Slider

റൗഡി ലൂസിഫർ

0
വ്യദ്ധ സദനത്തിന്റെ _
ചുമരിരിലൂടെ വരി വരിയായി പോകുന്ന ഉറമ്പിൻ സംഘങ്ങളെ നോക്കി നില്ക്കുകയായിരുന്നു
വ്യദ്ധൻ,
ഭക്ഷണ മുറിയിൽ നിന്ന് അത്താഴവും കഴിച്ച് കനമുളള ഒരേമ്പക്കവും വിട്ട് പ്രാഞ്ചി പ്രാഞ്ചി എതിരെ നിന്ന് വരുന്ന വ്യദ്ധ,
വ്യദ്ധന്റെ അടുത്തെത്തി
മെല്ലെ ഒന്ന് ചുമച്ചു,
വ്യദ്ധൻ തിരിഞ്ഞ് നോക്കി,
ആരാ ?? വ്യദ്ധൻ ചോദിച്ചു,
വായിലെ അവശേഷിക്കുന്ന എക പല്ലും കാട്ടി ചിരിച്ചു കൊണ്ട് വ്യദ്ധ തിരക്കി.
പുതിയ ആളാണല്ലേ ??
അതെ,!
പേരെന്താ,??
ഷാജി,!!! കോട്ടയമാ...., മണിമല,!
വ്യദ്ധ ചിന്തിച്ചു, ഷാജി, എല്ലാ ജാതീലുമുളള പേരാണല്ലോ, ?? എന്തായിരിക്കും ജാതി,?
പേരെന്താ ? വ്യദ്ധൻ തിരിച്ച് ചോദിച്ചു,
ജാസ്മിൻ ! കൊല്ലത്താ, അഞ്ചൽ,!
വ്യദ്ധനും ചിന്തിച്ചു എല്ലാ ജാതീലുമുണ്ട് ജാസ്മിൻ ,?? ഏതായിരിക്കും ജാതി,!ങാ, ഏതേലുമാകട്ടെ !!
മക്കളുണ്ടോ ? വ്യദ്ധ,
ഇല്ല, ഉണ്ടായില്ല, ഭാര്യയും പോയി,!
എനിക്ക് മക്കളുണ്ട്, അങ്ങേര് മരിച്ചു പോയി....
ഞാൻ രണ്ട് ദെവസമായി ശ്രദ്ധിക്കുന്നുണ്ട് !! വ്യദ്ധ നാണത്തോടെയാണ് അവസാനം ആ വാചകം പറഞ്ഞത്,....
എന്നാത്തിനാ !!വ്യദ്ധന് ആകാംക്ഷ,
ചുമ്മാ, !!
മനസിലായി, ! വാട്സാപ്പ് ഉണ്ടോ ? വ്യദ്ധൻ ചോദിച്ചു,...
സ്വന്തമായിട്ടൊരപ്പൻ പോലുമില്ല പിന്നാ,===== !!!വ്യദ്ധ യുടെ മറുപടി കേട്ട് വ്യദ്ധൻ ചിരിച്ചു,
എവിടെയാ മുറി, ? വ്യദ്ധൻ ചോദിച്ചു,
ദാ മുകളിലാ, ഒരു തമിഴത്തിയുണ്ട് ഭയങ്കര കൂർക്കം വലിയാ, !ഉറങ്ങാൻ പറ്റണില്ലാ,!!
ഞാൻ കൂർക്കം വലിക്കില്ലാ , !! വ്യദ്ധൻ ചിരിച്ചു കൊണ്ട് ഒന്നിരുത്തി പറഞ്ഞു,
അതു കേട്ട് വ്യദ്ധയും ചിരിച്ചു,
എന്നാ, ഞാനങ്ങ് പോവ്വ്വാ, !വ്യദ്ധ നടന്നു നീങ്ങീ,
വ്യദ്ധ നടന്ന് പോകുന്നതും നോക്കി നിന്ന വ്യദ്ധന്റെ ചുമലിൽ ഒരു കര സ്പർശനം,! തിരിഞ്ഞ് നോക്കി,
''ലൂസിഫർ ...!!
പണ്ടത്തെ റൗഡി, പഴയ ശൗര്യമൊന്നുമില്ല,
എങ്കിലും പഴയ റൗഡിത്തരത്തിന്റെ ശെെലിയിൽ തന്നെ പറഞ്ഞു,
_'*ആ പോയ തേ, വല്ല്യ പണക്കാരുടെ അമ്മയാ, അതിനെ വളക്കണ്ട, വിട്ടേര്..... മക്കളറിഞ്ഞാൽ തന്നെ ഇഞ്ചപരുവമാക്കും പറഞ്ഞേക്കാം,!!
അത്രയും പറഞ്ഞ് ലൂസിഫർ വേച്ച് വേച്ച് നടന്നു നീങ്ങി,
അന്നു രാത്രി,
വ്യദ്ധനുറങ്ങിയില്ല,
വ്യദ്ധയും,
പിറ്റേന്നും,
അതിന്റെ പിറ്റേന്നും
അവർ തമ്മിൽ കണ്ടു,
ഒടുവിൽ
വ്യദ്ധ സദനത്തിൽ ആരു മറിയാതെ ഒരു പ്രണയം ജനിച്ചു,
വ്യദ്ധ ദമ്പതികളുടെ കന്നി പ്രണയം,
ആ കുഞ്ഞ് പ്രണയം വ്യദ്ധ സദനത്തിന്റെ കഞ്ഞിപ്പുരയിലും, പരിസരങ്ങളിലും, ഓടി ച്ചാടി തുളളി നടന്നു, !
!വ്യദ്ധ സദനം അവരിരുവർക്കും പ്രണയ സദനമായി,!
ഒരു ദിവസം,
അത്താഴവും കഴിച്ച് റൂമിലേക്ക് പോയ വ്യദ്ധയെ റൗഡി ലൂസിഫർ പിന്തുടർന്നു,
കഴുത്തിൽ കിടക്കുന്ന സ്വർണ്ണ മാലയായിരുന്നു ലക്ഷ്യം,
ഉറുമ്പുകൾ വരി വരിയായി പോകുന്ന ആ ഭിത്തിക്കടുത്തെത്തിയപ്പോൾ ലൂസിഫർ വ്യദ്ധയെ പുറകിൽ നിന്ന് കടന്നു പിടിച്ചു,
വാ പൊത്തി പിടിച്ച് കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടൂത്ത് ഓടി, വ്യദ്ധ നിലത്തേക്കും വീണു,
അയ്യോ, ഓടി വായോ, ഓടി വായോ, എന്നെ കൊല്ലുന്നേ ,വ്യദ്ധ ഉറക്കെ നിലവിളിച്ചു, !!!!
****
എന്താ, അമ്മൂമേ, എന്തു പറ്റി, ? തൊട്ടടുത്ത് കിടന്ന ചിന്നുമോൾ മുത്തശിയെ കുലുക്കി ഉണർത്തി,
ശബ്ദം കേട്ട് മരുമകൾ ഓടിവന്നു,
എന്താ അമ്മേ, എന്തു പറ്റി, അവൾ അമ്മയെ കെട്ടിപ്പിടിച്ചു,
കട്ടിലിൽ എഴുന്നേറ്റിരുന്ന വ്യദ്ധ എല്ലാവരേയും തുറിച്ച് നോക്കി,
ദൈവമേ, ഞാൻ കണ്ടത് സ്വപ്നമായിരുന്നോ,?
''*കണ്ട സീരിയലും കണ്ടോണ്ടല്ലേ ഉറങ്ങാൻ കെടക്കണെ, നാമം ജപിക്കണ ശീലം അമ്മയ്ക്കും ഇല്ലല്ലോ, ??! മരുമകൾ കുറ്റപ്പെടുത്തി,!!
അമ്മയെ മെല്ലെ കട്ടിലിലേക്ക് കിടത്തി ,നെറ്റിയിലൊരു ചുംമ്പനവും നല്കി മരുമകൾ അടുത്ത മുറിയിലേക്ക് പോയപ്പോൾ,
സ്വപ്നത്തിൽ കണ്ട ആ മണിമലക്കാരൻ വ്യദ്ധന്റെ മുഖം ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു വ്യദ്ധ,!!!!!
***************** ********
_'ഷൗക്കത്ത് മൈതീൻ ,
കുവൈത്ത്,....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo