Slider

ഒരു ഗൈനക്കോളജിസ്റ്റിൻ്റെ ഡയറിക്കുറിപ്പ്

0
Image may contain: 1 person, closeup
നിങ്ങൾ ഒരു കുഞ്ഞിന്റെ അമ്മയാകാൻ പോകുന്നു എന്നു ഞാൻ പറഞ്ഞപ്പോൾ അവൾ തല കറങ്ങി വീണു. പിന്നീട് ബോധം തെളിഞ്ഞപ്പോൾ ചോദിച്ചു.
ഭർത്താവ്?
ഇല്ല.
അവൾ ആരോടെന്നില്ലാതെ പറഞ്ഞു.
അപ്പോൾ? എങ്ങിനെ..?
ചേട്ടത്തിയുടെ ഭർത്താവ്.. അയാള് വീട്ടിലാണ് താമസം. അച്ഛനും അമ്മയും മരിച്ചതിനെ തുടർന്നു ചേച്ചിയുടെ ഞാൻ വളർന്നത്. ബാർക്ക പണിക്ക് പോയി കൊണ്ടിരുന്ന ചേച്ചി ഊരും പെരുമറിയാത്ത ഒരാളെ പ്രേമിച്ചു കല്യാണം കഴിച്ചു വീട്ടിൽ താമസപ്പിച്ചു. അയാൾ ഇടക്കിടെ എന്നെ ശല്യം ചെയ്യാറുണ്ടായിരുന്നു.
അവൾ പറഞ്ഞു നിർത്തിയപ്പോൾ ഞാൻ ചോദിച്ചു.
ചേച്ചിയോട് ഇക്കാര്യത്തെ കുറിച്ചു പറയാമായിരുന്നില്ലേ?
എനിക്ക് പേടിയായിരുന്നു. അവരെന്നെ ഉപേക്ഷിച്ചാലോ.. ചേച്ചി അയാൾ പറയുന്നത് മാത്രേ കേൾക്കുകയുള്ളു. അത്രക്ക് വിശ്വാസമാണ്. അയാൾക്ക് പണി സ്ഥലത്തു വേറെയും കാമുകിമാരുണ്ട്. അതൊക്കെ ചേച്ചിക്കറിയാം. പക്ഷെ അറിയാത്ത ഭാവം നടിക്കും.
അപ്പോൾ ഇതെങ്ങിനെ?
രാത്രിയിൽ എല്ലാരും ഉറങ്ങിയ സമയത്ത് ഞാൻ കിടക്കുന്നിടത്തു വന്നു വായപൊത്തിപ്പിടിച്ചു.. പിന്നെ അതൊരു ശീലമായി.
പോലീസിൽ പരാതി കൊടുക്കട്ടെ. അവനെയൊക്കെ വിടരുത്.
ഞാൻ പറഞ്ഞു.
വേണ്ട. ചേച്ചിയുടെ ജീവിതം തകരും.
അവൾ കണ്ണീർ തുടച്ചു.
ഇനിയിപ്പോൾ..?
ഞാൻ ചോദിച്ചു.
എനിക്ക് പ്രസവിക്കേണ്ട ഡോക്ടർ.
അവൾ വിഷമത്തോടെ പറഞ്ഞു.
ഇനി സാധ്യമല്ല. മൂന്നു മാസം കഴിഞ്ഞു. മാത്രമല്ല അങ്ങനെ ചെയ്യുന്നത് പാപവും ശിക്ഷാര്ഹവുമാണ്.
എങ്കിൽ ഞാൻ മരിക്കും. എനിക്ക് ജീവിക്കേണ്ട. ഒരു അവിവാഹിത പ്രസവിക്കുക. ആലോചിക്കാൻ കഴിയില്ല.
അവൾ കരച്ചിലിന്റെ വക്കിലെത്തിയിരുന്നു.
പിടിച്ചു നിൽക്കുക. എല്ലാറ്റിനും പരിഹാരം ഉണ്ടാകും. ഒരു വഴി എവിടെയെങ്കിലും തെളിയും.
എന്റെ ഉപദേശം കേട്ടു നിൽക്കാതെ അവൾ എഴുന്നേറ്റു പുറത്തേക്ക് നടക്കുമ്പോൾ ഞാൻ വീണ്ടും പറഞ്ഞു.
എനിക്കറിയാം ഒരു അവിഹിത ഗർഭിണിയുടെ വിഷമങ്ങൾ. എങ്കിലും നിങ്ങൾ കടുംകൈ ഒന്നും ചെയ്യരുത്.
അവൾ കതക് തുറന്നു പുറത്തേക്ക് പോകുമ്പോൾ അവളുടെ ദുഃഖങ്ങൾ എന്നെ അലോസരപ്പെടുത്തി.
ഓരോ ദിവസവും അവളെ കുറിച്ചുള്ള ചിന്ത എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. പത്ര താളുകൾ മറിക്കുമ്പോൾ അവളുടെ പടം വെച്ച മുഖം ഉണ്ടാകരുതേ എന്നു പ്രാർത്ഥിക്കും.
അങ്ങനെ ഒരു മാസം പിന്നിട്ടപ്പോൾ അവൾ വീണ്ടും വന്നു. അവളുടെ കൂടെ രണ്ടു കുട്ടികളും ഉണ്ടായിരുന്നു. ഏകദേശം ആറും എട്ടും പ്രായം മതിക്കുന്ന കുട്ടികൾ.
ഈ കുട്ടികൾ?
ഞാൻ സംശയത്തോടെ ചോദിച്ചു.
ചേച്ചിയുടെ മക്കളാണ്.
അവൾ മറുപടി പറഞ്ഞു.
ചേച്ചി?
അവർ ഭർത്താവിനോടൊപ്പം ഒളിച്ചോടി. എന്റെ കാര്യങ്ങൾ അറിഞ്ഞതിനെ തുടർന്നാണ്. പോകുമ്പോൾ ഒരു കത്തെഴുതി വെച്ചിരുന്നു. അതിൽ ഇങ്ങനെ എഴുതിയിരുന്നു.... ഒരു വീട്ടിൽ രണ്ടു ഭാര്യമാർ വേണ്ട... മക്കളെ നോക്കണം.
അവൾ പറഞ്ഞു കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു.
അപ്പോൾ ഇനി മൂന്നു കുട്ടികളുടെ അമ്മ അല്ലേ?
അതേ.. ഇവർക്ക് വേണ്ടി ഇനി എനിക്ക് ജീവിക്കണം.
അവളുടെ മുഖത്തെ പുഞ്ചിരിക്ക് തിളക്കം വർദ്ധിച്ചതായി എനിക്കു തോന്നി.


By: Krishnan Abaha
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo