ഇന്നും കാലത്ത് തന്നെ അവളുണർന്നിട്ടുണ്ടാകും.
ഉണർന്നതറിയിക്കാൻ ഒരു കുഞ്ഞുകരച്ചിലുമായി.
ഉണർന്നതറിയിക്കാൻ ഒരു കുഞ്ഞുകരച്ചിലുമായി.
മൂളി തിരിഞ്ഞു കിടക്കുന്ന അമ്മയെ ഉണർത്താൻ കരച്ചിലിന്റെ ശബ്ദം ഒന്ന് കൂട്ടുന്നതിനിടയിൽ അപ്പുറത്തെ ചേച്ചിയുടെ മുടിയിൽ പാതി കൈയ്യിലുമായിട്ടുണ്ടാകും. അപ്പൊ 'ഉറപ്പായും അമ്മ ഉണരും' എന്നവൾക്ക് അറിയാം.
ഉണർന്നൂന്നറിഞ്ഞാൽ എന്നത്തെയും പോലെ ഞങ്ങളുടെ ഇടയിലേക്ക് നൂണ്ട് കയറി, അമ്മിഞ്ഞ നുണയുന്നതിനിടയിൽ വലംകൈ എന്റെ മുഖത്തും ചുമലിലും നെഞ്ചിലും അരിച്ച് പെറുക്കിക്കൊണ്ടവൾ വീണ്ടും ഉറങ്ങും.
ഇന്നവൾ പലതവണ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന് കാണും.
അരിച്ച് പെറുക്കാൻ വലത് ഭാഗത്ത് ഒഴിഞ്ഞുപോയ അച്ഛനെ വിളിച്ചേങ്ങിക്കൊണ്ട് പിന്നെയും ഉറങ്ങുമായിരിക്കും..
അരിച്ച് പെറുക്കാൻ വലത് ഭാഗത്ത് ഒഴിഞ്ഞുപോയ അച്ഛനെ വിളിച്ചേങ്ങിക്കൊണ്ട് പിന്നെയും ഉറങ്ങുമായിരിക്കും..
✍️ഷാജി എരുവട്ടി.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക