നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഓർമ്മകൾ

Image may contain: 1 person, smiling, beard and closeup
ഓർമ്മകൾക്കെന്തു മധുരം!
ഓർക്കുമ്പോളതിലേറെ മധുരം.
ഓർമ്മകളെയോർക്കുമ്പോള,റിയാതെ
നമ്മൾ വീണ്ടും ജനിക്കയാണല്ലോ
ഇവിടെ, വീണ്ടും ജനിക്കയാണല്ലോ.
ഓർമ്മകളെ സൂക്ഷിക്കുമല്ലോ
നമ്മളോടിനടക്കുന്ന കാലത്തോളം.
കയ്പും മധുരവുമെല്ലാമൊളിപ്പിച്ച
ഓർമ്മകൾക്കിന്നും ചെറുപ്പം
എന്‍റെയോർമ്മകൾക്കെന്നും ചെറുപ്പം.
ശാഠ്യംപഠിപ്പിച്ച ശൈശവത്തി-
ന്നോർമ്മകളമ്മയിൽനിന്നുതുടങ്ങും,
അറിവുപഠിപ്പിച്ച ബാല്യത്തി-
ന്നോർമ്മകൾ, ചിരിക്കിലുക്കമേറും
കൗമാരത്തിൻകളിക്കൂട്ടുകാരും.
ജീവിതഭാരത്തിൻകയ്പും മധുരവും
യൗവനകാലത്തിന്നോർമ്മയല്ലോ.
പ്രണയംപഠിപ്പിച്ച മധുരസ്മരണകള്‍
പുളകമാവോളം വാരിവിതറി
വാർദ്ധക്യത്തിലും കുളിരുകോരും.
ഏഴാങ്കടലൊരു കേൾവിമാത്രം
നമ്മൾ കാണുന്നതൊരേ കടലുമാത്രം.
ഒടുവിലിക്കണ്ണുകളടയുമ്പോൾ
നമ്മളു,മോർമ്മകൾ മാത്രമാകും.
ആരോ ഓർക്കുന്നൊരോർമ്മയാവും.
ബെന്നി ടി ജെ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot