നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആ രാത്രി പുകഞ്ഞു പോയി

Image may contain: Jolly Chakramakkil, beard, eyeglasses, sunglasses and closeup

( ജോളി ചക്രമാക്കിൽ )
രാത്രിയുടെ ഇരുളിൽ ...
ചുവരിൽ ഹാങ്ങറിൽ തൂക്കിയിട്ടിരുന്ന
ഇളയപ്പന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും .. വിൽസ് എന്ന് പറയുന്ന മൂട്ടിൽ പഞ്ഞിയും ബാക്കി പുകയിലയും നിറച്ച
കുന്ത്രാണ്ടം ജോണിക്കുട്ടി കട്ടെടുക്കുന്നു
പിന്നെ പറമ്പിന്റെ മൂലയിലുള്ള ...
തണ്ടാസിലേയ്ക്ക്...
പൂച്ചക്കാലുകളോടെ നടക്കുന്നു
ഇരുട്ടിൽ അതിനുള്ളിൽ തപ്പി കയറി ..
വാതിലടച്ചു കാർന്നോർമാർ ഇറുമ്പിൽ ഒളിച്ചു വച്ച തീപ്പെട്ടിയെടുത്ത് ..
കളവു മുതൽ ചുണ്ടോട് ചേർത്ത് ആ ഇരുട്ടിൽ തീപ്പെട്ടിക്കൊള്ളി
ഉരച്ച് കത്തിയ്ക്കുന്നു
ആഞ്ഞു വലിയ്ക്കുന്നു... പുക വരുന്നില്ല .. വീണ്ടും വലിക്കുന്നു ...
.. വീണ്ടും പുക വരുന്നില്ല ..
ഒടുക്കം ആഞ്ഞാഞു വലിച്ചു ചുമയും പുകയും ഉത്പാദിപ്പിക്കുന്നു
കണ്ണിൽ നിന്നും മുക്കിൽ നിന്നുമെല്ലാം
പുകയും അതിന്റെ
ഉപോത്പ്പന്നങ്ങളായി നീരും .. എരിവും ...
നിറുത്താതെ ഉണ്ടായികൊണ്ടിരിക്കുന്നുണ്ട്
ജോണിക്കുട്ടിക്കൊന്നു ..
അമറിയാൽ കൊള്ളാമെന്നുണ്ട്,
പക്ഷെ ..,ചുമ സമ്മതിയ്ക്കുന്നില്ല...
ഈ എളേപ്പൻമാർ ഇതെങ്ങിനെ വലിയ്ക്കുന്നോ എന്തോ ...!
അൽപ്പനേരത്തെ ശ്രമത്തിനൊടുവിൽ ആശ്വാസമായ് പുകയുടെ ആടിമാസ സെയിൽ
തുടങ്ങി ,
പുകയോടു പുക നാലുപാടും പുക...
തണ്ടാസും ശ്വാസകോശവും സ്പോഞ്ചും നിറഞ്ഞു..
നിറഞ്ഞു ...കവിഞ്ഞു ..
കുന്ത്രാണ്ടം ഈ 'ഫിൽട്ടർ എന്നു പറയുന്ന പഞ്ഞിക്കെട്ടിൽ എത്തുമ്പോൾ.. കെടുത്തേണ്ടതാണ് ....
ഒരു പുകയില തരി നാവിൽ തടഞ്ഞു സംശയം തോന്നി തീപ്പെട്ടിയുരച്ചു നോക്കിയപ്പോൾ
അവന്റെ പൊടിപോലുമില്ല ...
അതാണു സുഹൃത്തുക്കളെ
പുകവലി ഒരു ഗുരു മുഖത്തു നിന്നും അഭ്യസിക്കണമെന്നു പറയുന്നത്
ജോണിക്കുട്ടിക്കേതായാലും..
അതത്ര...സുഖമുള്ള ഏർപ്പാടായ് തോന്നിയില്ല
അതുകൊണ്ട് തുടർന്നുമില്ല ...
പുകവലി അത് സിഗരറ്റ് , നേരെയായാലും തലതിരിഞ്ഞായാലും ... വലിക്കുന്നത് ഹാനികരമാണ്
വലിക്കുന്നവർക്കും കൂടെയുള്ളവർക്കും
അതങ്ങനെ തന്നെ..
... ഉപയോഗിക്കാതിരിക്കാം ... അല്ലേ ..!
12 - Apr - 2019
( ജോളി ചക്രമാക്കിൽ )

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot