Slider

ഓർമ്മകളിൽ ഒരു ഓണക്കാലം

0
Image may contain: വീ.ജീ. ഉണ്ണി എഴുപുന്ന, beard and closeup
എട്ടാം ക്ലാസിൽ പഠിക്കുന്ന സമയം..
ഓണം അടുത്ത് വരുന്നു. കഷ്ടപ്പാടുകൾ ആണ് കുടുംബത്ത് ..
ഓണത്തിന് രണ്ടു മാസം മുന്നേ അച്ഛന്റെ ജോലി പോയി..
അത് കൊണ്ട് വീട്ടിൽ ദാരിദ്ര്യം ആണ്..
എനിക്ക് കർക്കിടക മാസം എന്നും നല്ല ഓർമ്മയാണ്.
രാവിലെ അമ്മ ഗോതമ്പ് ദോശയും മുളക് ചമ്മന്തിയും ഉണ്ടാക്കിത്തരും....
സ്കൂളിൽ പോകാൻ നേരം ചോദിക്കും അമ്മേ ഉച്ചയ്ക്ക് വരണോ
എന്ന്..
വാ മക്കളെ
നോക്കട്ടെ...
എന്തെങ്കിലും ഉണ്ടാക്കി വയ്ക്കാം ..
ചില ദിവസങ്ങളിൽ ഒന്നും കാണില്ല
പച്ചവെള്ളം കുടിച്ച് സ്കൂളിൽ പോരുന്ന ഞങ്ങളെ കാണുമ്പോൾ അമ്മയുടെ കണ്ണുകൾ നിറയുന്നതു കാണാം ..
ചില ദിവസങ്ങളിൽ കൊഴുപ്പ (നാട്ടുവഴികളിൽ കാണുന്ന ഒരു ചീരയാണ് ..)
പരിപ്പ് ഇട്ട് ഒരു കറി.... സൂപ്പർ ഫുഡ് ആണ്..
അങ്ങനെ കർക്കിടകം കഴിഞ്ഞു ചിങ്ങം തുടങ്ങിയാൽ അച്ഛനും അമ്മയ്ക്കും സ്വൈര്യം കൊടുക്കില്ല..
ഓണത്തിന് വറക്കുന്ന ഉപ്പേരിയുടെ ലിസ്റ്റ് പറഞ്ഞ്,
കഷ്ടപ്പാടുകൾ ആണ് എന്ന് തിരിച്ചറിയാൻ കഴിയുമായിരുന്നു
എന്നിട്ടും പറയും.
ചികിട വറുത്തത്.കപ്പവറുത്തത്..
പിന്നെ ശർക്കര വരട്ടിയും ഉണ്ടെങ്കിൽ
ഹഹ സന്തോഷം..
അച്ഛൻ ആർക്കോ തെങ്ങ് പാട്ടത്തിന് ചെത്താൻ കൊടുക്കാം എന്ന് പറഞ്ഞിട്ടുണ്ട്..
മൂന്നെണ്ണം കൊടുത്താൽ ഓണം കേമം ആയി ...
ഓണത്തിന് രണ്ടു ദിവസം മുൻപ് ഇരുനൂറ് രൂപ ചെത്തുകാരൻ കൊടുത്തു..
ബാക്കി ഓണം കഴിഞ്ഞ് തരാം എന്ന്...
ഇത് കൊണ്ട് ഒന്നും ആകില്ലല്ലോ?
അച്ഛൻ പറയുന്നത് കേട്ടു..
അങ്ങനെ മൂലത്തിന്റെ അന്ന് വൈകിട്ട് കളികഴിഞ്ഞ് അമ്പലപ്പറമ്പിൽ ഇരിന്നു കഥപറയുമ്പോൾ ആണ് രാജു ഒരു ഐഡിയ പറയുന്നത്..
തിരുവോണത്തിന് നമ്മുക്ക് മവേലികെട്ടിയലോ..
അതെ മാവേലി കെട്ടി ഒരോ വീട്ടിലും പോയി ഒരു അഞ്ചുമിനിറ്റ് ആടിയാൽ എന്തെങ്കിലും ചില്ലറ കിട്ടും ..
അത് അങ്ങോട്ട് തീരുമാനിച്ചു..
പക്ഷേ ആര് മാവേലി കെട്ടും?
ആ കാലത്ത് പുഞ്ച എന്ന ഒരു ചെടി ഉണ്ട്.
അത് കൊണ്ടാണ് കെട്ടുന്നത്..
ഇത്തിരി ചൊറിച്ചിൽ ഉണ്ടാവും..
അതുകൊണ്ട് ആരും അങ്ങോട്ട് ഏൽക്കുന്നില്ല..
ഒടുവിൽ ഞാൻ മാവേലികെട്ടാം എന്ന് എറ്റു ..
പക്ഷേ
വീതത്തിൽ ഒരു പങ്ക് കൂടുതൽ തരണം..
അത് അവർക്കും സമ്മതിച്ചു..
അങ്ങനെ തിരുവോണ ദിവസം രാവിലെ ഏഴുമണിക്ക് ചായയും കുടിച്ച് വീട്ടിൽ നിന്നും ഇറങ്ങി..

"അമ്മേ ഞാൻ മാവേലി കളിക്കാൻ പോകുവാ"
"ങാ പന്ത്രണ്ട് മണിയാകുമ്പോൾ ഇങ്ങോട്ട് വരണം നീ വന്നിട്ട് വേണം ഊണ് കഴിക്കാൻ"
"ശരി അമ്മേ"
അങ്ങനെ മാവേലി കെട്ടി ആട്ടം തുടങ്ങി..
നല്ല കളക്ഷൻ ആയിരുന്നു..
അതുകൊണ്ട് നല്ല രസമാണ് തോന്നിയത്..
സമയം രണ്ടു കഴിഞ്ഞു.
വിശന്നു വലഞ്ഞു..
കളി നിർത്താനുള്ള ഭാവം ആർക്കും ഇല്ല..
ഒരോ വീടുകൾ കയറി ഇറങ്ങി ആടി ഒത്തിരി ദൂരം നടന്നു...
കെട്ടിയ പുഞ്ച അഴിഞ്ഞ് വീണു..
ഇനി ആട്ടം നടക്കില്ല അതുകൊണ്ട് അവിടെ വെച്ച് നിർത്തി..
മണി അഞ്ചു കഴിഞ്ഞു..
നടന്ന് വീട്ടിൽ എത്താൻ മുക്കാൽ മണിക്കൂർ വേണം
കിട്ടിയ സംഖ്യ വീതംവെച്ചപ്പോൾ എൺപത് രൂപ കിട്ടി...
വീട്ടിൽ എത്തുമ്പോൾ അമ്മയും മറ്റുള്ളവരും മുറ്റത്ത് എന്നെ കാത്ത് നിൽക്കുകയായിരുന്നു..
എന്നെ കണ്ടപ്പോൾ അമ്മയ്ക്ക് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല ..
അമ്മ എന്നെ കെട്ടി പിടിച്ചു കരഞ്ഞു കൊണ്ടിരുന്നു.. നല്ലൊരു ദിവസമായിട്ട് എന്റെ മകൻ ഒന്നും കഴിക്കാതെ...
അമ്മേ എനിക്ക് വിശന്നില്ല...
അമ്മ അറിഞ്ഞിരിക്കുന്നു ഞാൻ മാവേലികെട്ടി ആടുകയാണന്ന്...
ആ എൺപത് രൂപ അമ്മയുടെ കൈയിൽ കൊടുത്തപ്പോൾ..
ആ കണ്ണീർ വീണ് ആ രൂപയും നണയത്തുട്ടുകളും നനഞ്ഞിരുന്നു....
ഓർമ്മകളിൽ നിന്നും മറയാത്ത ഓണമായി ഇന്നും മനസ്സിൽ...
വി ജീ ഉണ്ണി എഴുപുന്ന..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo