നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കൽപ്പടവുകൾ

Image may contain: one or more people, eyeglasses, beard and closeup
( ജോളി ചക്രമാക്കിൽ )
മരണത്തിലേയ്ക്കുള്ള കൽപ്പടവുകൾ
അവ എന്നും കറുത്തിരുണ്ടതാണ്
അരണ്ട വെളിച്ചത്തിൽ പാതി മറഞ്ഞത്
ചിലത് വക്കുകൾ അടർന്ന് ...
പൊട്ടിപ്പൊളിഞ്ഞ്
കാലുകൾ അമർത്തി ചവിട്ടുവാനാവാത്തത്
പലതും വഴുവഴുത്ത്.പായലുകളാൽ തെന്നുന്നത്
ഓരോരുത്തർക്കും കയറി പോകാനുള്ള പടികളുടെ എണ്ണം വ്യത്യസ്ഥമാണു... എല്ലാം
നേരത്തേ തിട്ടപ്പെട്ടത്
ഈ പടികളിലൂടെ ഭിത്തികളിൽ തലയുടച്ച് നിന്നെയും വലിച്ചിഴച്ച് ...
ഞാനും എന്റെ കറുത്ത
വഴുവഴുപ്പാർന്ന കൽപ്പടവുകൾ ഇടർച്ചയോടെ കയറും .
പടികൾ ഒരോന്നോരാന്നായ് .. താണ്ടവേ
ഓർമ്മകളിലെ .. ഞാൻ.. കുറ്റബോധത്തിന്റെ മിന്നൽ പിണരുളാൽ അഗ്നിശുദ്ധികയ്യാളും
ഒടുക്കം പടികൾ തീരുന്നിടത്തെ ശുഭ്രതയിൽ
ഒരു ചെറു കറുത്ത കളങ്കമായ് വിലയം പ്രാപിക്കും ...
06 - 04 - 2019
( ജോളി ചക്രമാക്കിൽ )
# ഇനിയെങ്കിലും കുഞ്ഞുങ്ങളുടെ മനോഹര ലോകം കവർന്നെടുക്കാതിരിക്കാം

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot