അമ്മേ,
എൻ്റെ പൊന്നമ്മേ
എൻ്റെ പൊന്നമ്മേ
എന്താണിന്നിത്ര സോപ്പിംഗ് മുത്തിന്, തേനൊലിക്കുന്ന വിളികളുമായി പുറകെ കൂടിയിട്ടുണ്ടല്ലോ.
അതൊന്നുമില്ലമ്മേ, ഒരു സംശയം.
ദൈവമേ......, ഞാനില്ലേ
അമ്മ എന്താണമ്മേ പത്രക്കാരേ കാണുമ്പോൾ നേതാക്കൾ ഒഴിഞ്ഞു മാറുന്നതു പോലെ ഓടി ഒളിക്കുന്നത്. സംശയം ചോദിച്ച് വളരണമെന്നാണ്
ടീച്ചർമാർ പറയുന്നത്.
ടീച്ചർമാർ പറയുന്നത്.
അതെല്ലാം ശരി എന്നാലും മുത്തിൻ്റെ സംശയങ്ങൾ ഇത്തിരി കടുപ്പം തന്നേയാണേ, മൂന്നാലു ദിവസം മുമ്പുള്ള സംശയത്തിൻ്റെ ഹാങ്ങ്ഓവർ ഇതുവരേ തീർന്നിട്ടില്ല.
അത് ഏത് സംശയമായിരുന്നമ്മേ, ഞാനങ്ങു മറന്നു.
പക്ഷെ ഞാൻ മറന്നിട്ടില്ല.
ഇംഗ്ലീഷ്കാരായ കൃസ്ത്യൻസിന് യേശുക്രിസ്തുവിനോട് ഒട്ടും സ്നേഹമില്ലേ എന്നു ചോദിച്ചത് മറന്നോ?
ഇംഗ്ലീഷ്കാരായ കൃസ്ത്യൻസിന് യേശുക്രിസ്തുവിനോട് ഒട്ടും സ്നേഹമില്ലേ എന്നു ചോദിച്ചത് മറന്നോ?
അത് ഞാൻ ചോദിച്ചത് ശരിയല്ലേ, നമ്മൾ കേരളീയർ
അദ്ദേഹത്തിൻ്റെ ക്രൂശിതമരണത്തിൽ മനംനൊന്ത് ദുഃഖവെള്ളി ആചരിക്കുമ്പോൾ ഇംഗ്ലീഷ്കാർ അത് ഗുഡ്ഫ്രൈഡേ ആയി ആഘോഷിക്കുന്നത് ശരിയാണോ എന്നു മാത്രമല്ലേ ഞാൻ ചോദിച്ചുള്ളു.
അദ്ദേഹത്തിൻ്റെ ക്രൂശിതമരണത്തിൽ മനംനൊന്ത് ദുഃഖവെള്ളി ആചരിക്കുമ്പോൾ ഇംഗ്ലീഷ്കാർ അത് ഗുഡ്ഫ്രൈഡേ ആയി ആഘോഷിക്കുന്നത് ശരിയാണോ എന്നു മാത്രമല്ലേ ഞാൻ ചോദിച്ചുള്ളു.
അതെല്ലാം പോട്ടെ പറഞ്ഞുപറഞ്ഞ് പ്രശ്നം ഉണ്ടാക്കണ്ട. ഇന്നത്തെ പുതിയ സംശയം എന്താണാവോ.?
അതമ്മേ ഇപ്പോൾ വന്നിട്ടുപോയ സ്ഥാനാർത്ഥിയും, കൂടെ വന്നവരും, വോട്ടേഴ്സ് സ്ലിപ്പും തന്നിട്ട് കൈക്കൂപ്പി ചിരിച്ചു കാണിച്ചിട്ട് പോയതെന്താണ്?
വോട്ടൊന്നും ചോദിച്ചില്ല വോട്ടു ചോദിയ്ക്കാൻ മറന്നതാണോ, അതോ?
വോട്ടൊന്നും ചോദിച്ചില്ല വോട്ടു ചോദിയ്ക്കാൻ മറന്നതാണോ, അതോ?
അതാണോ കാര്യം, അതിന്ന്
നിശബ്ദ പ്രചരണം അല്ലേ, അതായിരിക്കണം ആംഗ്യഭാഷ. അല്ല മോൾ അതിന് വേറെന്താ ചോദിയ്ക്കാൻ പോയത്.
നിശബ്ദ പ്രചരണം അല്ലേ, അതായിരിക്കണം ആംഗ്യഭാഷ. അല്ല മോൾ അതിന് വേറെന്താ ചോദിയ്ക്കാൻ പോയത്.
നിശബ്ദവിപ്ലവം ആണോ കാരണം ഞാൻ ഓർത്തത്
ഇന്നലത്തെ പ്രചരണ സമാപനത്തിൻ്റെ കൂട്ടപ്പൊരിച്ചിലിൽ നേതാക്കളുടേയും അണികളുടേയും വോക്കൽകോഡ് അടിച്ചു പോയതാണെന്ന്. അതു കൊണ്ടാണ് മൂകഭാഷയിൽ
വോട്ട് ചോദിക്കുന്നതെന്ന്.
ഇന്നലത്തെ പ്രചരണ സമാപനത്തിൻ്റെ കൂട്ടപ്പൊരിച്ചിലിൽ നേതാക്കളുടേയും അണികളുടേയും വോക്കൽകോഡ് അടിച്ചു പോയതാണെന്ന്. അതു കൊണ്ടാണ് മൂകഭാഷയിൽ
വോട്ട് ചോദിക്കുന്നതെന്ന്.
അല്ലെങ്കിൽ ചിലപ്പോൾ ഏകദേശം ഒരു മാസമായിട്ട് അലറിയലറി ജനങ്ങളെ വെറുപ്പിച്ചതിന് അവരോട് നമ്മൾ മറക്കാനും പൊറുക്കാനും വേണ്ടിയായിരിക്കും ഇന്നീ നിശബ്ദതാ പ്രകടനം.
BY: PS Anilkumar DeviDiya
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക