Slider

വ്യസനസ്‌

0
Image may contain: 1 person, eyeglasses, selfie and closeup
കുരങ്ങു ചത്ത കുറവനെ പോലെ പടിഞ്ഞാറെ ചക്രവാള സീമയിലേയ്ക്ക് കദനമുറങ്ങുന്ന കൺകളോടെ കുത്തിയിരിക്കുന്ന കുമാരേട്ടൻ്റെ കൺമുന്നിലേയ്ക്ക് കട്ടൻക്കാപ്പിയും കുടിച്ച് കഥ പറഞ്ഞിരിക്കാനായിട്ടാണ്
കുഞ്ഞുണ്ണിക്കുട്ടൻ കടന്നു വന്നത്.
എന്താ കുഞ്ഞിരാമേട്ട വിശേഷങ്ങൾ
കച്ചോടം ഒക്കെ എങ്ങിനെ പോകുന്നു
ൻ്റെ ഉണ്ണിയെ കച്ചോടം തീരെ കുറവാണ്?
അതെന്താ കാരണം?
ആൾക്കാരുടെ കൈയ്യിൽ
പൈസ ഇല്ലാത്തതും,
കടയിൽ സാധനങ്ങളും കമ്മിയായതും ഓരോരോ
കാരണങ്ങൾ ആണ്.
കച്ചവടമില്ലാതെങ്ങിനെയാണ് കടയിലെ സാധനങ്ങൾ കുറഞ്ഞത് .
എടാ പൊട്ടാ പണ്ടെല്ലാം ലാഭത്തിൽ നിന്നാണ് വാടകയും ചിലവും, നാട്ടിലയയ്ക്കലും എല്ലാം നടത്തിയിരുന്നത്, ഇപ്പോൾ വിറ്റുകിട്ടുന്ന മുതലിൽ നിന്നാണ് അതെല്ലാം നടത്തുന്നത്. പിന്നെ എങ്ങിനെ സാധനങ്ങൾ കുറയാതിരിയ്ക്കും.
എങ്കിൽ സാധനങ്ങൾ ഇറക്കി കച്ചോടം ഉഷാറാക്കികൂടെ നിങ്ങൾക്ക്.
അതിന് ആഗ്രഹമില്ലാഞ്ഞിട്ടല്ല
പക്ഷെ കമ്പനിക്കാര് സമ്മതിക്കണ്ടേ
അതെന്താ ഈസ്റ്റ്‌ ഇന്ത്യ കമ്പനിയാണോ നിങ്ങളുടെ കടയിൽ സാധനങ്ങൾ ഇറക്കുന്നതിന് സമ്മതം തരാനുള്ളത്.
അതല്ല മോനെ നമുക്ക് സാധനങ്ങൾ കടം തരുന്ന കമ്പനികൾ, നമുക്കിഷ്ടമില്ലാത്ത കുറെ നിബന്ധനകൾ വയ്ക്കുന്നുണ്ട്. അവർക്കും കച്ചോടം കുറഞ്ഞത്‌ കൊണ്ടാണ് .
എന്താണ് ചേട്ടാ അവരുടെ പുതിയ നിബന്ധനകൾ
നിബന്ധനകൾ എന്നു വച്ചാൽ പഴയതു തന്നേ, പക്ഷെ ഒന്നൂടെ കടുപ്പിച്ചു എന്നു മാത്രം. സമയത്തിന് മുമ്പ് കാശ് തിരിച്ചു കൊടുക്കണം. നേരത്തെ ഇറക്കി തന്ന സാധനങ്ങളുടെ പൈസ മൊത്തം കൊടുത്താലെ പുതിയ സാധനങ്ങൾ തരൂ . അങ്ങിനെ അങ്ങിനെ ഒത്തിരി നൂലാമാലകൾ.
അത് ശരി . പിന്നെ നിങ്ങളുടെ അമ്മാവന്റെ കമ്പനിയല്ലേ ഫ്രീ ആയി കമ്പനിക്കാർ സാധനങ്ങൾ ഇറക്കി തരാനും, പിന്നെ വിറ്റു കിട്ടുന്ന പൈസ കൊണ്ട് നിങ്ങളുടെ
സ്വന്തം കടങ്ങൾ തീർക്കാനും
ൻ്റെ ഉണ്ണീ നീ എന്തിനാ അതിന് ചൂടകുന്നത്. കമ്പനിക്കാർക്ക് പലയിടത്തു നിന്നും പൈസ കിട്ടും. എനിക്ക് ഇവിടന്നു മാത്രമല്ലേ
പൈസ കിട്ടുകയുള്ളു. അതിനാൽ കിട്ടുന്നതെടുത്ത്
ചിലവാക്കും അപ്പോൾ പിന്നെ അതിൻ്റെ വിഷമങ്ങൾ, ഇതെല്ലാം ഞാനാരോട് പറയാൻ. മിക്ക പ്രവാസികളുടേയും അവസ്ഥ ഇതു തന്നേ. ഇപ്പോഴത്തെ ബിസിനസ്സിന്റെ രീതിയിൽ പ്രവാസികൾ അനുഭവിക്കുന്നത് ഇതെല്ലാമാണ് എന്ന് പറഞ്ഞതാണ്‌.
എന്നിട്ട് എന്നാണ് കുമാരേട്ടാ
ഇതിനൊരു മാറ്റമുണ്ടാകുന്നത്.
അതാണ് ഞാനും ഓർക്കുന്നത്, നമ്മളെല്ലാം ഇപ്പോൾ നാട്ടിൽ കയറി ചെന്നിട്ട് എന്തു ചെയ്യും വറചട്ടിയിൽ നിന്ന് എരിതീയിലേയ്ക്ക് എന്ന അവസ്ഥ. പാതി വഴിയിൽ മുന്നോട്ടും പിന്നോട്ടുമൊരേ ദൂരം, ഒരേ ഭയാശങ്കകൾ, ഒരേ നിസ്സഹായത. കഷ്ടപ്പെടാനും പണി എടുക്കാനും തയ്യാറായിരിക്കുമ്പോഴും ഒന്നും ചെയ്യാനാവാത്ത അവസ്ഥ. കൈയ്യും കാലും കെട്ടി ഇട്ടവൻ്റെ നീന്തൽ. ഈ കാലവും കടന്നു പോവും എന്ന പ്രതീക്ഷയോടെ.......

By: PS anilkumar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo