നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചില ഇലക്ഷൻ അപാരതകൾ.

Image may contain: 3 people, people smiling, beard, eyeglasses and closeup
രാത്രി ഓഫീസിൽ നിന്ന് ഷിഫ്റ്റ് കഴിഞ്ഞ് ഇറങ്ങി വീട്ടിൽ ആറരയോടെ എത്തി ഒരു ചായ കുടിച്ച ശേഷം വോട്ട് ചെയ്തിട്ടാവാം ഉറക്കം എന്ന് കരുതി.
അച്ഛനെയും അമ്മയെയും വല്യച്ഛനെയും വിദ്യാമ്മയെയും കൂട്ടി ബൂത്തിലേക്ക് പോയി. കുട്ടികളെ വീട്ടിൽ ഒറ്റയ്ക്ക് നിർത്താൻ സാധിക്കാത്തത് കൊണ്ട് അവരെയും കൂട്ടി.
നല്ല ക്യൂവിൽ ഇങ്ങനെ നിക്കുമ്പോ വിദ്യാമ്മ ഉണ്ട് കൂളായി പുറത്ത് ഇറങ്ങി നടക്കുന്നു...കുഞ്ഞുങ്ങളുമായി വരുന്നവർക്ക് മുൻഗണന ഉണ്ടത്രേ!
ഉടനെ വന്നു നാട്ടിലെ ഒരു ചങ്ക്‌ ബ്രോ വക ഡയലോഗ്...
നീയാ ചെർക്കനെ ദിങ്ഡ് മേടിച്ച് പിടിക്കെടാ... വേഗം കേറിപ്പോരാലോ..
പിന്നെ ഒരു ആത്മഗതം. പെണ്ണ് പെറ്റു കെടക്കായിരുന്നു വീട്ടിൽ.. അതിനേം കൂടി കൊണ്ടരാർന്നു!
അതിനിടയിൽ അകത്ത് നല്ല ബഹളം. മൂന്ന് പാർട്ടി ബൂത്ത് ഏജന്റുമാരും ഒറ്റ സ്വരത്തിൽ ഇയാളെ ഞങ്ങൾക്ക് അറിയാം എന്ന് പറഞ്ഞിട്ടും ഓഫീസർമാർ തോമാസു ചേട്ടനെ വോട്ട് ചെയ്യിക്കാത്തതാണ് കാരണം. ഒച്ച കൂടിയപ്പോ ക്യൂവിന്റെ വലത്ത് വശത്തുള്ള ഒരു ജനലിൽ കൂടി എത്തിക്കുത്തി നോക്കി. കലക്കൻ ഒരു ഏറ്റിഎം കാർഡ് ആണ് ചേട്ടൻ തിരിച്ചറിയൽ രേഖയായി കൊണ്ട് വന്നിരിക്കുന്നത്...
ഇതിനിടെ ക്യൂവിൽ നിൽക്കുന്ന എന്റെ, ഫ്രീയുള്ള ഇടത്തെ കൈയിൽ ഒരു പിടി മുറുകി. (വലത്തെ കൈ മുഴുവൻ സമയവും ഫോണിൽ തോണ്ടുകയായത് കൊണ്ട് ഒട്ടും ഫ്രീയല്ല). അച്ചുവാണ്. എന്റെ കൂടെ വോട്ടിംഗ് റൂമിൽ കയറുക എന്നതാണാവശ്യം. പതിയെ ആവശ്യം വാശിയായി മാറി.
അൽപ സമയം മുൻപ് എന്തോ അത്യാഹിതം നടന്ന മട്ടിൽ ബൂത്തിലേക്ക് ചീറിപ്പാഞ്ഞു വളച്ച് തിരിച്ച് കൊണ്ട് വന്ന് നിർത്തിയ ഒരു പോലീസ് ജീപ്പിനകത്ത് വെറുതെ പല്ലിട കുത്തിയിരുന്ന ഒരു പോലീസുകാരനെ ചൂണ്ടി, പുള്ളി എന്തോ കടുംകൈ ചെയ്തു കളയും എന്നൊക്കെ ഞാൻ പറഞ്ഞു നോക്കി. അപ്പോഴുണ്ട്, തല കൊണ്ട്, വേണെങ്കിൽ കയറിക്കോട്ടെ എന്ന മട്ടിൽ പുള്ളിയുടെ വക അസ്ഥാനത്തെ വാത്സല്യം നിറഞ്ഞ ഒരു ആക്ഷൻ! അതോടെ ചെക്കന്റെ വാശി കൂടി.
ഞാൻ ചുറ്റും നോക്കി..
അവൻ കയറിക്കോട്ടെ എന്ന് ആംഗ്യം കാണിക്കുന്ന വിദ്യാമ്മ!
നിനക്ക് വല്ല നഷ്ടവുമുണ്ടോ അവൻ കയറിയാൽ.. എന്ന മട്ടിൽ അമ്മ..
നീ എന്നാ എന്റെ കൂടെ കയറിക്കോ എന്ന മട്ടിൽ അച്ഛൻ...
എന്റെ മറുപടിയ്ക്കായി കാതും കണ്ണും കൂർപ്പിച്ച് നിൽക്കുന്ന സഹ വോട്ടർമാർ...
ഞാൻ പതിയെ അച്ചുവിന്റെ കൈ വിടുവിച്ച് അവനെ അമ്മയുടെ അടുത്തേക്ക് പറഞ്ഞു വിട്ടു.. പിന്നെ വോട്ടിങ്ങിനായി കയറി...
പുറത്ത് നല്ല കരച്ചിൽ കേൾക്കാം...
പക്ഷേ പതിനെട്ട് തികഞ്ഞ് അവനവന്റെ രാജാധികാരം ആദ്യമായി വിനിയോഗിക്കാൻ ബൂത്തിൽ നിൽക്കുമ്പോൾ ഉണ്ടാകുന്ന ഒരു വികാരം ഉണ്ടല്ലോ എന്റെ സ്സാറേ....
അതങ്ങനെ ആറാം വയസ്സിൽ ചുളുവിന് അങ്ങ് നഷ്ടപ്പെടുത്തണ്ട!
Rajeev Panicker
പണിക്കത്തി അഥവാ പണിക്കരുടെ കത്തി!

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot