നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

'' സ്വർഗത്തിലെ കട്ടുറുമ്പ്,...!!

Image may contain: Shoukath Maitheen, indoor
======
'ഓൺലൈൻ സാഹിത്യ ഗ്രൂപ്പിലേക്കുളള പുതിയ കഥയുടെ അവസാന മിനുക്കു പണിയിലായിരുന്നു ഓമന എന്ന '
''ഓൺലൈൻ ഓമന ''
മനസിന്റെ ഭാവനയിൽ വിരിഞ്ഞു നില്ക്കുന്ന കഥയുടെ ക്ളൈമാക്സ് തൂലിക തുമ്പിൽ ആവാഹിച്ച് , തൂലികയുടെ നിബ്ബ് പുറത്തേക്ക് ഉന്തി നില്ക്കുന്ന മുൻനിര പല്ലിൽ വച്ച് ചിന്തിച്ചിരിക്കുകയാണ് ഓമന,...
''ഈ കഥയ്ക്ക് എന്താ ഒരു പേരിടുക,..''
ഉന്തി നില്ക്കുന്ന പല്ല് മറിഞ്ഞു വീഴാതെ പേന കൊണ്ട് തളളിപ്പിടിച്ചിരിക്കുകയാണെന്നേ തോന്നുകയുളളു,....ആ ഇരിപ്പു കണ്ടാൽ ...
ഈ സമയത്താണ് മൂത്തമകൻ സ്കൂളിൽ പോകാൻ റെഡിയായി ഓമനയുടെ മുന്നിലെത്തിയത്...
''അമ്മേ.. !!
''കഥയുടെ ക്ളൈമാക്സ് തലക്കുളളിൽ കിടന്ന് തിരുവാതിര കളിക്കുന്ന നേരത്തായതു കൊണ്ട് ,മകന്റെ സാമീപ്യം ഓമന അറിഞ്ഞില്ല....
''അമ്മേ .. മകൻ വീണ്ടും വിളിച്ചു,...
'' ഓമന തല തിരിച്ച് മകനെ നോക്കി ...
പല്ലിനെ താങ്ങി നിർത്തിയ തൂലിക
എടുത്ത് മുഖക്കുരു പാടുളള കവിളിൽ കുത്തി നിർത്തി,
''ങും ...എന്താടാ ...?
''അമ്മേ ... ഒരു സംശയം ..!
''എന്തുവാ ..
''അമ്മേ ..സ്വർഗം ഉണ്ടെന്നു വിശ്വസിക്കുന്നുണ്ടോ ..?
''ഉണ്ട് ..എന്താടാ ,...
''ഞാൻ മരിച്ച് സ്വർഗത്തിൽ ചെന്നാൽ അവിടെ ആരായിട്ടാ ചെല്ലുക, ..?
''നീ നീയായിട്ട് ...!
''. അച്ഛൻ അങ്ങനെയല്ലല്ലോ പറഞ്ഞത്, ....ഞാൻ സ്വർഗത്തിലെ കട്ടുറുമ്പാണത്രേ ...!!
''കട്ടുറുമ്പോ ...?''
''അതെയമ്മേ ...മിനിഞ്ഞാന്ന് അച്ഛന്റെ മുറിയിലേക്ക് ഞാൻ ചെന്നപ്പം അച്ഛൻ ,വേലക്കാരിയെ കെട്ടിപ്പിടിച്ച് പറയുകയാ ....
''ഈ ചെറുക്കൻ സ്വർഗത്തിലെ കട്ടുറുമ്പാണെന്നു ...!!
''പറ അമ്മേ ...ഞാൻ സ്വർഗത്തിലെ കട്ടുറുമ്പായാൽ ആളുകളെന്നെ ചവിട്ടി കൊല്ലുലേ ....! എനിക്കു സ്വർഗം വേണ്ടമ്മേ .....
''ഓമന പല്ലു ഞെരിച്ചു കൊണ്ട് സടകുടഞ്ഞെണീറ്റു ....
അമ്മയുടെ ഭാവമാറ്റം കണ്ട് മോൻ കട്ടുറുമ്പിനെ പോലെ സ്ഥലം വിട്ടു ...
ഈ സമയം ഓമനയുടെ മൊബൈൽ ശബ്ദിച്ചു,...
സടകുടഞ്ഞെണീറ്റ ഭാവത്തിൽ നിന്നു കൊണ്ടു തന്നെ മൊബൈലെടുത്തു,...
കെട്ട്യോനാണെങ്കിൽ ചൂടേടെ നാല് വർത്തമാനം പറയാനുളള ആക്ഷനിൽ നാവ് റെഡിയാക്കി വച്ചു,...
''കെട്ട്യോനല്ല....പുതിയ നമ്പരാണ് ...ആരാധകരായിരിക്കും ...സട കുടഞ്ഞ് കളഞ്ഞ് ... മൃദുവായി ചോദിച്ചു,...
''ഹലോ ....ആരായിരുന്നു...
''ഓമന മാഡമല്ലേ ..?
''യെസ് ഓൺലൈൻ ഓമന സ്പീക്കിംങ്ങ് ...!!
'' ഞാൻ , റാംജീ റാവു സ്പീക്കിംങ്ങ് ..!!
''ഓകെ ...ബാക്കി സ്പീക്കിംങ്ങ് ..!
''കഥകളെല്ലാം വായിക്കാറുണ്ട് ..!
''താങ്ക്സ് ഡിയർ,...
''ഞാൻ ഒരു കാര്യം പറയാൻ വിളിച്ചതാ ...''
''എന്താണ് ..!
''കഥകളെഴുതുന്ന ആളല്ലേ ....ഒരു ജോലി തരട്ടെ ..നല്ല ശമ്പളവും തരാം ..!!
''എന്തു ജോലിയാണ് ..?
''കഥ പറയണം ..!
''ആരോട് ..?
''എന്റെ ഷോപ്പിൽ വന്ന് കഥ പറയാമോ ..? കമ്പിക്കഥ പറയണം ..!!
''ങേ ....ഓമന ഞെട്ടി ..
പട്ടാപ്പകൽ ഫോൺ വിളിച്ചിട്ടു പറയണ വർത്തമാനം കേട്ടില്ലേ
അവനോട് അശ്ളീല കഥ പറയണമെന്ന്....
,അതും ഒരു സാഹിത്യകാരിയോട് ....ഇവനെ വെറുതെ വിട്ടു കൂടാ ...ഞെരമ്പൻ ...
സെക്കന്റുകൾക്കകം പരിസര ബോധം വന്ന ഓമന കെട്ട്യോനോട് പറയാൻ വച്ചിരുന്ന ഭരണി ഭാഷയുടെ കെട്ടഴിച്ചു,....
''എടോ ഭ്രാന്താ ,ഞെരമ്പു രോഗി ...നീ എന്താടാ വിചാരിച്ചത് ,നിന്റെ ഷോപ്പിൽ വന്ന് നിന്നോട് അശ്ളീല കഥ പറയാൻ ഞാനാര് കമ്പി മുത്തശിയോ
...കൊല്ലും നിന്നെ ഞാൻ .... ചെറ്റേ ചെരുപ്പു കുത്തി ....ചെകുത്താനേ ...!!
''ഹലോ മാഡം ,നിങ്ങൾ തെറ്റിദ്ധരിച്ചതാണ് ...!
''വയ്ക്കെടാ ഞെരമ്പാ ഫോൺ ..!
ഓമന അലറി,
''പ്ളീസ് മാഡം ..ഞാൻ പറയട്ടെ ...എനിക്ക് ഗുണമേന്മയുളള '' കമ്പി ''യുടെ ഹോൾസെയിൽ വ്യാപാരമാണ്.....
ഷോപ്പിൽ വരുന്ന കസ്റ്റമറുകളോട് കഥ യുടെ രൂപത്തിൽ കമ്പിയുടെ ഗുണമേന്മ വിവരിച്ചാൽ മതി ..ഞാൻ ഉദ്ദേശിച്ച കമ്പിക്കഥ അതാണ് മാഡം , ..!!
ഓൺലൈൻ ഓമനയുടെ കണ്ണ് തളളി .....മറുപടി പറയാതെ ഫോൺ കട്ടാക്കി
നിന്നു കിതച്ചു,... പിന്നെ മെല്ലെ ചുണ്ടും മുഖവും കൈ കൊണ്ട് തുടച്ചു, .....
ശേഷം
കഥയുടെ ക്ളൈമാക്സിലേക്ക് കടന്നു,...
ക്ളൈമാക്സ് എഴുതി,
കഥയ്ക്കു പേരും കൊടുത്തു,
''സ്വർഗത്തിലെ കട്ടുറുമ്പ്,...!!
========
ഷൗക്കത്ത് മൈതീൻ ,

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot