Slider

സീത പ്യാവമാണ്....!(മിനിക്കഥ)

0
Image may contain: 1 person, selfie and closeup

ക്രാ........ക്രാ...........ക്രാ....ക്രാ...
"അമ്മേ...ദേ... കാക്ക വിരുന്നുവിളിക്കുന്നുണ്ട്....!"രാവിലെ തന്നെ വിരുന്നുകാർ ഉണ്ടെന്നാണ് ഉണ്ണിക്ക് തോന്നുന്നത്."
കിഴക്കേ തൊടിയിലെ നാരകമരത്തിലിരുന്ന് വിരുന്ന് വിളിക്കുന്ന കാക്കയെ നോക്കി സീത പിറുപിറുത്തു.
"ഈ..കാക്കയുടെ ഒരു കാര്യം വേറെ എന്തോരം വീടുണ്ട് ഇവിടെ...
എന്നിട്ടും വിരുന്ന് വിളിക്കാൻ ഈ നശൂലത്തിന് നമ്മുടെ നാരകമരം തന്നെയേ കണ്ടുള്ളൂ.മനുഷ്യന് ഇവിടെ നിന്നുതിരിയാൻ സമയമില്ല...!പോരാതെ രാവിലെ തന്നെ കറണ്ടുംപോയി."
സീത തിടുക്കത്തിൽ കുളികഴിഞ്ഞ് നെറ്റിയിൽ ചന്ദനവും,നെറുകയിൽ കുങ്കുമവും ചാർത്തി,അലമാര തുറന്ന്
പച്ചയിൽ വെള്ള നിറമുള്ള പൂക്കളുടെ ചിത്രങ്ങൾ തുന്നിയ സാരിയുടുത്ത് ഉണ്ണിയുടെ കൈപിടിച്ച് വെളിയിലിറങ്ങി,
വാതിൽ താഴിട്ടുപൂട്ടി നാരകത്തിലിരുന്ന കാക്കയെ നോക്കി ഇളിച്ചുക്കാട്ടി.പേഴ്‌സിൽ നിന്നും മൊബൈൽഫോണെടുത്ത് ഭർത്താവിനെ വിളിച്ചു...
"ഏട്ടോ... ഞങ്ങൾ തറവാട്ടിൽ പോകുകയാണ് ഉച്ചയ്ക്ക് ഉണ്ണാനായി തറവാട്ടിലേക്ക് വന്നാൽ മതിട്ടോ..."

അപ്പോഴും നാരകകൊമ്പിലിരുന്ന കാക്ക;കഥയറിയാതെ ഉച്ചത്തിൽ വിരുന്നുവിളിക്കുന്നുണ്ടായിരുന്നു...!
ക്രാ....ക്രാ.......ക്രാ....!
തത്സമയം റോഡിലൂടെ നടന്നു നീങ്ങുന്ന സീതയുടെ ചുണ്ടിൽ നിന്നും പഴയൊരു ഗാനത്തിന്റെ ഈരടികൾ പുറത്തുവന്നു.
അയിലാ പൊരിച്ചതുണ്ട് കരിമീൻ വറുത്തതുണ്ട്......!

By SIju Pavithra MUpliyam
ശുഭം...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo