Slider

അമ്മ

0
Grayscale Photography of Woman and Baby

അവൾ അമ്മയായിരുന്നു
ആറു മക്കളുടെ അമ്മ
ആറു പേരും മുലപ്പാലിനു വേണ്ടി ശാഠ്യം കൊള്ളുബോൾ അവർക്ക് തുല്യമായി മാറു ചുരത്തിയ പെറ്റമ്മ
തെരുവിലായിരുന്നു അവളുടെ താമസം
കുപ്പയിൽ നിന്നായിരുന്നു ഭക്ഷണം
മഴയും, വെയിലും അവളെ തളർത്തിയില്ല
പക്ഷേ ചീറിപ്പാഞ്ഞ് എത്തിയ ആ കാറ് അവളെ ഇടിച്ചു തെറിപ്പിച്ചു
റോഡരികിൽ അവൾ ചത്തു മലച്ചു മരവിച്ചു കിടന്നു
അവൾ തെരുവ് പട്ടിയല്ലേ
അങ്ങനെ തന്നേ വരു
അമിത വേഗതയിൽ മിസൈൽ പോലെ പോയ കാറ് മരത്തിലിടിച്ചു
അവൻ അപ്പോൾ തന്നെ മരിച്ചു
ആരൊക്കെയോ അവനെ ആശുപത്രിയിൽ എത്തിച്ചു
പോസ്റ്റ് മോർട്ടത്തിന് ശേഷം
യഥാവിധി അന്ത്യ കർമ്മങ്ങൾക്ക് ശേഷം അവനെ അടക്കം ചെയ്തു
ഐ സി യുവിൽ ബോധമില്ലാതെ കിടന്ന അവൻ്റെ ഭാര്യ
വെറും ആറു മാസം മാത്രമായ മകൻ
പാലിന് വേണ്ടി കരഞ്ഞപ്പോൾ നിസ്സാഹായരായി നോക്കി നിൽക്കേണ്ടി വന്ന അവളുടെ മാതാപിതാക്കൾ

അപ്പോഴും നിർത്താതെ മഴ പെയ്തു കൊണ്ടേയിരുന്നു
അമ്മയുടെ ചൂട് പറ്റാതെ
വിശന്നു കാത്തിരുന്നു ആറു കുഞ്ഞുങ്ങൾ
അവൾ മഴയെ പോലും അവഗണിച്ചു
റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ചത്
തൻെറ മക്കളുടെ മുഖം മാത്രം ഓർമ്മിച്ചായിരുന്നു
ഒരല്പ്പം വേഗത കുറച്ച് ആ വാഹനം കടന്നു പോയിരുന്നു എൻകിൽ അവൾ മരിക്കില്ലായിരുന്നു
ചീഞ്ഞു നാറുന്നതിന് മുൻപ് ആരോ കുഴിവെട്ടി മൂടി മണ്ണിൽ
അപോഴും
ആ ജീവനുകൾ കാത്തിരുന്നു
അമ്മ വരുന്നതും നോക്കി
അമ്മ ചോരയിൽ മുങ്ങി കുളിച്ചതോ
മണ്ണിനെ വാരിപ്പുണർന്നതോ, അവരറിഞ്ഞില്ല
അവരുടെ മിഴികളിൽ അമ്മയോടുള്ള പ്രതീക്ഷയും,വിശ്വാസവും
ഉണ്ടായിരുന്നു
മഴ പിന്നെയും ആർത്തലച്ച് പെയ്തു കൊണ്ടേയിരുന്നു
തെരുവ് പട്ടിക്കെന്ത് വില എന്ന് ചിന്തിക്കാൻ വരട്ടെ
അവർക്കും ജീവനുണ്ട്
ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശം ഉണ്ട്
അല്പം ശ്രദ്ധ
റോഡ് നിയമങ്ങൾ പാലിക്കുവാൻ നമ്മൾ ബാധ്യസ്ഥരാണ്
അല്ലെങ്കിൽ റോഡുകളിൽ ചിതറിക്കിടക്കുന്ന മാംസങ്ങളായി മാറും ഓരോ മനുഷ്യനും ......................
രാജിരാഘവൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo