Slider

കൃഷ്ണനും ക്രിസ്തുവും കണ്ടു മുട്ടിയപ്പോൾ...

0
Image may contain: 1 person, closeup
മിനിക്കഥ
ഞാൻ മരപ്പണിക്കാരൻ ജോസഫിന്റെ മകൻ ക്രിസ്തു..
യേശുദേവൻ പറഞ്ഞു.
ഞാൻ കാലിവളർത്തുകാരൻ നന്ദഗോപരുടെ മകൻ കൃഷ്ണൻ.
അറിയാം.. അങ്ങയുടെ ശബ്ദത്തെ പേടിച്ചു ഭരണകൂടം തടവിലിട്ടു കൊല്ലാൻ ശ്രമിച്ചു. പെറ്റത് തടവറയിൽ..
ക്രിസ്തുദേവന്റെ വാക്കുകൾ കേട്ടപ്പോൾ കൃഷ്ണദേവൻ പറഞ്ഞു.
അങ്ങയെ കുറിച്ചും അറിയാം.. ഭരണകൂടത്തെ ഭയന്നു തൊഴുത്തിൽ ഭൂജാതനായി. അങ്ങ് ആട്ടിന്കൂട്ടങ്ങളെ മേയ്ച്ചപ്പോൾ ഞാൻ പശുക്കളെ മേയ്ച്ചു നടന്നു. അങ്ങ് സ്നേഹം വിതറിയപ്പോൾ ഞാൻ പ്രണയം വിതറി.
കൃഷ്ണന്റെ വാക്കുകൾ കേട്ടപ്പോൾ ക്രിസ്തു ചിരിച്ചു കൊണ്ടു പറഞ്ഞു.
അങ്ങയെ ഇല്ലാതാക്കാൻ ഒരു നാട്ടിലെ കുഞ്ഞുങ്ങളെ മുഴുവൻ വിഷമൂട്ടി കൊന്നു. എന്നെ ഇല്ലാതാക്കാൻ ഒരു നാട്ടിലെ കുഞ്ഞുങ്ങളെ മുഴുവൻ വാളിനിരയാക്കി.
അപ്പോൾ കൃഷ്ണൻ പറഞ്ഞു.
അങ്ങു കുഷ്ഠരോഗിയെ രോഗവിമുക്തനാക്കി. ഞാൻ കൂനിച്ചിയെ സുന്ദരിയാക്കി. ജോർദാൻ നദിയുടെ അലകൾ ഇന്നും അങ്ങയുടെ വചനങ്ങൾ ഏറ്റുപാടുന്നു.
അപ്പോൾക്രിസ്തു പറഞ്ഞു.
അങ്ങയുടെ കാലടികളെ തഴുകി ഇന്നും യമുന പാടുന്നു. ആ കുഴൽ വിളി കേൾക്കാൻ ആ മണൽ തരികൾ കാതോർക്കുന്നു.
ശരിയാണ്. അങ്ങയുടെ ശബ്ദം സിംഹാസനങ്ങളെ നടുക്കി. വളില്ലാതെ വാക്കുകൾ ആയുധമാക്കിയവൻ അങ്ങ്. സ്നേഹം പൊതിഞ്ഞ വാക്കുകൾക്ക് കഠാരയുടെ മൂർച്ച.
കൃഷ്ണന്റെ വാക്കുകൾ കേട്ടു ക്രിസ്തു പറഞ്ഞു.
അങ്ങ് ഒരിക്കലും അധികാരം കൊതിച്ചില്ല. ഒരു രാജാവായില്ല. അങ്ങയുടെ ശംഖൊലി കേട്ടു അധർമ്മത്തിന്റെ കോട്ടകൾ നടുങ്ങി.
പിന്നെ കൃഷ്ണൻ പറഞ്ഞു.
അങ്ങ് മരിച്ചവനെ ജീവിപ്പിച്ചു. ലോകം മുഴുവൻ സ്നേഹം വിതറി. എന്നിട്ടോ..? അവർ മുൾമുടി നൽകി കുരിശു പകരം തന്നു.
അങ്ങയോ? എത്രയോ ധർമ്മം പ്രസംഗിച്ചു നടന്നു. എന്നിട്ട് ഒരു വേടന്റെ അമ്പിനിരയായി.
ക്രിസ്തുവിന്റെ വാക്കുകൾ കേട്ടപ്പോൾ കൃഷ്ണൻ മൂകനായി നിന്നു. അപ്പോൾ ക്രിസ്തു ചോദിച്ചു.
അങ്ങെന്താണ് ദുഃഖിതനായി നില്കുന്നത്?
എന്നെ ആരും മനസ്സിലാക്കിയില്ല. ആരും എന്നെ പിന്തുടരുന്നില്ല ഇപ്പോൾ. അതാണെന്റെ ദുഃഖം.
ഉടനെ ക്രിസ്തു കൃഷ്ണന്റെ കൈ പിടിച്ചു കൊണ്ടു പറഞ്ഞു.
അതെ എന്റേയും ദുഃഖം അതാണ്. ആരും എന്നെ തിരിച്ചറിയുന്നില്ല. ഒരിക്കലും നന്നാകാത്ത വർഗ്ഗം.

BY krishnan Abaha
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo