ചേട്ടൻ എന്നെ നോക്കുന്നേയില്ല.. രാവിലെ മുതൽ പത്രത്തിൽ തലകുമ്പിട്ട് കിടക്കുവാ.. രണ്ടുമൂന്ന് പത്രം എന്നും രാവിലെ അരിച്ചുപെറുക്കി വായിക്കണം. അതിനിടയിൽ എന്തെങ്കിലും പറഞ്ഞാൽ ദേഷ്യമാ.. തന്നെയുമല്ല കേൾക്കുകയും ഇല്ല. അതിനാൽ ഞാനെന്റെ സാരിക്കാര്യം മനസ്സിലടക്കി വച്ച് ഇഡ്‌ലിയും , സാമ്പാറും , ഉള്ളി ചമ്മന്തിയും ഉണ്ടാക്കി. അപ്പോഴെല്ലാം എന്റെ മനസ്സിൽ പലതരം സാരികൾ മിന്നിക്കൊണ്ടിരുന്നു..
ചേട്ടൻ ഇഡ്ലി സാമ്പാറിൽ കുഴച്ചു ആസ്വദിച്ച് തിന്നുന്ന നേരത്ത് ഞാൻ വീണ്ടും സാരികാര്യം പറഞ്ഞു..
"ചേട്ടാ.. എനിക്കൊരു പട്ടു സാരി വാങ്ങണം "
ഉള്ളി ചമ്മന്തി തൊട്ടു വായിൽ വച്ചുകൊണ്ട് ചേട്ടൻ എന്നെയൊന്നു നോക്കി. എന്നിട്ടൊരു ചോദ്യം..
"നീ കഴിഞ്ഞ മാസമല്ലേ ഒരു സാരിവാങ്ങിയെ..?"
"ചേട്ടാ.. എനിക്കൊരു പട്ടു സാരി വാങ്ങണം "
ഉള്ളി ചമ്മന്തി തൊട്ടു വായിൽ വച്ചുകൊണ്ട് ചേട്ടൻ എന്നെയൊന്നു നോക്കി. എന്നിട്ടൊരു ചോദ്യം..
"നീ കഴിഞ്ഞ മാസമല്ലേ ഒരു സാരിവാങ്ങിയെ..?"
"അതേ.. ! ആ സാരിയല്ലേ ഞാൻ വനജേടെ മോടെ കല്യാണത്തിന് ഉടുത്തെ.. "
"അതിന് മുൻപ് വാങ്ങിയതാണേൽ കുന്നത്തെ വർക്കി ചേട്ടന്റെ മോന്റെ കുഞ്ഞിന്റെ മാമോദീസയ്ക്കും ഉടുത്തു. ഇനിയിപ്പോൾ ഉടുക്കാത്ത ഒറ്റസാരിപോലും ഇല്ല "
അതെന്തിനാ ഇപ്പോ ഉടുക്കാത്ത സാരി..?
"ചേട്ടൻ മറന്നോ മറ്റന്നാളല്ലേ പാപ്പന്റെ അമ്മായി അപ്പന്റെ ആണ്ട് "
"അതിന് പോകണ്ടേ.. ? അപ്പോ ഉടുക്കാനാ പട്ടുസാരി. '"
"ചേട്ടൻ മറന്നോ മറ്റന്നാളല്ലേ പാപ്പന്റെ അമ്മായി അപ്പന്റെ ആണ്ട് "
"അതിന് പോകണ്ടേ.. ? അപ്പോ ഉടുക്കാനാ പട്ടുസാരി. '"
"അതുമാത്രം പോരാ എനിക്കൊരു ബാനർ ടോപ്പും കൂടി വേണം.. "!!
" അതെന്താ ഈ ബാനർ ടോപ്പ്.. ?
ചേട്ടന്റെ മുഖത്ത് അത്ഭുതം.. !
"അതോ.., നിറയെ എഴുത്തും , വരയും കുറിയുമായി ഒരുതരം തുണി കൊണ്ട് തയ്ച്ചതാണ് ഈ ബാനർ ടോപ്പ്.. ! ഇപ്പോഴത്തെ ഫാഷനാ ഈ ബാനർ ടോപ്പ്. "
ഞാനെന്റെ അറിവ് വിളമ്പി. !
ചേട്ടൻ വല്ലാതെ തലകുലുക്കി.
"പിന്നെ ടോപ്പിന്റെ കൂടെയിടാൻ എനിക്കൊരു 'ലെഗിൻസ് കൂടി വേണം "
എന്തോ കേട്ട് ഞെട്ടിയമാതിരി ചേട്ടൻ ചവയ്ക്കാൻ പോലും മറന്ന് എന്നെ തുറിച്ചുനോക്കി...
ഞാനും നോക്കി എന്തുപറ്റിയെന്ന അർത്ഥത്തിൽ.
ലെഗ്ഗിൻസ് ഒന്നുരണ്ടെണ്ണം വാങ്ങണം.മാറിമാറി ഇടാലോ.. !

ചേട്ടൻ എന്നെ ആകമാനം ഒന്നുഴിഞ്ഞു കണ്ണുകൾ കൊണ്ട്. അവസാനം എന്റെ തടിച്ച കാലിൽ നോക്കി ഇഡ്‌ലി അമർത്തി ചവച്ചു. ആ ചവ എന്നെയാരുന്നു. എന്നിട്ട് കനത്തിൽ പറഞ്ഞു.. !
"എനിക്ക് ഈ നാട്ടിൽ ഒരു നിലയും , വിലയും ഉള്ളതാ. എല്ലാവർക്കും എന്നോടൊരു ബഗുമാനവുമുണ്ടെന്ന് നിനക്കറിയാമല്ലോ.. അത് നീ ആയിട്ട് ഇല്ലാതാക്കരുത്.. ! മനസ്സിലായോ.. ?"
അതിനു ഞാനെന്തു ചെയ്തു ?
ഒരുസാരിയും , ടോപ്പും , ലെഗ്ഗിൻസും വാങ്ങുന്നത് തെറ്റാണോ.. ?
ഒരുസാരിയും , ടോപ്പും , ലെഗ്ഗിൻസും വാങ്ങുന്നത് തെറ്റാണോ.. ?
"ഒന്നും തെറ്റല്ല.. ! പക്ഷേ ..., ഓരോരുത്തർക്കും ചേരുന്ന , പ്രായത്തിനിണങ്ങിയ വസ്ത്രം വേണം തിരഞ്ഞെടുക്കാൻ. അല്ലാതെ ഓരോ കോപ്രായവും കാട്ടി നീ ഇതിലെ നടന്നാലേ എന്റെ വെല പോകും. ഒപ്പം നിന്റെം.."
"ഓ..., ഒരു നിലേം , വേലേം കാരണം ഒരു ലെഗ്ഗിൻസും ടോപ്പും പോലും എനിക്കിടാൻ പറ്റില്ല. എന്ത് ഭംഗിയാ..! ഓരോരുത്തര് ഇട്ടോണ്ട് നടക്കുന്നത് കണ്ടാൽ കൊതിയാവും. "
ഞാൻ മുഖം പരമാവധി വീർപ്പിച്ചു.. !
"എടി..., അൾക്കാരങ്ങനെ പലതും കാണിക്കും. അതെല്ലാം കണ്ട് നീ തുള്ളാൻ നിൽക്കല്ലേ... ! വേണേൽ ഒരു സാരി മേടിച്ചോ.. !""
എനിക്ക് സാരീം വേണ്ട ഒന്നുംവേണ്ട.. !
പ്രാത്രവും പെറുക്കി ഞാനടുക്കളയിലേയ്ക്കുപോയി.
ചേട്ടൻ യാത്രയായി പുറത്തെയ്ക്കും പോയി.. !
പ്രാത്രവും പെറുക്കി ഞാനടുക്കളയിലേയ്ക്കുപോയി.
ചേട്ടൻ യാത്രയായി പുറത്തെയ്ക്കും പോയി.. !
കുറച്ചു വിഷമം തോന്നിയെങ്കിലും ചിന്തിച്ചപ്പോ എന്തോ പോലൊരു തോന്നൽ.. പിന്നെ ജോലിയിൽ മുഴുകി..
വൈകിട്ട് കാറിൽനിന്നും രണ്ട് കവറുമായിട്ടാണ് ചേട്ടൻ ഇറങ്ങി വന്നത്. വന്നപാടെ കവർ എന്റെ കൈയിലേക്ക് തന്നു. തുറന്നു നോക്കിയപ്പോൾ രണ്ട് കോട്ടൺ സാരി യും, രണ്ട് ചുരിദാർ തയ്ക്കാനുള്ള തുണിയും.. !
ഞാൻ സ്നേഹപൂർവ്വം ചേട്ടനെ നോക്കിചിരിച്ചു.. !
നിനക്ക് ഇഷ്‌ടമായോ സാരി..?
ങും.. ! ഇഷ്‌ടമായി.. !
അല്ലേലും എനിക്ക് കോട്ടൺ സാരി വല്യ ഇഷ്‌ടമാ.. ! ചുരിദാറും... !!!
ങും.. ! ഇഷ്‌ടമായി.. !
അല്ലേലും എനിക്ക് കോട്ടൺ സാരി വല്യ ഇഷ്‌ടമാ.. ! ചുരിദാറും... !!!
ചേട്ടനും ചിരിച്ചു , ഞാനും ചിരിച്ചു..! ഒരു പുത്തൻ ചിരി !!!!
************************************
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക