നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചോദ്യങ്ങൾ

Image may contain: 1 person, standing
ആരും എഴുതാത്ത വെയിലിനെ കുറിച്ച്
ഞാനെന്തു പറയാനാണ്.
തീനാളങ്ങളയച്ച് ഭൂമിയുടെ ഓജസ്സുറ്റുന്ന
പകൽകൊള്ളക്കാരനെന്നോ..?
ഇലകളെ കരിയിച്ച് അവശേഷിച്ച പച്ചപ്പുകളുടെ ജീവനെടുക്കുന്നവനെന്നോ..?
പാതാളത്തോളമാഴത്തിൽ
കുടിനീരിനെയാഴ്ത്തി ഞങ്ങളുടെ
ചുണ്ടും മനസ്സും കരളും ഉണക്കിയ
വരണ്ട ചിന്തയുള്ളവനെന്നോ..?
ജീവിതത്തിന്റെ വറുതി തീർക്കാൻ
പാടുപെടുന്നവർക്കു
മുകളിലൊരു അഗ്നിവർഷം തീർത്ത്
ജീവരക്തത്തിന്റെ അവസാന തുള്ളിയുമൂറ്റി
നീ തന്നെ ഞങ്ങളുടെ ജീവനെടുക്കുമ്പോൾ
തീഷ്ണമായ നിന്റെപക പാവങ്ങളോട് മാത്രമാവുന്നതെന്തേ..?
ഹേ,സൂര്യാ നിന്നെ വെറുത്തു പോകുന്നു ഞാൻ.
സൂര്യൻ പറഞ്ഞത്.
നീ നിന്നെ മറന്ന് എന്നെ പഴിക്കുന്നത് എന്തിനാണ്..?
അസൂയാർഹമാം വിധം പെറ്റുപെരുകിയപ്പോൾ
വരാനുള്ള തലമുറയ്ക്കായി നീ കാത്തതെന്താണ്..?
നിനക്കു ദൈവം സമ്മാനിച്ച തടാകങ്ങളും,
വയലുകളും,കൈത്തോടുകളുമെവിടെ..?
പ്രകൃതി ഒരുക്കി വെച്ച മനോഹാരിത മുഴുവൻ
ഇടിച്ചു നിരത്തി സമതലമൊരുക്കിയപ്പോൾ
പ്രാണവായു പോലും നഷ്ടമാവുമെന്നറിയാത്ത
നിന്നെക്കുറിച്ച് എനിക്ക് പുച്ഛമാണ്.
നിന്റെ മാത്രം മേൽക്കോയ്മ കൊണ്ട് അന്യം നിന്ന സഹജീവികളെയും സസ്യലതാദികളെയും മറന്നു പോയോ..?
സ്വാർത്ഥത മാത്രം നിന്നെ ഭരിക്കുമ്പോൾ
സ്വയം തീർത്ത കെണിയിൽ പൊള്ളി മരുഭൂമിയുടെ സുഖമറിയുമ്പോൾ
പിന്തിരിഞ്ഞു നോക്കിയോ..?
ഇത് എന്റെ സ്ഥായീഭാവമാണ്.
പുലരിയും സന്ധ്യയും ഇരുട്ടും
നീ നിൽക്കുന്നിടത്തു മാത്രം.
ഒരു തണലിൽ പോയിരിക്കൂ
ആ വൃക്ഷത്തിന്
നിന്നോട് ഏറെ പറയാനുണ്ടാകും.
Babu Thuyyam.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot