Slider

ത്രിമൂർത്തികൾക്ക്‌ പിന്നിൽ(പിള്ളതന്ത്ര കഥകൾ)

0
Image may contain: 1 person
*റാംജി..
സൃഷ്ടി കർമ്മം പൂർത്തിയാക്കികഴിഞ്ഞപ്പോൾ,അതിന്റെ ക്ഷീണം തീർക്കാൻ ഹിമാലയൻ സാനുക്കളിൽ മഞ്ഞിലിഴഞ്ഞും,വെള്ളച്ചാട്ടത്തിലാറാടിയും ഉല്ലസിച്ച്‌ മടങ്ങിവരുമ്പോഴാണ് ഞാൻ ചിന്തിച്ചത്‌ ;
പുതിയ സൃഷ്ടി നടത്തിയിട്ട്‌ അതിനെ ഭൂമിയിലേക്ക്‌ ഇറക്കിവിട്ടിട്ടില്ലല്ലോ എന്നും,പ്രതികരണം എന്താണെന്നും..
ആ സാഹചര്യത്തോട്‌ പൊരുത്തപ്പെടാനുള്ള ത്രാണി ഇവർക്കുണ്ടോ എന്നൊന്നും നോക്കിയില്ലന്നും രജിസ്റ്ററിൽ അതിന്റെ അപ്ഡേറ്റ്സ്‌ കുറിച്ചിട്ടുമില്ലെന്നും ഒക്കെ ഓർമ്മവന്നത്‌..
ഈ കാര്യം
സംസാരിക്കാനായി കൂട്ടാളികളുടെ അടുത്തേക്ക്‌ തിരിഞ്ഞപ്പോൾ ശങ്കുവും,വിച്ചുവും പരിസരം പോലും മറന്ന് കുഴിമ്പാറ കളിക്കുന്നു..
അവരെ ശല്യം ചെയ്യാതെ ഞാൻ ബ്രഹ്മണ്ണന്റെ നേർക്ക്‌ തിരിഞ്ഞു.
പുള്ളിക്കും അപ്പോഴാണ് അബദ്ധം പറ്റിയെന്ന് മനസ്സിലായത്‌..
തിരികെ ദേവലോകത്തെത്തിയ ഞങ്ങൾ
പരീക്ഷണവസ്‌തുവായ കെ കെ ബാബുമോനെ ഭൂമിയിലേക്ക്‌ ഇറക്കിവിട്ടു..
എന്നാൽ നിമിഷങ്ങൾക്കകം അയാൾ മുകളിലോട്ട്‌ ഉയർന്ന് പൊങ്ങി നേരെ ശങ്കുവിന്റെ വാസസ്ഥലത്തെ മഞ്ഞുമലയുടെ അടിഭാഗത്തുവന്ന് തലയിടിച്ച്‌ മലരിന്റെകൂട്ട്‌ തലച്ചോറെല്ലാം പറന്നു നടന്നു.
അങ്ങനെ ഞങ്ങളുടെ ആദ്യ പരീക്ഷണമായ മിഷൻ കെ കെ ബാബുമോൻ അമ്പേ പരാജയപെട്ടു..
താമസംവിനാ,
അടുത്ത സൃഷ്ടിയായി ഷൈലേന്ദ്രനും,കനകാംബരിയും വന്നെങ്കിലും അതും പരാജയത്തിലായിരുന്നു കലാശിച്ചത്‌..
ഉടൻതന്നെ അടുത്ത സൃഷ്ടിയും വേണമെന്ന് ശങ്കുവിന് ഒരേ നിർബന്ധം..
ഞാനപ്പോൾ പറഞ്ഞു,
"എന്തോ പന്തികേടുണ്ട്‌ ഞാൻ ഭൂമിയിൽ പോയി കാര്യങ്ങൾ അന്വഷിച്ചിട്ട്‌ വരാം.." വെയിറ്റ്‌ ചെയ്യാൻ പറഞ്ഞ്‌ ഞാൻ ഭൂമിയിലേക്ക്‌ വന്നു.
കുന്നും,സമതലങ്ങളും താണ്ടി ഞാൻ പോയിട്ടും എനിക്കൊരു കുഴപ്പവുമില്ല.
അടുത്തുകണ്ട ഒരു മരത്തിന്റെ ചുവട്ടിലിരുന്ന് അലോചിച്ചു..
പെട്ടന്ന് വന്ന ഐഡിയായിൽ,സമീപത്തുകണ്ട കുഴഞ്ഞ മണ്ണെടുത്ത്‌ പി വി വാരിജാക്ഷനെ പടച്ചുണ്ടാക്കി..
എന്നാൽ എന്റെ കൈ അവനുമേൽനിന്ന് എടുത്തപ്പോഴേക്കും അവനും പറന്ന് പൊങ്ങി..
അപ്പോഴാണ് കാര്യം പിടികിട്ടിയത്‌.
ദേവലോകത്തുള്ള എന്റെ ലാബിലെ പ്രൊഡക്ഷൻ യൂണിറ്റിൽ നിന്നുവരുന്ന തീവ്രതകൂടിയ തരംഗങ്ങൾ, ഈ പരീക്ഷണ വസ്തുക്കളെ ആകർഷിക്കുകയാണെന്നത്.
നിമിഷനേരം കൊണ്ട്‌ ബദൽ സംവിധാനം ഉണ്ടാക്കി അതിൽ പിടിപ്പിച്ച്‌ ആവൃത്തിയിൽ മാറ്റങ്ങൾ വരുത്താനുള്ള ഡിജിറ്റൽ മീറ്ററും ഫിറ്റ്‌ ചെയ്തു.
അങ്ങനെ ഞങ്ങൾ ചത്വാരി മൂർത്തികൾ വീണ്ടും ഒത്തുകൂടി..
ഞങ്ങൾക്കന്ന് ദേവഭാഷമാത്രമേ വശമുള്ളു.
ആശയ വിനിമയം കമ്പ്ലീറ്റ്‌ അതിൽതന്നെ.
ഇനി പരീക്ഷണവസ്തുവിനെ ഇറക്കിവിടുഹ..
ചെക്ക്‌ ചെയ്തസ്യ നോക്കഹ..
അങ്ങനെ
ഓപ്പറേഷൻ ആദം ആന്റ്‌ ഹൗവ്വാ മിഷൻ വിജയകരമായി പൂർത്തീകരിക്കാനായി..
ഇറക്കിവിട്ട പരീക്ഷണ വസ്തുക്കൾ പറന്ന് പൊങ്ങാൻ തുടങ്ങിയപ്പോൾ ഞാൻ മെഷീനിൽ ചില കോഡ്‌ അടിച്ച്‌ സെറ്റ്‌ ചെയ്തു..
ബാക്കിയുള്ളവരെ അത്ഭുത പരതന്ത്രരാക്കികൊണ്ട്‌
ആദത്തിനും ഹൗവ്വക്കും നല്ലരീതിയിൽ തന്നെ ഭൂമിയിൽ നടക്കാനായി.
ബ്രഹണ്ണന് കാര്യം പിടികിട്ടി.
ശങ്കുവും,വിച്ചുവും സോമനായിട്ടങ്ങനെ നിൽക്കുകയാണ്.
അപ്പോൾ അണ്ണൻ പറഞ്ഞു..
പിള്ളയദ്ദിയത്തിന്റെ ബുദ്ധിപരമായ നീക്കംകൊണ്ട്‌ നമുക്ക്‌ അസുരലോകത്തിൽ ക്ഷീണമുണ്ടായില്ല.
ആരെന്തൊക്കെ പറഞ്ഞാലും
ഇനിമുതൽ അദ്ദിയം എന്റെ ഗുരുവാണ്.
വിശദീകരിച്ചുകൊണ്ട്‌ അണ്ണൻ പറഞ്ഞു.
അദ്ദിയം കണ്ടുപിടിച്ച ഉപകരണത്തിന്റെ ശക്തികൊണ്ടാണ് ആണ് പരീക്ഷണ മുതലുകളെ ആകർഷിച്ചുനിർത്തുന്നത്‌, അതുകൊണ്ട്‌ ആ ശക്തിയെ നമുക്ക്‌ "ഗുരു ശക്തി" എന്നുവിളിക്കാം..
അപ്പോൾ ഞാൻ പറഞ്ഞു..
" അണ്ണാ അതിന് ഗുരു ശക്തിയെന്നല്ല, ആകർഷിച്ച്‌ നിർത്തുന്നതുകൊണ്ട്‌ "ഗുരുത്വാകർഷണം" എന്നുപറഞ്ഞാൽ മതി.
അതാണ് യോജിക്കുന്നത്‌..
പക്ഷെ,ശങ്കുവിന് എന്നോട്‌ മുൻപുണ്ടായ ചില തെറ്റിദ്ധാരണകൾ നിമിത്തം,ചെറിയ നീരസമുണ്ട്‌..
പുള്ളിയുടെ ഭൂതഗണങ്ങളിൽ പെട്ട ചിലരെ എന്റെ ലാബിൽ പണിയെടുപ്പിച്ചിരുന്നു.
പുള്ളിയുടെ തൊഴിലാളികളെ ഞാൻ സ്വന്തമാക്കിവച്ചിരിക്കുന്നു എന്നും,വിയർപ്പിന്റെ അസുഖമുള്ള അവരെ കൊണ്ട്‌ പണിയെടുപ്പിക്കുന്നു എന്നു പറഞ്ഞുള്ള നീരസം..
എന്നാൽ പ്രത്യക്ഷത്തിൽ എന്നോട്‌ കയർക്കാനുള്ള ഭയം കാരണം ഒളിഞ്ഞുനിന്നും,ശിങ്കിടികൾ മുഖാന്തിരവും ലാബിൽ ചില കൊനഷ്ടുപണികൾ കാണിക്കാറുണ്ട്‌..ഞാനതൊന്നും മൈൻഡ്‌ ചെയ്തിരുന്നില്ല..
അല്ല..നിങ്ങൾക്കറിയാമെല്ലോ എന്റെ രീതി..
വിച്ചുവിന്റെ സപ്പോർട്ടിൽ
പുള്ളി ചില മുട്ടാപോക്ക്‌ ന്യായങ്ങൾ ഇറക്കി..
എനിക്കത്‌ വലിയ കലിപ്പായി.
ദേവഭാഷയുടെ ചുവടിൽ ഞങ്ങളെ എല്ലാവരും ചത്വാരി മൂർത്തികൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്‌.
അന്നത്തെ ഒരുമ, ഇപ്പോൾ കാണാത്തതുകൊണ്ട്‌ അണ്ണനോട്‌ ഞാൻ പറഞ്ഞു..
ബ്രഹ്മണ്ണാ ഞാനിവിടെ തുടരുന്നതിൽ ഇനി അർത്ഥമുണ്ടോന്ന് തോന്നുന്നില്ല.
നമ്മുടെ പരീക്ഷണമുതലുകളോടൊപ്പം ഞാൻ ഭൂമിയിൽ കഴിയാൻ പോവുകയാണന്ന് പറഞ്ഞു.
പിൻതിരിപ്പിക്കാൻ വിച്ചുവും,അണ്ണനും ആവത്‌ നോക്കിയെങ്കിലും ഞാൻ വഴങ്ങിയില്ല.
പോകുന്നതിനു മുൻപായി ഞാൻ പറഞ്ഞു,ഇനി ഈ ഗ്രൂപ്പിൽ നമ്മൾ നാലുപേരില്ല,നിങ്ങൾ മൂന്നുപേർ മാത്രം..
അതുകൊണ്ട്‌ ത്രിമൂർത്തികൾ എന്നവരെ നാമകരണം ചെയ്തു
നിങ്ങൾ എപ്പോഴെങ്കിലും ധർമ്മസങ്കടത്തിൽ പെടുന്ന അവസ്ഥയുണ്ടായാൽ എന്റെ സേവനം ഉറപ്പായും ഉണ്ടാകുമെന്ന് വാക്ക്‌ കൊടുത്ത്‌ ഭൂമിയിലേക്ക്‌ മടങ്ങി.
അന്ന് എന്റെ പ്രൊഡക്ഷൻ യൂണീറ്റും,അനുബന്ധ ഉപകരണങ്ങളും ഇല്ലാരുന്നേൽ പരീക്ഷണ മുതലുകല്ലാം ശങ്കൂന്റെ മലകളുടെകീഴിൽ തലച്ചോർകൊണ്ട്‌ അത്തപ്പൂവിട്ടേനെ..
ഞാൻ ഭൂമിലെത്തിയിട്ട്‌ കാലങ്ങൾ പലതുകഴിഞ്ഞു..
ഇത്‌ പുറം ലോകമറിയണമെല്ലോ..
ആദ്യം ഒരു തേങ്ങാ ഒരാളുടെ തലയിൽ ഇടാം എന്ന് പ്ലാൻ ചെയ്തു.
തെങ്ങ്‌ ചതിക്കില്ലെന്ന് വിശ്വസിക്കുന്ന മലയാളികളുടെ മനസിനെ മുറിപ്പെടുത്താൻ കഴിയാത്തതിനാൽ പുള്ളിയുടെ തലയിലേക്ക്‌ ഒരാപ്പിൾ ഇട്ടുകൊടുത്തു. അതിന്റെ അടിസ്ഥാനത്തിൽ പുള്ളി എന്തൊക്കെയോ സൂത്രവാക്യങ്ങളും,പരീക്ഷണങ്ങളുമൊക്കെവച്ച്‌ എതോ ബാഹ്യ ശക്തിയുടെ പ്രേരണമൂലമാണന്ന് കണ്ടെത്തി..
എന്നാൽ എന്ത്‌ പ്രേരണയാണെന്നറിയാതെ പുള്ളികിടന്ന് നട്ടം തിരിഞ്ഞ അവസരത്തിൽ, സ്വപ്ന ദർശ്ശനത്തിൽ കൂടെ ഞാനത്‌ വെളിവാക്കികൊടുത്തു..
അങ്ങനെ പുള്ളിയുടെ പേരിൽ "ഗുരുത്വാകർഷണബലം"
കണ്ടെത്തിയവൻ എന്ന പേര്, ജനങ്ങൾ ചാർത്തികൊടുത്തു.
എന്നാൽ ശുദ്ധനായ പുള്ളിപറയുന്നുണ്ട്‌,ഞാനിത്‌ ഭാര്യവീട്ടീന്നൊന്നും കൊണ്ടുവന്നതല്ലെന്നും,
ഇങ്ങനൊരു പ്രതിഭാസം ഇവിടെ നടക്കുന്നുണ്ടെന്ന് കണ്ടെത്തി എന്നേ ഉള്ളുവെന്നും
മുൻപ്‌ തന്നെ ഇത്‌ ഇവിടെ നിലനിന്നിരുന്നതാണന്നും മറ്റും പുള്ളി വിളിച്ചുകൂവിയെങ്കിലും.
ആളുകൾ വിശ്വസിക്കുവാൻ കൂട്ടാക്കിയില്ല..
അതുകൊണ്ട്‌ ഇന്നും ആപ്പിളുതലയിൽ വീണ മനുഷ്യന്റെ പേരിലാണ് ഇത്‌ അറിയപെടുന്നത്‌.
യഥാർത്ഥത്തിൽ
ഞാൻ അപ്ലേചെയ്ത ബലമാണതെന്ന് ഒരുകുഞ്ഞിനും അറിയില്ല..
രഹസ്യമായി തന്നെ നിൽക്കട്ടെ.അതിന്റെ പേരിൽ ഒരാൾ പ്രശസ്തനാകുന്നതിൽ എനിക്ക്‌ പരാതിയില്ല....
മറന്നുപോയിരുന്ന ആ ഓർമ്മകളെ ഊതിതെളിച്ചതിനുള്ള കടപ്പാട്‌ സ്വപ്നക്കിരിക്കട്ടെ..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo