നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഞാനും ഒരു പെണ്ണാണ്

Image may contain: Shoukath Maitheen, closeup
'അല്ല ...നിങ്ങൾ തന്നെ പറയു,
ഞാനും ഒരു പെണ്ണല്ലേ,
ശരിക്കും .... ഒരു മനുഷ്യ സ്ത്രീ,..
ഈ ആണുങ്ങളെന്താ ഇങ്ങനെ ...

''നിങ്ങൾക്കറിയോ......
1250 സ്‌ക്വയർ ഫിറ്റുളള
പുരയിടത്തിൽ നാലു മുറികൾ,
രണ്ട് ബാത്ത് റൂം, ഹാള്, അടുക്കള, വർക്കേരിയ . പിറകു വശം, മുറ്റം ..
ഈ ഏരിയയിൽ കിടന്ന്
നേരം വെളുക്കുവോളം മോന്തിവരെ ജോലി ചെയ്യുന്ന മലയാളി വീട്ടമ്മയാണ് ഞാൻ,
ജോലി സമയത്ത് മൊബൈൽ യൂസ് ചെയ്യുന്നത് ശരിയല്ലാത്തതു കൊണ്ട് ഒരു വേലക്കാരിയെ പണിക്കു നിർത്താൻ ഭർത്താവിനോട് ആവശ്യപ്പെടാൻ പ്ളാനിട്ട നേരത്താണ് ,
തൊട്ടടുത്ത വീട്ടിലെ ചേട്ടൻ അവിടുത്തെ വേലക്കാരിയുമായി ഒളിച്ചോടുന്നതിന്റെ വീഡിയോ വൈറലായത് ....
ശിവ ശിവ ... ഒളിച്ചോടുന്നതും വീഡിയോ പിടിച്ചാൽ അതിനെ ഒളിച്ചോട്ടമെന്നു വിളിക്കുന്നതെങ്ങനെയാ ണ് ...
അല്ല നിങ്ങൾ പറ,.....
പണ്ടൊക്കൊ ഒളിച്ചോടിയാൽ എത്ര നാൾ കഴിഞ്ഞാ കണ്ടെത്തുന്നത് ..
എത്രയെത്ര ഒളിച്ചോട്ടങ്ങൾ കാർന്നോന്മാർ ചുമ്മാ എഴുതി തളളിയിരിക്കുന്നു... അല്ലേ ...
അതൊക്കൊയാണ് അഡാർ ഒളിച്ചോട്ടങ്ങൾ ...
ഇതെന്ത് ......ലൈക്കിനു വേണ്ടിയുളള ടിക്കും ടോക്കും,.. _മെനക്കെടുത്ത്...
ന്യൂ ഒളിച്ചോട്ടത്തിനോട് ഒരു ലോഡ് പുഛം മാത്രം ......
അപ്പോൾ ഞാൻ പറഞ്ഞു വന്നത് .
എന്റെ ഭർത്താവ് രണ്ട് ദിവസമായി ഒരു കാര്യം ആവശ്യപ്പെടുകയാണ് ..
.
സിറ്റിയിലെ ഓട്ടോറിക്ഷ തൊഴിലാളിയാണ് ഏട്ടൻ ...
ഓട്ടോയുടെ പേരെന്താണെന്നറിയാമോ?
കേട്ടാൽ ചിരി വരും കേട്ടോ,
വിമാനത്തിന്റെ പേരാണ് പുളളിക്കാരൻ മുച്ചക്രത്തിന് ഇട്ടിരിക്കുന്നത് ...
''എയർ ഇന്ത്യാ എക്സ്പ്രസ്,...!!
വിമാനത്തിനോട് കമ്പം കേറി ഇട്ട പേരല്ല,.... ഓട്ടോ പകുതി ദിവസവും പണിമുടക്കാ ...
പക്ഷേ,
ആള് ഭയങ്കര വിളവനാ,...
ഏതു നേരവും മൊബൈലിലാണ് കക്ഷി,
മൊബൈലിൽ വരുന്ന വേണ്ടതും, വേണ്ടാത്തതുമായ സകല വീഡിയോകളും എനിക്കയക്കും,
അതുമല്ല ,
ഇരുട്ടും മുന്നേ വീട്ടിലെത്തും,
കോഴി കൂട്ടിൽ കേറുന്നതിനു മുന്നേ
കക്ഷി കൂടണയും കേട്ടോ .....
വീട്ടിലെത്തിയാൽ എന്റെ നൈറ്റി തുമ്പിൽ തൂങ്ങി നടക്കും,
ഞാൻ അടുക്കളെ പോയാൽ അവിടെ വരും,...ഹാളിൽ ചെന്നിരുന്നാൽ അവിടെ വന്നിരിക്കും.... മുടിയിൽ തലോടും, കവിളിൽ നുളളും, ...ചിലപ്പോ എളിയിൽ ഇക്കിളിയാക്കും ....
എന്തിനേറെ പറയുന്നു,
പിടക്കോഴീടെ പുറകെ പൂവൻ നടക്കുന്നതു പോലെ ...
എനിക്കു ചിരിയും,നാണവും വരൂം കേട്ടോ .....
എന്തിനാണന്നോ,
അങ്ങേർക്ക്
വേഗം അത്താഴം കഴിച്ചിട്ട് നേരത്തെ കിടക്കാൻ..
അതാ ഞാൻ പറഞ്ഞത്
ആളൊരു വിളവനാണെന്ന്,
അപ്പോൾ
രണ്ടീസായി ആള് ഒരു കാര്യം ആവശ്യപ്പെടുന്നു,
ദേ ...പറഞ്ഞ് തീർന്നില്ല ഏട്ടന്റെ ഓട്ടോയുടെ ഹോൺ കേൾക്കുന്നു ആള് ലാൻഡ് ചെയ്തൂട്ടോ ....
എന്താണെന്നറിയില്ല പുളളിക്കാരൻ ഇന്ന് നേരത്തെയാണ് എത്തിയിരിക്കുന്നത്,... .
ഇന്നലെ മുതൽ ,
ചേട്ടൻ ആവശ്യപ്പെടുന്ന കാര്യം അതു മാത്രം ഞാൻ സമ്മതിക്കില്ല..
.ങ്ഹാ ..ഞാനും ഒരു പെണ്ണാണ് ..അതിലുപരി മനുഷ്യ സ്ത്രീ ...
ആണിനു മാത്രം എന്തുമാകാം പെണ്ണിന്റെ ഇഷ്ടം കൂടി നോക്കണ്ടേ ചില ആണുങ്ങൾ അക്കാര്യത്തിന് ഭയങ്കര പിടിവാശിയാ ....
അതു പറ്റൂല ..ആ പരിപ്പ് ഈ വെളളത്തിൽ വേവൂല മോനെ ...!!
''പെണ്ണേ .....''
ദേ ആളിന്റെ വിളി കേട്ടില്ലേ ''പെണ്ണേ '' ന്ന് .....
രാവിലെ പോയപ്പോൾ ഞാൻ '' പെണ്ണായിരുന്നു ..ഇപ്പോഴും പെണ്ണ് തന്നെ പേടിക്കേണ്ട ചേട്ടാ മാറീട്ടില്ല ....അല്ല പിന്നെ ....
''പെണ്ണേ ....
''ങാ ...ചേട്ടൻ ഇന്നു നേരത്തെയാണല്ലോ ..?
''ഓട്ടം കുറവാ പെണ്ണേ ....ഞാൻ കുളിക്കട്ടെ നീ ഭക്ഷണം എടുത്തോ ...
''എന്താ ഇത്ര ധ്യതി,...
''ഇന്ന് നേരത്തെ കിടക്കാം ...
''അതെന്നും പതിവല്ലേ ...
''അല്ല .... ഞാൻ രണ്ടീസമായി ആ കാര്യം ആവശ്യപ്പെടുന്നു ...വല്ലതും നടക്കുമോ,...
''ചേട്ടാ ...അത് മാത്രം പറയരുത് എന്നെ കൊണ്ടാവില്ല ...ഞാൻ ചെയ്യില്ലെന്ന് പറഞ്ഞല്ലോ ..?
''അതെന്താ ...ഒരു ഭർത്താവിന്റെ ഇഷ്ടമല്ലേ ഭാര്യ നോക്കേണ്ടത്,....
''ശരിയാണ് ..പക്ഷേ ഈ കാര്യത്തിൽ നിർബന്ധിക്കരുത് ...
''അതു പറ്റില്ല ...നീ ചെയ്യണം ...
''ഇല്ല ...ഞാൻ ചെയ്യില്ല ...
'''ഒരൊറ്റ തവണ മാത്രം ...
''എനിക്കിഷ്ടമല്ല .പ്ളീസ് ...എന്നെ നിർബന്ധിപ്പിക്കരുത് ....
''നീ ചെയ്യില്ല അല്ലേ .....?
''ഇല്ല ....ഇല്ല....ഇല്ല....
'' വേണ്ടെടി ...നീ ചെയ്യണ്ട, .
നീ ചെയ്തില്ലെങ്കിലും എന്റെ പാർട്ടി വൻ ഭൂരിപക്ഷത്തോടെ ജയിക്കും ,...നോക്കിക്കോ ....
'കണ്ടോ,.....
ഇനി നിങ്ങൾ പറ,
ഞാനും ഒരു പെണ്ണല്ലേ ..
ഭർത്താവ് പറയുന്നതെന്തും ചെയ്തു കൊടുക്കാം,
പക്ഷേ ,
ഇത് നമ്മുടെ '' സമ്മതിദാനാവകാശം'' അത് നമുക്ക് മാത്രം ... തീരുമാനം നമ്മുടേതാകണം ....
അപ്പോൾ നിങ്ങളും,
''വോട്ട് ''ചെയ്യാൻ മറക്കല്ലേ ....!!!
============
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത് ,

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot