ന അഭിഷേക് കുനിഞ്ഞ് അവളുടെ മുഖത്ത് ഉമ്മ വെച്ചു.
"ഓ.കെ. ധ്വനി മോളെ.. ഇനിയുള്ള കാലം ജയിലിൽ കിടക്കാനൊന്നും കഴിയില്ല നിന്റെ അഭിയ്ക്ക്. വെടിപ്പിടിക്കാൻ ഒരുപാടുണ്ട്. ഒരിക്കലും നീ എന്റെ വഴിയേ വരില്ല ...സാരമില്ല. നീ ഒരിക്കലും എന്റെ ലക്ഷ്യവും അല്ലായിരുന്നു. പെണ്ണിനോ ഭാര്യയ്ക്കോ ക്ഷാമമില്ലാത്തൊരു ലോകമല്ലേ മോളേ ഇത്. എന്നാലും നിനക്ക് ഞാൻ ഒന്നിലധികം ചാൻസ് തന്നു. നീ തയാറല്ല. ഓകെ.. എനിക്ക് എന്റെ വഴി .. നിനക്ക് നിന്റെയും. ഗുഡ് ബൈ ".
അപ്പോഴും ശേഷിച്ച പ്രജ്ഞയോടെ ധ്വനി ഉറക്കെ നിലവിളിച്ചു.
" പോട്ടെ മോളേ.. നിന്നെ കൊല്ലുന്നത് കണ്ടു നിൽക്കാൻ വയ്യ.. ഒന്നുമല്ലെങ്കിൽ അഭീ എന്ന് വിളിച്ച് നീ എത്ര നാൾ എന്റെ കൂടെ നടന്നതാ.. ഇവർ എന്റെ ഫ്രണ്ട്സാ.
ആരെയും കൊന്ന് ശീലമില്ലാത്തത് കൊണ്ട് ഒരു കൂട്ടിന് എത്തിച്ചതാ.
നീ എന്റെ കൂടെ നിന്നിരുന്നെങ്കിൽ ഇവർ നിന്നെ തൊടില്ലായിരുന്നു .എന്തു ചെയ്യാം. വിധിയെ തടുക്കാൻ വയ്യല്ലോ.
അവളുടെ ദീനമായ കരച്ചിൽ ആസ്വദിച്ച്
അഭിഷേക് പുറത്തേക്കിറങ്ങിപ്പോയി
കിച്ചനിൽ ചെന്ന് ഒരു ബോട്ടിൽ വെള്ളം അതേപടി വായിലേക്ക് കമഴ്ത്തുമ്പോൾ റൂമിൽ മൽപിടുത്തത്തിന്റെയും അലർച്ചയുടെയും പിടച്ചിലിന്റെയും ശബ്ദങ്ങൾ കേട്ടു .
അത് ഏറെ നേരം നീണ്ടുനിന്നു.
"എടാ അഭീ " എന്ന വിളി കേട്ടാണ് അവൻ തിരിഞ്ഞു നോക്കിയത്.
വാതിൽക്കൽ അൽപ്പം ആശങ്കയോടെ ഷറഫ് നിൽക്കുന്നു.
"തീർന്നെന്ന് തോന്നുന്നു. നീയൊന്ന് കൺഫോം ചെയ്യ് ''.
അഭിഷേക് എഴുന്നേറ്റു.
കിടക്കയിൽ തല്ലിക്കൊഴിച്ച പൂങ്കുല പോലെ ചലനമറ്റ് ധ്വനി കിടപ്പുണ്ടായിരുന്നു.
അവളുടെ രൂപം കണ്ട് അഭിഷേക് പോലും ഭയന്നു പോയി.
കടിച്ച് പറിച്ച ഇറച്ചിക്കഷണം പോലെ വികൃതമായ ചുണ്ടുകൾ
ഇടത്തേ മാറിടത്തിന്റെ കുറേ ഭാഗം അതിന്റെ ഞെട്ടടക്കം പറിഞ്ഞ് ഇപ്പോൾ വീഴുമെന്ന മട്ടിൽ തൂങ്ങിക്കിടന്നു .
മുറിവേൽക്കാത്ത ഒരു ഭാഗവും അവളുടെ ദേഹത്ത് അവശേഷിച്ചിരുന്നില്ല.
അഭിഷേക് പോലും ആ കാഴ്ചയിൽ ഒരു നിമിഷം വിറങ്ങലിച്ച് നിന്നു പോയി.
പിന്നെ മന:സാന്നിധ്യം വീണ്ടെടുത്ത് കുനിഞ്ഞ് ധ്വനിയുടെ മൂക്കിന് നേരെ വിരൽ ചേർത്ത് പരിശോധിച്ചു.
ഒരു തരി പ്രാണൻ ഇപ്പോഴും ബാക്കിയുണ്ട്.
അഭിഷേക് മുറിയുടെ മൂലയിലേക്ക് തെറിച്ച് വീണു കിടന്ന തലയിണ എടുത്ത് അവളുടെ മുഖത്തേക്കിട്ടു.
സർവശക്തിയും സംഭരിച്ച് ഒരൊറ്റ അമർത്തൽ
പ്രാണവായുവിനായി വെട്ടിപ്പിടഞ്ഞ അവളുടെ കാലുകൾ ഷറഫും വിഷ്ണുവും ചേർന്ന് ബലം പ്രയോഗിച്ച് അമർത്തിപ്പിടിച്ചു.
" മതി .. "
ഒരു വിങ്ങിക്കരച്ചിലോടെ ദുർഗ ധ്വനിയ്ക്കു നേരെ കൈകൂപ്പി
'' മതി - .. എനിക്കൊന്നു മിനി കേൾക്കണ്ട ".
അവളുടെ ശരീരം ഈയാംപാറ്റയെ പോലെ വിറച്ചു
എന്നിട്ടും കണ്ണുകളിൽ ഒരു കനൽ വീണ് തിളങ്ങി.
ദുർഗ അറിയാതെ തന്നെ ധ്വനിയുടെ കരം കവർന്നു
"ധ്വനി... പറയ്.. എങ്ങനെയാണ് ഞാൻ നിന്നെ സഹായിക്കേണ്ടത് "
............തുടരും................
Written by 
Shyni John

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo