നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പഞ്ചഭൂതങ്ങൾ

Image may contain: 1 person, indoor
തൂലികത്തുമ്പിൽ നാം രൂപപ്പെടുത്തുമീ
അക്ഷരംതന്നല്ലോ പഞ്ചഭൂതം
അന്ധകാരത്തിന്റെ അജ്ഞതയിൽ
നമ്മി,ലറിവിന്റെ അഗ്നിയാമീയക്ഷരം
സ്നേഹക്കടലായ് അശ്രുസാഗരമായ്
വറുതിയിൽ തേടും ദാഹജലമായി
നാശംവിതച്ചിടും പ്രളയമായ്
പുതുമഴയിൽപ്പൊഴിയും ആലിപ്പഴമായ്
കാവ്യമായ് നാ,മെഴുതിടുമ്പോൾ
ജലമായും മാറിടൂമീ,യക്ഷരം
മന്ദമായെത്തും ഇളം തെന്നലായ്
സൗരഭമേറും പുങ്കാറ്റായ്
അലറിത്തകർക്കും കൊടുങ്കാറ്റായും
കാറ്റിനെ വർണ്ണിക്കാൻ നാമെഴുതീടു -
മക്ഷരം ഹൃദയത്തുടിപ്പാം ജീവനായ്
നമ്മിൽ കുടികൊള്ളുന്നത് വായുവല്ലോ
പത്തുമാസം നമ്മേ ഗർഭത്തിൽ പേറിടും
ജീവരക്തം മുലപ്പാലായ് നല്കിടും
അമ്മതൻ ത്യാഗത്തെ,യുപമിച്ചെഴുതീടു -
മക്ഷരം സർവ്വംസഹയായ ഭൂമിയല്ലോ
പൊരിവെയിലത്തും വിയർപ്പൊഴുക്കി
കുടുംബം പുലർത്തിടും അച്ഛന്റെ
സ്നേഹത്തെ വരികളായെഴുതുമ്പോൾ
ആകാശം പോലേ വിശാലമാകും
പഞ്ചഭൂതങ്ങളായ് നമ്മിൽ വസിച്ചിടും
അക്ഷരജ്ഞാനമീയുലകിൽ
ബെന്നി ടി ജെ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot