നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അനാഥൻ

Image may contain: 1 person, smiling, selfie
പതിവു പോലെ തിരക്കുപിടിച്ച ഓഫീസിൽ നിന്നും നന്ദൻ വീട്ടിലെത്തി. മക്കൾ രണ്ടാളും പഠിയ്ക്കുകയാണ്. "നാട്ടിൽ നിന്നും അമ്മാവൻ വിളിച്ചു. അമ്മയ്ക്ക് വളരെ കൂടുതലാണ്, നന്ദേട്ടനെ കാണണമെന്ന് പറയുന്നു; ചായയുമായി പാറു എന്ന പാർവ്വതി. ഇത് കേട്ടതും അയാളുടെ മുഖം ചുവന്നു. നിന്നോട് എത്ര വട്ടം പറഞ്ഞിരിയ്ക്കുന്നു അവരുടെ കാര്യം ഇവിടെ മിണ്ടരുത് എന്ന് ദേഷ്യത്തോടെ അയാൾ മുറിയിലേയ്ക്ക് കയറി വാതിലടച്ചു. പാറുന് വേദനിച്ചില്ല. വിവാഹം കഴിഞ്ഞ അന്നു മുതൽ അവൾ ഇത് കേൾക്കുന്നതാണ്. അമ്മയോടുള്ള വെറുപ്പ് കാണുമ്പോ ഇത് നന്ദേട്ടന്റെ പെറ്റമ്മ തന്നെ അല്ലേ എന്ന് തോന്നാറുണ്ട്. വെറുപ്പിന്റെ കാരണം ഇത് വരേം തുറന്നു പറഞ്ഞിട്ടില്ല. അല്ലേലും നന്ദേട്ടൻ എന്താ തന്നോട് തുറന്നു പറഞ്ഞിട്ടുള്ളത്. തന്നെയും മക്കളെയും ഒരുകുറവും വരാതെ നോക്കുന്നുണ്ട്. അത് തന്നെ വല്യ കാര്യാണ്. ഒരു നെടുവീർപ്പോടെ പാറു തന്റെ സ്ഥിരം ജോലിയിലേക്ക് മുഴുകി.
അകത്ത് നന്ദൻ തന്റെ ദേഷ്യവും വെറുപ്പും എല്ലാം ബാത്റൂമിലെ ഷവറിന്റെ കീഴിൽ ഒഴുക്കി കളയാനുള്ള ശ്രമത്തിലാണ്. ഓർമ വെച്ച നാള് മുതൽ അമ്മയിൽ നിന്നും നേരിട്ട വേദനിപ്പിക്കുന്ന അനുഭവങ്ങൾ ഒന്നൊന്നായി അയാൾ ഓർത്തെടുക്കുകയായിരുന്നു. ഇളയ അനിയന്മാരോട് കാണിക്കുന്ന സ്നേഹവും വാത്സല്യവും കണ്ട് കണ്ണ് നിറഞ്ഞു നിന്നിട്ടുണ്ട്. ഒരുപാട് തവണ തന്നോട് തന്നെ ചോദിച്ചിട്ടുണ്ട്, അമ്മ എന്റെ സ്വന്തം അമ്മയല്ലെ ചിറ്റമ്മ ആണോ എന്നൊക്കെ. അമ്മ നിഷേധിച്ച സ്നേഹവും വാത്സല്യവും വേണ്ടുവോളം തന്നത് അച്ഛനായിരുന്നു. അനിയന്മാരെ അമ്മ ഉമ്മ വെയ്ക്കുന്നതും കെട്ടിപ്പിടിക്കുകയും കൂടെ കിടത്തി ഉറക്കുന്നതുമോക്കെ കണ്ട് കണ്ണ് നിറഞ്ഞ ഒരു രാത്രിയിൽ അവൻ അച്ഛനോട് ചോദിച്ചു. ഇതെന്റെ അമ്മ തന്നെ അല്ലേ അച്ഛാ : ഒരു നെടുവീർപ്പോടെ മകനെ ചേർത്ത് പിടിച്ചു അച്ഛൻ പറഞ്ഞു ഇത് നിന്റെ സ്വന്തം അമ്മ തന്നെയാ അതിൽ ഒരു സംശയവും എന്റെ മോന് വേണ്ടാ എന്ന്. നന്ദൻ വളർന്നപ്പോൾ അവന്റെ സങ്കടങ്ങളും അമ്മയുടെ വെറുപ്പും കൂടെ വളർന്നു. ഒരു രക്ഷപ്പെടൽ എന്നോണം ആണ് വിദേശത്ത് ജോലി കിട്ടി വന്നത്. അച്ഛനെ മാത്രം വിളിച്ച് വിശേഷങ്ങൾ തിരക്കി നന്ദൻ ഒരു പ്രവാസിയായി. അനിയന്മാരുടെ കല്യാണം നാട്ടുകാർക്ക് ഒപ്പം അറിയിച്ചും സ്വത്ത് വീതം വെയ്പ്പിന് നന്ദനെ ഒഴിവാക്കിയും അമ്മ നന്ദനോടുള്ള വെറുപ്പ് കാട്ടികൊണ്ടിരുന്നു. അനിയന്മാർക്ക് കുട്ടികളും ആയി കഴിഞ്ഞിട്ടാണ് അച്ഛന്റെ സുഹൃത്തിന്റെ മകളെ വിവാഹം കഴിക്കണമെന്ന് അച്ഛന്റെ ആഗ്രഹം നിറവേറ്റി കൊടുത്തത്.പാവപെട്ട വീട്ടിലെ പാറുനെ കൂടെക്കൂട്ടിയത് ആ കുടുംബത്തെ കൂടെ രക്ഷപ്പെടുത്താൻ ആയിരുന്നു. രണ്ടു കുട്ടികൾ ആയിട്ടും പാറുനെ ഉൾകൊള്ളാൻ മനസ്സ് സമ്മതിച്ചിട്ടില്ല. അവളൊട്ടും പരാതി പറഞ്ഞിട്ടും ഇല്ല ഇത് വരെയും. അമ്മയിൽ നിന്നും കിട്ടിയ നൊമ്പരങ്ങളിലൂടെ അവൻ സ്ത്രീ വർഗത്തെ മുഴുവനും വെറുക്കുകയായിരുന്നു'.
അച്ഛൻ മരിച്ചുന്ന വിവരം കിട്ടിയപ്പോഴാണ് നന്ദൻ അവസാനമായി നാട്ടിലെത്തിയത്. പക്ഷേ അവിടേയും അമ്മ അവനെ വേദനിപ്പിച്ചു. അവൻ എത്തുന്നതിനു മുന്നേ തന്നെ അനിയനെ കൊണ്ട് കർമം ചെയ്യിച്ചു. ഇല്ലാ ഇനി ഒരു ബന്ധവും അവശേഷിക്കുന്നില്ല എന്ന തിരിച്ചറിവോടെ വീടിന്റെ ഉമ്മറത്ത് തന്നെ നന്ദൻ കിടക്കുകയായിരുന്നു. ആരും അവനെ അകത്തേയ്ക്ക് വിളിച്ചില്ല. കൊണ്ട് വന്ന ബാഗ് തലയിൽ വെച്ച് സോപനത്തിലാണ് അവൻ ഉറങ്ങാൻ കിടന്നത്. പതിവില്ലാത്ത വിധം ശക്തിയായി മഴ പെയ്യുന്ന അ രാത്രിയിൽ മോനെ എന്ന അച്ഛന്റെ ശബ്ദം കേട്ട് നന്ദൻ ഞെട്ടി ഉണർന്നു. അച്ഛന്റെ ചിത കത്തി തീർന്നിട്ടുണ്ടാവില്ല എന്ന് ഓർത്തു അവൻ അ രാത്രിയിൽ ചിതയ്ക്കരികിലേക്കൊടി. വിറകുപുരയിൽ ഉണ്ടായിരുന്ന പ്ലാസ്റ്റിക് ടാർപോളിൻ എടുത്തു അവൻ അ ചിതയ്ക്ക് മുകളിൽ താൽക്കാലിക ഷെഡ് ഉണ്ടാക്കി. വെള്ളം ചിതയിലേക്ക്‌ ഒഴുകിവരാതിരിയ്ക്കാൻ അവൻ അടുത്തുണ്ടായിരുന്ന മമ്മട്ടി എടുത്തു തടവും ഉണ്ടാക്കി. സഹായിക്കാൻ ശബ്ദം കേട്ട് വന്ന അമ്മാവനും ഒപ്പം കൂടി
പിന്നീട് ഉറങ്ങാൻ കിടന്നെങ്കിലും അച്ഛന്റെ സ്വരവും മുഖവും അവനെ ഉറക്കിയതേ ഇല്ല. അച്ഛന് എന്നോടെന്തോ പറയാനുണ്ടായിരുന്ന പോലെ. അച്ഛന്റെ മുറിയിലേക്ക് ചെന്ന് അച്ഛൻകിടന്നു മരിച്ച കട്ടിലിൽ തലവെച്ച് നിലത്ത് കിടന്നു നോക്കി. പതിയെ കണ്ണുകൾ അടച്ചു;. അന്ന് ഇറങ്ങിയതാ ആ തറവാട്ടിൽ നിന്ന്. ഇപ്പൊ കാണണം എന്ന് പറഞ്ഞു വിളിപ്പിച്ചേക്കുന്നു പോലും.
അന്ന് ഉറങ്ങാൻ കിടന്ന നന്ദന്റെ സ്വപ്നത്തിൽ, മോനേ അവളെ ഒന്ന് പോയി കാണെടാ , നിന്നോട് എന്തോ പറയാനുണ്ട് അവൾക്ക് എന്ന് അച്ഛൻ. നന്ദന് വല്ലായ്മ തോന്നി . പിറ്റേന്ന് രാവിലെ ചായയുമായി വന്ന പാറു കണ്ടത് പോകാനുള്ള ബാഗ് ഒക്കെ പാക്ക് ചെയ്യുന്ന നന്ദനെ ആണ്. അദ്ഭുതത്തോടെ നോക്കിയ അവളോട് ഞാൻ നാട്ടിൽ പോവുകയാണ് ഒരാഴ്ച കഴിഞ്ഞേ വരുള്ളു എന്ന് പറഞ്ഞു നന്ദൻ ഇറങ്ങി..
ഉമ്മറത്ത് തന്നെ അനിയൻ ഉണ്ടായിരുന്നു വരൂ ഏട്ടാ അമ്മ കാത്തിരിക്കയാണ് എന്ന് പറഞ്ഞു അകത്തേയ്ക്ക് കൊണ്ട് പോയി. സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ ആയില്ല നന്ദന്. എല്ലാവരെയും അനുസരിച്ചിച്ചും ആജ്ഞ കൊടുത്തും രാജ്ഞിയെ പോലെ കഴിഞ്ഞ അമ്മ വെറും എല്ലും തോലും ആയി കിടക്കയിൽ. അയാൾ അടുത്ത് ചെന്നിരുന്നു. അമ്മേ ദേ ഏട്ടൻ വന്നിരിയ്ക്കുന്നു എന്ന അനിയന്റെ വാക്ക് കേട്ട് അമ്മ കണ്ണ് വലിച്ചു തുറന്നു. ആ കണ്ണിൽ നിന്നും ധാര ധാര ആയി കണ്ണുനീർ പുറത്തേക്ക്. നന്ദന് ഒന്നും തോന്നിയില്ല. നിർവികാരതയോടെ അയാൾ കിടക്കയിൽ ഇരുന്നു. അമ്മയുടെ നോട്ടത്തിൽ തന്നെ അനിയൻ മുറി വിട്ട് പുറത്ത് പോയി. പതിയെ അവർ മോനെ എന്ന് നീട്ടി വിളിച്ചു. 45 വർഷമായി കേൾക്കണ്ടിയിരുന്ന അല്ലേൽ കേൾക്കാൻ കൊതിച്ച സ്വരം മോനെ എന്ന വിളി . നന്ദനിൽ ഒരു ചെറിയ ഇളക്കം തട്ടി. അവർ തുടർന്നു. ക്ഷമിക്കണം പൊറുക്കണം എന്ന് പറയാൻ യോഗ്യത ഇല്ല. എന്നാലും നിന്നോട് തെറ്റ് മാത്രേ ചെയ്തിട്ടുള്ളൂ. അതും അറിഞ്ഞു കൊണ്ട് ചെയ്ത തെറ്റ്. എന്നാലും നീ അറിയേണ്ട ഒരു കാര്യം നിന്നോട് പറയാതെ ഇവിടുന്ന് ഈ ഭൂമിൽ നിന്ന് എനിക്ക് പോകാൻ പറ്റില്ല. അതാ നിന്നെ വിളിപ്പിച്ചത്. ആ സത്യം നീ അറിയണം. നീ മാത്രേ അത് അറിയേണ്ടുള്ളു. അച്ഛന്റെ കർമം നിന്നെ കൊണ്ട് ചെയ്യിക്കത്തത് അത് നിന്റെ അച്ഛൻ അല്ലാത്തതു കൊണ്ടാണ്. നാട്ടുകാരുടെ മുന്നിൽ നാണം കെടത്തിരിക്കാനും അഭിമാനം പോകാതെയും, വഴി പിഴച്ചു പോയ എന്നെ ഒരു ജീവിതം തന്ന് രക്ഷിച്ച ആളാണ് അത്.
എന്നെ വഞ്ചിച്ചിട്ട് പോയ ആളോടുള്ള വെറുപ്പും ദേഷ്യവും ആണ് നിന്നോട് കാട്ടിയത്. ജീവിതം തന്ന ആളോടുള്ള കടമ അദ്ദേഹത്തിന്റെ മക്കളോട് അമിത വാൽസല്യം കാട്ടി വീട്ടി. നിന്റെ മുന്നിൽ ഞാൻ തെറ്റുകാരി ആയിരിക്കാം. പക്ഷേ എന്റെ മനസ്സാക്ഷിയുടെ മുന്നിൽ എനിക്ക് ജയിക്കണമായിരുന്നു. ഈ സത്യം നിന്നെ അറിയിക്കാണ്ട് പോകാൻ മനസ്സ് അനുവദിക്കുന്നില്ല. എന്നോടുള്ള നിന്റെ മനോഭാവം ഒന്നും മാറ്റേണ്ട. ഇനി എനിക്ക് കണ്ണടയ്ക്കം. മരിച്ച മനസ്സോടെ പുറത്തിറങ്ങിയപ്പോൾ അകത്ത് അലമുറ കേൾക്കുന്നുണ്ടായിരുന്നു.
ഇത്രയും നാൾ അച്ഛനെന്ന് കരുതിയത് അച്ഛനല്ലത്രെ . ഇപ്പൊ അമ്മയും പോയി. ശരിക്കും ഞാൻ ഇപ്പോഴാണ് അനാഥൻ ആയത്. സ്വയം ചോദ്യങ്ങൾ ചോദിച്ചു വീർപ്പു മുട്ടിയ നന്ദന്റ മനസ്സ്എത്രയും പെട്ടെന്ന് പാറൂന്റെയും മക്കളുടേയും അടുത്തെത്താൻ കൊതിച്ചു. കൊടുക്കാതെ പിശുക്കി വെച്ച സ്നേഹത്തിന്റെ കടൽ അവർക്ക് പകുത്തു നൽകാൻ.
ചില നഷ്ടങ്ങൾ അങ്ങിനെ ആണ്. ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് അറിയുമ്പോഴെ അതെത്ര വലുതായിരുന്നു എന്ന് നമ്മൾ തിരിച്ചറിയാറുള്ളു
സുചി നായർ@Nallezhuth

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot