നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു പുഴയൊഴുകുന്നു...(കവിത)

ഒരുപുഴയൊഴുകുന്നു മൗനമായങ്ങനെ..
ഇരുകരയിലവരുണ്ട് മൂകരായ് നിൽപ്പൂ.
തളിരാർന്ന തുഴവീണൊരോളങ്ങളെല്ലാം
തെളിവാർന്നൊരോർമ്മക്കയത്തിലമർന്നു.
വിരലിന്റെ തുമ്പിനാലവളന്നു കോറിയ
വിടരുന്ന പ്രണയവും ജലരേഖയായി.
വിരഹഗാനത്തിന്റെ ശീലുകൾ തേടി
അമരത്തിരിപ്പുണ്ടൊരനുരാഗഗാത്രൻ
വിടരാതെ കൊഴിയുവാനെന്തിത്രവേഗം,
വാസന്തമടരാതെ കാതോർത്തിരിപ്പൂ...
വിജനമാം വീഥിയിലേകാന്ത പഥികന്റെ
കുടിനീരിലവളുണ്ട്, ഹൃദയത്തുടിപ്പുണ്ട്.
മറുവാക്കുയർന്നിടാം, മലകൾ പിളർന്നിടാം
മനതാരിലാശകൾ പുതുനാമ്പു തേടുന്നു.
പിൻവിളി കാതോർത്ത് പിൻപാദമൂന്നി വറ്റാതെയൊഴുകുന്നു മൂകമായങ്ങനെ...
.....
✍️ശ്രീധർ..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot