നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ശേഷം

Image may contain: one or more people
(ജോളി ചക്രമാക്കിൽ )
ങ്ങും ....
അവൻ ...അകത്തു കിടപ്പുണ്ട് ...
തറയിലാ ... അവനത് ഒരിക്കലും ഇഷ്ടമല്ല .
എന്റെ കുട്ടിയ്ക്ക് തണുക്കുന്നുണ്ടാവും.
ഒന്നും മിണ്ടാത്തത് നോക്കണ്ട
അവനങ്ങിനെയാ ...
എന്റെ കുട്ടിയ്ക്ക് തണുക്കുന്നുണ്ടാവും ..
ങ്ങള് ... ചങ്ങായി മാരല്ലേ
ഒന്നു പോയി നോക്ക്യാ --
എനിക്കവനെയേറെ ഇഷ്ടമായിരുന്നെന്ന് ...
ഒന്നു ...പറയണെ...
എത്രയായാലും എന്റെ മോനല്ലേ ....
അവന് തറയിൽ കിടക്കുന്നത്
ഒട്ടും ... ഷ്ടല്ലായിരുന്നു.
മുകളിലെ മുറിയിലെ കയറു വരിഞ്ഞ
കട്ടിലിലെ കെടക്കൂ ...
പ്പ..തണുക്കുന്നുണ്ടാവും ...ല്ലേ
ദേ ... നോക്ക്യേ ..
ചെറുക്കൻ വല്ലാത്ത ചവിട്ടാ ട്ടോ
നിങ്ങടെ ... ശബ്ദം കേട്ട ..പ്പ
മുതൽ ....
ഉം...
എന്റെ നെഞ്ചിൽ ചവിട്ടിയ
ചവിട്ടുകളുടെ താളം
ഇന്നെന്നെ തകർത്തു കളയുന്നത്
ഞാൻ ആരോടു ... പറയണം
നോക്കൂ ... അവനെ എനിക്ക്
ഏറെ ഇഷ്ടമായിരുന്നു ...
പറഞ്ഞില്ല ... ഞാൻ അവനോട്
ഒന്നും ...
നിങ്ങള് ....അവന്റെ ചങ്ങായ് മാരല്ലെ ...
നോക്ക് ...
അവന്റെ കാലുകൾ കൂട്ടിക്കെട്ടിയിരിക്കാ
കണ്ടില്ലേ ....
എനിക്ക് അത്.. അഴിച്ചു മാറ്റാൻ
തോന്നുന്നുണ്ട്
എന്റെ നെഞ്ചിൽ എത്ര തവണ
ചവിട്ടിയ കാലുകളാണത്...
എന്തിനാണിപ്പ... കൂട്ടിക്കെട്ടിയിരിക്കണത്..
നോക്ക് ....
അവനെന്തോ .... പറയാനുണ്ടെന്നു തോന്നുന്നു
ആ താടിയിൽ കൂട്ടി കെട്ടിയ തുണി അഴിച്ചു കളയൂ ...
അവനെന്തെങ്കിലും മിണ്ടിയാലോ ..
ചെറുതായി ചിരിക്കുന്നില്ലേ...
മിഴികൾ മിടിക്കുന്നില്ലേ ... ആ
ഇമകൾ തുറന്നെന്നെ . , ഒന്നു നോക്കിയിരുന്നെങ്കിൽ .. ഒരു തവണ.
എന്തു തിളക്കമായിരുന്നു ആ കണ്ണുകൾക്ക്ന്ന റിയോ ....
ഒരു പാവമായിരുന്നു അവൻ ,
വെറും പാവം ...
ഒന്നും മിണ്ടാറില്ലെങ്കിലും അവൻ മുകളിൽ മുറിയിൽ നേരം ഏറെ വൈകിയും , എഴുത്തും വായനയുമായുള്ളത് ...
ഒരു ധൈര്യമായിരുന്നു
ഇനി , എല്ലാം കഴിഞ്ഞില്ലേ .
നോക്ക് ..എന്തിനാണിപ്പോൾ തുണിക്കൊണ്ട് മുഖം മൂടുന്നത് ...
അവന് ശ്വാസം മുട്ടില്ലേ..
നോക്ക് .... നിങ്ങളവന്റെ ചങ്ങായ് മാരല്ലെ
എന്തിനാണെന്റെ കുട്ടി ഇത് ചെയ്തത് ...
വന് പറയാമായിരുന്നില്ലേ ...
നിങ്ങളും അറിയാതെ പോയല്ലോ ....
നോക്ക് .... എനിക്കവനെ
ഒരുപാടിഷ്ടമായിരുന്നു .. ഒരുപാട്
അതവനും അറിയാതെ പോയല്ലേ . .!
2019 - 09 - 27
( ജോളി ചക്രമാക്കിൽ )

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot