Slider

കാത്തിരിപ്പ്

0
Image may contain: 1 person, smiling

തുകൽ തൊപ്പി തുന്നുന്നതിനിടയിലും ഖമർ പുറത്തേക്ക് കണ്ണുകൾ പായിച്ച് കൊണ്ടേ ഇരുന്നു.. പുറത്തേക്കുള്ള അമിത ശ്രദ്ധ കൊണ്ടാവണം വിരലുകളിൽ രണ്ട് മൂന്ന് തവണ സൂചികയറി ചോര പൊടിഞ്ഞു.. മക്കളെ കുറിച്ചുള്ള ആകുലതയിൽ അതൊന്നും വേദനയായി തോന്നിയതേ ഇല്ല'..
ഏഴ് വയസ്സുക്കാരി മിലനും., അഞ്ച് വയസ്സുക്കാരൻ മുന്നയും വിറകൊടിക്കാൻ പോയതാ പൂക്കളും കുറ്റിക്കാടുകളും നിറഞ്ഞ അടുത്ത് തന്നെയുള്ള താഴ് വാരത്തേക്ക്.. അവരുടെ അബ്ബ തൊപ്പികൾ വിൽക്കാൻ പോയിരിക്കുകയാണ് ശ്രീ നഗറിൽ.. നാളെയെ തിരിച്ച് വരൂ'. കച്ചവടത്തിനായി വന്ന തങ്ങളെ തികഞ്ഞ അസഹിഷ്ണതയോടെ യാണ് പ്രദേശവാസികൾ നോക്കി കാണുന്നത്.. ആരും സഹായിക്കാനില്ല.. പല പ്രാവശ്യം പാലയനത്തിനായി ആഗ്രഹിച്ചെങ്കിലും ദാരിദ്ര്യം വീണ്ടും അവരെ ഇവിടെ തന്നെ പിടിച്ച് നിർത്തി..
ഇരുട്ട് പടരും തോറും ഖമറിന് ആധിയും വർദ്ധിച്ചു,. മൂടൽ മഞ്ഞ് ചുറ്റിലും വ്യാപിച്ച് കൊണ്ടിരിക്കുന്നു.അസ്ഥികൾ മരവിക്കുന്ന തണുപ്പ് ഏറി വരുന്നുണ്ട്.. മക്കൾ ഇനിയും തിരിച്ച് വന്നിട്ടില്ല. സഹായം അഭ്യർത്ഥിക്കാൻ ആരും തന്നെ ഇല്ല'. ഖമർ പുറത്തേക്കിറങ്ങി.. ചുറ്റും ഭീതി പരുത്തുന്ന ഇരുൾ കനത്ത് തുടങ്ങിയിരിക്കുന്നു. ഇന്ന് അമ്പിളിയും ഉദിച്ച് വരാൻ മടിച്ച് നിൽക്കുന്നത് പോലെ..
താഴ് വാരത്തിൽ അങ്ങിങ്ങായി വെപ്രാളത്താൽ ഓടി നടന്ന് തളർന്നുവെങ്കിലും തന്റെ പിഞ്ചോമനകളെ ഖമറുവിന് കാണാൻ കഴിഞ്ഞില്ല..
കണ്ണീരും വേദനയും കൊണ്ട് ഖമറുവിന് ചുറ്റുപാടുകളെ കാണാൻ കഴിഞ്ഞില്ല.ദൂരെ ഏവിടെ നിന്നോ ഒരു ഞെരക്കം പോലെ.,,, ഖമർ ചുറ്റിലും നോക്കി.,,.വീണ്ടും കാതോർത്തു.... ഞെരക്കം കേട്ട ദിശ ലക്ഷ്യമാക്കി ഖമർ ഓടി.,
ഒരു മരത്തിന് ചുവട്ടില താ തന്റെ മോൻ ചലനമറ്റ് കിടക്കുന്നു.,,,..
മിലൻ എവിടെ.,,, ?തന്റെ പൊന്നു മോൾ'....
അവളെ ഇവിടെങ്ങും കാണാനില്ലല്ലോ '...
ഖമർ മുന്ന യെ തട്ടി വിളിച്ചു... കണ്ണ് തുറക്കുന്നില്ല'....
ഖമറിന്റെ ധാര ധാരയായുള്ള കണ്ണ് നീർ അവന്റെ മുഖത്തെ നനച്ചു. അവൻ പതിയെ കണ്ണ് തുറന്നു.,,.
അവൻ ഭയത്തോടെ ഉമ്മിയെ നോക്കി വിതുമ്പി.,,,.
മിലൻ എവിടെ, എന്ന ഖമറിന്റെ ചോദ്യത്തിന് മുന്ന ഭീതിയോടെ കിഴക്കോട്ട് കണ്ണുകൾ പായിച്ചു..
അവൻ കാണിച്ച ദിശയിലേക്ക് ഖമറുവും കണ്ണുകൾ പായിച്ചു. അകലെ നിന്നൊരു വെളിച്ചം പോലെ. ആ വെളിച്ചം ലക്ഷ്യമാക്കി മുന്ന യെയും ചേർത്ത് പിടിച്ചവൾ നടന്നു. ഒരമ്പലത്തിന്റെ മുന്നിലായവർ എത്തപ്പെട്ടു. മദ്യപിച്ച് ലക്കുകെട്ട ചിലർ അമ്പലത്തിന്റെ വരാന്തയിൽ ബോധം ക്ഷയിച്ചിരുന് എന്തൊ ക്കൊയോ പിറുപിറുക്കുന്നു.
അമ്പലത്തിനകത്തും നിന്നും എന്തോ ശബദവും ഞെരക്കവും കേൾക്കാം.. ഖമർ ,മുന്ന യെ സമീപത്തുള്ള ആൽതറയിൽ പ്രതിഷ്ഠിച്ച ഗണപതി വിഗ്രഹത്തിനടുത്തിരുത്തി.
അവൾ അമ്പലത്തിനകത്തേക്ക് ലക്ഷ്യമാക്കി നടന്നു.. മദ്യപിച്ചു ലക്കുകെട്ട കിടക്കുന്ന അവർക്കിടയിലൂടെ നടന്ന് അമ്പലത്തിന്റെ നട വാതിൽ അവൾ തള്ളി തുറന്നു.അവൾ കണ്ട കാഴ്ച,, ഒരു അമ്മക്ക് ജീവിതത്തിൽ ഒരിക്കലും സഹിക്കാൻ കഴിയാത്തതായിരുന്നു . തന്റെ അച്ചനാവാൻ പ്രായമുള്ള ഒരു കാക്കി ധാരിയായ നിയമപാലകൻ അർദ്ധനഗ്നനായി നിന്ന തന്റെ മകളെ നിഷ്കരുണം പിച്ചിചീന്തുന്നു -. ഒരു നിമിഷം ഖമറുവിന്റെ ബോധം പൊയ്മറഞ്ഞു..
നിമിഷങ്ങൾക്കുള്ളിൽ അവൾ സമചിത്തത വീണ്ടെടുത്തു. ശോഷിച്ച തന്റെ ശരീരത്തിന് എവിടെ നിന്നോ ഒരു ശക്തി വന്നിരിക്കുന്നു. വികാരത്താൽ താൻ വിറകൊള്ളുന്നത് അവളറിഞ്ഞു. തന്റെ കുഞ്ഞിനെ കാക്കാൻ അമ്മക്ക് കൈവരുന്ന ഊർജ്ജം'.കണ്ണിൽ തടഞ്ഞത് ദേവിയുടെ ഉടവാളും ത്രിശ്ശൂലവും. രാംദേവ് എന്ന പോലീസ് ക്കാരന് സ്ഥലകാലബോധം തിരികെ കിട്ടുന്നതിന് മുമ്പേ ഖമറു ശോഷിച്ച തന്റെ കൈകൾ കൊണ്ട് ഉടവാൾ ആഞ്ഞ് വീശീ '.. തലയറ്റു വീണത് ദേവിയുടെ കാൽപാദത്തിൽ. കലി യടങ്ങാതെ അയാളുടെ ലിംഗവും ചേദിച്ചിട്ടു ആ ദൈവ സന്നിധിയിൽ.ഒരാളെ പോലും അവൾ വെറുതെ വിട്ടില്ല. ഏഴ് തലകൾ ദേവിയുടെ തിരുനടയിൽ അർപ്പിച്ച് അവൾ മടങ്ങി ,തന്റെ മക്കളെയും ചേർത്ത് പിടിച്ച്'. ആ കാപാലികരാൽ തന്റെ പൊന്നു മോളിൽ പകർന്ന കളങ്കം ഒരു മഞ്ഞൾ കുളി കൊണ്ട് ഖമറു ശുദ്ധമാക്കി.
തിരികെയെത്തിയ ഭർത്താവിനോട് എല്ലാം തുറന്ന് പറഞ്ഞ് ഖമറു കോടതിക്കു മുമ്പിൽ കീഴടങ്ങി.പോലീസിൽ അവൾക്ക് വിശ്വാസമില്ലായിരുന്നു. തന്റെ മകളെ കശക്കിയെറിയാൻ മുന്നിലുണ്ടായിരുന്നതും ഒരു പോലീസ് ക്കാരനായിരുന്നല്ലോ?
ക്ഷേത്രം കയ്യേറി ,തങ്ങളെ സഹോദരങ്ങളെ കൊന്ന് തള്ളി, ക്ഷേത്രം അശുദ്ധമാകിയ മുസ്ലീം സ്ത്രീയെ പച്ചക്ക് കത്തിക്കണമെന്ന ആഹ്വാനം ചെയ്ത യുവജനങ്ങൾ തടിച്ച് കൂടി. സുപ്രീം കോടതി ജഡ്ജി സുമിത്ര കുൽക്കർണിയാ ണ് തെളിവെടുപ്പിനായി ഖമറുവിനെയും കൂട്ടി താഴ് വാരത്തിലെ ക്ഷേത്രത്തിനടുത്ത് എത്തിയത്..സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വൻ ജനാവലി യുണ്ട് അവിടം.
കൊല്ലടാ അവളെ ഒരു യുവ നേതാവ് അക്രോശിച്ച്‌ കൊണ്ട് പാഞ്ഞടുത്തു.ഖമറു നിസംഗതയോടെ തലയിലെ ദുപ്പട്ട നേരെയാക്കി തല താഴ്ത്തി നിന്നു.
പെട്ടന്ന് അയാൾക്ക് കുറുകെ ഒരു വൃദ്ധ തടസ്സമായി ഉഗ്രഭാവത്തോടെ അയാൾക്ക് നേരെ ദൃഷ്ടി പായിച്ച് നിലയുറപ്പിച്ചു. അയാളുടെ അമ്മയായിരുന്നു അത് .
അയാളുടെ മുഖത്തേക്ക് കരമുയർത്തി ആഞ്ഞടിച്ച് കൊണ്ട് ആ സത്രീ ഗർജ്ജിച്ചു. തൊട്ടു പോകരുതവളെ..
അവളാണ് പുണ്യവതി. രാക്ഷസ ജൻമങ്ങളെ നിഗ്രഹിച്ച ദേവി. ആ ക്ഷേത്രം അവളാണ് പുണ്യമാക്കിയത്. കയ്യുയർത്തി പ്രഹരിക്കേണ്ടവളല്ല അവൾ , തൊഴു കയ്യോടെ സ്വീകരിക്കണ്ടവളാണ്.
ഏതൊരമ്മക്കും അവളെ തിരിച്ചറിയാം. 'സ്ത്രീയായി പിറന്നവൾക്കും.അനീതിയുടെ ഇരുൾ മൂടിയ കിരാത ജൻമങ്ങളെ യാണ് കോവിലിലെ ദേവിയെ സാക്ഷിയാക്കി അവൾ കാലപുരിക്കയിച്ചത്.
അവൾ ചെയ്തതാണ് പുണ്യം..
പിന്നെയൊരു ജനരോക്ഷവും അവിടെ ഉയർന്ന് കണ്ടില്ല.. സുമിത്ര കുൽക്കർണി കണ്ണുകൾ ഉയർത്തി ആ വൃദ്ധയെ ശ്രദ്ധിച്ചു.ചെറിയൊരു മന്ദഹാസം അവരുടെ ചുണ്ടിൽ പടർന്നു.
നടപടികൾക്ക് ശേഷം ജഡ്ജി സുമിത്ര ക്കൊപ്പം വാഹനത്തിൽ കയറുന്നതിന് മുൻപ് തന്റെ പുന്നാര മക്കളെയും ഭർത്താവിനെയും കാണാൻ അവൾ തിരിഞ്ഞു നിന്നു. മക്കളെ ഇരുകയ്യും കൊണ്ട് ചേർത്ത് പിടിച്ച് അവൾ ഭർത്താവിനോട് യാത്ര ചോദിച്ചു.. സർവ്വശക്തനായ ദൈവം സാക്ഷി, ഞാൻ ചെയ്തത് തെറ്റാണന്ന് എനിക്ക് തോന്നിയിട്ടില്ല. ഞാൻ മടങ്ങി വരും. നമ്മുടെ മക്കളെ നോക്കണം. കാവലായ് ഉണ്ടാവണം ഞാൻ മടങ്ങി വരുന്നത് വരെ.
മക്കൾക്ക് വേണ്ടി ഒരമ്മ ചെയ്യേണ്ടതേ ഞാൻ ചെയ്തിട്ടുള്ളു:, ഞാൻ നൊന്ത് പ്രസവിച്ച മകളോട് അനീതി കാട്ടിയവരെ, പിച്ചി ചീന്തിയവരെ ശിക്ഷിക്കാൻ അമ്മക്കല്ലാതെ ഏത് നിയമ പാലകർക്കാണ് അധികാരം. 'ഇതന്റെ അവകാശം അധികാരം. അവൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു നിർത്തി.. അയാൾ ഖമറുവിനെ ചേ ർ ത്ത് പിടിച്ചാശ്വസിപ്പിച്ചു. നിന്നെ എനിക്ക് മനസ്സിലാവും. ഞങ്ങൾ കാത്തിരിക്കും..'നിന്റെ മടങ്ങി വരവിനായി' നാളുകൾ എത്രയെടുത്താലും.
ഖമറു വിന്റ കുടുംബത്തോട് അകലം പാലിച്ചിരുന്ന ഗ്രാമീണരെയല്ല പിന്നീട് കണ്ടത്.. ഏന്തിനും ഏതിനും സഹായത്തിനായി ആ ഗ്രാമം മുഴുവൻ ഖമറുവിന്റെ കുടുംബത്തോടപ്പം കാവലായി നിന്നു.
ആ മക്കളെ ഗ്രാമത്തിന്റെ പൊന്നോമനകളാക്കി എറ്റെടുത്തു കഴിഞ്ഞു.
ഖമറുവിനെ നീരുപാധികം വിട്ടയച്ച് കൊണ്ടുള്ള
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സീതാ രാമയ്യ യുടെ വിധി ചരിത്രപരമായ മുന്നേറ്റത്തിന്റെ മറ്റൊലി ആയി...
ഏഴ് പേര് വെട്ടി കൊലപ്പെടുത്തിയതിനേക്കാൾ, ' താൻ നൊന്ത് പ്രസവിച്ച മകളെ ബലാൽക്കാരം ചെയ്യുന്നത് കാണേണ്ടി വന്ന ഒരു സ്ത്രീയുടെ, അമ്മയുടെ, മാനസികാവസ്ഥയാണ് കോടതി മുഖ്യമായും പരിഗണിച്ചത്.. ബലാൽക്കാര ശ്രമത്തിൽ നിന്നും രക്ഷപെടാൻ ഒരു സ്ത്രീയുടെ ശ്രമങ്ങകൾക്കിടയിൽ, ഏതിരാളികൾ കൊല്ലപ്പെട്ടാൽ പോലും ആ സ്ത്രീയെ വാക്ക് കൊണ്ട് പോലും ശിക്ഷിക്കാൻ അവകാശമില്ലന്ന് കോടതി വിധിച്ചു.കാത്തിരിപ്പിന് വിരാമമിട്ട് ഖമറു ജയിൽ മോചിതയായി ഗ്രാമത്തിൽ തിരിച്ചെത്തുകയാണ്..ഗ്രാമാതിർത്തിയിൽ നിന്നും വൻ ഘോഷയാത്രയായാണ് ഗ്രാമവാസികൾ ഖമറിനെ സ്വികരിച്ചാനയിച്ചത്..
ഖമറുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഭർത്താവിനും മക്കൾക്കുമൊപ്പം തന്നെയും ഈ ഗ്രാമം നെഞ്ചാട് ചേർത്തിരിക്കുന്നു. രാജ്യമാകെ മാറ്റത്തിന്റെ കാറ്റ് തന്നിലൂടെ പടർന്നതിൽ അവൾക്കഭിമാനം തോന്നി. അനീതിക്കെതിരെ പ്രതികരണ ശേഷി നഷ്ടപ്പെടുത്തിയ നിരാലംബയായ സ്ത്രീയിൽ നിന്ന കാലം കാത്ത് വെച്ച സ്ത്രീയുടെ ഉയർത്തെഴുന്നേൽപ്പിന് താൻ നിമിത്തമായതിൽ ആത്മാഭിമാനം തോന്നി. ഒരോ സ്ത്രീയും
പരാശക്തിയായ അമ്മയെ തന്നെ യാണന്ന് പ്രതിനിധീകരിക്കുന്നത് എന്ന് ഭാരതാംബയുടെ മക്കൾ നെഞ്ചിൽ എഴുതി ചേർത്ത കഴിഞ്ഞിരിക്കുന്നു...
സജിത്ത് മതിലകത്ത്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo