നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ദി ലാസ്റ്റ് ഡിസിഷൻ

Image may contain: 1 person, smiling, closeup

ലോറ തന്റെ ദുർവിധിയെ ശപിച്ചു ,
ഈ ഹൈഡൗട്ടിനുള്ളിൽ ശൂന്യമായ ഗണ്ണും പിടിച്ച് എത്ര നേരം ....! സ്ഫോടനങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ അവൾ തീർത്തും നിസ്സഹായയായിരുന്നു ... തന്നെ ആക്രമിക്കുന്ന നാലുകാലുള്ള ഭീകരജീവികളെ അവൾ നിശ്ശബ്ദ്ദം പ്രതിരോധിക്കുമ്പോഴും ഇലച്ചാർത്തിന്റെ ഇടയിലൂടെ തന്നെത്തിരഞ്ഞു നടക്കുന്ന ഇരുചക്രവാഹനങ്ങളെ അവൾക്കു കാണാമായിരുന്നു ... കൈയ്യിൽ തോക്കു മേന്തി ആക്രോശിക്കുന്ന അവരോട് ഏറ്റുമുട്ടാൻ നിരായുധയായ അവൾ അശക്തയായിരുന്നു ...
എങ്ങിനെയെങ്കിലും ടെൻറിനുള്ളിൽ കടന്നു കിട്ടിയാൽ ഗൺ ലോഡുചെയ്യാം ... പക്ഷെ എങ്ങിനെ ... തൊട്ടടുത്ത് നിന്ന് കേട്ട ഉഗ്രസ്ഫോടനത്തിൽ അവൾ നടുങ്ങി ... നിശ്ശബ്ദം തലങ്ങും വിലങ്ങും പായുന്ന ഇരുചക്രവാഹനങ്ങൾ അവളുടെ സ്വപ്നം ആകെ തകർത്തിരുന്നു ... നാവു വരളുന്ന പോലെ ... ഉമിനീരിറക്കുമ്പോൾ വെടിമരുന്നിന്റെ രൂക്ഷഗന്ധം അവൾക്കനുഭവപ്പെട്ടു. ...
ഒരു തീരുമാനമെടുത്തേ പറ്റൂ .... ആക്രമണം ത്തന്നെയാണ് ഉത്തമ പ്രതിരോധം ...
യെസ് ... ദിസ് ഈസ് മൈ ലാസ്റ്റ് ഡിസിഷൻ
അവൾ തയ്യാറെടുത്തു.
നിശ്ശബ്ദ്ദമായ ഒരിടവേള ... അവൾ പതിയെ കാലിൽ കയറിക്കൂടിയ ഭീകരജീവികളെ തുരത്തി നിലംപറ്റി പുറത്തു കടന്നു ... ഭാഗ്യം ആരും കണ്ടില്ല. ഓടി ടെന്റിനുള്ളിൽ ക്കയറി ഷെൽഫിൽ നിന്നും തിരയെടുത്ത് ഗൺലോഡുചെയ്തു. ... പതിയെ പുറത്തു കടന്നു തന്റെ ഇരു ചക്രവാഹനവുമായി കുതിച്ചു .... ദാഹം തീർക്കുന്ന ശത്രുക്കളുടെ നേരെ തോക്കു ചൂണ്ടി ...
തുടരെയുള്ള വെടിവെപ്പിനിടെ അവൾ പലതും ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു....
"ഒന്നു പോടീ .... ഇനി വെള്ളം കുടിച്ചിട്ട് കളിക്കാം ... പൊട്ടാസ് ഒക്കെത്തീർന്നാൽ
നാളെ എന്തെടുത്തിട്ട് പൊട്ടിക്കും ... നാളെയാ ശരിക്കുമുള്ള വിഷു ... "
പക്രു തന്റെ ഊരി വീഴാറായ ട്രൗസർ പൊക്കാനായി കൈയ്യിൽ പിടിച്ച പൊട്ടാസ് നിറച്ച തോക്ക് മതിലിൽ വെച്ചു .. അവന്റെ മറുകൈയ്യിൽ ഉജാലക്കുപ്പിയിൽ വള്ളിച്ചെരുപ്പിന്റെ ഇരുചക്രവാഹനം കുതിക്കാനായി ഒരുങ്ങി നിൽപ്പുണ്ടായിരുന്നു ....
കാലിൽ ഉറുമ്പുകടിയേറ്റ ഭാഗം ലോറ വാശിയോടെ ചൊറിഞ്ഞു...
അപ്പോൾ ... എല്ലാവർക്കും നല്ലൊരു വിഷു ആശംസിക്കുന്നു.
ശ്രീധർ .ആർ. എൻ 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot