
----------
ഇന്നലെ രാത്രി രണ്ടു മണിയോടെ അടുത്തു ദുഃസ്വപ്നം കണ്ടു ഞെട്ടി എഴുന്നേറ്റു.. അമ്മയ്ക്ക് എന്തോ അപകടം സംഭവിച്ചു എന്നാണ് കണ്ടത്, അമ്മയോട് അപ്പോൾ തന്നെ സംസാരിക്കണം ന്ന് തോന്നിയെങ്കിലും രാത്രി പറ്റില്ലല്ലോ.. എന്നാലും എന്റെ ഒരു സമാധനത്തിനു ഒരു വൈവാട്സാപ്പ് മെസ്സേജ് ഇട്ടു.. (ആൾ ചിലപ്പോൾ രാത്രി ഉറക്കം വന്നില്ലെങ്കിൽ ഫേസ്ബുക്കിലൂടെ തേരാപാരാ നടക്കാറുണ്ട്.. 😐😐)
പക്ഷേ ഇന്നലെ മറുപടി ഇല്ല, എങ്ങനെയോ നേരം വെളുപ്പിച്ചു, രാവിലെ തന്നെ വിളിച്ചു, ആദ്യ രണ്ടു തവണ അമ്മ ഫോൺ എടുത്തില്ല, എന്റെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു.. മൂന്നാമത്തെ കാൾ എടുത്തു.. അസമയത്ത് എന്റെ call കണ്ടു അമ്മയ്ക്ക് ടെന്ഷന്.. ഒരു വിധം സംസാരിച്ചു.. അമ്മയ്ക്ക് ഒരു കുഴപ്പവും ഇല്ല.. സുഖമായിരിക്കുന്നു..ന്ന് പറഞ്ഞു എന്നെ ആശ്വസിപ്പിച്ചു.. 🙏🙏
സ്വപ്നത്തിനെ കുറിച്ചു പറഞ്ഞത് കേട്ടാണ് എന്റെ മോൾ എണീറ്റ് വരുന്നത്..
അയ്യേ, അമ്മ ഇപ്പോഴും ബേബി ആണോ?? പേടി സ്വപ്നം കണ്ടാൽ അമ്മുമ്മയെ വിളിച്ചു സംസാരിക്കാൻ ന്ന് കളിയാക്കിയിട്ടു പോയി..
അതേ... എന്റെ അച്ഛനമ്മമാർക്ക് എന്നും ഞാൻ അവരുടെ മകളാണ്, അവരുടെ കൂടെ ഉള്ളപ്പോളും സംസാരിക്കുമ്പോളും ഞാൻ മറ്റാരോ ആണ്.. നമ്മൾ എത്രയൊക്കെ വളർന്നാലും അമ്മയുടെ മുന്നിൽ കുഞ്ഞുങ്ങൾ തന്നെയാണ്.. അവർ ദൂരെ ആണെങ്കിൽ പോലും മനസ്സ് എപ്പോഴും അടുത്തുണ്ട്..
അച്ഛനമ്മമാരെ ഒഴിവാക്കുന്നവരോട് എന്നും അതിശയമേ തോന്നിയിട്ടുള്ളൂ.. എങ്ങനെ ന്ന് അറിയില്ല... നമ്മൾ അവരോട് കാണിക്കുന്ന സ്നേഹം കണ്ട് വളരട്ടെ നമ്മുടെ കുഞ്ഞുങ്ങൾ..
മക്കൾക്കും അമ്മയെ വലിയ ഇഷ്ടമാണ്.. അവരുടെ കാര്യങ്ങൾ ഒക്കെ യാതൊരു മടിയും ഇല്ലാതെ ചെയ്തു കൊടുക്കുന്ന ലല്ലമ്മുമ്മ... 😊😊
ഞാൻ നേരത്തെ എഴുതിയിട്ടുണ്ട്, ഞാൻ അമ്മയെ ലല്ല എന്നാണ് വിളിക്കുന്നത്, എന്റെ മക്കളും അതന്നെ ആണ് വിളിക്കുന്നത്, അമ്മുമ്മക്കും ആ വിളി ഇഷ്ടമാണ്.. ഞങ്ങൾ സമപ്രായക്കാർ ആണെന്നാണ് ആൾ പറയുന്നേ.. 😃😃
അമ്മയുടെ സ്നേഹം അനുഭവിക്കുന്നതിലും വലിയ ഭാഗ്യം ഉണ്ടോന്ന് അറിയില്ല. മിക്ക ദിവസവും അമ്മയുമായി സംസാരിക്കും, മെസ്സേജ്, വോയ്സ് ഒക്കെ ഇടക്കിടക്ക് അയക്കും, ഒരുദിവസം എന്റെ മെസ്സേജോ വിളിയോ ഇല്ലെങ്കിൽ 'എന്ത് പറ്റി മോളെ നിനക്ക് ? അസുഖം ഒന്നുമല്ലല്ലോ 'ന്ന് ചോദിക്കുന്ന ഒരേ ഒരു വ്യക്തി അമ്മയാണ്..
അമ്മയുമായി അകന്ന് നിൽക്കുന്നവർ സങ്കടം ഒക്കെ മാറ്റി വെച്ചു ഒന്ന് വിളിച്ചു സംസാരിക്കൂ..അതുമല്ലെങ്കിൽ തിരക്കുകൾ കാരണം അമ്മയെ വിളിക്കാൻ പറ്റാത്തവർ ആണെങ്കിൽ ഒരു ദിവസം ഒരു മിനിറ്റ് അമ്മയ്ക്കായി മാറ്റി വെച്ചു നോക്കൂ.. അത് അവർക്ക് ഒരു ആയുസ്സിന്റെ സന്തോഷമാണ്.. നമ്മളുടെ ഒരു വിളിയ്ക്കായി കാത്തിരിക്കുക ആയിരിക്കാം അവർ..
ആ സ്നേഹം നഷ്ടപ്പെട്ട ഒരുപാട് സുഹൃത്തുക്കൾ ഉള്ളത് കൊണ്ട് അറിയാം, ആ സങ്കടം ഒരു തീരവേദന ആണ്..എന്റെ വളരെ അടുത്ത ഒരു സുഹൃത്ത് പറഞ്ഞതാണ്, ''അമ്മ ഉണ്ടായിരുന്നപ്പോൾ ഞാൻ എന്റെ വീട്, ഭർത്താവ്, മക്കൾ എന്ന തിരക്കിൽ ആയി പോയി, അമ്മയോട് സംസാരിക്കാൻ പോലും പറ്റിയിരുന്നില്ല, ഇപ്പൊ അമ്മ ഇല്ല, എന്റെ ഏറ്റവും വലിയ സങ്കടം ആണ് അമ്മയ്ക്ക് വേണ്ടിയപ്പോൾ ഒന്നും ഞാൻ ഉണ്ടായിരുന്നില്ല എന്നത്.. "
നമുക്ക് പലർക്കും പറ്റുന്നതാണ് ഇത്, ആദ്യമൊക്കെ എനിക്കും.. പക്ഷേ മാറി ചിന്തിച്ചു തുടങ്ങി വർഷങ്ങൾക്ക് മുമ്പ് തന്നെ.. (നല്ലപാതിയാണ് അതിനു കാരണം, അദ്ദേഹം എല്ലാ ദിവസവും അമ്മയോട് സംസാരിക്കും, കുഞ്ഞുങ്ങൾ ചെറുതായത് കൊണ്ട് സമയകുറവ് ആയിരുന്നു എന്റെ പ്രശ്നം, അദ്ദേഹം പറഞ്ഞിട്ടാണ് ഞാൻ അമ്മയെ എല്ലാ ദിവസവും വിളിച്ചു തുടങ്ങിയതും.. അമ്മയുടെ സന്തോഷം അറിഞ്ഞു തുടങ്ങിയതും )
നമ്മുടെ കൂടെ ഉള്ളപ്പോൾ അവരെ സ്നേഹിക്കൂ.. അവർക്ക് അതിലും വലുത് ഒന്നും ചെയ്തു കൊടുക്കാനില്ല..
രേണു ഷേണായി...
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക