
തണലേകുന്ന സൗഹൃദങ്ങൾക്ക്
വിശ്വാസത്തിന്റെ നേർവഴികാട്ടണം.
വിശ്വാസത്തിന്റെ നേർവഴികാട്ടണം.
ചേർത്തു പിടിക്കേണ്ട ചില സ്നേഹങ്ങളുണ്ട്
വർഷത്തിലൊരിക്കൽ പൂത്ത്
മനംനിറയ്ക്കുന്ന കണിക്കൊന്നകൾ പോലെ
എന്നും ഓർമ്മയിൽ സൂക്ഷിക്കാവുന്നത്.
'
നന്മയുടെ പവിഴ മണികൾ ഞാത്തി
വേനലറുതിയിലും പുഞ്ചിരി മറക്കാത്ത
ഹരിത ചാർത്തുകൾക്കിടയിൽ
തലനീട്ടുന്ന നയനാനന്ദം.
വർഷത്തിലൊരിക്കൽ പൂത്ത്
മനംനിറയ്ക്കുന്ന കണിക്കൊന്നകൾ പോലെ
എന്നും ഓർമ്മയിൽ സൂക്ഷിക്കാവുന്നത്.
'
നന്മയുടെ പവിഴ മണികൾ ഞാത്തി
വേനലറുതിയിലും പുഞ്ചിരി മറക്കാത്ത
ഹരിത ചാർത്തുകൾക്കിടയിൽ
തലനീട്ടുന്ന നയനാനന്ദം.
സ്നേഹവും വിശ്വാസവും സൗഹൃദവും
പകരം വെക്കാനില്ലാത്ത വാക്കുകളാവുന്നത്
സന്തോഷത്തിന്റെ പൂത്തിരികൾ
ഹൃദയത്തിനുള്ളിൽ തെളിയിക്കുമ്പോഴാകാം
പകരം വെക്കാനില്ലാത്ത വാക്കുകളാവുന്നത്
സന്തോഷത്തിന്റെ പൂത്തിരികൾ
ഹൃദയത്തിനുള്ളിൽ തെളിയിക്കുമ്പോഴാകാം
വല്ലപ്പോഴുമുള്ള ഒരന്വേഷണം മതിയാവും
ചില ഇലപൊഴിയും മരങ്ങൾക്ക്
വീണ്ടും തളിർ വസന്തമൊരുക്കാൻ.
ചില ഇലപൊഴിയും മരങ്ങൾക്ക്
വീണ്ടും തളിർ വസന്തമൊരുക്കാൻ.
അക്ഷരങ്ങളുടെ സൗഹൃദക്കണ്ണികൾ
ഇനിയും വ്യാപ്തമാവട്ടെ,
പ്രിയമായുള്ള " നല്ലെഴുത്തുകാർക്കെല്ലാം "
ഐശ്വര്യ ദീപിതിയുടെ പൊൻകണി നേരുന്നു.
ഇനിയും വ്യാപ്തമാവട്ടെ,
പ്രിയമായുള്ള " നല്ലെഴുത്തുകാർക്കെല്ലാം "
ഐശ്വര്യ ദീപിതിയുടെ പൊൻകണി നേരുന്നു.
Babu Thuyyam.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക