Slider

എന്റെ തെരഞ്ഞെടുപ്പുകൾ

0

°°°°°°°°°°°°°°°°°°°°°°°°
തെരുവിൽ
തെരഞ്ഞെടുപ്പിന്റെ മേളം മുറുകുന്നു.
എന്റെ വീട്ടു മതിലിൽ നിറയെ
എന്റെ മുഖം ഞാൻ വരച്ചു വെച്ചു.
മറ്റു പരസ്യങ്ങൾ പാടില്ലെന്ന
മേൽക്കുറിപ്പോടെ.
എന്റെ വീട്ടുമുറ്റത്തു
എന്റെ ഇഷ്ട നിറം കൊണ്ടു ഞാൻ
തോരണങ്ങൾ ചാർത്തി.
മറ്റു നിറങ്ങൾ തിരിച്ചറിയാത്ത
കണ്ണുകളോടെ.
എന്റെ വീടിന്റെ
ശീതീകരിച്ച അകത്തളങ്ങളിലിരുന്ന്,
എന്റെ മഹാന്മാരായ കാരണവന്മാർ
എന്നെ പഠിപ്പിച്ച മുദ്രാവാക്യം ഞാൻ മുഴക്കി :
"സ്വന്തം കാര്യം സിന്ദാബാദ്‌ ".
´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´
(ഇത് രാഷ്ട്രീയ വിഷയം അല്ല. മനുഷ്യന്റെ സ്വാർത്ഥതയാണ് കവി ഉദ്ദേശിക്കുന്നത്. )
°°°°°°°°°°°°°°°°°°°°°°°°°©®
സായ് ശങ്കർ മുതുവറ 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo